29 July 2008

വിദ്വേഷഭക്തി

ഒരിക്കല്‍, മഹാവിഷ്ണുവിന്റെ രണ്ടു ഭൃത്യന്മാര്‍ക്ക് (ജയനും വിജയനും)
ഭൂമിയില്‍ മനുഷ്യരായി ജനിക്കട്ടെ എന്നു സനല്‍കുമാരരില്‍ നിന്നു ശാപം ഉണ്ടായി.
ജയവിജയന്മാര്‍ മഹാവിഷ്ണുവിനോടു സങ്കടം പറഞ്ഞു.
ഭൂമിയില്‍ മനുഷ്യരായി ജനിച്ചാല്‍ തിരിച്ചു വൈകുണ്‍ ഠ ത്തിലെത്താന്‍ നിരവധി ജന്മ്മങ്ങ്ങ്ങള്‍ വേണ്ടിവരും .
അതു മഹാ സങ്കടം ആണു.ഒരു പോംവഴി ഭഗവാന്‍ പറഞ്ഞുതരണം എന്നായി ഭൃത്യന്മാര്‍.
ഭഗവാന്‍ പറഞ്ഞു: മുനിമാരുടെ ശാപം ഒഴിവക്കാന്‍ എനിക്കാവില്ല.ഒരു കാര്യം ചെയ്യാം.
1) എന്നെ ഭജിച്ചു 7 ജന്മം ഭൂമിയില്‍ കഴിച്ചുകൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം.
2) എന്നെ ദ്വേഷിച്ചു ശത്രുക്കളായി 3 ജന്മ്മം കഴിച്ചുകൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം.
ഏതാണു വേണ്ടതെന്നു തീരുമാനിക്കുക.
വളരെ വിഷമത്തോടെ,എന്നാല്‍ വേഗം തിരിച്ചുപോരാമല്ലോ എന്ന സന്തോഷത്തോടെ രണ്ടാമത്തെതു അവര്‍ സ്വീകരിച്ചു.
ആദ്യജന്മ്മം ഹിരണ്യാക്ഷന്‍..ഹിരണ്യകശിപു
രണ്ടില്‍ രാവണന്‍.. കും ഭകര്‍ണ്ണന്‍
മൂന്നില്‍ ശിശുപാലന്‍...ദന്തവക്ത്രന്‍
എന്നിങ്ങനെ 3 ജന്മ്മം എടുത്തു വീണ്ടും വിഷ്ണുലോകത്തെത്തി.

1 comment:

mmrwrites said...

കേട്ടറിവുണ്ട്.., കവിതയുടെ പേരു മറന്നു.. രാവണന്റെ ആത്മഗതം ഉള്ളത്.. ആ പാഠഭാഗം എടുത്തപ്പോള്‍ മലയാളം സാര്‍ ഈ കഥ പറഞ്ഞിട്ടുണ്ട്..