25 June 2008

തറവാടി?

ലാംഗൂലചാലനമധശ്ചരണാവപാതം
ഭൂമൊ നിപത്യ വദനോദരദര്‍ശനസ്യ
ശ്വാപിണ്ഡദസ്യ കുരുതേ ഗജപുംഗവസ്തു
ദീരം വിലോകയതി ചാടുശതൈശ്ച ഭുംക്തേ

ചോറുരുള കൊടുക്കുന്ന യജമാനനനെ പട്ടി
വാലിളക്കി,കാല്‍നീട്ടി,മുഖം നിലത്തോളം താഴ്ത്തിനോക്കി ഭക്ഷിക്കുന്നു.
ആനയാകട്ടെ ഗാം ഭീര്യത്തോടെയും സാമര്‍ഥ്യത്തോടെയും ഭക്ഷിക്കുന്നു.


(ഭര്‍ത്ര് ഹരീയം)

5 comments:

തറവാടി said...

ഹ ഹ ഹ എന്നെപ്പറ്റിയാണ? ;)

മലമൂട്ടില്‍ മത്തായി said...

ആനയെ തീറ്റി മുടിഞ്ഞ തറവാടുകള്‍ ഓര്മ വരുന്നു :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ കൊള്ളാം

കാവലാന്‍ said...

നെടുന്തൂണു പോലെ കാലില്ലെങ്കിലും,വട്ടോറം പോലെ ചെവിയില്ലെങ്കിലും,മാമരം വീഴ്ത്തുന്ന കൊമ്പില്ലെങ്കിലും അറ്റ്ലീസ്റ്റ് ഒരു തുമ്പിക്കൈയ്യെങ്കിലുമുണ്ടായിരുന്നെങ്കില്‍,യുധിഷ്ഠരനെ സ്വര്‍ഗ്ഗാരോഹണം വരെ പിന്തുടര്‍ന്ന തറവാടികള്‍ ഇതു കേള്‍ക്കേണ്ടി വരുമായിരുന്നോ എന്തോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെറിയൊരു പിശകുള്ളതു തിരുത്തുമല്ലൊ--
"--ഭൂമൗ നിപത്യ വദനോദരദര്‍ശനം ച --"
--"ധീരം വിലോകയതി--"

ചാടുശതൈശ്ച എന്നതിന്‌ വളരെ അനുനയിപ്പിച്ച ശേഷം മാത്രം എന്നൊരര്‍ഥം കൂടി പറയാറുണ്ട്‌
ഏതായാലും ബ്ലോഗ്‌ എല്ലാം വായിച്ചു , നന്നായിരിക്കുന്നു