02 February 2008

ഒരു കാര്യം ഏല്‍പ്പിക്കുമ്പോള്‍

രാമരാവണയുദ്ധം ഒരുക്കങ്ങളൊക്കെ ആയി.ഇനി തുടങ്ങുകയേ വേണ്ടൂ.അവസാനവട്ടം യുദ്ധമൊഴിവാക്കാനായി ഒരു സന്ധിസം ഭാഷണം കൂടി ആവാം എന്നു ശ്രീരാമന്‍ ആലോചിച്ചു.
ഹനുമാനെ ത്തന്നെ ഒരിക്കല്‍ കൂടി അയക്കാം എന്നായി.
അപ്പോള്‍ ജാമ്പവാന്‍ ഇടപെട്ടു:ഇനി ഹനുമാന്‍ വേണ്ട.ദൂതനായി മറ്റൊരാള്‍ പോകട്ടെ.നമ്മുടെ ഇടയില്‍ കാര്യശേഷിയുള്ള ഒരാളേള്ളൂന്നു അവര്‍ക്കു തോന്നരുതല്ലോ.
ന്നാ പിന്നെ ആരാ...എന്നായി
ആരും ആവാം.നല്ല ദൂതനാവണം എന്നേ ഉള്ളൂ.
ന്നാ ആരാ....ആരാ നല്ല ദൂതന്‍?
ജാമ്പവാന്‍:നന്നല്ലാത്ത ദൂതന്മാരെ ഞാന്‍ പറയാം.അവരെ പറ്റില്ല.
“പ്രശനവാദി ഗുരോര്‍ മൗനീ
കിമേക സ്തം ഭ മൂലക
പ്രേഷകപ്രേഷകോ ബാണ
സപ്തൈതേ സചിവാധമ: “

പ്രശ്നവാദി പറ്റില്ല.
അതെന്താ?

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഉടനെ അയാള്‍:..ഏയ്..ഇപ്പൊഴോ..ഇപ്പൊ ചെന്നാ രാവണന്‍ അവിടെ ഉണ്ടാവോ...ന്നാളു രാവണന്‍ നാഗലോകത്തു യുദ്ധം ചെയ്യാന്‍ പോണൂ ന്നൊക്കെ കേട്ടു...പോയിട്ടുണ്ടങ്കില്‍....
ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ പ്രശ്നങ്ങള്‍ പറയുന്ന ആള്‍ പറ്റില്ല.

ഗുരു.ഒട്ടും..പറ്റില്ല...എന്താച്ചാല്‍..

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഏയ്...അവിടെച്ചെല്ല്യേ...ച്ചേ...അവന്‍ ഇങ്ങോട്ടു വരട്ടെ..നമ്മള്‍ ഇവിടെ ഇരിക്ക്യാ...അവന്‍ ഇങ്ങോട്ടാല്ലേ വരേണ്ടതു.മാത്രല്ലാ.....
ഇങ്ങനെ ഇങ്ങോട്ടു പഠിപ്പിക്കുന്നയാള്‍ പറ്റില്ലാ

പിന്നെ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഓ...ആവാം ഇപ്പൊ ആവാം....പക്ഷെ ഒറ്റക്കു പറ്റില്ല...ഒരാളും കൂടെ വേണം...ഒന്നിനുമല്ല...കൂടെ ഒരാളുണ്ടായാ....അതു മതി ...ഇപ്പൊ പോകാം....
ഇയാളും പറ്റില്ല.

പിന്നെ.. സ്തം ഭ മൂലക:.....പറ്റില്ല്യാ....

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഓ...ഇതാവരുന്നു...ഇപ്പൊ പോകാം...പിന്നെ ആളെ കാണില്ല്യാ...വല്ല തൂണിന്റെ മറവിലും ഒളിച്ചിരിക്കും....ആളെ കാണില്ല്യാ.....

പിന്നെ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഓ ആവാം....എന്നു ഏല്‍ക്കും..എന്നിട്ട്...വേരോരാളെ ഏല്‍പ്പിക്കും....ഓ..ഒക്കെ ഏല്‍പ്പിച്ചിട്ടുണ്ട്..അയാളു ചെയ്യും...കേമനാണു ഇതിനൊക്കെ....
ഇയാളും പറ്റില്ല്യാ

ബാണന്‍...പറ്റില്യാ...

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
എന്നു കേള്‍ക്കുമ്പോഴേക്കും ഓടും...അവിടെ ചെല്ലും...എന്തിനാപോന്നു ന്നു അവിടുന്നു മനസ്സിലാക്കീട്ടില്ല്യാ....അപ്പൊ പോയപോലെ തിരിച്ചും പോരും....

ഇങ്ങനെയുള്ള് 7 പേരേ ദൂതനാവാന്‍ പറ്റില്ല്യാ....


(ചക്യാര്‍ പറഞ്ഞുകേട്ടതു)

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതുപോലുള്ളവര്‍ ഇപ്പഴും ഉണ്ട്.

കൊള്ളാം

siva // ശിവ said...

കുറച്ചൊക്കെ മനസ്സിലായി....

Rajeeve Chelanat said...

ശ്ലോകത്തിന്റെ ടിപ്പണി അപാരം.