12 August 2020

school notes 04

 

school notes 04


 

അദ്ധ്യാപന നൈപുണികൾ


    റഫറൻസിങ്ങ് - അവശ്യം വേണ്ട ഒരു നൈപുണിയാണ്. സ്വന്തം ആവശ്യത്തിനുള്ള റഫറൻസിങ്ങ് , കുട്ടികൾക്ക് റഫറൻസിങ്ങിനു പരിചയമുണ്ടാക്കൽ രണ്ടും പ്രധാനമാണ്. പക്ഷെ, രണ്ടിനും രണ്ട് നയമാണ് സാധാരണ അനുസരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്

    സ്വന്തം ആവശ്യത്തിനുള്ള സാമഗ്രികൾ സ്വയം കണ്ടെത്തുന്നവർ ഉണ്ട്. എണ്ണം കുറവാണ്. ഏറ്റവും മികച്ചതും വിശ്വസനീയമായതും കണ്ടെത്തും. ലൈബ്രറിയിൽ നിന്നാണെങ്കിലും നെറ്റിൽ നിന്നാണെങ്കിലും ഏറ്റവും പുതിയത്, വിശ്വസനീയ [ ആധികാരിക] മായത്, ആവശ്യത്തിന്ന് പലവിധ ഡറ്റ ഉള്ളത്, ഉള്ളടക്കത്തെ സംബന്ധിച്ച ഉറപ്പിന്ന് സൈറ്റേഷനുകൾ, റഫറൻസ് നോട്ടുകൾ എന്നിവ ഉള്ളത് ,രേഖ നിർമ്മിച്ച ആളെ / സ്ഥാപനത്തെ ക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഉള്ളത് എന്നിങ്ങനെ പലതും പരിശോധിക്കും.മികവ് തീരുമാനിക്കും.

    സ്വന്തം ആവശ്യത്തിന്ന് പരസഹായം തേടുന്നവർ. ഏത് പുസ്തകം, ഏത് ലൈബ്രറി, എങ്ങനെ കിട്ടും , ആരെക്കാണണം, തനിക്ക് ആവശ്യമുള്ള വിവരം ഏത് ചാപ്റ്ററിൽ, ഏത് പേജിൽ , ഏത് സൈറ്റ്, ലിങ്ക് തരൂ... എന്നുവരെയൊക്കെ അന്വേഷിക്കും. അത് മോശമൊന്നും അല്ല. ഒന്നും ഇല്ലാത്തതിനേക്കാൾ നല്ലത്. റഫർ ചെയ്ത് കണ്ടന്റ് മെച്ചപ്പെടുത്താനുള്ള ആത്മാർഥമായ ശ്രമം നല്ലത് .

    ഉള്ളടക്കം [ കണ്ടന്റ് ] , ക്ളാസ്‌‌റൂം പ്രവർത്തനം, മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ, പരിഹാരബോധനം , മാതൃകാ പരീക്ഷ എന്നിങ്ങനെ പല ആവശ്യങ്ങൾക്കും റഫർ ചെയ്യേണ്ടതുണ്ട്. വിപുലമായ റഫറൻസിങ്ങ് നടക്കുന്നത് മാതൃകാചോദ്യങ്ങൾക്കായാണെന്ന് പൊതുവെ ഒരു പരാധീനത.

    ഏറ്റവും അനാസ്ഥ കുട്ടികളെ റഫറൻസിങ്ങിന്ന് തയ്യാറാക്കുന്നിടത്താണ്. റഫർ ചെയ്യേണ്ട മെറ്റീരിയൽ പറയും. ഒരിക്കലും അത് ലഭ്യമാക്കുന്നതെങ്ങനെ, അതിൽ എന്താണ് സവിശേഷമായി ശ്രദ്ധിക്കേണ്ടത്, ഏത് ചാപ്റ്റർ, ഏത് പേജ്, ഏത് സൈറ്റ്, ഏത് ലിങ്ക്, ഏത് പാരഗ്രാഫ് എന്നൊന്നും കൃത്യമാക്കില്ല. അത് തന്നെയാണോ വേണ്ടത് എന്ന് തനിക്ക് ഉറപ്പില്ല [ സ്വയം നോക്കിയിട്ടില്ല ] . കുട്ടിക്ക് ഒരു പ്രവർത്തനം ക്ളാസ്‌‌മുറിയിലോ വീട്ടിലോ വെച്ച ചെയ്യാനാണല്ലോ അധികവായനാവശ്യം. അന്നന്നത്തെ ആവശ്യമാണ്. മാർത്താണ്ഡവർമ്മ നോവൽ , ബഷീർ കഥകൾ, വിശ്വചരിത്രാവലോകനം, വിക്കിപീഡിയ , ഒക്കെ അധികവായനനക്ക് കൊടുത്തവർ ഉണ്ട്. എന്ത്?എവിടെ? എത്ര ? എന്നൊന്നും കൃത്യമാക്കില്ല. കുട്ടിക്ക് ഒന്നും ചെയ്യാനാവില്ല. കുട്ടിക്ക് റഫറൻസിങ്ങ് പൂജ്യം. ശീലം തന്നെ വളരില്ല.

    തനിക്ക് വേണ്ടത് , ഏറ്റവും ആധികാരികമായത് സ്വയം കണ്ടെത്താനും കുട്ടികളെ പരിശീലിപ്പിക്കാനും അദ്ധ്യാപികക്ക് കഴിയണം. അറിവിന്റെ ആഴങ്ങളിലേക്ക് ചെന്നത്തലാണ് റഫറൻസിങ്ങ് - അദ്ധ്യാപികക്കും കുട്ടിക്കും.


[ .ലി: സോഷ്യമീഡിയ വഴി കയ്യിൽ കിട്ടിയത് ഒന്നും നോക്കതെ ക്ളാസിൽ പ്രയോഗിക്കുന്നവരെ കുറിച്ച് ഇവിടെ പരാമർശിക്കുന്നില്ല. ]

2 comments:

RAHUL said...

👍🤝

Unknown said...

👍👍👍