18 October 2008

ആതിഥ്യം

ഒരിക്കല്‍............
ഒരു കാക്ക നേരം ഇരുട്ടിയപ്പോള്‍ വഴിതെറ്റി അലഞ്ഞ് വിഷമിച്ച് ഒരാലിന്‍കൊമ്പില്‍ ചെന്നിരുന്നു.
ആയിരക്കണക്കിന്ന് വാവലുകള്‍ കൂടുവെച്ചു പാര്‍ത്തിരുന്നത് ആ ആല്‍മര്‍ത്തിലാണ്.കൂറ്റന്‍ ആല്‍മരം.
കാക്ക കരഞ്ഞുചെന്നപ്പോള്‍ വാവലുകളിലെ കാരണവര്‍ നീരസം കാണിച്ചു...
ഒരു രാത്രി താമസിക്കാന്‍ ഇടം തേടി വന്നതാണ് കാക്ക. വഴിതെറ്റി വിഷമിച്ചിരിക്കയാണ്.നമ്മള്‍ രാത്രിയില്‍ ഇവിടെ ആരും ഉണ്ടാവില്ല.ഒരു രാത്രിയല്ലേ....കുഴപ്പം ഇല്ല....ഇന്നിവിടെ കൂടിക്കോട്ടെ...അതിഥിയല്ലേ.....
ചെറുപ്പക്കാര്‍ കാരണവരോടു വിശദീകരിച്ചു.
കാരണവര്‍ നിഷേധിച്ചു. വേണ്ട...ഭാവിയില്‍ അതു അപത്താകും...കാക്കക്കിരിക്കാന്‍ സ്ഥലം കൊടുത്താല്‍ കാലത്താലെ നാശം എന്നാണു പഴമൊഴി....മറക്കരുതു.....ഇപ്പൊ കുഴപ്പം ഒന്നും ഉണ്ടാവില്ല....ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം....വേണ്ട.....കാരണവര്‍ ഉപദേശിച്ചു.
പക്ഷെ ചെറുപ്പക്കാര്‍ ദീനാനുകമ്പികളായിരുന്നു....സാരല്യ....ഭാവിയിലല്ലേ...അപ്പൊ നോക്കാം.....അതിഥിയെ നിരാകരിക്കരുത്.....
കാക്കക്കു അന്നവിടെ താമസിക്കാന്‍ അനുവാദം കൊടുത്തു.
കാക്കക്ക് സമാധനമായി.......ഒറ്റക്കു ഒരു കൊമ്പില്‍ ഇരുന്നുറങ്ങി....
പിറ്റേന്നു അതിരാവിലെ കാക്ക നന്ദി പറഞ്ഞ് പറന്നുപോയി.

കുറേ ദിവസം കഴിഞ്ഞു....ഒരു കാട്ടാളന്‍ ആവഴി വന്നു.ആലിന്‍കൊമ്പത്തു നിറയെ വാവലുകള്‍...പിടിച്ചു തിന്നാന്‍ നല്ല സ്വാദുള്ള ഇറച്ചി...കാട്ടാളന്റെ വായില്‍ വെള്ളമൂറി....പകലാണു....കേറിപ്പിടിക്കാം....പക്ഷെ എങ്ങനെ കേറും?
കാട്ടാളന്‍ ഈ മരം പണ്ടും പലതവണ കണ്ണുവെച്ചതാണു...പക്ഷെ കേറാന്‍ പറ്റില്ല... അത്ര ഉയരം......
ഇത്തവണ സന്തോഷമായി....ഒരു വള്ളി നിലത്തുനിന്നു ആലിന്‍തടിയിലൂടെ ചുറ്റിപ്പിണഞ്ഞു കേറിയിട്ടുണ്ട്...അതില്‍ പിടിച്ചു കയറാം.....
കയറി.......വേണ്ടത്ര പിടിച്ചു കുട്ടയിലാക്കി......സന്തോഷായി....

കാരണവര്‍ ദു:ഖിച്ചു....തന്റെ വംശം നശിക്കുകയാണു....അന്നു ആ കാക്കക്ക് സ്ഥലം കൊടുക്കരുതെന്നു ഉപദേശിച്ചതാണു...കുട്ടികള്‍ കേട്ടില്ല.... അന്നു കാക്കക്കാഷ്ടത്തില്‍ വീണ ഒരു വിത്തു മുള ച്ച് വള്ളിയായി പടര്‍ന്നു കയറിയത്....കുട്ടികള്‍ക്ക് ഒന്നും ചെയ്യാനായില്ല.......
ഇപ്പോ കാട്ടാളന്ന് അത് സഹായം ആയി......
കാരണവര്‍ ദു:ഖിച്ചു.

4 comments:

കാസിം തങ്ങള്‍ said...

കഥ നന്നായി, ആശംസകള്‍

പോരാളി said...

ഒത്തിരിഷ്ടായി, നന്ദി, നല്ല കഥ പറഞ്ഞു തന്നതിന്

Jayasree Lakshmy Kumar said...

ആണവകരാർ?!!!!!!!!!!!

ഭൂമിപുത്രി said...

മൂത്തവർചൊല്ലും മുതുനെല്ലിയ്ക്ക...
(ലക്ഷ്മ്മ്യേമ്മ പറഞ്ഞതുപോലെയാണെങ്കിൽ
കാരാട്ട് ചൊല്ലും..എന്നും വായിയ്ക്കാം)