സംസ്ഥാനത്തെ
സ്കൂളുകൾ ഹൈടെക്ക് ആക്കുമ്പോൾ
മുൻ കുറിപ്പുകളിൽ പറഞ്ഞപോലെ
അദ്ധ്യാപകരും കുട്ടികളും
രക്ഷിതാക്കളും പ്രതീക്ഷയിലാണ്
.
സമീപനരേഖയും
പ്രസ്താവനകളും വാർത്തകളും
അതിനനുസരിച്ചുള്ള സമീപനം
അവതരിപ്പിക്കുണ്ട്.
സമീപനവും
പ്രവർത്തനവും സംയോജിപ്പിക്കേണ്ട
ചുമതല അതത് സ്കൂളുകൾക്കും
അദ്ധ്യാപകസമൂഹത്തിനുമൂണ്ട്
.
പൊതുസമൂഹം
തീർചയായും ഒപ്പമുണ്ടാകുകയും
ചെയ്യും എന്ന് ഇതുവരെയുള്ള
അവസ്ഥ സൂചിപ്പിക്കുന്നുണ്ട്
.
സമീപനരേഖയില്‍നിന്നുള്ള പ്രധാന കാര്യങ്ങൾ :
1.
"അടിസ്ഥാനസൗകര്യങ്ങളിലുള്ള
മുന്നേറ്റത്തോടൊപ്പംതന്നെ
പഠനപ്രവര്‍ത്തനങ്ങളുടെ
സ്വഭാവവും ഗുണപരമായി
മെച്ചപ്പെടേണ്ടതുണ്ട്.
"
[
പഠനപ്രവർത്തനങ്ങൾക്കുള്ള
സഹായക സംവിധാനമാണ് ഐ സി ടി
.
നിലവിലുള്ള
പഠനപ്രവർത്തനങ്ങളെ ഒഴിവാക്കുകയോ
അധ്യാപകർക്ക് പകരമോ അല്ല .
പഠനപ്രവർത്തനങ്ങൾ
ഗുണപരമായി മെച്ചപ്പെടണം .
അതിനുള്ള
ശ്രമങ്ങളും കാഴ്ചപ്പാടും
എന്തൊക്കെയാവും .
ശരിക്കും
ആദ്യമുണ്ടാവേണ്ടത് അതല്ലേ
.
ക്ലാസ്മുറിയിൽ
ഐ സി ടി കൂടി ഉപയോഗിച്ച്
അറിവുനിർമ്മാണം നടക്കാനുള്ള
ബോധനശാസ്ത്രവും പ്രവർത്തനരൂപങ്ങളും
ഇനിയും എവിടെയും എത്തിയിട്ടില്ല
.
കിട്ടിയ
ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി
ഉപയോഗിക്കാമെന്ന് അദ്ധ്യാപകർക്ക്
ഉറപ്പായിട്ടില്ല .
ഹാർഡ്‌വെയറിനേക്കാൾ
ആദ്യം രൂപപ്പെടേണ്ടതും
പരിചയിക്കേണ്ടതും സോഫ്ട്‌വെയറാണ്
[
ഡിജിറ്റൽ
കണ്ടന്റ് ]
. കേന്ദ്രീകരിച്ചും
സ്കൂൾ തലത്തിൽ വികേന്ദ്രീകരിച്ചും
രൂപപ്പെടേണ്ട ഡിജിറ്റൽ
കണ്ടന്റ് എന്താണ് എത്രയാണ്
അതെത്രത്തോളമായി എന്നൊന്നും
തിട്ടമില്ല .
ചുരുക്കത്തിൽ
സംഭവിക്കുന്നത് അതിവേഗത്തിൽ
അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക
എന്ന മട്ടിൽ ഉപകരണങ്ങൾ
വാങ്ങിയെത്തിക്കലാണ് എന്നു
തോന്നുന്നത് തെറ്റാണോ ?
]
2.
"സാങ്കേതികവിദ്യാ
ഉപകരണങ്ങളൂം പശ്ചാത്തലസൗകര്യങ്ങളും
മാനദണ്ഡങ്ങളോ ആവശ്യകതയോ
പരിഗണിക്കാതെ ഒരുക്കുക
എന്നതല്ല തീര്‍ച്ചയായും
മികവിന്റെ മാതൃക."
[
ഇത്
നൂറുശതമാനം ശരിയാണ്.
എന്നാൽ
ഓരോ സ്കൂളിനും ആവശ്യമായ
സാമഗ്രികൾ എന്തെന്ന് സ്കൂളുകളോട്
അന്വേഷിക്കയുണ്ടായിട്ടുണ്ടോ
?
20 കുട്ടിയുള്ള
ക്ലാസിനും 50
കുട്ടിയുള്ള
ക്ലാസിനും ഒരുപോലെയുള്ള
ഉപകരണങ്ങളാണോ ആവശ്യം .
അടച്ചുറപ്പുള്ള
ക്ലാസിലും തുറന്നുകിടക്കുന്ന
ക്ലാസിലും ഒരേപോലെയാണോ ആവശ്യം
.
ഓരോ
സ്കൂളിനും എന്തുവേണമെന്ന്
ആവശ്യപ്പെടാൻ വേണ്ട ചർച്ചകളും
അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ടോ
?
ഓരോ
സ്കൂളിന്റേയും /
കുട്ടിയുടേയും
അതത് കാലത്ത് '
മികവ്
'
എന്തായിരിക്കണമെന്ന്
നിശ്ചയിച്ചിട്ടുണ്ടോ ?
എസ്
എസ് എൽ സി ക്ക് 100
% വിജയം
ഉറപ്പാക്കലാവില്ലല്ലോ '
മികവ്
'
. അന്താരാഷ്ട്രനിലവാരം
എന്നാണെങ്കിൽ അത് അവ്യക്തമായതും
നിരവധിതലങ്ങലിൽ ചർച്ചചെയ്ത്
തീരുമാനിക്കേണ്ടതുമാണല്ലോ
.
വിവരത്തിന്റെ
ഉപഭോഗത്തിലാണൊ ഉൽപ്പാദനത്തിലാണോ
അന്താരാഷ്ട്രനിലവാരം
പ്രതീക്ഷിക്കുന്നത് .
]
3.
"വിവിധങ്ങളായ
ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തി
അവയില്‍ കുറെ വീഡിയോകളും
ഗ്രാഫിക്സും അനിമേഷനുകളും
ഉള്‍പെടുന്ന 'ദൃശ്യമനോഹരമായ
ഉള്ളടക്കങ്ങള്‍ '
പ്രദര്‍ശിപ്പിച്ചതുകൊണ്ടുമാത്രം
സ്കൂളുകള്‍ 'ഹൈടെക്'
ആകുന്നില്ല."
[
അതെ
.
പഠനസമയത്ത്
24*7
സമയവും
കുട്ടിക്കും പഠിപ്പിക്കുന്ന
സമയത്ത് അദ്ധ്യാപകർക്കും
ഉപകരണങ്ങൾ ഉപയോഗപ്പെടുത്താൻ
കഴിയണം .
പാഠവുമായി
,
ക്ലാസിലെ
പ്രവർത്തനവുമായി ബന്ധപ്പെട്ട
ഏറ്റവും പ്രസക്തമായ ഡിജിറ്റൽ
കണ്ടന്റ് ലഭ്യമാവണം .
അത്
വീഡിയോ ഓഡിയോ അനിമേഷൻ പോലുള്ള
പലതുമാകും .
അത്
പാഠപ്രവർത്തനത്തിൽ ഗുണപരമായ
മാറ്റമുണ്ടാക്കും .
അതിനു
പരിശീലനവും സഹായവും അദ്ധ്യാപകർക്കും
കുട്ടിക്കും വേണം .
അതാണാദ്യം
സമയമെടുത്ത് ചെയ്യേണ്ടത് .
നിലവിൽ
സ്കൂൾ സമൂഹത്തിൽ ശൈശവാവസ്ഥയിലാണ്
ഈ രംഗം .
ക്ലാസിൽനിന്ന്
ഉണ്ടാവുന്ന ഉൽപ്പങ്ങൾ
ആവശ്യമായതൊക്കെ ഡിജിറ്റലായി
സൂക്ഷിക്കാനും പങ്കുവെക്കാനും
കഴിയണം .
നിലവിൽ
ഡിജിറ്റലല്ലാത്തവ (
നോട്ടുകൾ
,
കയ്യെഴുത്ത്
മാസികകൾ ,
ശാസ്ത്രപ്രോജക്ടുകൾ
..
… ) പോലും
സൂക്ഷിക്കാനും പുനരുപയോഗം
ചെയ്യാനും പങ്കുവെക്കാനും
ഉള്ള ശ്രമവും ആവശ്യകതയും
എത്രത്തോളമുണ്ടെന്ന് നമുക്കറിയാം
.
ആ
ഒരു സംസ്കാരം നാമിതുവരെ
ആലോചിച്ചിട്ടില്ല .
കുട്ടിയുടെ
പത്താം ക്ലാസിലെ പരീക്ഷക്ക്
അവന്റെ 5
ലെയോ
8
ലെയോ
കയ്യെഴുത്ത് മാസികയോ പ്രോജക്ട്
റിപ്പോർട്ടോ ഇന്ന്
പരിഗണിക്കുന്നില്ലല്ലോ .
]
4.
"ഉപകരണങ്ങളെ
പഠനപ്രക്രിയയില്‍
പ്രയോജനപ്പെടുത്തുന്നത്
ഒരു ശീലമായി മാറാത്തിടത്തോളം
കാലം അധ്യാപകനും വിദ്യാര്‍ത്ഥിക്കും
ഇവ വെറും 'വീഡിയോ
കാണിക്കുന്ന/കാണുന്ന
ഉപകരണം'
മാത്രമായി
മാറുന്നു."
[
അതിനുള്ള
പരിശീലനം നന്നായി കൊടുക്കുകയും
ഉറപ്പാക്കുകയും ചെയ്തതിനു
ശേഷമല്ലേ ഹാർഡ്‌വെയറിനെ
കുറിച്ച് ആലോചിക്കേണ്ടത് .
ഉപയോഗിക്കുന്ന
ആളെക്കുറിച്ച് ഉറപ്പാക്കിയല്ലേ
ഉപകരണം വാങ്ങുക .
ഇപ്പോൾ
സ്കൂളിലുള്ള ഉപകരണങ്ങൾ –
ലാബ് -
ലൈബ്രറി
-
കമ്പ്യൂട്ടറുകൾ
– ഗ്രൗണ്ട് -
തന്നെ
ഉപയോഗിക്കുന്നതിന്റെ അളവിനേയും
രീതിയേയും കുറിച്ച് നാം
ശരിയായി പഠിച്ചിട്ടുണ്ടോ ?
സ്മാർട്ട്
ക്ലാസ്മുറികൾ നിലവിലുള്ളവതന്നെ
തുറക്കാത്ത ദിവസങ്ങളെത്രയായിരുന്നു
.
അതുപയോഗിക്കാനറിയാവുന്ന
ദ്ധ്യാപകരെത്രയായിരുന്നു
?
ഉപയോഗിച്ചവരെത്രയായിരുന്നു
?
]
5.
"ICT ടൂളുകളും
വിഭവങ്ങളും അധ്യാപികക്കു
പകരം വെക്കാനുള്ളതല്ല.
മറിച്ച്
പാഠ്യ-പഠന
പ്രവര്‍ത്തനങ്ങളുടെ ശക്തി
വര്‍ദ്ധിപ്പിക്കാനുള്ളതാണ്.
സ്വാഭാവിക
പഠനപ്രക്രിയയുമായി ചേര്‍ന്ന്പോകുന്ന
ടൂളുകളും വിഭവങ്ങളുമാണ്
ഡിജിറ്റല്‍ ഉള്ളടക്കമായി
പരിഗണിക്കേണ്ടത്.
"
[
തങ്ങൾക്കാവശ്യമുള്ള
'
സ്വാഭാവികമായ
'
ടൂളുകൾ
– ഡിജിറ്റൽ ഉള്ളടക്കം
നിർമ്മിക്കാനുള്ള പരിശീലനം
കൊടുക്കുകയാണ് വേണ്ടത് .
ആരെങ്കിലും
നിർമ്മിച്ചവ എടുത്തുപയോഗിക്കലല്ല
വേണ്ടത് .
ടീച്ചിങ്ങ്
മാന്വൽ ടീച്ചറുണ്ടാക്കുന്നതാണല്ലോ
.
ഡിജിറ്റൽ
ടി എം കൊടുക്കുന്നതിലൂടെ
ടീച്ചറെ ഒഴിവാക്കുന്നതു
കാണാം .
ടീച്ചിങ്ങ്
എയ്ഡ്സ് പുറമേനിന്ന്
ലഭിക്കുന്നതാണോ ടീച്ചർക്ക്
ഉണ്ടാക്കാനുള്ള അവസരം നൽകയാണോ
വേണ്ടത് .
അതിനാവശ്യമായ
പരിശീലനവും ധനസഹായവും നൽകുന്ന
രീതി തന്നെയാണ് തുടരേണ്ടത്
.
]
6.
"പഠനവിഭവങ്ങള്‍
തയ്യാറാക്കി അവ സ്കൂളിലെ
എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍
കഴിയത്തക്കവിധം സൂക്ഷിക്കാനായി
ഓഫ് ലൈന്‍ റെപ്പോസിറ്ററി
ഒരുക്കുക."
[
ഓഫ്‌ലയിൻ
റിപ്പോസിറ്ററികളാണ് ഏറ്റവും
പ്രധാനപ്പെട്ടവ .
സ്കൂളിന്നകത്ത്
അനായാസം പങ്കുവെക്കാൻ ഇവക്കാവും
.
സ്കൂളിൽ
നല്ല സെർവറുകളും ലാൻ സൗകര്യങ്ങളും
ഉണ്ടാവണം.
അത്
സംരക്ഷിക്കാനും ഉപയോഗിക്കാനും
പഠിപ്പിക്കണം .
മുകളിൽ
നിന്ന് വരുന്നത് കാത്തിരിക്കുന്ന
സ്കൂളുകളാവരുത് .
സ്കൂൾ
സമൂഹത്തിന്റെ മുഴുവൻ സഹായവും
ഇതിന്നായി കിട്ടാറാവണം .
സ്കൂൾ
സമൂഹത്തിന്റേതാകണം .
]
7.
"..ഉള്ളടക്ക
ലഭ്യത,
തുടര്‍
പിന്തുണ എന്നിവ ഉറപ്പാക്കുക."
[
ഇത്
ഉറപ്പാക്കാൻ ഏറ്റവും നല്ല
വഴി അതത് സ്കൂൾ സമൂഹത്തെ
ഇതിലേക്കടുപ്പിക്കുക എന്നു
മാത്രമാണ്.
. സ്കൂളിന്നടുത്തുള്ള
കടയിൽ നിന്ന് ലാപ്പ്ടോപ്പ്
വാങ്ങിയാൽ അതിന്റെ സർവീസ്
നിഷ്പ്രയാസം ഉറപ്പാക്കാം
.കരാർ
ബന്ധ ബാധ്യതയായല്ല ,
സാമൂഹ്യബാധ്യതയായിരിക്കുമത്
.
സർവീസ്
പേർസണൽ അകലെയാവും തോറും
സമയനഷ്ടവും ധനനഷ്ടവും
ഇക്കാലമത്രയും അനുഭവമാണ് .
]
8.
"ICT ഉപകരണങ്ങള്‍
പ്രയോജനപ്പെടുത്താന്‍ എല്ലാ
അധ്യാപകരെയും സജ്ജരാക്കുക."
[
സജ്ജരാക്കിയതിനു
ശേഷം സാമഗ്രിവാങ്ങുക എന്നതാവണം
നയം .
സാമഗ്രി
വാങ്ങി സജ്ജരാക്കലല്ല
കേരളത്തിലെങ്കിലും പൊതു രീതി
.
കാറോടിക്കാൻ
പഠിച്ച ശേഷമേ നമ്മുടെ മാഷമ്മാർ
കാർ വാങ്ങൂ .
സർക്കാർ
സാമഗ്രികൾ ഫ്രീയായി
സ്കൂളിലെത്തുന്നുവെന്നാണല്ലോ
പൊതു ധാരണ .
സർക്കാർ
ഫ്രീയായി തരുന്നു .
നമ്മുടെ
പണമാണ് സർക്കാർ പണം എന്നാരും
ഇവിടെ ആലോചിക്കുന്നില്ല .
സർക്കാർ
പ്രഖ്യാപനങ്ങളും ഇതിന്ന്
തുണയാണെന്ന് പറയാം !
]
9.
"ഓരോ
സ്കൂളിനും ആവശ്യമായ പഠനവിഭവങ്ങള്‍
പ്രാദേശികമായോ സ്വയം തയ്യാറാക്കിയോ
ഉപയോഗപ്പെടുത്തുകവഴി
സ്വയംപര്യാപ്ത നേടും വിധം
ഓരോ സ്കൂളിനെയും മാറ്റിയെടുക്കാന്‍
സാധിക്കണം.
"
[
അതല്ലേ
ആദ്യം ഉറപ്പാക്കേണ്ടത് .
നിലവിലുള്ള
അവസ്ഥയിൽ ഇതെത്രത്തോളം
സാധ്യമാകുമെന്ന് ആരാലോചിച്ചു
?
തീർച്ചയായും
സർക്കാർ മേൽനോട്ടത്തിൽ
പ്രാദേശികമായി പഠനസാമഗ്രികളുടെ
വിഭവവികസനം സാധ്യമാക്കാൻ
ഇപ്പോൾ നിലവിൽ എന്തു പരിപാടിയാണ്
ആസൂത്രണം ചെയ്തിട്ടുള്ളത്
!
]
10.
"അധ്യാപന-പഠന
ആവശ്യങ്ങള്‍ക്കായി LMS(Learning
Management System) വേണം.
സമഗ്രമായും
ശാസ്ത്രീയമായും സജ്ജീകരിച്ചിട്ടുള്ള
ഒരു Learning
Management System ഉപയോഗിച്ച്
ഈ മേഖലയില്‍ സാങ്കേതികവിദ്യയുടെ
പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്.
"
[
വളരെ
നല്ല സങ്കൽപ്പമാണ്.
പക്ഷെ,
എപ്പോൾ
സാധിതമാകും എന്നു പറയാറായോ
?
അതുകൂടി
ആലോചിച്ചിട്ടുവേണ്ടേ ഹാർഡ്‌വെയർ
സംഭരിക്കാൻ ]
11.
"Moodle പോലുള്ള
ബഹുമുഖ LMS
സംവിധാനത്തെ
ലളീതമായ ഇന്റര്‍ ഫേസോടുകൂടി
അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍
മാത്രം പ്രയോജനപ്പെടുത്തി
കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുകയോ
പുതിയൊരു Learning
Management സംവിധാനം
പ്രത്യേകം തയ്യാറാക്കി
ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
"
[
കേരളത്തിലെപ്പോലെ
ബൃഹത്തായ ഒരു വിദ്യാഭ്യാസ
സംവിധാനത്തിൽ ഇത് നടപ്പാക്കേണ്ടത്
ഓരോ സ്കൂളും കേന്ദ്രീകരിച്ചും
ആ സമൂഹത്തെ ഉപയോഗപ്പെടുത്തിയുമാണ്
.
എല്ലാ
സ്കൂളിനും പൊതുവായൊരു LMS
ആലോചിച്ചിട്ട്
എന്തുകാര്യം .
പൊതുവായ
ചില സംഗതികൾ ഒഴിവാക്കാനാവില്ല
എന്നത് ശരി .
എന്നാലും
ഓരോ സ്കൂളിനും തനതായ സംവിധാനങ്ങൾ
ഉണ്ടാക്കിയെടുക്കാനുള്ള
ശ്രമങ്ങൾ വേണം .
ഡിപ്പാർട്ട്മെന്റ്
പലതലങ്ങളിൽ ഇടപെടുന്നതോടെ
ഇത് സാധിച്ചെടുക്കാനാവും .
ഇപ്പോൾ
ഈ വഴിക്കുള്ള ശ്രമങ്ങളൊന്നും
ആയിട്ടില്ലെന്ന് തോന്നുന്നു
.
]
12."ഇത്തരത്തില്‍ ക്രമപ്പെടുത്തിയ LMS സംവിധാനത്തില്‍ ലോഗിന്‍ ചെയ്താല്‍ അവരാഗ്രഹിക്കുന്ന പാഠഭാഗത്തിലെ ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ലഭ്യമാവണം. "
[
ആവേണ്ടതാണ്.
വികേന്ദ്രീകരണമല്ലാതെ
മറ്റൊരു മാർഗവും ഇതിനില്ല.
സ്കൂളുകളും
അതിന്റെ സമൂഹവും വിഭവങ്ങളും
പ്രയോജനപ്പെടുത്തിയിത്
നടപ്പാക്കാൻ കഴിയും .
കഴിയണം
.
ഈ
രംഗത്ത് നിലവിൽ നട്ടിലുള്ള
നിരവധി ശ്രമങ്ങൾ തിരിച്ചറിയണം
.
അംഗീകരിക്കപ്പെടണം
.
സഹായിക്കണം
.
നന്നാക്കിയെടുക്കണം
.
]
(Read more details in " hi_tech_school_vision paper_draft.pdf")
No comments:
Post a Comment