09 August 2020

school notes 01

 

അദ്ധ്യാപന നൈപുണി


അദ്ധ്യാപകരുടെ നൈപുണികളെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടവ എന്ന രീതിയിൽ അവതരിപ്പിക്കുന്ന നിരവധി ലേഖനങ്ങൾ /വെബ് പേജുകൾ ഉണ്ട്. ആ ലിസ്റ്റിൽ എവിടെ ഉൾപ്പെടുത്തും എന്ന് ഉറപ്പില്ലാത്ത ഒരു നൈപുണിയെകുറിച്ചാണ് ഈ കുറിപ്പ്.


40-45 മിനുട്ട് ഗംഭീരക്ളാസ് . സാധാരണ അതോടെ ആ ക്ളാസ് അവസാനിക്കുന്നു. എന്നാൽ കുട്ടിക്ക് ക്ളാസ് അവസാനിക്കുന്നതിനു പകരം കുട്ടി പ്രവർത്തനം ആരംഭിക്കുന്ന ഒരു ക്ളാസ് ആലോചിച്ച് നോക്കൂ. നല്ലൊരു ക്ളാസ് അവസാനിക്കുന്നതോടെ 3-4 ദിവസം കുട്ടിക്ക് അതിനെക്കുറിച്ച് ആലോചിക്കാനും [ വിമർശിക്കാനും അംഗീകരിക്കാനും ] കൂടുതൽ പഠിക്കാനും അതിൽ സൂചിപ്പിച്ച ചില പ്രവർത്തനങ്ങൾ ചെയ്തുനോക്കാനും ഒക്കെ ആവേശം നൽകുന്ന ക്ളാസ്.


അങ്ങനെ ക്ളാസെടുക്കാൻ അദ്ധ്യാപികക്ക് സാധാരണ നൈപുണികൾ പോര. പക്ഷെ, ഒരു സാധാരണ അദ്ധ്യാപികക്ക് അവശ്യം ഉണ്ടാവേണ്ട ഒരു നൈപുണിയാണല്ലോ ഇത്. കുട്ടിയെ പ്രവർത്തനങ്ങളിലേക്ക് പ്രചോദിപ്പിക്കൽ .


[ പിൻകുറിപ്പ്:

തെറ്റിദ്ധരിക്കരുത് , ഹോം വർക്ക് കൊടുത്ത് ശിക്ഷിക്കലല്ല ഈ നൈപുണി ]

2 comments:

RAHUL said...

Nice 🤝👍😍

Haseebhasi said...

Nice 😍