25 August 2008

അടുത്തതു?

ഒരു വിഷുവിന്നു ബാപ്പേം ചെറിയമോനും കൂടി സുഖമായി സദ്യ ഉണ്ട്
(വിശേഷദിവസങ്ങളില്‍ സദ്യക്കു അടുത്തവീട്ടുകാരെ ക്ഷണിക്കും)
തിരിച്ചു പോരികയായിരുന്നു....
മോന്‍: ബാപ്പാ...വിഷു നന്നായി...ഇനിപ്പോ എന്താ അടുത്തു വര്വാ?
ബാപ്പ:...ഞ്ഞ്ഞ്ഞ്ഞ്ഞ്....ഓണം..ചിങ്ങത്തിലു...അന്നും സദ്യ ണ്ടാവും
അവര്‍ നടന്നു...ചെറിയൊരു കുറ്റിക്കാടുണ്ട് വഴിക്കു....എന്തോ ശബ്ദം കേട്ടു..ഒരു പുലി..
നേരെ മുന്നില്‍ ചാടിവീണു..
ബാപ്പയെ പിടിച്ചു...മോന്‍ ഓടി...
ഉറക്കെ വിളിച്ചു കരഞ്ഞു....
ഓടിവരണേ......ബാപ്പേം ഓണോം കൂടി കെട്ടിമറ്യേണേ...
ഓടിവരണേ..... ബാപ്പേം ഓണോം കൂടി.....

3 comments:

Rare Rose said...

കൊള്ളാല്ലോ ഈ കുട്ടിക്കഥ...:)

Sands | കരിങ്കല്ല് said...

അതെയതെ.. അന്നും സദ്യണ്ടാവും അല്ലേ!:)

ഇഷ്ടായീ...

PIN said...

കഷ്ടം, ഓണസദ്യ പുലിക്കായി പോയല്ലേ...