05 September 2008

ജലസം ഭരണി

പണ്ട്....
ഇന്നും?

സദ്യക്കു തൈരുവേണം..100 കുടം...കേമായിട്ടുള്ള സദ്യ...ഓണമല്ലേ...കുടിയാന്മാരൊക്കെ ഉണ്ടാവും ഉണ്ണാന്‍...അതുകൊണ്ട് എല്ലാരും നാളെ ഓരോ കുടം തൈര്‍ കൊണ്ടുവരണം...തമ്പുരാന്‍ കാര്യസ്ഥന്മാരെ ശട്ടം കെട്ടി.അമാന്തിക്കരുതു.
മിടുക്കനായ ഒരു കാര്യസ്ഥന്‍ ഒരു സൂത്രം കണ്ടെത്തി.തമ്പുരാന്റെ കല്‍പ്പന നിരസിക്കാനാവില്ല.പക്ഷെ,ഒരുകുടം തൈര്‍....എന്താ ചെലവ്....നടക്കില്ല...പകരം ഒരു കുടം വെള്ളം കൊണ്ടു പോകാം....എല്ലാരും തൈര്‍ കൊണ്ടു വരും ..അപ്പൊ തന്റെ ഒരുകുടം വെള്ളം ആരും ശ്രദ്ധിക്കില്ല...സൂത്രം സൂത്രം...
പിറ്റേന്നു എല്ലാരും തൈര്‍ക്കുടവുമായി വന്നു..തമ്പുരാനു സന്തോഷം...കാര്യസ്ഥന്മാരില്‍ അഭിമാനം...
എല്ലാരും തൈര്‍ വലിയൊരുകുടത്തില്‍ ഒഴിച്ചുവെച്ചു..അടച്ചും വെച്ചു.
സമയമായപ്പോള്‍ ദേഹണ്ണക്കാര്‍ കുടം തുറന്നു....അന്തം വിട്ടു....വലിയൊരുകുടം നിറയെ ശുദ്ധജലം...ഇതുകൊണ്ട് കാളനെങ്ങനെ വെക്കും???

3 comments:

ഭൂമിപുത്രി said...

കാര്യസ്ഥന്മാർ
വെട്ടിക്ക്ല്സിന്റെ
ആശാന്മാർ!

smitha adharsh said...

അമ്പടാ...കാര്യസ്ഥന്മാര്‍ ആള്‍ക്കാര് കൊള്ളാലോ?
കടുവയെ പിടിക്കുന്ന കിടുവകള്‍ ആണ്..ല്ലേ?നടക്കട്ടെ..നടക്കട്ടെ..

ബാബുരാജ് said...

നല്ല കഥ. കാലിക പ്രസക്തിയുണ്ട്‌.
സുജനികയെ ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യ.