പണ്ട്....
ഇന്നത്തെ സ്റ്റയ്ലന്‍ കക്കൂസുകള്‍ ഉണ്ടാവുന്നതിന്നു മുന്‍പ് ഒരു കാലത്ത്.....
രാവിലെ
പണിക്കത്യാരു കൊടുക്കുന്ന കട്ടങ്കാപ്പി കുടിച്ചുകഴിഞ്ഞാല്‍
പിന്നെ സംശല്ല്യാ....പണിക്കര്‍ക്കു ശോധനക്ക് സമയമായി....
അപ്പോഴേക്കും ഒന്നു മുറുക്കാനുള്ളതു (ഇടിച്ചുകൂട്ടിയതു)ഉം ഒരു ബക്കറ്റ് വെള്ളവും റഡി.പണിക്കര്‍ വെള്ളമെടുത്തു പൊന്തക്കാട്ടിലേക്കു കയറും.പിന്നെ സുഖം...മനോരാജ്യവും അന്നത്തെ പരിപാടികളും, അകായിലെ പ്രാരബ്ധങ്ങളും ഒക്കെ ആലോചിക്കും.....അപ്പോഴേക്കും സുഖം...
പക്ഷെ, ശൗചത്തിന്നു വെച്ച ബക്കറ്റ് വെള്ളം അപ്പോഴേക്കും ഒരു പശുക്കുട്ടി വന്നു കുടിച്ചിരിക്കും..ച്ച്ഹെ...ച്ച്ഹെ...എന്നാവും.
പലപ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോ...
പണിക്കരു തീര്‍ച്ചയാക്കി....ഇങ്ങനെ പറ്റില്ല.....
പിറ്റേന്നു പശുക്കുട്ടിയെ പറ്റിച്ചു......
പണിക്കര്‍ ആദ്യം തന്നെ ശൗചം കഴിച്ചു വൃത്തിയായി ശോധനക്കു കയറി...
പശുക്കുട്ടി വന്നു ബക്കറ്റില്‍ വെള്ളമില്ലെന്നു കണ്ട് ഇളിഭ്യനായി പോകുന്നതു പൊന്തക്കാട്ടില്‍ ഇരിക്കുന്ന പണിക്കര്‍ നിരീക്ഷിച്ചു....
അങ്ങനെയാ പശുക്കുട്ടിയെ പറ്റിക്യാ.....എന്നോടു കളിച്ചാല്‍....ഹും....
5 comments:
എന്നോട് കളിച്ചാല്‍....സോ സൂപ്പര്‍ ജോക്ക്....
പണിക്കരുടെ ഒരു ബുദ്ധിയേ :-)
ഫലത്തിൽ,പണിക്കർ ഒരുകാലവും
ഈ പറയുന്ന പരിപാടി
നടത്തീട്ടില്ലാന്ന്,ല്ലേ?
മാഷേ...
അസ്സലായിട്ടോ.....
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍
പണിക്കരത്തിയുടെ സ്നേഹം, ജീവിതത്തിലെ സുഖാനുഭവങ്ങളിലെ ഒത്തൊരുമ, സഹജീവികളോടുള്ള കരുണ. പിന്നെ കഥകള്‍ പറയുന്ന പറമ്പ്.
പഴയ നര്‍മ്മം നന്നായാസ്വദിച്ചു.ആ ജീവിതവും.:)
Post a Comment