ഒരിക്കല്‍
പണിക്കര്‍ ആഴ്ന്ന ചിന്തയിലാണു.
പണിക്കര്‍ ഇടക്ക് ഗൗരവമായി ചില സംഗതികള്‍ ചിന്തിക്കുന്ന പതിവുണ്ടല്ലോ!
ഇപ്പോ ആലോചന...
കാലനാണോ വൈദ്യനാണോ അധികം ക്രൂരന്‍ എന്നാണു....
ഒടുക്കം തീരുമാനത്തിലെത്തി.
കാലനല്ല.....
കാലന്‍ ജീവന്‍ മാത്രമേ ഏടുക്കൂ....നിര്‍ദ്ദയം തന്നെ ആണതു..
വൈദ്യന്‍ ജീവന്‍ എടുക്കും...അതിനു മുന്‍പ് നിര്‍ദ്ദയം സമ്പത്തും കൈക്കലാക്കും....
പെരുന്നാള്‍ ആശംസകള്‍
സുജനിക
4 comments:
ഇതൊരു നിത്യസത്യമാണല്ലൊ മാഷെ!
അതുകൊണ്ട് യമനല്ല യമന്റെ ചേട്ടനാണ് എന്നല്ലേ
വൈദ്യരാജ നമസ്തുഭ്യം യമരാജസഹോദര
യമസ്തു ഹരതേ പ്രാണാന്‍ വൈദ്യ പ്രാണാന്‍ ധനാനി ച.
അല്ലയോ യമരാജ സഹോദര അങ്ങയ്ക്കു നമസ്കാരം, യമന്‍ പ്രാണനെ മാത്രമേ എടുക്കുന്നുള്ളു അങ്ങാകട്ടെ പ്രാണൗം ധനങ്ങളും കൂടി എടുക്കുന്നു എന്ന്
ഇത് ഈ പണിക്കര്‍ പറഞ്ഞതല്ല കേട്ടൊ പഴയ ഏതോ ഒരു പണിക്കരായിരിക്കും
ഇന്ത്യാഹെറിറ്റേജിന്നു വളരെ വളരെ നന്ദി....കുട്ടിക്കാലത്തു കേട്ടിട്ടുള്ള കഥകള്‍ ഓര്‍ത്തെടുത്തു എഴുതുകയാണു..ശ്ളോകം തന്നതിനു നന്ദി.
ഹൈ... എന്താ കഥ...! സത്യം സത്യം...
ഹെറിറ്റേജ് മാഷിന്റെ ശ്ലോകം കൂട്യായപ്പോ... കേമായി...! :)
Post a Comment