പണ്ട്...(ഇന്നും)
കുഞ്ഞിരാമക്കുറുപ്പ്...മഹാനടന്‍..കഥകളി നടന്‍....വന്‍ വേഷക്കരന്‍....സ്ഥിരം ചോന്നാടി...
കുഞ്ഞിരാമക്കുറുപ്പിന്റെ തിരനോക്ക് പ്രസിദ്ധമാണു.
ചിട്ട കലശലാണു.ഒന്നിനും ഒരു ഉപേക്ഷയും ഇല്ല... ആശാന്‍ തന്നെ.
പക്ഷെ, ചില ദിവസം തിരനോക്കു കുറച്ചേസമയം വേണ്ടിവരുള്ളൂ.വേഗം തീരും...
ചില കളിക്കു ശ്ശി നേരം വേണം..തിര താഴ്ത്തലും, അലര്‍ച്ചയും,വട്ടം വെക്കലും ശ്ശി ണ്ടാവും...
ഇതിന്റെ സത്യം അറിയാന്‍ ഒരുദിവസം തമ്പുരാന്‍ കുറുപ്പാശാനോട് ചോദിച്ചു...
എന്താ ചിലപ്പോള്‍ വേഗം കഴിച്ചുകൂട്ടുന്നട്ട്ന്നതു...ചിലപ്പോ ശ്ശി വൈകും കളിതുടങ്ങാന്‍..എന്താ ഇങ്ങനെ.
വേറെ നിവിര്‍ത്തിയില്ലാത്തതുകൊണ്ടാ മ്പ്രാന്‍....
കളിക്കാന്‍ മനസ്സമാധാനം വേണ്ടേ....അതാ...
അതെന്താ ആശാന്‍....മനസ്സമാധാനം പൂവ്വാന്‍?
പെരേലു കാശിന്നു നല്ല മുട്ടാണു...ശ്ശി കടം ണ്ട്...
അതിനെന്താ..?അതോണ്ട് തിരനോട്ടം വൈകാനെന്താ?
കടക്കാരു സദസ്സിലുണ്ടങ്കില്‍ ( അതാണു തിരനോട്ടനേരത്തു ഞാന്‍ തിരയുന്നതു..)അവരു എണീറ്റ് പോകുന്നതുവരെ (കളി വൈകിയാല്‍ അവര്‍ മടുത്തു ണീറ്റ് പോകും)...തിരനോക്കു ചെയ്യും...അവരു പോയീന്നു ഉറപ്പായാല്‍.. കളി ആരം ഭിക്കും....
കുഞ്ഞിരാമക്കുറുപ്പാശാന്റെ സൂത്രം തമ്പുരാനു ക്ഷ പിടിച്ചു.
4 comments:
katha ullil thatti!!
എന്തെല്ലാം സൂത്രങ്ങള്‍ മാഷേ ഒന്നു ജീവിച്ചു പോകാന്‍.:)
ആശാനെ തമ്പുരാന്‍ ക്ഷ സഹായിച്ചൂന്ന് വിശ്വസിച്ച് സമാധാനിക്കട്ടെ. :-)
Post a Comment