13 March 2011

Take Care my students


14-03-2011. എസ്.എസ്.എൽ.സി.പരീക്ഷ ആരംഭിക്കുന്നു.രാവിലെ 9 മണിക്ക് തന്നെ കുട്ടികളെല്ലാം സ്കൂളിൽ എത്തിയിട്ടുണ്ട്.നേരത്തെ പറഞ്ഞുറപ്പിച്ചതാണ്. പരീക്ഷ 1.30 നു മാത്രമേ തുടങ്ങൂ. അധ്യാപകരെല്ലാം നേരത്തെ എത്തി. കുട്ടികൾ ചെറിയ തോതിൽ ആകാംഷയിൽ തന്നെ. ഓരോ മാഷമ്മാരും ടീച്ചർമാരും വളരെ സ്നേഹപൂർവം 8-10 കുട്ടികളെ വിളിച്ച് ഒരിടത്ത് ഒന്നിച്ചിരുത്തി. ഭക്ഷണം കഴിച്ചോ/ ഇന്നലെ എപ്പോഴാ കിടന്നത്/ ഒക്കെ നോക്കിയോഒരൽ‌പ്പം കുശലം. കുട്ടികളുടെ ടെൻഷൻ അൽ‌പ്പമൊന്നയഞ്ഞു. ശരിഒരാവർത്തികൂടി ഒക്കെ ഒന്നു നോക്കുകഎന്തെങ്കിലും സഹായം വേണമെങ്കിൽ പറയിൻ.അധ്യാപിക.
കുട്ടികൾ ഒറ്റക്കും കൂട്ടായും പിന്നെ പരീക്ഷക്ക് തയ്യാറെടുപ്പു തന്നെ. ചിലർ ചില സംശയങ്ങൾ ചോദിച്ചു. അധ്യപിക (മറ്റുള്ളവരുമായി ബന്ധപ്പെട്ട്) സംശയങ്ങൾക്ക് മറുപടി ഉണ്ടാക്കി. അതിനിടക്ക് ചയ-ബിസ്കറ്റ് വന്നു. കുട്ടികൾ ഇരുന്നും നിന്നും നടന്നും പാഠഭാഗങ്ങളിൽ തന്നെ. ഇടയ്ക്ക് അധ്യാപിക ചില കാര്യങ്ങൽ ഓർമ്മിപ്പിക്കുന്നു. പരീക്ഷക്ക് വേണ്ട സാമഗ്രികൾ/ ഹാൾടിക്കറ്റ്/ കുടിവെള്ളം/
ചില പാഠഭാഗങ്ങൾ (നേരത്തെ തയ്യാറാക്കിയ കുറിപ്പുകൾ വെച്ച്) ഒന്നു കൂടി ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്നു. കുട്ടികൾ ഒരു വട്ടം കൂടി എല്ലാം നോക്കുന്നു. സംശയങ്ങൾ ചോദിക്കുന്നു.
ഇടക്ക് ഒരൽ‌പ്പം ഓഫ് ടോപ്പിക്: ജയിച്ചാൽ എന്താ പരിപാടി? ഏതിനാ ചേരുകസാധ്യതകൾ വിവരിക്കുന്നു.അതിനിപ്പോ നന്നായി ശ്രദ്ധിക്കണം. കുട്ടികൾ വിജയം സ്വയം ഉറപ്പാക്കുന്നു.
ഉച്ച. 12.30: ഭക്ഷണം റഡി. അറിയിപ്പ് വന്നു. അധ്യാപകരും കുട്ടികളും (ചെറുഗ്രൂപ്പുകൾ) ഒന്നിച്ച് ഭക്ഷണത്തിന്ന്. ഒന്നിച്ചിരുന്ന് ഉണ്ടു. വർത്തമാനം പരീക്ഷാ സംബന്ധമായ കാര്യങ്ങൾ തന്നെ. ടെൻഷനടിച്ചിരിക്കുന്ന കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കുന്ന ടീച്ചർ അവരെ ഉഷാറാക്കുന്നു. ചെറിയ തമാശകൾചിരികൾ
വീണ്ടും പഴയ പഠനഗ്രൂപുകൾ കൂടിയിരിക്കുന്നു. 1.30 നു ഫസ്റ്റ് ബെല്ല്. അധ്യാപിക തന്റെ 8-10 കുട്ടികളേയും കൂട്ടി പരീക്ഷാ ഹാളിലേക്ക് . സീറ്റുകളിൽ ഇരുത്തി. പരീക്ഷാ സാമഗ്രികളൊക്കെ ഒരുക്കി ക്കൊടുത്തു. പരീക്ഷക്കുള്ള മാഷ് വരുന്നതുവരെ കുട്ടികളുടെ സൌകര്യങ്ങൾ ശ്രദ്ധിച്ചു. മാഷ് വന്നപ്പോൾ എല്ലാവരും വിഷ് ചെയ്തു. കുട്ടികൾക്കെല്ലാം കൈകൊടുത്ത് പുറത്ത് തട്ടി നന്നായി ചെയ്യണേഎന്ന് സൂചിപ്പിച്ച് ഹാളിൽ നിന്നിറങ്ങി.
പരീക്ഷ കഴിഞ്ഞുള്ള ബെല്ല്: കുട്ടികൾ പുറത്തിറങ്ങുമ്പോൾ അധ്യാപിക വാതിൽക്കൽ. എല്ലാവരേയും പുറത്ത് തട്ടി സന്തോഷം പങ്കിടുന്നു. ഒരിടത്ത് ഒരൽ‌പ്പനേരം ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ പരീക്ഷയെ കുറിച്ചിനി ചർച്ചയില്ല. നാളത്തെ പരീക്ഷക്കുവേണ്ട തയ്യാറേടുപ്പിന്നായി പരസ്പരം ആശംസകൾ നേർന്ന് പിരിഞ്ഞു.
(നാളെ-14-3-11 മുതൽ എന്റെ സ്കൂളിൽ നടക്കാൻ പോകുന്നത് ‘Take Care-my students’)

No comments: