13 September 2008

വ്യാഖ്യാനങ്ങളുടെ പ്രസക്തി

ഒരിക്കല്‍
ഒരാള്‍ ചന്തയില്‍ നിന്നു നല്ലോരാടിനെ വിലപേശി വാങ്ങി.ചുറ്റും നിന്നവര്‍ അസൂയപ്പെട്ടു.ഭാഗ്യവാന്‍...എന്തു നല്ല ആട്.ചെറിയ വിലയും...ഭാഗ്യം....ഭാഗ്യം...
അസൂയക്കാരില്‍ ചിലര്‍ ഈ ആടിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടു....
അയാള്‍ ആടിന്നു തീറ്റിയും കൊടുത്തു സന്തോഷമായി വീട്ടിലേക്ക് പോന്നു.
വഴിയില്‍ വെച്ചു ഒരാള്‍:എന്താടോ....ആടിനെ വാങ്ങുന്നു എന്നു പറഞ്ഞ് എന്താപ്പോ ഈ പട്ടിയെ വാങ്ങിയതു?
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
മറ്റൊരാള്‍: ഏയ്...എന്താ ദ് കാണിക്കണു..പട്ടിയെ കയറിട്ടു നടത്തരുതു...ചങ്ങല വേണം...അല്ലെങ്കില്‍ കടിക്കും.
നല്ല പട്ടി...നാലു ചെവിയുള്ള പട്ടി വീടു മുടിക്കും..എന്തിനാ ഇതിനെ വാങ്ങിയതു?
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
മറ്റൊരാള്‍: നന്നായി ...ഇപ്പൊ ആളുകള്‍ നല്ല പട്ടികളെ വാങ്ങുന്ന കാലമാ..തനിക്കു ഭാഗ്യം ഉണ്ട്..നല്ലതു തന്നെ കിട്ടിയല്ലോ..ചെന്നു നന്നയി കുളിപ്പിച്ചു ചോറു കൊടുക്കണം..ഇടക്കു അല്‍പ്പം മാസവും..വീടു നോക്കിക്കൊള്ളും..നന്ദിയുള്ളതാ പട്ടി.
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.

എല്ലാരും ഇങ്ങനെ പറയുമ്പോള്‍....ഇതു പട്ടിയാണോ എന്നു മൂപ്പര്‍ സംശയിച്ചു..സംശയം കൂടി...ആടിനെ സൂക്ഷിച്ചു നോക്കി..അതു പട്ടിയാണെന്നു ഉറപ്പിച്ചു..
പിന്നൊന്നും ചിന്തിച്ചില്ല..താന്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലായി..ആടിനെ കെട്ടാഴിച്ചു വിട്ടു.
ഒളിച്ചു പിന്നാലെ വന്നിരുന്ന കള്ളന്മാര്‍ ആടിനെ പിടിച്ചു കൊണ്ടും പോയി.അവര്‍ക്കന്നു കുശാലായി.

3 comments:

siva // ശിവ said...

ഈ കഥ മുമ്പ് കേട്ടിട്ടുണ്ട്...ഇപ്പോള്‍ ഒരിക്കല്‍ കൂടി അതൊക്കെ ഓര്‍ത്തു...

മലമൂട്ടില്‍ മത്തായി said...

കഥ നന്നായിരുന്നു. ആടിനെ പട്ടിയാക്കുക എന്ന ശൈലി ഇതില്‍ നിന്നും വന്നതായിരിക്കും അല്ലെ?

ഭൂമിപുത്രി said...

മാഷേ,നമ്മുടെ ബ്ലോഗ് ലോകത്തിൽ ഇതിനൊരു
പ്രസക്തി കൂടുതലുണ്ട്ട്ടൊ.ചിലപ്പോൾ ചില കമന്റുകൾ വളച്ചൊടിച്ച്,അതെഴുതിയ ആൾപോലും
മലച്ചുപോകുന്ന തരത്തിലാക്കുന്നത് കാണാറില്ലേ?