പണ്ട്.....
പൂജക്കു ചെല്ലുമ്പോ തിരുമേനി മനസ്സുരുകി പ്രാര്‍ഥിക്കും..
ഭഗവാനെ, ഇല്ലത്തെ പണിക്കു ഒരാളെ കിട്ടണേ....എന്നു
പറമ്പിലും പാടത്തും ഒക്കെ എത്രയാ പണി.ഒരാളെ പണിക്കു വിളിച്ചാ കിട്ടില്ല...എന്തു കൊടുത്താലും നന്ദിയ്ല്ലാത്ത വഹകളു...ഭഗവാനെ,....
എന്നുമുള്ള ഈ പ്രാര്‍ഥന കേട്ടു ശിവന്‍ (ഭഗവാന്‍) പ്രത്യക്ഷായി...
തിരുമേനിയുടെ ആവശ്യം നിറവേറ്റാം...ഭൂതഗണങ്ങളില്‍ ഒരുത്തനെ തരാം....ഇത്രക്കൊക്കെ എന്താ പ്പോ പണി അവടെ?
ആവൂ....പണിയോ...പറേണ്ടാ....ഒരാളെ കിട്ടില്ല....ഭഗവാന്‍ ഒരാളെ തരണം....: തിരുമേനി
ശരി, തരാം..പക്ഷെ ഒരു കാര്യ്ണ്ട്...എപ്പൊഴും പണി കൊടുത്തില്ലെങ്കില്‍ ഭൂതം തിരുമേനിയെ പിടിച്ചു വിഴുങ്ങും...പറ്റ്വോ..
പണി കൊടുക്കാം....ഒരു സംശയും ഇല്ല....കൊടുക്കാം...: തിരുമേനി.
ഭഗവാന്‍ ഒരു ഭൂതത്തെ വിളിച്ചു തിരുമേനിയുടെ കൂടെ പോകാന്‍ കല്‍പ്പിച്ചു.ഭൂതം പുറപ്പെട്ടു.
ഇല്ലത്തെത്തി...പണി തുടങ്ങി....പാടം..പറമ്പ്...ഇല്ലത്തെ അടുക്കളപ്പണി....തുടങ്ങി. എന്തു പണിയാണെങ്കിലും ഭൂതം നിമിഷനേരം കൊണ്ട് ഭംഗിയായി ചെയ്തു തീര്‍ക്കും. തിരുമേനിയുടെ പ്രധാനപണികളൊക്കെ കഴിഞ്ഞു...ഇന്യെന്താ ചെയ്യിക്കുക? ശരി...ഒരു വലിയ കുളം ഉണ്ടാക്ക്....കിണര്‍ ഉണ്ടാക്ക്...ആദ്യം ഉണ്ടാക്കിയ കുളം തൂര്‍ക്ക്...കിണര്‍ തൂര്‍ക്ക്...പാത വെട്ട്..വേറൊരു കുളം കുഴിക്ക്...കുന്നു കിളച്ചു മാറ്റ്...കിളച്ചു മണ്ണിട്ടു കുന്നു ഉണ്ടാക്ക്....പണി തന്നെ പണി... നിമിഷ നേരം കൊണ്ട് ഭൂതം പണി തീര്‍ക്കും...
ഇന്യെന്താ പണി....കൊണ്ടാ...പണികൊണ്ടാ...എന്നായി ഭൂതം..
തിരുമേനിയെ പിടിച്ചു തിന്നാന്‍ പിന്നാലെ കൂടി....തിരുമേനി ഇല്ലത്തേക്കു ഓടിക്കയറി....ഭൂതം പിന്നാലെ....
തിരുമേനി അന്തര്‍ജ്ജനത്തെ വിളിച്ചു കാര്യം പറഞ്ഞു...താത്രീ....ഇനിയെന്താ ചെയ്യാ... അഹാ....ഇതേപ്പൊണ്ടായെ...ആട്ടെ അവനോടു ഇങ്ങടു വരാന്‍ പറയാ....
ഞാന്‍ കൊടുക്കാം പണി.വിളിക്ക്യാ....
വിളിക്കൊന്നും വേണ്ടാ...ദാ..ഒപ്പം ണ്ട്...ഇപ്പൊ പിടിച്ചു തിന്നും....
എവടെ...ഭൂതം...
അന്തര്‍ജ്ജനം തന്റെ മുടിക്കെട്ടില്‍ നിന്നു നല്ലോണം ചുരുണ്ട ഒരു മുടി ഇഴ പറിച്ചെടുത്തു..തിരുമേനിക്കു കൊടുത്തു.. ദാ, ദു കൊണ്ടോയി കേടുവരുത്താതെ ഇതിന്റെ ചുറുളിച്ച മാറ്റിത്തരാന്‍ പറയാ....കൊടുക്കാ...
ഭൂതത്തിനു പണിയായി...
ഭൂതം നിലത്തിരുന്നു മുടിനാരു രണ്ടു വിരല്‍ വെച്ചു നീര്‍ത്തി നീട്ടി പിടിക്കും...എന്നിട്ടു വിടും...വിട്ടാല്‍ മുടിനാരല്ലേ...എന്താ പഴയ പോലെ ചുറുളും...ഭൂതം വീണ്ടും ഇതാവര്‍ത്തിക്കും....
ഇപ്പൊഴും മൂപ്പരു ശ്രദ്ധിച്ചിരുന്നു ചുരുള്‍ നിവര്‍ത്തുകയാണു..കുറേ കാലായി...
എന്തായാലും തിരുമേനിക്കു ആശ്വാസായി.
5 comments:
കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാന്‍ പറ്റിയ നല്ല കഥ. ആ ഭൂതത്തിനെ പണിക്കു കിട്ടാന്‍ വല്ല വഴിയുണ്ടോ.
അവനൊരു പണി കൊടുക്കും എന്ന പറച്ചിലിന്‍റെ ഉള്ളിലിരിപ്പു് ഇതാണ്.
മാഷേ നല്ല കുട്ടികഥ.:)
ഭൂതത്തിന് പണികൊടുത്ത അന്തര്‍ജനം ...
നന്നായിരിക്കുന്നു....
രസികന്‍ കഥ. മുന്‍പ് കേട്ടിട്ടില്ലായിരുന്നു.
മാഷേ..
നമാസ്തേ..!!!
ആ ഭൂതത്തെ കിട്ടാന്‍ വല്ല മാര്‍ഗ്ഗോം ഉണ്ടൊ.?
രാജി വച്ചു പോകുന്നതു വരെ പണീണ്ട്.
ഉണ്ടെങ്കില്‍ ഒന്നറിയിക്കുക.
ഹൊ..!!
ഈ മാഷുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ബോറടിക്കില്ല..
തീര്‍ച്ച..
Post a Comment