14 April 2010

വിഷു


വെക്കുക നിറദീപം സന്ധ്യയില്‍,
പുതുവര്‍ഷം ഉദിക്കും ആകാശത്തില്‍,
സൂര്യനസ്തമിച്ചൊരു കുന്നിന്‍ നെറ്റിയില്‍,
ചേക്കേറുന്ന പക്ഷികള്‍ താണ്ടും വയല്‍പ്പള്ളയില്‍,
വഴിപോക്കര്‍ തോണികാത്തീടും നദിക്കരയില്‍,
ദൂരദേശങ്ങള്‍ കണ്ട യാത്രികന്‍ തേടും സമുദ്രതിര്‍ത്തിയില്‍,
പഥികന്‍ വിരിവെച്ച പടിപ്പുരക്കോലായില്‍,
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലില്‍,
ഉണ്ണിതന്‍ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികില്‍,
പൂത്തതുളസിച്ചോട്ടില്‍,
ഉമ്മറപ്പടിയിന്മേല്‍,
അകത്തും പുറത്തും ഈ തളത്തില്‍,
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക വിഷുപ്പുലരി
രം.ദീപം നമ:

1 comment:

Sapna Anu B.George said...

Hope you have great vishu, നല്ല കവിത