04 February 2018

മാറുന്ന പഠനവഴികൾ - 5

ഹൈടെക്ക് പ്രതീക്ഷകൾഐ സി ടി അധിഷ്ടിതപഠനത്തിന്നനുയോജ്യമായ പാഠപുസ്തകം, , ടീച്ചർ റെക്സ്റ്റ് , ക്ലാസ്രൂം പ്രക്രിയകൾ , മൂല്യനിർണ്ണയന രീതികൾ , ക്ലാസ്രൂം വിന്യാസം, അദ്ധ്യാപക വിദ്യാർഥി അനുപാതം, സമയക്രമീകരണം എന്നിവ പുനരാലോചനക്ക് വിധേയമാകും. പഠനപ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്ക് വിഭവസമാഹരണ ത്തിൽ നിന്ന് കുറേകൂടി ഉയർന്ന് കുട്ടിയുടെ ജ്ഞാനാർജ്ജനത്തിൽ വരെ പ്രയോജനപ്പെടുത്താൻ കഴിയും. സ്കൂളും സമൂഹവും പരസ്പരബന്ധിതവും പരസ്പര സഹായകവും ആയിത്തീരും.. വിപുലമായ ഒരു വിജ്ഞാനസമൂഹം രൂപം കൊള്ളും. സ്കൂളുകളുടെ സമഗ്രമായ ഒരു വിജ്ഞാന ശൃംഖല രൂപപ്പെടും . ഓരോ കുട്ടിയും അറിവിന്റേയും പ്രയോഗത്തിന്റേയും കാര്യത്തിൽ ലോകനിലവാരത്തിലുള്ള കുട്ടിയായിത്തീരും . അതിൽ അദ്ധ്യാപകരുടെ സ്ഥാനവും പങ്കാളിത്തവും ചുമതലയും സുപ്രധാനമായിത്തീരും. . ഇതൊക്കെയാണ് സാധാരണ അദ്ധ്യാപകർ പ്രതീക്ഷിക്കുക.

പഠനം ഐ സി ടി സഹായത്തോടെയാവുകയും അതിനുവേണ്ടി നിരവധി പണം ചെലവാക്കി ഉപകരണങ്ങൾ സ്ഥാപിക്കയും ചെയ്യുന്നതോടെ നിലവിലുള്ള പാഠപുസ്തകങ്ങൾ അതിനനുസരിച്ച് പരിഷ്കരിക്കേണ്ടിവരും . മിക്കവാറും പ്രിന്റഡ് ബുക്കുകൾ ഡിജിറ്റൽ പുസ്തകങ്ങളായി മാറണം. . പാഠങ്ങൾ വിവിധ ഡിജിറ്റൽ ഫോർമാറ്റുകളിൽ ആവശ്യമായിവരും. പുസ്തകങ്ങളൾക്കായുള്ള ചെലവ് വളരെ വളെ കുറയും . കുട്ടികൾക്കും അദ്ധ്യാപകർക്കുമായുള്ള എല്ലാ പുസ്തകങ്ങളും മികവുറ്റ ഡിജിറ്റൽ രൂപത്തിൽ വരും . കവിതകൾ, കഥകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ , ശാസ്ത്ര ഗണിതശാസ്ത്ര പാഠങ്ങൾ, ബയോളജി , പൗരധർമ്മം, ഭൂമിശാസ്ത്രം , വിവിധ ഭാഷാ പാഠങ്ങൾ എല്ലാം മികച്ചവയായും ബോധന സാമഗ്രികൾ എംബഡഡുമായിത്തീരും. മൂല്യനിർണ്ണയ സംവിധാനം പാഠങ്ങളിൽത്തന്നെ നിഹിതമായിരിക്കും . ലോകനിലവാരത്തിലുള്ള പാഠപുസ്തകങ്ങൾ നമുക്ക് ലഭ്യമാകും..


ഓരോ സ്കൂളിനും സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളുമായും ബന്ധപ്പെട്ട സ്വന്തം സൈറ്റുകൾ, , ഓരോ ക്ലാസിനും ബ്ലോഗുകൾ [ സൈറ്റിനകത്തോ പുറത്തോ ] , സോഷ്യനെറ്റ്വർക്ക് അക്കൗണ്ടുകൾ, നിരന്തരമായ ആശയവിനിമയ ചാനലുകൾ രൂപപ്പെടും. ക്ലാസ് റൂൂം പ്രക്രിയകൾ 24X7 സമയവും സജീവമാകും. അദ്ധ്യാപകരുമായും കുട്ടികളുമായും രക്ഷിതാക്കളുമായും ഔദ്യോഗിക സംവിധാനവുമായും നിരന്തര സമ്പർക്കം വളരും. പഠനതന്ത്രങ്ങൾ നെറ്റ് വർക്കുകൾ ഉപയോഗിച്ച് [ സെമിനാർ , സംവാദം, ക്വിസ്സുകൾ, നിരന്തരവിലയിരുത്തൽ ഘടകങ്ങൾ ] വിപുലമാകും. ക്ലാസ് റൂം വിന്യാസം റിയലും വെർച്വലും ആവും. രണ്ടും നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കും. ക്ലാസ്മുറികളിൽ സ്കൂളിന്റെ പൊതു ഉപകരണങ്ങളും പഠനസാമഗ്രികളും മാത്രമല്ല, കുട്ടികളുടെ സ്വന്തമായ ഉപകരണങ്ങളും വിഭവങ്ങളും കണ്ണിചേർക്കപ്പെടും. . കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിപുലമായി പുറം ലോകത്തേക്ക് വ്യാപിക്കും. . വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ കുട്ടികളെ ലൈക്കുകൊണ്ടും കമന്റുകൊണ്ടും പുഷ്ടിപ്പെടുത്തും. . ഓരോ കുട്ടിക്കും അദ്ധ്യാപകനും തനതായി പലതും ചെയ്യാനും അംഗീകരിക്കപ്പെടാനും ഇടയാകും . ശക്തമായ വിമർശനങ്ങളിൽ ഓരോ കുട്ടിയും അദ്ധ്യാപകനും പുഷ്ടിപ്പെടും. .

അദ്ധ്യാപക വിദ്യാർഥി അനുപാതവും ബന്ധവും റിയലും വെർച്യലും എന്ന നിലയിൽ യാഥാർഥ്യമായി ത്തീരും. . റിയൽ ക്ലാസിൽ 1:30 , 1:35 , 1:40 എന്നൊക്കെയാണെങ്കിലും വെർചൽ സ്കൂളിൽ ഇത് മറ്റൊരുതരത്തിലാവും . പ്രഗത്ഭരായ അദ്ധ്യാപകരുടെ നെറ്റ് ലോക കുട്ടികൾ അഭിമാനിക്കാൻ ഇടയാകും . ഞങ്ങളും ഈ അദ്ധ്യാപകന്റെ ശിഷ്യരാണെന്ന് അഭിമാനിക്കും . അദ്ധ്യാപക്ന്ന് തിരിച്ചും സന്തോഷിക്കാനുള്ള അവസരമുണ്ടാകും . മിടുക്കരായവർ, ഭിന്നശേഷിക്കാർ, ഇടത്തരം കുട്ടികൾ, പിന്നാക്കം നിൽക്കുന്നവർ ഒക്കെ ഐ സി ടി പ്രയോഗത്തിൽ വരുന്നതോടെ അവരവരുടെ ഏറ്റവും വലിയ മികവിൽ എത്തും. . അറിവ് പങ്കുവെക്കുന്നതിലും അറിവ് നിർമ്മിക്കുന്നതിലും സ്വപ്നസമാനമായ ഒരു ലോകസ്കൂൾ യാഥാർഥ്യമാകും. .


രക്ഷിതാവിന്റെ പങ്ക് ജ്ഞാനോൽപ്പാദനപ്രക്രിയയിൽ കൂടി കടന്നുവരും. ഇന്നത്തെ നിലയിൽ നിന്ന് - സാമ്പത്തികസഹായം നൽകുന്ന രക്ഷാകർത്തൃസമൂഹം - വ്യത്യാസപ്പെടും. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരുമായവരുടെ അറിവും അനുഭവവും നമ്മുടെ കുട്ടികൾക്ക് ലഭിക്കും. അവ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനും ക്ലാസ്രൂം പ്രവർത്തനമാക്കുന്നതിനും അദ്ധ്യാപകന്റെ ചുമതലയും അദ്ധ്വാനവും വർദ്ധിക്കും. ലോകത്തിന്റെ ഏതു മൂലയിൽ നിന്നും അറിവും അനുഭവവും സ്വീകരിക്കാനും അത് തനതായ അറിവാക്കി വികസിപ്പിക്കാനുമുള്ള ക്ലാസിന്റെ ശക്തി വർദ്ധിക്കും . പുറത്തുനിന്ന് ശേഖരിച്ചതിനേക്കാൾ പലമടങ്ങ് അറിവ് നമ്മുടെ ക്ലാസ്മുറികളിൽനിന്ന് പുറത്തേക്ക് ഒഴുകും. നമ്മുടെ ക്ലാസ് മുറികളിൽ നടക്കുന്നത് ലോകൻ ശ്രദ്ധിക്കും. കാത്തിരിക്കും . നമ്മുടെ കുട്ടികൾ ലോകനിലവാരമുള്ളവരായി മാറും. അദ്ധ്യാപകർ അതിനു വഴികാട്ടികളും സഹായികളുമായി വികസിക്കും. എന്തെങ്കിലും തനിക്ക് ചെയ്യാനുണ്ടഎന്ന് അദ്ധ്യാപകർക്ക് തോന്നും. രക്ഷിതാവിന്ന് തോന്നും. സമൂഹത്തിലേ ഓരോ മനുഷ്യനും തോന്നും. സർക്കാർ ഇതൊക്കെ അതത് സമയങ്ങളിൽ ശ്രദ്ധിക്കുകയും സഹായിക്കുകയും വഴികാട്ടുകയും ചെയ്യും

No comments: