15 June 2008

ആസ്വാദനത്തിലെ സാധ്യതകള്‍

നല്ലൊരു ചെണ്ടമേള ആസ്വാദകനാണു നമ്മുടെ പഴയ എ.ഇ.ഒ.ഒരിക്കലും ഒരു മേളവും മോശമല്ലെന്നാണു അദ്ദേഹം പറയുക.പക്ഷെ,ജോലിത്തിരക്കു കാരണം മാത്രമല്ല ആസ്വാദനത്തിലെ സവിശേഷതയും കാരണം മേളം കേള്‍ക്കാന്‍ അദ്ദേഹത്തിന്നു കഴിയാറില്ല.
അദ്ദേഹം മേളം ആസ്വദിക്കുന്നതു ഇങ്ങനെയാണു.
ചെണ്ടയില്‍ കോലു വീഴുമ്പോള്‍ വലിയ ശബ്ദം ഉണ്ടവുന്നു.ആ ശബ്ദത്തെ ഉപേക്ഷിച്ചു കോലു ചെണ്ടത്തോലില്‍ നിന്നു സമയബന്ധിതമായി ഉയരുമ്പോള്‍ കനത്ത നിശബ്ദത ഉണ്ടാവും.ഈ നിശ്ശബ്ദതക്കു ആണു അദ്ദേഹം മേളം എന്നു പറയുക.ഈ മേളം ആണു ശരിയായ മേളം.(അതു നമുക്കു ആസ്വദിക്കാന്‍ കഴിയണം).അദ്ദേഹത്തിന്നു കഴിയും.അതാണു ശരിയായ ആസ്വാദനം...കേള്വിക്കാരന്റെ ഭാവനയെ പ്രകമ്പനം കൊള്ളിക്കുന്ന മേളാനുഭവം.

ചുരുക്കത്തില്‍....കൊട്ടുമ്പോഴല്ല,കൊട്ടാത്തമേളമാണു മേളം.അല്ലേ?

4 comments:

ബാബുരാജ് ഭഗവതി said...

പാടുന്നതിനിടയില്‍ ഒരു വിശബ്ദതയുണ്ട്....
അതാവാം സംഗീതം!

തറവാടി said...

നല്ല കുറെ പോസ്റ്റുകളുണ്ടല്ലോ മെല്ലെ വായിക്കാം :)

Rajeeve Chelanat said...

ശരിയാണ്. ശബ്ദവും നിശ്ശബ്ദതയും ഒരുമിച്ചുചേര്‍ന്നുതന്നെയാണ് സംഗീതവും മേളവും ഉണ്ടാകുന്നത്. കുറച്ചുകൂടി കടന്നു പറഞ്ഞാല്‍,
എന്തും ഉണ്ടാകുന്നത്, വിരുദ്ധമായ സംഗതികള്‍‌മൂലമാണ്. ഹൃദയമിടിപ്പില്‍നിന്നു തുടങ്ങി, സമൂഹത്തിന്റെ പരിണാമത്തില്‍‌‌വരെ ആ ഒരു വിരുദ്ധസ്വഭാവം കാണാമെന്നു തോന്നുന്നു. ആസ്വാദനത്തിന്റെയും അനുഭവത്തിന്റെയും സവിശേഷതകള്‍ കാരണം ഈ അനന്തസാദ്ധ്യതകള്‍, ആ എ.ഇ.ഒ നെപ്പോലെ നമ്മളും കാണാറില്ലെന്നു മാത്രം.

പതിവു വിഷയ-കഥന-രീതികളില്‍ നിന്നുള്ള ഈ മാറ്റം നന്നേ രസിച്ചു.

അഭിവാദ്യങ്ങളോടെ

കുഞ്ഞന്‍ said...

ശ്രദ്ധേയമായ കാര്യം..!