21 July 2008

സുഹൃത്ത്

നദിക്കരയില്‍ അത്തിമരം.അത്തിമരത്തില്‍ ഒരു കുരങ്ങന്‍ സ്ഥിരതാമസം ഉണ്ട്.താഴെ നദിയില്‍ ഒരു മുതലയും സകുടുംബം സുഖമായി താമസിക്കുന്നു.
കുരങ്ങനും മുതലയും നല്ല സുഹൃത്തുക്കള്‍.എന്നും കാണും.വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞു കൂടും.അത്തിമരത്തില്‍ നിന്നും നല്ല പഴുത്ത അത്തിപഴം കുരങ്ങന്‍ എന്നും മുതലക്കും കുടുംബത്തിനും സമ്മാനിക്കും.സന്തോഷം.
എന്നും മുതല കൊണ്ടുവരുന്ന അത്തിപ്പഴം മുതലഭാര്യ കാത്തിരിക്കും.എന്തൊരു സ്വാദ്.
ഒരു ദിവസം അവള്‍ മുതലയോട് ചോദിച്ചു:
എന്നും ഇത്രനല്ല അത്തിപ്പഴം ആണു നിങ്ങളുടെ സുഹൃത്തു കുരങ്ങന്‍ തിന്നുന്നതെങ്കില്‍ അവന്റെ ഇറച്ചി എത്ര സ്വാദുണ്ടാവും?അവന്റെ കരള്‍ എത്ര സ്വാദുണ്ടാവും?
അതതെ: മുതല പറഞ്ഞു.
എനിക്കു അവന്റെ കരള്‍ വേണം.എനിക്കു അതു തിന്നാന്‍ കൊതിയാവുന്നു:ഭാര്യ .
ഛെ..ഛെ..നീയെന്താണിപ്പറയുന്നതു? എന്റെ നല്ല കൂട്ടുകാരനാണു അവന്‍.അവനെ കൊല്ലുകയോ? പറ്റില്ല.നീയാമോഹം കളഞ്ഞേക്ക്.
പല ദിവസം ഭാര്യ ഈ ആവശ്യം പല മാതിരിയില്‍ അവതരിപ്പിച്ചു.ഒടുക്കം മുതല ഭാര്യയുടെ മോഹം സാധിപ്പിക്കാമെന്നേറ്റു.
രണ്ടു ദിവസം മുതല അത്തിമരച്ചോട്ടില്‍ ചെന്നില്ല.വീണ്ടും കണ്ടപ്പോള്‍ കുരങ്ങന്‍ എന്തു പറ്റിയെന്നു അന്വേഷിച്ചു:
അവള്‍ക്കു തീരെ സുഖം ഇല്ല.വയറു വേദന.എനിക്കു വരാന്‍ പറ്റിയില്ല.
കുരങ്ങനു വിഷമം തോന്നി.പാവം.എനിക്കു അവളെ ഒന്നു കാണണമെന്നുണ്ട്.ഒന്നാശ്വസിപ്പിക്കാന്‍.വയ്യാതെ കിടക്കുന്നവരെ ആശ്വസിപ്പ്ക്കുന്നതാണു സുജനമര്യാദ.
പക്ഷെ, എനിക്കെങ്ങനെയാണു നിന്റെ വീട്ടില്‍ വരാന്‍ കഴിയുക.നീന്താന്‍ അറിയില്ല.
അതു സാരമില്ല.എന്റെ പുറത്തു ഇരുന്നാല്‍ മതി.ഞാന്‍ അവിടെ എത്തിക്കാം:മുതല.
അന്നു ഒരു പൊതി അത്തിക്കായ്കളുമായി കുരങ്ങന്‍ മുതലയുടെ പുറത്തു ഇരുന്നു യാത്രയായി. പകുതി വഴിയെത്തിയപ്പോള്‍ (കുറ്റബോധം ഉണ്ടാവുമല്ലോ) മുതല തന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു.കുരങ്ങന്‍ ഞെട്ടി.
സൂത്രം കണ്ടെത്തി കുരങ്ങന്‍ പറഞ്ഞു.കഷ്ടം...നീയെന്റെ സുഹൃത്തല്ലേ..നിന്റെ ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കേണ്ടതു എന്റെ കൂടി കടമയല്ലേ..കഷ്ടം..കഷ്ടം..
എന്തു പറ്റി? :മുതല
ഞാന്‍ എന്റെ കരള്‍ അത്തിപ്പൊത്തില്‍ ആണു വെക്കാറ്.അത്യാവശ്യം വരുമ്പോഴെ അതു എടുക്കാറുള്ളൂ.കരള്‍ വേണമെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേ :കുരങ്ങന്‍.
ഇനിയെന്തു ചെയ്യും?
ഇനി പിന്നൊരിക്കലാകാം:കുരങ്ങന്‍
അതു പറ്റില്ലല്ലോ :മുതല.
എന്നാല്‍ തിരിച്ചു പോകാം.കരളുമെടുത്തു വേഗം പോരാം: കുരങ്ങന്‍
മുതല തിരിച്ചു.അത്തിമരച്ചോട്ടിലെത്തി.മുതലപ്പുറത്തു നിന്നു കുരങ്ങന്‍ ജീവനും കൊണ്ട് ഒറ്റ ച്ചാട്ടം.മരക്കൊമ്പിലേക്കു.

3 comments:

കുഞ്ഞന്‍ said...

മാഷെ..

കേട്ട കഥയാണെങ്കിലും വീണ്ടും വായിക്കുമ്പോഴും പുതുമ തോന്നുന്നു..നന്ദി

mmrwrites said...

താങ്കള്‍ ഇപ്പോഴും ബാലരമ സ്ഥഇരമായി വായിക്കാറുണ്ടല്ലേ.. കൊള്ളാം..

ആൾരൂപൻ said...

"പുലിയച്ഛാ, നിങ്ങള്‍ക്ക്‌ പോകാം, ഞങ്ങളുടെ വഴക്ക്‌ തീര്‍ന്നു" എന്നൊക്കെയുള്ള പണ്ടത്തെ കഥകളൊന്നും ഇപ്പോള്‍ അക്ഷരരൂപത്തില്‍ കാണാനില്ല. അതൊക്കെ ഒന്നെഴുതിക്കൂടേ?
ഞാനൊരെണ്ണം എഴുതിയിട്ടുണ്ട്‌. വേണമെങ്കില്‍ നോക്കാം.