നമ്മുടെ കുട്ടികള്‍ക്ക് ഭാഷാക്ലാസുകളില്‍ ധാരാളം കഥ /കവിത /നോവല്‍ഭാഗം /ഉപന്യാസം /നാടകം വായിക്കാനുണ്ട്. അധികവായനക്കുള്ളതുകൂടി കണക്കാക്കിയാല്‍ ലിസ്റ്റ് ഇനിയും നീളും.കുട്ടികളെ എത്രയും അധികം ആകര്‍ഷിക്കുന്നത് വായനാസാമഗ്രിയുടെ ശീര്‍ഷകം/ തലക്കെട്ട്/ പേര് തന്നെയാണ്. വായന തുടങ്ങുന്നത് ശീര്‍ഷകം നോക്കിയാണെങ്കിലും വായന സമാപിക്കുന്നത് ശീര്‍ഷകം നോക്കിയാണോ? ഈ ചര്‍ച്ച നമ്മെ നയിക്കുന്നത് ശീര്‍ഷകത്തിന്റെ വെറും ഔചിത്യത്തേക്കാള്‍ മറ്റു പലതിലേക്കുമാണ്. അതെങ്ങനെ?
ശീര്‍ഷകത്തിന്റെ ഔചിത്യം കുറിക്കുക എന്നൊരു പ്രവര്‍ത്തനം ഭാഷാവിഷയങ്ങളിലെ പരീക്ഷക്ക് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് എന്റെ ക്ലാസിലെ കുട്ടികള്‍ ചെയ്ത നിരീക്ഷണങ്ങള്‍ നോക്കൂ
വായനയുടെ ആദ്യചുവട് തലക്കെട്ട്=പേര് വായിക്കലാണ്. ഒരു കഥ/ കവിത/നോവല്‍/എന്തും വായിക്കാന്‍ തുടങ്ങുന്നത് തലക്കെട്ട് തൊട്ടാണ്. നല്ല തലക്കെട്ടെങ്കില്‍ വായിക്കാന്‍ തീരുമാനിക്കും. ശീര്‍ഷകം ആകര്‍ഷകമല്ലെങ്കില്‍ ഉള്ളടക്കം എത്ര ഗംഭീരമാണെങ്കിലും വായന ആരംഭിക്കുകയില്ല. നല്ല വായനാശീലമുള്ള ആള്‍ക്ക് തലക്കെട്ടിനേക്കാള്‍ പ്രധാനം രചയിതാവായിരിക്കും. ആരെഴുതിയ കൃതി/ കവിത/കഥ എന്നു നോക്കിയാണ് പുസ്തകം വായിക്കാന്‍ തീരുമാനിക്കുക. എഴുത്തുകാരന്‍ വായനക്ക് ഗാരണ്ടി നല്‍കുന്ന ഒരു സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ പുതിയ എഴുത്തുകാര്‍ സ്വീകാര്യരാകുന്നതിന്ന് ഒരല്‍പ്പം സമയം പിടിക്കും എന്നതും കാണാം.

വായന ആരംഭിക്കുന്നത് ശീര്‍ഷകം തൊട്ടാണെങ്കിലും വായന സമാപിക്കുന്നത് എങ്ങനെയാണ്? വായന പൂര്‍ത്തിയാക്കി പുസ്തകം മടക്കിവെച്ചതിനുശേഷം നമ്മുടെ മനസ്സില്‍ വീണ്ടും ശീര്‍ഷകം ഉയര്‍ന്നുവരുന്നു. ആ ശീര്‍ഷകം ഒരിക്കലും വായന തുടങ്ങിയപ്പൊള്‍ കണ്ടതാവില്ല. ആദ്യപ്രാവശ്യം നല്‍കിയ അര്‍ഥസൌന്ദര്യത്തില്‍ നിന്നും വളരെ ഉയര്‍ന്നുനില്‍ക്കുന്ന അധികാര്‍ഥങ്ങള്‍ -ആശയപരമായും സൌന്ദര്യപരമായും നമ്മിലേക്ക് നിവേശിപ്പിക്കുന്ന ഒരു പദസംഘാതമായി തലക്കെട്ട് പുനര്‍ജ്ജനിക്കുകയാണ്.