പണ്ട്.....
കുടുമ്പാസൂത്രണ പരിപാടി ആരം ഭിച്ച കാലം...
അപ്പുമാഷ് നൈനാന്‍ ഡോക്ടറെ കണ്ട് വാസ്ക്ടമി ചെയ്തു.. ('സൂത്രം ചെയ്തു' എന്നു നാട്ടുമൊഴി) സുരക്ഷിതനായി.....
പക്ഷെ, അപ്പുമാഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി!
ക്ഷുഭിതനായ മാഷ് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു...
എന്താദ്? അവള്‍ക്ക് വയറ്റിലുണ്ട്.....പിന്നെന്താ നിങ്ങള്‍ടെ സൂത്രം കൊണ്ട് കാര്യം....തട്ടിപ്പ്...ചെയ്യാനറിയില്ലെങ്കില്‍ അതു പറഞ്ഞാപ്പോരെ........സര്‍ക്കാര്‍......
(ഡോക്ടര്‍ പഴയപട്ടാളംഡോക്ടര്‍ ആണു.....പെട്ടെന്നു മൂപ്പര്‍ക്ക് ദേഷ്യം വരും....)
മാഷോട് അലറിക്കൊണ്ട്: ഫ, നിന്നെ മാത്രേ ഞാന്‍ മുറിച്ചിട്ടുള്ളൂ......കോതാട്ടിലെ കുണ്ടന്മാരെ മുഴുവന്‍ ഞാന്‍ മുറിച്ചിട്ടില്ല....
മാഷ് അന്തം വിട്ടു.
2 comments:
;)
ഹ..ഹ..ഹ....
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഈയുള്ളവന്‍ ജങ്ഷനിലെ കടയില്‍ നിന്നും ഒരു ദിവസം സിഗരറ്റ് വാങ്ങിച്ചു. ഒരു രസത്തിനു വേണ്ടി അന്ന് സ്തിരം ബ്രാണ്ടിനു പകരം വില്‍സിന്‍റ്റെ മെന്തോള്‍ (ഒരെണ്ണം രണ്ട് രൂപാ!) ആണ് വാങ്ങിച്ചത്. നാലുപേരെ അറിയിച്ചു കളയാം എന്നു കരുതി കടക്കാരന്‍ ചേട്ടനോട് ഞാന്‍ ചോതിച്ചു..
"അല്ല ചേട്ടാ, ഇതു വലിച്ചാല്‍ കൊച്ചുണ്ടാവില്ല എന്നു പറേണത് നേരാണോ?"...
....
"അതിപ്പോ നിനക്ക് കൊച്ചുണ്ടാവ്വോ എന്നൊന്നും അറിഞ്ഞൂടാ.. പക്ഷെ നിന്‍റ്റെ കെട്ട്യോള്‍ക്കുണ്ടായിക്കോളും..."
ഓടി രക്ഷപ്പെട്ടെന്നു പറയെണ്ടല്ലോ.
Post a Comment