16 October 2008

അമ്മാമ ചെയ്തുവെച്ചത്

പണ്ട്......
അമ്മാമക്കു പ്രായമായി.....മരിക്കാന്‍ കിടക്കുകയാണു..
ജീവിതകാലം മുഴുവനും മരുമക്കളെ ദ്രോഹിച്ചതാണെങ്കിലും മരിക്കാന്‍ കിടക്കുമ്പോള്‍ വിദ്വേഷം പാടില്ലെന്ന നാട്ടുനടപ്പ് കണക്കിലെടുത്തു മരുമക്കളെല്ലാരും എത്തിയിട്ടുണ്ട്....
(അമ്മാമ ചെയ്ത ദ്രോഹങ്ങള്‍ അവര്‍ക്കു മറക്കാന്‍ പറ്റില്ലെങ്കിലും)
മരിക്കാറായപ്പോ മരുമക്കള്‍ അമ്മാമക്കു ചുറ്റും നിന്നു ശുശ്രൂഷിച്ചു...
അമ്മാമ ചുണ്ടനക്കുന്നുണ്ട്....എന്തോ പറയാനാണു....തീര്‍ച്ച.
അമ്മാമയുടെ അവസാന ആഗ്രഹമായിരിക്കും....മരുമക്കള്‍ ചെവികൂര്‍പ്പിച്ചു...
അമ്മാമ: ടാ...നിങ്ങളെ നാന്‍ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്..അമ്മായിയേയും ദ്രോഹിച്ചിട്ടുണ്ട്...എന്നാലും എന്റെ അവസാനത്തെ ആഗ്രഹം നിങ്ങളു സാധിപ്പിച്ചുതരണം.....ചെയ്യുമോ?...
മരണാസന്നന്റെ ആഗ്രഹം...മരുമക്കള്‍ വികാരഭരിതരായി....
അമ്മാമേ....പറയൂ....
അമ്മാമ: ഞാന്‍ മരിച്ചാല്‍ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തത്തിന്ന് നല്ലൊരു കരിമ്പനകഴുക്കോല്‍ എന്റെ ആസനത്തിലൂടെ തിരുകി കേറ്റണം.....കഴുക്കോല്‍ അട്ടത്തു ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...ചെയ്യുമോ...
ചെയ്യാം........മരുമക്കള്‍ വിതുമ്പി....
ചെയ്തു......
ആളുകള്‍ക്കറിയാം....മരുമക്കള്‍ അമ്മാമയുമായി സ്നേഹത്തിലല്ല എന്നു....
ശവം പുറത്തേക്ക് എടുത്തപ്പോള്‍ ആളുകള്‍ ആസനത്തില്‍ കഴുക്കോല്‍ കണ്ടു......
വിവരം പോലീസില്‍ പറഞ്ഞു.....
...................................

8 comments:

ബിന്ദു കെ പി said...

ഹോ, ഭയങ്കരം തന്നെ അമ്മാമയുടെ കാര്യം! തന്റെ മരണത്തിനുശേഷവും മരുമക്കൾക്ക് സ്വസ്ഥത കിട്ടരുതെന്ന്..!!

വിദുരര്‍ said...
This comment has been removed by the author.
വിദുരര്‍ said...

ക്ഷമിക്കണം
ഇത്‌ വി.പി. ശിവകുമാറിന്റെ 'പാര' എന്ന കഥയെ ഓര്‍മ്മപ്പെടുത്തുന്നു.

സുജനിക said...

this is a folkstory. VPS (my teacher)know this story.thanks 'vidurar'.thanks bindu.

smitha adharsh said...

ammaamma aalu kollaalo...

ഭൂമിപുത്രി said...

മുൻപ് കേട്ടിട്ടുണ്ട്.ദ്രോഹബുദ്ധി അവസാനശ്വാസത്തിലും തെളിഞ്ഞ് നിൽക്കും

കിഷോർ‍:Kishor said...

ഇങ്ങനെയും ഒരമ്മാവന്‍!

:-)

വേണു venu said...

കൊല്ലം ഭാഗത്ത് ഒരു പഴമൊഴിയുണ്ട്. പാണ്ടീ മണിയന്‍ ജീവിച്ചിരുന്നാലും വിന, ചത്താലും വിന.
ചാവാന്‍ നേരം ഈ മണിയനും അമ്മാമ പറഞ്ഞത് ചെയ്യിപ്പിച്ച് അന്ത്യശ്വാസം വലിച്ച് അത് ചെയ്തവര്‍ക്ക് പാരയായി എന്ന് കഥ...