10 June 2008

ഊഞ്ഞാലില്‍

ഒന്നേ ഒന്നേ പോല്‍
ഓമനയായി പിറന്നാനുണ്ണി
രണ്ടേ രണ്ടേ പോല്‍
ഈരില്ലം പുക്കു വളര്‍ന്നാനുണ്ണീ
മൂന്നേ മൂന്നേ പോല്‍
മുലയുണ്ടു പൂതനെ കൊന്നാനുണ്ണീ
നാലേ നാലേ പോല്‍
നാല്‍ക്കാലിയെ മേച്ചു നടന്നാനുണ്ണീ
അന്‍ചേ അന്‍ചേ പോല്‍
പന്‍ചബാണാര്‍ത്തിയും തീര്‍ത്താനുണ്ണി
ആറേ ആറേ പോല്‍
........
ഏഴേ ഏഴേ പോല്‍
എഴുനില മാടം തകര്‍ത്താനുണ്ണീ
എട്ടേ എട്ടേ പോല്‍
പെട്ടെന്നു കംസനെ കൊന്നാനുണ്ണീ
ഒന്‍പതേ ഒന്‍പതേ പോല്‍
.........
പത്തേ പത്തേ പോല്‍
ഭക്തര്‍ക്കു മോക്ഷം കൊടുത്താനുണ്ണീ

ഇങ്ങനെ പാട്ടു പാടി ഊഞ്ഞാലില്‍ ആടിയിട്ടുണ്ടോ?
രണ്ടു വരി ഓര്‍മ്മയില്ല.നിങ്ങള്‍ക്കു അറിയുമോ?

2 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

മാഷെ, നന്നായിരിക്കണു, ഇങ്ങനത്തെ പാട്ടൊന്നും പാടി ഊഞാലാടാന്‍ കഴിയാത്ത പുതിയ തലമുറയിലെ അംഗമാണ്‍ ഞാന്‍ ..

Lakshminarayanan said...

ആറേ ആറേ ആറേ പോൽ
നാരായണനെന്നു പേരുണ്ണിയ്ക്കു
--
ഒന്‍പതേ ഒന്‍പതേ പോല്‍
ഓടക്കുഴലുവിളിച്ചാനുണ്ണി