26 March 2011

സാന്ത്വനമായി ജീവശാസ്ത്രം


ചോയ്സൊന്നും ഇല്ലാതെ പതിനെട്ട് ചോദ്യങ്ങളും 40 സ്കോറുമായി ഒന്നരമണിക്കൂർ ജീവശാസ്ത്രപരീക്ഷ വലിയ പരിക്കേൽ‌പ്പിക്കതെയും മികവാർന്നവർക്ക് അതിനുള്ള അവസരങ്ങൾ ഒരുക്കിയും ഉയർന്ന സ്കോർലഭിക്കാൻ പാകത്തിലും നന്നായി നടന്നു. പരീക്ഷകൾ തിർന്ന സന്തോഷത്തിൽ കുട്ടികൾ ഉതസാഹത്തിമിർപ്പിലും.
മിക്കവാറും എല്ലാ ചോദ്യങ്ങളും ഘട്ടം ഘട്ടമായി ഉയർന്ന നിലവാരത്തിൽ പ്രവർത്തങ്ങൾ ഒരുക്കി. എല്ലാ കുട്ടികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുതന്നെ ഇത് സാധ്യമാക്കിയെന്നത് പ്രശംസനീയമാണ്. എന്നാൽ ചോദ്യങ്ങൾ പൊതുവെ എല്ലാം തന്നെ വളരെ സാമ്പ്രദായികമായ രീതിയിൽ ഉത്തരമെഴുതാനുള്ള നേരിട്ടുള്ള ചോദ്യങ്ങളായി എന്ന പോരായ്മ
പറയാതിരിക്കാനാവില്ല. പ്രവർത്തനാധിഷ്ഠിത പഠനക്രമത്തിൽ പരീക്ഷയും കുട്ടികൾ ആ രീതിയിലാവുമെന്നേ പ്രതീക്ഷിക്കൂ. അതു നിറവേറ്റാൻ പരീക്ഷകർക്കായില്ല എന്നത് ഇനിയും നാം ചർച്ചചെയ്യേണ്ട ഒരജണ്ടതന്നെ. ക്ലോ‌സ്ഡ് ആയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു കുട്ടിയുടെ മികവിനെ ഒട്ടും അളക്കാനാവില്ലല്ലോ. ‘പഠിച്ചത് പാടുന്ന പണി’യാവരുത് ഒരിക്കലും പരീക്ഷ. ഓപ്പൺ എൻഡഡ് ആയ ചോദ്യങ്ങൾ തിരഞ്ഞുകിട്ടിയത് ഒരണ്ണം മാത്രം. ബാക്കിയൊക്കെ പ്രീഡ്റ്റർമിന്റ് ഉത്തരങ്ങൾ മാത്രം മതിയെന്ന രീതിയിലായിരുന്നു. എന്തായാലും ഈ രീതി നിലവിലുള്ള ക്ലാസ്‌റൂം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയല്ല മറിച്ച് ഗൈഡ് കച്ചവടത്തെ പ്രോത്സാഹിപ്പിക്കയേ ഉള്ളൂ.
‘പഠിച്ചത് പാടുന്ന’ ആദ്യ പത്തു ചോദ്യങ്ങൾ വലിയ പ്രയാസം സൃഷ്ടിക്കാതെ കടന്നുപോയി. പിന്നോക്കം നിൽക്കുന്ന കുട്ടിക്കുപോലും കുറേ സ്കോർ നൽകുന്നവയായിരുന്നു ഇതെല്ലാം. ചോദ്യങ്ങളുടെ ബി പാർട്ട് ഉയർന്ന സ്കോർ പ്രതീക്ഷിക്കുന്നവർക്കായിരുന്നു. അതു ന്യായം തന്നെ. നന്നായി അധ്വാനിച്ചവർക്ക് അതിന്റെ ഗുണം ലഭിക്കണം . ചോദ്യം 11 സാധാരണക്കാരനായ കുട്ടിക്ക് എളുപ്പമായില്ല. ശരാശരിക്ക് മുകളിലുള്ള കുട്ടിക്കേ അതു ചെയ്യാനാവൂ. അതിന്ന് നൽകിയ സ്കോറാകട്ടെ 2ഉം. ചോദ്യത്തിന്റെ ഗാഢത, അതിന്ന് നൽകുന്ന സ്കോറ്, അതിന്ന് പ്രതീക്ഷിക്കുന്ന സമയം എന്നിവയിൽ ഇനിയും കുറേകൂടി ശ്രദ്ധ ഉണ്ടാവേണ്ടിയിരിക്കുന്നു എന്നു പലരും അഭിപ്രായപ്പെടുന്നത് കേട്ടു.
ചോദ്യം 12, 13 എന്നിവയുടെ ആദ്യഭാഗം നന്നായി ചെയ്യാനായി. രണ്ടാം ഭാഗം കുറേകൂടി ചിന്തയും വിശകലനവും ആവശ്യപ്പെടുന്നവയായിരുന്നു. എന്നാൽ നൽകിയ സ്കോർ ഇതിന്നനുസരിച്ചുമല്ലായിരുന്നു. സവിശേഷമായും ചോദ്യം 13. ചോദ്യം 14 പ്രവർത്തനാധ്ഷ്ഠിതമായ ഒന്നാണെന്നു പറയാം. എന്നാൽ 2 നിരീക്ഷണങ്ങൾ കൊടുത്തതോടെ ചോദ്യത്തിന്റെ അധിക സാധ്യതകൾ പൂർണ്ണമായും അടയ്ക്കുകയാണ് ചെയ്തത്. വ്യത്യ്സ്തമായി ചിന്തിക്കാനുള്ള ഒരവസരവും കുട്ടിക്ക് കിട്ടിയില്ല. ശരാശരിക്കുമുകളിലുള്ളവരെ ഉദ്ദേശിച്ചുള്ള ആചോദ്യം ഫലം ചെയ്തില്ല.
15, 16, 17 ചോദ്യങ്ങൾ നേരിട്ടുള്ളവതന്നെ. ചോദ്യം 17 ശരാശരിക്കാരൻ പോലും നന്നായി ചെയ്തില്ല. ചോദ്യത്തിന്റെ സങ്കീർണ്ണതയും അധിക ചിന്ത വേണമെന്നതും ഒരൽ‌പ്പം കുഴക്കി. ചോദ്യം 18 ന്റെ ബി പാർട്ട് മനസ്സിലായില്ല പലർക്കും. പരീക്ഷ കഴിഞ്ഞും കുട്ടികളും മാഷമ്മാരും അതിൽ ചർച്ച ചെയ്യുന്നതു കണ്ടു. ആരാണ് സുഹൃത്ത്? എന്താ പ്രതികരണം? ചോദ്യകർത്താവ് ഉദ്ദേശിച്ചത് മനസ്സിലായില്ല എന്നേ പറയാനാവൂ. ഇനി ഏതെങ്കിലും കുട്ടി അതിന്റെ ശരിയായ ഉത്തരം എഴുതിയെന്നാണെങ്കിൽ ചോദ്യവും കുട്ടി റീറൈറ്റ് ചെയ്തു കാണും.  ചോദ്യങ്ങൾ റീരൈറ്റ് ചെയ്യാൻ നാം എവിടെയും പരിശീലിപ്പിക്കുന്നുമില്ല.

No comments: