പണ്ട്.....ഓണക്കാലത്തു
നായിടികള്‍ മനക്കലെ പടിക്കലെ വരമ്പത്തു ദൂരെ നിന്നു ഉറക്കെ വിളിക്കും..
മ്പ്രാ....നായിടി വന്നക്കുണൂ....പൈക്കുണൂ...വല്ലതും താ മ്പ്റാ...
(മനക്കലെ പിറന്നാളും വിശേഷങ്ങളും നായിടിക്കറിയാം...എത്ര കാലായി ഇതു തൊടങ്ങീട്ട്..)
ഇതു കേട്ടാ കാര്യസ്ഥന്മാര്‍ നായിടിക്കു കൊടുക്കാന്‍ ഏര്‍പ്പാടു തുടങ്ങും...ചോറും കറികളും കൂടെ പഴയ വസ്ത്രങ്ങളും..(കാശു കൊടുക്കില്ല..നായിടിക്കു കാശെന്തിനാ ല്ലേ)
(അതൊരു പുണ്യ കര്‍മ്മമാണെന്നാ വിശ്വസം)
ചോറും കറികളും കിട്ടിയാല്‍ അതൊക്കെ മുണ്ടില്‍ പൊതിഞ്ഞുകെട്ടി നേരേ കുടിയിലേക്കു പോകും.അവിടെ ചെന്നേ കഴിക്കൂ.കുട്ടികളും ഭാര്യയും കാത്തിരിക്കുന്നുണ്ടാകും...
ചോറും കറികളും വിളമ്പി..അന്നു പായസം...പന്‍ചാരപ്പായസം (പാലടപ്രഥമന്‍ ഒക്കെ ഇപ്പൊഴല്ലെ കേമം..പണ്ട് ഏറ്റവും മികച്ച പായസം പന്‍ചാരപ്പായസം ആണു...'വെള്ളത്താടി' എന്നാ പറയുക...ഇപ്പോ ഇതൊന്നും ആരും വിശ്വസിക്കില്ല.ഒക്കെ പാലടക്കാരാ...)
അപ്പോ നായിടീ...ഈ പായസം എങ്ങനെയാ കോണ്ട് പോവുക...
മ്പ്രാ...അതു കൊണ്ടോണില്ല...കുട്ട്യോള്‍ക്കു പിടിക്കില്ല...ഈ പാളേളു തന്നേക്കീ
പാള മലര്‍ത്തി വെച്ചു...(വഴിയില്‍ നിന്നു കിട്ടുന്ന അരി,പഴകിയ ഇറച്ചി,മത്സ്യം...ഒക്കെ സം ഭരിക്കുന്ന പാളയാണിതു...എപ്പോഴും കയ്യിലുണ്ടാകും)
പന്‍ചാരപ്പായസം പാളയില്‍ ഒഴിച്ചു കൊടുത്തു...ധാരാളം...കാര്യസ്ഥന്‍ മാറിനിന്നു.
നായിടി ചെന്നു പാളയിലെ പായസം കുടിച്ചു..കാര്‍ക്കരിച്ചു തുപ്പി..ഒന്നു അസ്സലായി മുറുക്കി....ചോറിന്റെ കിഴിയുമെടുത്തു നടന്നു...
പോകുന്ന പോക്കില്‍ പതുക്കെ പറഞ്ഞു...
മ്പ്രാന്‍ അടീന്റെ പാള എരപ്പാക്കി.
3 comments:
പോകുന്ന പോക്കില്‍ പതുക്കെ പറഞ്ഞു...
മ്പ്രാന്‍ അടീന്റെ പാള എരപ്പാക്കി.
നന്നായി കെട്ടോ.. പോസ്റ്റ് വളരെ ഇഷ്ടമായി...
നാടൻ രീതിയിലുള്ള സംഭാഷണം വളരെ നന്നായിട്ടുണ്ട്.
അത് കഥയ്ക്ക് സോഭാവികത നൽകുന്നു...
മ്പ്രാന്‍ അടീന്റെ പാള എരപ്പാക്കി.
അതിലെ എരപ്പാക്കി എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലായില്ലല്ലോ മാഷേ.
ആ പ്രയോഗം പാലക്കാടന്‍ ഭാഷയാണെന്നു തോന്നുന്നു.
Post a Comment