20 June 2008

സ്വത്വവ്യാഖ്യാനം

അഹം ച ത്വം ച രാജേന്ദ്ര
ലോകനാഥോ ഉഭാവപി
ബഹുര്‍വ്രീഹിരഹം രാജന്‍
ഷഷ്ടീ തല്‍പുരുഷോ ഭവാന്‍

രാജാവിനെ മുഖം കാണിച്ചു തൊഴുതു ഭിക്ഷക്കാരന്‍ പറയുകയാണു:
ശരിക്കു പറഞ്ഞാല്‍ ഞാനും അങ്ങും ഒരേപോലെ ആണു..രണ്ടാളും ലോകനാഥന്മാര്‍.
(പക്ഷെ വ്യാകരണസമ്പന്ധിയായ ഒരു ചെറിയവ്യത്യാസം ഉണ്ടെന്നതു കണക്കാക്കനില്ല.വ്യാകരണമൊക്കെ പണ്ഡിതന്മാര്‍ക്കല്ലേ?)
ഞാന്‍ ലോകം നാഥനായിട്ടുള്ളവന്‍ (ബഹുര്‍വ്രീഹി സമാസം)
അങ്ങു ലോകത്തിന്റെ നാഥനായിട്ടുള്ളവന്‍ (ഷ്ഷ്ടി ത്ല്‍പുരുഷ സമാസം)
എന്നേ ഉള്ളൂ.

വ്യാകരണപരമായി സമപ്പെടുത്തല്‍ എങ്ങനെ?

3 comments:

Umesh::ഉമേഷ് said...

“ലോകനാഥാവുഭാവപി” (ലോകനാഥൌ + ഉഭൌ + അപി) എന്നാണു്. അതുപോലെ ബഹുവ്രീഹി, ഷഷ്ഠീ എന്നാണു ശരി.

അഹം ച ത്വം ച രാജേന്ദ്ര
ലോകനാഥാവുഭാവപി
ബഹുവ്രീഹിരഹം രാജന്‍
ഷഷ്ഠീതത്പുരുഷോ ഭവാന്‍


മൂന്നാം വരി ഞാന്‍ കേട്ടിട്ടുള്ളതു “ബഹുവ്രീഹിസമാസോऽഹം” എന്നാണു്.

സുജനിക said...

ഉമേഷ് നന്ദി
പണ്ടു കേട്ട ഓര്‍മ്മയില്‍ നിന്നു എഴുതുന്നതാണു.രണ്ടാളും ലോകനാഥന്മാര്‍ ആണെന്നിരിക്കിലും എന്നാണു.ലോകനാഥ:+ഉഭാ+അപി
അക്ഷരത്തെറ്റ് മംഗ്ലീഷ്ന്റെ പ്രശനം ആണു.കഷമിക്കുക.
വളരെ നന്ദി.

Umesh::ഉമേഷ് said...

ലോകനാഥഃ + ഉഭാ + അപി അല്ല, ലോകനാഥൌ + ഉഭൌ + അപി = ലോകനാഥാവുഭാവപി എന്നാണു്. ദ്വിവചനത്തില്‍ ലോകനാഥൌ എന്നാവും.

ഉഭാ + അപി = ഉഭാവപി ആവില്ല, ഉഭാപി എന്നേ ആവുള്ളൂ. ഉഭാ എന്നതിനു് അര്‍ത്ഥവും കാണുന്നില്ല.