01 June 2008

താഴെക്കാഴ്ച്ച

പണ്ടൊരിക്കല്‍
തിരുമേനി കോടതിയില്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുകയാണു.വക്കീലന്മാര്‍ തിരുമേനിയെ വിസ്തരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
അപ്പോഴാണു മജിസ്റ്റ്റേറ്റ് ചെയറില്‍ എത്തുന്നതു.സാക്ഷിക്കൂട്ടില്‍ തിരുമേനിയെ കണ്ടപ്പോള്‍ മജിസ്ട്റേറ്റിനു ഒരു വികൃതി തോന്നി....പണ്ട് നമ്മുടെ കൂട്ടരെ ഒരു പാടുദ്രോഹിച്ചിട്ടുള്ളതാ നമ്പൂതിരിമാര്‍..ഇയ്യാളെ ഒന്നു കളിയാക്കണം.....
മജിസ്ട്റേറ്റ്: ന്താ തിരുമേനീ...ഞ്ഞാന്‍ ഇത്ര ഉയരത്തില്‍ ഇരിക്കുമ്പോള്‍ തിരുമേനി താഴെ നില്‍ക്കുകയാണു..വിഷമം തോന്നുന്നുണ്ടോ?
തിരുമേനി: (മജിസ്ട്റേറ്റിന്റെ അഹംകാരത്തില്‍ കൂസാതെ)
ഇല്ല്യാ...ഒട്ടും ഇല്ല്യാ....
മജി: അതെന്താ?
തിരു: ഇല്ല്യാന്നന്നെ....നിന്റെ അച്ചന്‍ ഇതിനേക്കാള്‍ ഉയരത്തു ഇരിക്കുന്നതു ഞാന്‍ താഴെ നിന്നു കണ്ടിട്ടുണ്ട്..
മജിസ്ട്റേറ്റ് ഇളിഭ്യനായി.


(മൂപ്പര്‍ പന ചെത്തുകാരനായിരുന്നു)

2 comments:

madhu s.v said...

തമാശ ആസ്വദിയ്ക്കുമ്പോല്‍ത്തന്നെ ഇത്തരം തമാശകളിലെ റേസിസം വളരെ വിഷമിപ്പിയ്ക്കുന്നു.ആഴത്തില്‍ മുറിവുകളുണ്ടാക്കുന്നു.

madhu s.v said...

മാഷ്ക്ക് റേസിസം ഉണ്ടേന്നല്ല കേട്ടോ. വളരെ രസമായി ഈ ബ്ലോഗ്ഗ്. ഈ പാതിരാത്രീല്‍ കുത്തിയിരുന്ന് ആദ്യ പോസ്റ്റുമുതല്‍ ഒന്നും വിടാതെ വായിച്ചു. ആ അമ്മൂമ്മയെ പോലെ നെഗറ്റീവ് പറയാന്‍ വേണ്ടി മാത്രം കമന്റുമിട്ടു.(ഞാനെന്ത് മനുഷ്യനാണെന്ന് നോക്കണേ?) ഇന്നാണ്‍ ആദ്യമായി ഈ ബ്ലോഗ് വായിയ്ക്കുന്നത്. വളരെ വളരെ ഇഷ്ടപ്പെട്ട, രസിച്ച ബ്ലോഗ്.
കാളിയംബി