03 April 2010

സ്കൂൾ സ്റ്റാഫ് യോഗങ്ങൾ 1

എല്ലാ സ്കൂളുകളും പുതു വിദ്യാഭ്യാസവർഷത്തെ സ്വ്വികരിക്കാനുള്ള ഒരുക്കങ്ങളിലായിരിക്കും. ഏപ്രിൽ മെയ് മാസങ്ങളിൽ ഈ പ്രവർത്തനം നന്നായി നടക്കണം. ഇതിന്നുള്ള ആദ്യ പടി അധ്യാപകരുടെ വിവിധ യോഗങ്ങൾ ആണ്. സ്റ്റാഫ് യോഗങ്ങളിൽ നടക്കുന്ന നല്ല ചർച്ചകളാണ് മുന്നൊരുക്കങ്ങൾ സാധ്യമാക്കുക. എന്നാൽ ഈ യോഗങ്ങളൊക്കെ ഒരു തരം ചടങ്ങുകളായി പരിണമിക്കുന്നു. ഹെഡ്മാസ്റ്റർ നടത്തുന്ന പ്രഖ്യാപനങ്ങളോ മാനേജറുടെ അഭിപ്രായങ്ങളോ ആണു ഇതിലധികവും. അധ്യാപകന്ന് സ്വയം പരിശോധിക്കാനും വിലയിരുത്താനും കാര്യങ്ങൾ ആലോചിക്കാനും വേണ്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവുന്ന ജനാധിപത്യപരമായ ഒരു മുഖം സ്റ്റാഫ് യോഗങ്ങളിൽ ഉണ്ടാവണം. അധികസമയം എടുത്ത് ഗ്രൂപ്പുകളായി ഇരുന്നു നല്ല ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവണം. അപ്പോൾ മാത്രമേ ഓരോ അധ്യാപകനും ഇതു തന്റെ കൂടി ചിന്തയും തീരുമാനവും അടങ്ങുന്നതാണല്ലൊ എന്ന വികാരം ഉണ്ടാവൂ. എന്റെ സ്കൂളിൽ പ്രാവർത്തികമാക്കുന്ന ചില സംഗതികൾ നോക്കൂ:

ഭൌതിക സാഹചര്യങ്ങൾ(ഗ്രൂപ്പ്-1)

വൃത്തിയും വെടിപ്പും

നിലവിലെ അവസ്ഥ വിശകലനം/എങ്ങനെയായിരിക്കണമെന്ന കാഴ്ച്ചപ്പാട്-വിശദാംശങ്ങൾ / പോംവഴികൾ/ നിർദ്ദേശങ്ങൾ/ മോണിറ്ററിങ്ങ്/ സ്വയം ചെയ്യാവുന്ന സംഗതികൾ (നമുക്ക്/ കുട്ടികൾക്ക്)

ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്

ലാബ്, ലൈബ്രറി സംവിധാനങ്ങൾ അവലോകനം/ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ/ ഉപയോഗത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ/ ഉപയോഗപ്പെടുത്തുന്നതിൽ നാം നിർദ്ദേശിക്കുന്ന ‘ഒരു സമയക്രമീകരണം’/ പ്രയോജനപ്പെടുത്തുന്നു വെന്ന് ഉറപ്പാക്കാനുള്ള പരിപാടികൾ/ അധിക നിർദ്ദേശങ്ങൾ

ചന്തമുള്ള ക്ലാസ് മുറികൾ/മുറ്റം/പ്ലാസ്റ്റിക് വിമുക്തം

പ്ലാസ്റ്റിക്ക് വിമുക്തം/ ഗ്രീൻ ബഡ്ജറ്റിന്റെ ആശയം നമുക്ക് നടപ്പാക്കാൻ കഴിയുമോ?/ സ്കൂൾ ഹരിത വത്ക്കരണം/ വ്യക്തിപരമായും ക്ലാസ്സ്, ഗ്രൂപ്പ് അടിസ്ഥാനത്തിലും പരിപാടികൾ/ മോണിറ്ററിങ്ങ് സംവിധാനം/ പ്രശ്നങ്ങൾ-പരിഹാരങ്ങൾ

ക്ലാസ്മുറികൾ അക്കാദമിക്ക് തലത്തിൽ നവീകരിക്കേണ്ടതുണ്ടോ? ഇരുന്നു പഠിക്കാനുള്ള ഇടം മാത്രമോ ക്ലാസ്മുറി?/ ഇന്നത്തെ ക്ലാസ്മുറികൾ കുട്ടികൾക്കോ അധ്യാപകർക്കോ എന്തെകിലും ആകർഷകത്വം നൽകുന്നുണ്ടോ?/ പഠനത്തിന്ന് പ്രചോദനം നൽകാൻ പഠിപ്പിടത്തിന്ന് കഴിയേണ്ടേ?/ വൃത്തിയും വെടിപ്പും ഒന്നുകൂടെ വർദ്ധിക്കേണ്ടേ? മേശപ്പുറത്ത് ഒരു നിറത്തുണി വിരിയും ഒരു പൂപ്പാത്രവും കുറച്ചു പേപ്പറും ഒരു പെൻസ്റ്റാൻഡിൽ പെൻസിലും പേനയും ഒക്കെ ഒരുക്കി ചില മാറ്റങ്ങൾ പ്രായോഗികമൊ?/ എന്തു ചെയ്യാനാകും?/ നിർദ്ദേശങ്ങൾ ഇനിയും/ നല്ല ക്ലാസ്മുറിക്ക് ഓരോ മാസവും ഒരു സമ്മാനം ആർ കൊടുക്കും?

തുടർന്നുള്ള ഗ്രൂപ്പ്കളിലെ ചർച്ചാകുറിപ്പുകളും തീരുമാനങ്ങളും നടപടികളും റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കും
Download the article here

sujanika@gmail.com

No comments: