26 February 2008

സ്ഥാനം?

തിരുമേനി തീവണ്ടിയില്‍ യാത്രയില്‍ ആണു..
തിരുമേനി രണ്ടു സായിപ്പന്മാരുടെ നടുക്ക് ആണു ഇരിക്കുന്നതു.
തിരുമേനിയുടെ രൂപവും വേഷവും പരിഭ്രമവും കണ്ടിട്ടു സയിപ്പന്മാര്‍:
ഈസ് ഇറ്റ് എ ഡോങ്കി?
നോ..ഈസ് എ .മങ്കി!
ഇതു കേട്ടു തിരുമേനി ഉടനെ പ്രതികരിച്ചു.
അല്ലല്ല....രണ്ടിണ്ടെയും നടുക്കാ.


കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

24 February 2008

ചെന്നായയും ആട്ടിന്‍ കുട്ടിയും

പണ്ട്....ഇന്നും

ചെന്നായക്കു നല്ല വിശപ്പും ദാഹവും...

അടുത്തു കണ്ട തോട്ടില്‍ വെള്ളം കുടിക്കാനിറങ്ങി.

താഴെ ഒരു ആട്ടിന്‍ കുട്ടി വെള്ളം കുടിച്ചു കയറിപ്പോകുന്നതു കണ്ടു.

ചെന്നായ വിളിച്ചു...ടാ...ഇവിടെ വാ..ആട്ടിന്‍ കുട്ടി പേടിച്ചു അടുത്തു ചെന്നു...

ചെന്നായ:നീയ്യാണു ഈ വെള്ളമൊക്കെ കലക്കിയതു അല്ലേ?

ആട്ടിന്‍ കുട്ടി: ഞാനല്ല...പേടിച്ചു പറഞ്ഞു.

എന്നാല്‍ നിന്റെ അമ്മയാകും ഇതൊക്കെ കലക്കിയതു...എന്നും പറഞ്ഞു ആട്ടിന്‍ കുട്ടിയെ പിടിച്ചു തിന്നു.

22 February 2008

വീട്

കുഞ്ഞുറുമ്പിന്നു മഴക്കാലം ഏറേ പ്രിയപ്പെട്ടതാണു.
ചാറ്റല്‍ മഴയയാലും പെരുമഴയായാലും
മഴക്കു മുന്‍പായാലും മഴ കഴിഞ്ഞ് മരം പെയ്യുമ്പോഴും
കുഞ്ഞുറുമ്പ് നോക്കിയിരിക്കും...
അതിന്റെ ഭംഗിയും വികാരവും ആസ്വദിക്കും.
അതെ മഴ ഒരു വികാരമാണു.അതു വീട്ടിന്നു പുറത്താണു.
കുഞ്ഞുറുമ്പിന്നു വേനല്‍ക്കാലം ഏറേ പ്രയാസപ്പെട്ടതാണു .
ഇളം ചൂടും കൊടും ചൂടും വീട്ടിനകത്തായാല്‍ വയ്യ.
പ്രിയപ്പെട്ടവരെപ്പോലും തൊട്ടിരിക്കാനോ വിട്ടിരിക്കാനോ വയ്യ.
വിയര്‍പ്പും അഴുക്കും. പുറത്തിരുന്നാല്‍ ഇലയങ്ങുന്നില്ലെങ്കിലും പുഴുക്കം കുറവാണു.
അതെ വേനല്‍ ഒരു വികാരമാണു.അതു വീട്ടിനകത്താണു.
അപ്പോ പിന്നെന്തിനാ കുഞ്ഞുറുമ്പ് വീടുകെട്ടിയതു.
ഈ വലിയ ഋതുവീടുള്ളപ്പോള്‍ എന്നാരു പറഞ്ഞു കൊടുക്കും?

വീടു=പുറത്താകുമ്പോള്‍ എത്രയും വേഗം തിരിച്ചു എത്തിച്ചേരണമെന്നു ആഗ്രഹിക്കുന്ന ഇടം/ വീട്ടിനകത്താകുമ്പോള്‍ ഒരിക്കലും പുറത്തു പോകണമെന്നു തോന്നിക്കാത്ത ഇടം.

21 February 2008

കഷണ്ടി

‘ഭീമസേനഗദാക്രാന്താ
ദുര്യോധന വരൂഥിനീ
യഥാ ഖാര്‍വ്വാടകസ്യേവ
കര്‍ണ്ണമൂല മുപാഗത: ‘
ഭീമസേനന്റെ ഗദകൊണ്ടുള്ള അടി കാരണം ദുര്യോധനന്റെ പടയാളികള്‍ അഭയം തേടി കര്‍ണ്ണന്റെ സ മീപത്തെത്തി...കഷണ്ടിക്കാരന്റെ മുടി ചെവിക്കരികിലേക്കെന്നപോലെ.
കഷണ്ടിക്കാരന്റെ മുടി ചെവിക്കരികിലേക്കാണല്ലോ ഓടി എത്തുക

ഒരു പഴയ ശ്ളോകം

19 February 2008

കൃത്യത-ജിഞ്നാസ

പരിണാമസിദ്ധാന്തം വിശദീകരിക്കയാണു.... നമ്മുടെ പൂര്‍വ്വികര്‍ കുരങ്ങന്മാരായിരുന്നു.അവരില്‍ നിന്നു കാലക്രമത്തില്‍ പരിണമിച്ചു ഉണ്ടായവരാണു നമ്മള്‍ മനുഷ്യര്‍......

കേട്ടിരുന്ന ഒരാള്‍: അപ്പോ നിങ്ങളുടെ അച്ചന്‍ വഴിക്കാണോ...അമ്മ
വഴിക്കാണൊ...കുരങ്ങനുമായി ബന്ധം? (പറഞ്ഞുകേട്ടതു)

16 February 2008

സര്‍ട്ടിഫിക്കറ്റ്

ഒരിക്കല്‍
യാത്രക്കിടയില്‍ തിരുമേനിയെ ഒരാള്‍ പരിചയപ്പെടുകയാണു...
ഒരാള്‍: എന്താ പേര്?
തിരുമേനി: ശങ്കരനാരായണന്‍ നമ്പൂതിരി.കൊച്ചീന്ന് ആണു. നിങ്ങളുടെ പേരെന്താ?
ഒരാള്‍: മാധവന്‍
തിരുമേനി: പിന്നെ?..നമ്പൂതിരി...നായര്‍....പണിക്കര്‍....എന്താ?
ഒരാള്‍: അതൊന്നും ഇല്ല്യാ
തിരുമേനി: അതെന്താ...അതുണ്ടാവൂലോ
ഒരാള്‍: ഇല്ല്യാ... ഞങ്ങള്‍ 'ഒരുജാതി ഒരു മതം...
തിരുമേനി: ഓ മതി മതി...മനസ്സിലായി..

കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

14 February 2008

വിക്ക്

ഒരിക്കല്‍ തിരുമേനി ഇ.എം.എസ് നോടു:
ന്നാലോ ഈയം (വേണ്ടപ്പെട്ടവര്‍ ഇ.എം.എസ് നെ ഈയം എന്നാണു വിളിക്കുക) തനിക്കു ഈ വിക്കു എപ്പൊഴും ഉണ്ടോ?
ഇ.എം: ഇല്ലില്ല...സം...സാരിക്കുമ്പൊഴേ..ള്ളൂ


(പറഞ്ഞു കേട്ടതു)

13 February 2008

ജാലവിദ്യ

വാഴകുന്നം തിരുമേനി
ജാലവിദ്യകൊണ്ട് ശൂന്യതയില്‍ നിന്നു മധുരനാരങ്ങ എടുത്തുകൊടുക്കുകയാണു...
അപ്പോള്‍ കാഴ്ച്ചക്കാരന്‍ തിരുമേനി:
ന്നാലോ വാഴകുന്നം, ഈ സ്വമിമാര്‍ ശൂന്യതയില്‍ നിന്നു സ്വര്‍ണ്ണവളയും മോതിരവും ഒക്കെ എടുക്കും അതൊന്നു കാണിക്കാന്‍ പറ്റോ?
പറ്റും...ന്നാല്‍ അതിനുള്ള കാശൊന്നും എന്റെ കയ്യിലില്ല.സ്വര്‍ണ്ണത്തിനൊക്കെ എന്താ വില.

(വെടിവട്ടത്തില്‍ പറഞ്ഞുകേട്ടതു)

11 February 2008

പരിഭ്രമം തന്നെ

തിരുമേനി തീവണ്ടി കാത്തു ഇരിക്കയണു.
കോന്തൂ:(കാര്യസ്തന്‍) തീവണ്ടി വരാറായ്യോ?....
ഇല്ല്യാ...
നേരത്തെ പറയണേ......
എന്തിനാ?.....
പരിഭ്രമിക്കാനാ......പരിഭ്രമിക്കാറയ്യോ...ന്ന് നേരത്തേ അറിയാനാ.....പറേണേ.....


കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

10 February 2008

പരിഭ്രമം

നാളെ തിരുമേനിക്കു ഒരു യാത്ര ഉണ്ട്....
പുതിയതായി സര്‍വീസ് ആരം ഭിച്ച ബസ്സില്‍ കയറാനാണു തീരുമാനം.
രാവിലെ റോട്ടിലെത്തി തിരുമേനി ബസ് കാത്തു നിന്നു.
വരുന്നതു കണ്ടു.കൈനീട്ടി നിര്‍ത്തി.സന്തോഷായി.
എന്താ കയറാത്തതു?കണ്ടക്ടര്‍.
ഏയ്...ഇന്നല്ല...നാളെ
ഇവിടെ നിര്‍ത്തോ എന്നു നോക്കിയതാ.
നല്ല ബസ്.നിര്‍ത്തും എന്നു ബോധ്യായി.
അസാരം പരിഭ്രമം ഉണ്ടാര്‍ന്നു.
അതോണ്ടെ.
ശരി പൊയ്ക്കോളിന്‍.



കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

06 February 2008

മുന്‍ ഗണന

തീവണ്ടിയില്‍ ഭയങ്കരതിരക്കു...
തിരുമേനിക്കു ഒരു യാത്ര ഉണ്ട്..വണ്ടികയറാന്‍ തയ്യാറായി സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്...
വണ്ടി നിന്ന ഉടനെ തിരുമേനി തള്ളികയറാന്‍ ശ്രമിക്കുകയാണു....
ഇറങ്ങുന്നവര്‍: എന്താ തിരുമേനീ ഈ കാണിക്കുന്നതു.... ഞങ്ങള്‍ ഒന്നിറങ്ങിയാല്‍ സ്ഥലം ഉണ്ട്...എന്നിട്ടു കയറാം...തിരക്കേണ്ട.
തിരുമേനി: അതതെ...നിങ്ങള്‍ക്കു പറയാം..നിങ്ങള്‍ക്കു വേണങ്കില്‍ അപ്പൊറത്തു സ്ടേഷനിലും ഇറങ്ങാം....എനിക്കു ഇതില്‍ തന്നെ വേണ്ടേ കയറാന്‍....കാശുകൊടുത്തു ടിക്കറ്റെടുത്തതാ.



കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

05 February 2008

ആരാദ്യം?

ഒരിക്കല്‍
മേലേടം നാരായണന്‍ നമ്പൂതിരിയും ഭട്ടി ശങ്കരന്‍ നമ്പൂതിരിയും വഴിയാത്രയിലാണു......
വഴിയില്‍ അമേധ്യം കിടക്കുന്നതു കണ്ടിട്ടു....
മേലേടം:...ഏയ്,പ(ഭ)ട്ടി തിന്നുന്നതാണല്ലോ ഈ കിടക്കുന്നതു...കഷ്ടം.
ഭട്ടി: കഷ്ടമൊന്നും ഇല്ല്യാ...മേലേടം ആണല്ലോ ആദ്യം തിന്നുക.

മേലേടം=മുകള്‍ഭാഗം

കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

ഒരുക്കം

പണ്ട്.....
വഴിനിറയെ അലങ്കാരങ്ങളും തോരണങ്ങളും കണ്ടിട്ടു....നമ്പൂതിരി
എന്താ കഥ? എന്താ ഇതൊക്കെ?
എന്തിനാ?
പ്രധാനമന്ത്രി ...പ്രധാനമന്ത്രി... വരുന്നുണ്ട്...അതിന്റെ വഹയാ....
ഓഓ...ഇതുമ്പിക്കൂടെയാ വരാ?
അല്ല....ഇതൊക്കെ.....
പിന്നെന്തിനാ?...വരാതിരിക്കാനാ?
ന്നാ നന്നായി.


കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

04 February 2008

സംശയം വീണ്ടും

തലച്ചെറുമന്‍ മാങ്ങയറുക്കാന്‍ കയറി മാവില്‍ നിന്നു വീ ണു മരിച്ചു കിടക്കുന്നു....
തിരുമേനി സങ്കടപ്പെട്ടു അടുത്തുചെന്നു നോക്കി...
ന്നാലും ഇത്തിരി ഭാഗ്യം ണ്ട്...
ആ നെറ്റീലെ മുറിവ് ലേശം കൂടി താഴെ ആയിരുന്നൂച്ചാല്‍...ഇടത്തെ കണ്ണ് പോയിട്ടുണ്ടാവും.സംശയല്ല്യാ.




കടപ്പാട്: നമ്പൂതിരിഫലിതങള്‍

02 February 2008

ഒരു കാര്യം ഏല്‍പ്പിക്കുമ്പോള്‍

രാമരാവണയുദ്ധം ഒരുക്കങ്ങളൊക്കെ ആയി.ഇനി തുടങ്ങുകയേ വേണ്ടൂ.അവസാനവട്ടം യുദ്ധമൊഴിവാക്കാനായി ഒരു സന്ധിസം ഭാഷണം കൂടി ആവാം എന്നു ശ്രീരാമന്‍ ആലോചിച്ചു.
ഹനുമാനെ ത്തന്നെ ഒരിക്കല്‍ കൂടി അയക്കാം എന്നായി.
അപ്പോള്‍ ജാമ്പവാന്‍ ഇടപെട്ടു:ഇനി ഹനുമാന്‍ വേണ്ട.ദൂതനായി മറ്റൊരാള്‍ പോകട്ടെ.നമ്മുടെ ഇടയില്‍ കാര്യശേഷിയുള്ള ഒരാളേള്ളൂന്നു അവര്‍ക്കു തോന്നരുതല്ലോ.
ന്നാ പിന്നെ ആരാ...എന്നായി
ആരും ആവാം.നല്ല ദൂതനാവണം എന്നേ ഉള്ളൂ.
ന്നാ ആരാ....ആരാ നല്ല ദൂതന്‍?
ജാമ്പവാന്‍:നന്നല്ലാത്ത ദൂതന്മാരെ ഞാന്‍ പറയാം.അവരെ പറ്റില്ല.
“പ്രശനവാദി ഗുരോര്‍ മൗനീ
കിമേക സ്തം ഭ മൂലക
പ്രേഷകപ്രേഷകോ ബാണ
സപ്തൈതേ സചിവാധമ: “

പ്രശ്നവാദി പറ്റില്ല.
അതെന്താ?

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഉടനെ അയാള്‍:..ഏയ്..ഇപ്പൊഴോ..ഇപ്പൊ ചെന്നാ രാവണന്‍ അവിടെ ഉണ്ടാവോ...ന്നാളു രാവണന്‍ നാഗലോകത്തു യുദ്ധം ചെയ്യാന്‍ പോണൂ ന്നൊക്കെ കേട്ടു...പോയിട്ടുണ്ടങ്കില്‍....
ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ പ്രശ്നങ്ങള്‍ പറയുന്ന ആള്‍ പറ്റില്ല.

ഗുരു.ഒട്ടും..പറ്റില്ല...എന്താച്ചാല്‍..

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഏയ്...അവിടെച്ചെല്ല്യേ...ച്ചേ...അവന്‍ ഇങ്ങോട്ടു വരട്ടെ..നമ്മള്‍ ഇവിടെ ഇരിക്ക്യാ...അവന്‍ ഇങ്ങോട്ടാല്ലേ വരേണ്ടതു.മാത്രല്ലാ.....
ഇങ്ങനെ ഇങ്ങോട്ടു പഠിപ്പിക്കുന്നയാള്‍ പറ്റില്ലാ

പിന്നെ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഓ...ആവാം ഇപ്പൊ ആവാം....പക്ഷെ ഒറ്റക്കു പറ്റില്ല...ഒരാളും കൂടെ വേണം...ഒന്നിനുമല്ല...കൂടെ ഒരാളുണ്ടായാ....അതു മതി ...ഇപ്പൊ പോകാം....
ഇയാളും പറ്റില്ല.

പിന്നെ.. സ്തം ഭ മൂലക:.....പറ്റില്ല്യാ....

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഓ...ഇതാവരുന്നു...ഇപ്പൊ പോകാം...പിന്നെ ആളെ കാണില്ല്യാ...വല്ല തൂണിന്റെ മറവിലും ഒളിച്ചിരിക്കും....ആളെ കാണില്ല്യാ.....

പിന്നെ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......

ഓ ആവാം....എന്നു ഏല്‍ക്കും..എന്നിട്ട്...വേരോരാളെ ഏല്‍പ്പിക്കും....ഓ..ഒക്കെ ഏല്‍പ്പിച്ചിട്ടുണ്ട്..അയാളു ചെയ്യും...കേമനാണു ഇതിനൊക്കെ....
ഇയാളും പറ്റില്ല്യാ

ബാണന്‍...പറ്റില്യാ...

ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
എന്നു കേള്‍ക്കുമ്പോഴേക്കും ഓടും...അവിടെ ചെല്ലും...എന്തിനാപോന്നു ന്നു അവിടുന്നു മനസ്സിലാക്കീട്ടില്ല്യാ....അപ്പൊ പോയപോലെ തിരിച്ചും പോരും....

ഇങ്ങനെയുള്ള് 7 പേരേ ദൂതനാവാന്‍ പറ്റില്ല്യാ....


(ചക്യാര്‍ പറഞ്ഞുകേട്ടതു)

01 February 2008

പ്രശ്നസങ്കീര്‍ണ്ണം

പണ്ട്....
തിരുമേനി മകള്‍ എസ്.എസ്.എല്‍.സി പാസായപ്പോള്‍ കോളേജില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു.വളരെ ദൂരെ ആണു കോളേജ്.മകളേയും കൂട്ടി കോളേജിന്നടുത്തുള്ള ഒരു ഇല്ലത്തു ചെന്നു.
കൂട്ടിയെ ഇവിടുത്തെ കോളേജില്‍ ചേര്‍ക്കണം എന്നുണ്ട്.ദൂരം കൂടുതലാണു.ദിവസവും പോയി വരലു എളുപ്പല്ല.
പ്പൊ ഇവിടെ തമസിപ്പിച്ചു പഠിപ്പിക്കാം എന്ന കരുതുന്നതു.സൗകര്യം ചെയ്തുകൊടുക്കണം.
(പേയിങ്ങ് ഗസ്റ്റ്.... പണ്ടും ഉണ്ടായിരുന്നു.പക്ഷെ,അവിടുത്തെ നമ്പൂതിരിക്കു അതു ഇഷ്ടമല്ല.ാതു തുറന്നു പറയാനും വയ്യ. അസ്മാദികളെ സഹായിക്കാത്തവന്‍ എന്ന ചീത്തപ്പേരു നന്നല്ല.)
വിരോധല്ല്യാ...ആവാം ആവായിരുന്നു...പക്ഷേ...
വിഷമം ഒന്നും ഉണ്ടാക്കില്ല്യ....ഇവിടെ എന്താച്ചാ അതൊക്കെ മതി.
അതല്ല..നമ്പൂതിരി....കുട്ടി ഇവിടെ താമസിക്ക്യാച്ചാ...അവള്‍ക്കു വിഷമാവോന്നാ.....
ഇവിടേ ഉണ്ണികളു ഒക്കെ ള്ളതല്ലേ?
ഏയ് തുണ്ടാവില്ല്യാ...
അതല്ല...പെങ്കുട്ട്യാണു....മാസാമാസം 3...4...ദിവസം തീണ്ടാരി...അപ്പൊ മാറി ഇരിക്കണം....
അതൊക്കെ....
അതൊന്നും വിഷമല്യാ....അവളു ശ്രദ്ധിച്ചോളും....
അതല്ലാ..ഇനിപ്പൊ ഇവിടെ താമസിച്ചു ഇതില്ല്യാണ്ടായാ അതും വിഷമാവും....
ഒക്കെകൂടി ആലോചിച്ചാ...ഇവിടെ വേണ്ടാക്യാ ഭേദം.



കടപ്പാട്: നമ്പൂതിരി ഫലിതങ്ങള്‍