07 June 2008

ഇക്കിളി ഒരു കളി

അപ്പോം ചുട്ടു
അടേം ചുട്ടു
പൊതീം പൊതിഞ്ഞു
വടീം എടുത്തു
കൊടേം എടുത്തു
അച്ചന്റെ വീട്ടിലുക്ക്
ഇത്യേനെ...ഇങ്ങനെ...ഇങ്ങനെ....ഇങ്ങനെ....ഇങ്ങനെ....


ചെറിയകുട്ടികളുടെ കൈ നീട്ടിപ്പിടിച്ചു കൈത്തലത്തില്‍ കൊട്ടി പാടി അച്ചന്റെ വിട്ടിലേക്കു യാത്ര....ഒരുവിരല്‍ ഇങ്ങനെ മെല്ലെ തൊട്ടു തൊട്ട് ഇക്കിളിപ്പെടുത്തി കൈത്തലം,കൈത്തണ്ട,മേല്‍ത്തണ്ട,കക്ഷം....വരെ.......
കുട്ടി ഇക്കിളിപ്പെട്ടു ചിരിയോടു ചിരി.....
കളി ഓര്‍മ്മയില്ലേ?

3 comments:

Sanal Kumar Sasidharan said...

അച്ചന്‍ വന്നു
തിണ്ണയ്ക്കു കേറി
വാച്ചെടുത്തു
സമയം നോക്കി
വാച്ചെടുത്തു കീ കൊടുത്തു :)

കുഞ്ഞന്‍ said...

അച്ഛന്‍ വന്നു
മുണ്ടു മാറി
ഊണു കഴിച്ചു
മാളികപ്പുറത്ത് കയറി
റേഡിയൊ തിരിച്ചൂ...

റേഡിയൊ തിരിക്കുന്നത് ചെവിയിലായിരിക്കും..! അപ്പോഴുണ്ടാക്കുന്ന ആ കുഞ്ഞുച്ചിരി........

Madhavan said...

കുഴി കുത്തി, വാഴ വെച്ചു, കുലച്ചു, കുല കള്ളന്‍ കൊണ്ടു പോയി..(ഒരോ വിരലിനോടും) "നീ കണ്ടുവോ?" "ഇല്ല്യ".."നീ കണ്ടുവോ?" "ഇല്ല്യ"...(തള്ളവിരല്‍ മാത്രം പറയും)..."ഞാന്‍ കൊറേശ്ഃശ് കണ്ടൂ"..."ത്വാ..ഇങ്ങനെ പൊയിങ്ങനെപൊയിങ്ങനെ...."