എൺപത് സ്കോർ , രണ്ടര മണിക്കൂർ പരീക്ഷ- ഇംഗ്ലീഷ്. കുട്ടികൾക്കേറ്റവും ആത്മവിശ്വാസക്കുറവുള്ള ഒരു പരീക്ഷയാണ് ഇംഗ്ലീഷ് എന്നും. ഏറ്റവും കൂടുതൽ തയ്യാറെടുപ്പുകളും ഇതിന്ന് തന്നെ. അധ്യാപകരുടെ ഭാഗത്തും ഇംഗ്ലീഷിലെ സമ്പൂർണ്ണജയം വലിയോരു പ്രശംസതന്നെ. ഇതിനൊക്കെയുള്ള പല കാരണങ്ങളിൽ ഒന്നു എസ്.എസ്.എൽ.സി പരീക്ഷതന്നെ. എന്നാൽ നിലനിൽക്കുന്ന സംബ്രദായങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു പരീക്ഷയായിരുന്നു എന്നതിനാൽ കുട്ടികൾ വളരെ സന്തോഷത്തിലാണ്.
ഒന്നു മുതൽ ആറുവരെയുള്ള ആദ്യ സെറ്റ് പാഠപുസ്തകത്തിലൂന്നി നിന്നതുകൊണ്ട് അപരിചിതത്വം തീരെ ഉണ്ടായില്ല. നന്നയി എഴുതാനായിട്ടുണ്ട് എല്ലാർക്കും. എല്ലാം കൂടി ഏഴുപേജുവരുന്ന ചോദ്യപേപ്പർ ആദ്യമൊന്നമ്പരപ്പിച്ചുവെങ്കിലും വായിച്ചു തീർന്നതോടെ കുട്ടികളുടെ ആത്മ വിശ്വാസം വർദ്ധിച്ചു വെന്നതാണ് പൊതു അനുഭവം. നാലം ചോദ്യത്തിലെ ബി ഉത്തരം appeared എന്നെഴുതിയവരാണധികം. മികവുള്ള കുട്ടികൾ appear എന്നും എഴുതി. അഞ്ചാം ചോദ്യം conversation ഉം ആറാം ചോദ്യം diary ഉം നന്നായി എഴുതി.
ഏഴുമുതൽ പതിന്നാലുവരെ ചോദ്യങ്ങളും ഒട്ടും അപരിചിതമല്ല. പാഠപുസ്തകത്തിലെ ഭാഗങ്ങൾ തന്നെ ആയത് വലിയ സഹായമായി. പെട്ടെന്നെഴുതാൻ സാധിച്ചുവെന്ന് കുട്ടികൾ പറഞ്ഞു. മാത്രമല്ല, David and His Mother ഉം The Solitary Reaper ഉം ഏത്രവട്ടം വായിച്ചതായിരുന്നു! കാവ്യാസ്വാദനത്തിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കുന്ന ഈ ചോദ്യങ്ങൾ നല്ല നിലവാരം പുലർത്തിയെന്നത് എടുത്തു പറയാം. എല്ലാ നിലവാരക്കാരേയും പരിഗണിക്കുന്ന ചോദ്യങ്ങൾ നമുക്കുണ്ടാക്കാനാവുന്നു എന്ന സന്തോഷം അധ്യാപകർക്കും.
പതിനഞ്ചാം ചോദ്യം ചോയ്സ് ഉള്ളതും ഉപന്യാസവും ആണു. 120 വാക്കുകളിൽ എഴുതണം. സൂചനകൾ കൊടുത്തുകൊണ്ടുള്ള ഈ ചോദ്യം നല്ല നിലവാരക്കാർക്കു മാത്രമേ മികച്ച രീതിയിൽ എഴുതാനാവൂ. എന്നാലും എല്ലാ കുട്ടിക്കും ഒരു എൻട്രി ഉണ്ടുതാനും. പാഠപുസ്തകത്തിലൂന്നിയുള്ളതാകകൊണ്ട് ഇതു നന്നായി സാധിച്ചു.
Right Order ഇൽ Rearrange ചെയ്യാനുള്ള പതിനാറാം ചോദ്യം കഥയറിയാവുന്നതുകൊണ്ട് അസ്സലായി എഴുതാനായി. പാഠം പലവട്ടം വായിച്ചതുകൊണ്ട് Link കൾക്കും പ്രയാസം ഉണ്ടായില്ല. മുഴുവൻ സ്കോറും പ്രതീക്ഷിക്കുന്നുണ്ട്.
പതിനേഴുമുതൽ ഇരുപത്തിഒന്നുവരെ ഉള്ളവ ഭാഷയിൽ സാമാന്യധാരണ ഉള്ളവർക്കേ വഴങ്ങിയുള്ളൂ. എന്നാലും വായിച്ച് ഉത്തരങ്ങൾ കുത്തിക്കുറിച്ചവരും കുറവല്ല. കുറേ സ്കോർ എന്തായാലും കിട്ടും എന്ന വിശ്വാസത്തിലാണ് കുട്ടികൾ. വായിച്ചു രസിക്കാവുന്ന- ഒരു പാട് സംഗതികൾ തുടർചിന്തക്ക് വകയൊരുക്കിയ നല്ലൊരു പാസേജ് തന്നെ. അമ്മ ഞെണ്ടിന്ന് ഒരിക്കലും ലജ്ജ തോന്നേണ്ടതില്ല എന്നതു വേറെ കാര്യം. പുതിയൊരു അറിവിൽ എത്തുകയായിരുന്നു അമ്മ. അതിൽ സന്തോഷിക്കാൻ ഏറെ വകയില്ലേ?ഓരോ അറിവും നൽകുന്നത് ആനന്ദം തന്നെ!
ഇരുപത്തിരണ്ടിന്റെ slogans ഉം ഇരുപത്തിമൂന്നിന്റെ കത്തും ഏറെ വിഷമിപ്പിച്ചില്ല. പലവട്ടം ക്ലാസ്‌റൂം പ്രവർത്തനങ്ങളിൽ കടന്നുവന്നവയാണിവ. മാത്രമല്ല കത്തും നോട്ടീസും പ്രൊഫൈലും കോൻവെർസേഷനും ഒക്കെ തിർച്ചയായും ചോദിക്കും എന്നും ടീച്ചർ എത്ര തവണ പറഞ്ഞിരുന്നതാ. അതൊക്കെ വരികയും ചെയ്തു. നോട്ടീസ് മാത്രം എന്തോ ഒഴിവായി. മാത്രമാല്ല, പട്ടിക വ്യാഖ്യാനവും, കോമ്പ്രിഹെൻഷനും ഒക്കെ വരുമെന്നുറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണല്ലൊ സംബ്രദായങ്ങളിൽ ഉറച്ചു നിന്ന പരീക്ഷയെന്ന് പറഞ്ഞതും. Newspaper report, write-up എന്നിവയായിരുന്നു തുടർന്ന് രണ്ടു ചോദ്യങ്ങൾ. അപ്പോഴേക്കും ഒരുപാടെഴുതിയതുകൊണ്ടുള്ള മടുപ്പ് തീർച്ചയയും ഉണ്ടാവാം. പരീക്ഷകളെ മുഴുവൻ തളർത്തുന്ന പൊരിവെയിലും!
പ്രൊഫൈലും കോൺവെർസേഷനും ഈ ക്ഷീണം തീർത്തു. നന്നായി ചെയ്യാനായ രണ്ടു പ്രവർത്തനങ്ങൾ. സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിജയം നൽകുന്നവ ഇതൊക്കെയാണുതാനും.
തുടർന്നുള്ള മൂന്നു ചോദ്യങ്ങൾ editing, phrases , reported speech എന്നിവയും മിക്കവരും ശരിയായി ചെയ്തു. എല്ലാം കുട്ടികൾക്ക് ചിരപരിചിതമായവ. എന്നാൽ എന്തൊക്കെയായാലും അന്യഭാഷ എന്ന ഒരവസ്ഥ ഉള്ളതുകൊണ്ട് ഭാഷാ വഴക്കം പൊതുവേ നമ്മുടെ കുട്ടികൾക്ക് കുറവായിരിക്കും എന്നും മറക്കുന്നില്ല. അതുകൂടി കണക്കിലെടുത്തുള്ള ഒരു ഇംഗ്ലീഷ് പരീക്ഷ നമുക്ക് സ്വപ്നം കാണാൻ കഴിയുമോ?
മുപ്പത്തിഒന്നം ചോദ്യം വിട്ട പദങ്ങൾ പൂരിപ്പിക്കലായിരുന്നു. വളരെ എളുപ്പമായി എന്നത് ശരി. പക്ഷെ, Mani Master തന്നെ President of the PTA ആയത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു എന്നു തോന്നി. സാധാരണയായി Mani Master പി.ടി.എ സെക്രട്ടറിയാവും. അതു മാത്രവുമല്ല പ്രസിഡന്റ് യോഗത്തിൽ ആധ്യക്ഷം വഹിക്കുകയാണ് പതിവ്-protocol. ഇവിടെ പ്രസിഡന്റ് ഉദ്ഘാടകനായതും അനുചിതമായി. പൊതുവെ കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയാതെ വയ്യ.
പട്ടിക വ്യാഖ്യാനിച്ച് ഉത്തരമെഴുതേണ്ട അടുത്ത നാലു ചോദ്യം കുഴപ്പമുണ്ടാക്കിയില്ല. നന്നായി എഴുതാൻ കഴിഞ്ഞു. പൊതുവേ ഇംഗ്ലീഷ് പരീക്ഷ കുട്ടികൾക്ക് വളരെ അനുകൂലമായ ഒരു പരിതോവസ്ഥ തീർത്തിട്ടുണ്ട്.
No comments:
Post a Comment