വ്യവഹാരവാദത്തിന്റെ
അച്ചടക്കത്തിൽ കഴിഞ്ഞ
ക്ലാസ്മുറികൾ സ്വാതന്ത്ര്യത്തിന്റേയും
ഭിന്നഭിന്നമായ അനുഭവങ്ങളുടെയും
പൊലിമയിൽ ശിശുകേന്ദ്രിതമായ
അറിവ്നിർമ്മാണത്തിന്റെ
ജ്ഞാനോത്സവങ്ങളായി
മാറിക്കഴിഞ്ഞിരിക്കുന്നു
ഇന്ന് .
ഈ
മാറ്റം ഏറ്റവും സാർഥകമായി
കേരളത്തിൽ പ്രയോഗിക്കപ്പെട്ട്
ഒരു വ്യാഴവട്ടം കഴിഞ്ഞു.
തുടരെയുള്ള
അന്വേഷണങ്ങളും നവീകരണങ്ങളും
എത്തിനിൽക്കുന്നത് പൊതുവിദ്യാഭ്യാസ
സംരക്ഷണമെന്ന് മഹാ യജ്ഞത്തിലാണ്.
പുതിയ
അധ്യയനവർഷത്തിൽ പുതിയസ്കൂളുകളായി
നമുക്കുചുറ്റുമുള്ളവ
വികസിക്കുകയാണ്.
ഇതിൽ
ഏറ്റവും ശ്രദ്ധേയമായതിൽ
ഒന്ന് ഹൈടെക്ക് ക്ലാസ്
മുറികളാണ്.
പഠനം
ഹൈടെക്കിൽ – പ്രതീകഷകൾ
1.
നമ്മുടെ
കുട്ടികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള
പഠനാനുഭവങ്ങൾ നൽകാൻ നിലവിൽ
ഏറ്റവും ശക്തമായ സംവിധാനം
ഐ സി ടി [
Information
and communications technology : a
diverse
set of technological tools and resources used to communicate, and to
create, disseminate, store, and manage information.]
തന്നെയാണ്.
കാഴ്ച,
ശബ്ദം
,
ഒരു
പരിധിവരെ സ്പർശം എന്നിവയുടെ
കാര്യത്തിൽ ലാപ്പ്ടോപ്പും
അനുബന്ധ സംവിധാനങ്ങളും
ക്ലാസുകളിൽ വേണ്ടതാണ്.
അതാണ്
സ്മാർട്ട് ക്ലാസുകളിൽ ആദ്യം
ഒരുക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ
ക്ലാസുകളിൽ അതിവേഗം ഇത്
വ്യാപിക്കുകയും ചെയ്യും.
2.
ഇങ്ങനെയൊരു
ക്ലാസ്രൂം വിപുലനം നടക്കുമ്പോൾ
അദ്ധ്യാപരും കുട്ടികളും
എന്തായിരിക്കും ആഗ്രഹിക്കുക.
രക്ഷിതാക്കലുടെ
പ്രതീക്ഷയെന്തായിരിക്കും.
നിലവിൽ
ഉള്ളവയും ഇനി വരുന്നവയും ആയി
ധാരാളം ഐ സി റ്റി ഉപകരണങ്ങൾ
സ്കൂളിൽ എത്തും.
അവയൊക്കെത്തന്നെ
ക്ലാസ്മുറികളിൽ ,
ലാബിൽ,
ലൈബ്രറിയിൽ
,
സ്റ്റാഫ്രൂമിൽ…
ഒക്കെ വിന്യസിക്കും.
സമ്പന്നമായ
ഐ സി ടി സാധ്യതകൾ പരക്കെ എത്തും.
പഠനം
വളരെ വളരെ കാര്യക്ഷമവും
സമഗ്രവും ആയിത്തീരും.
ഇത്രയും
സംവിധാനങ്ങൾ വരുന്നതോടെ
അതൊക്കെയും കൈകാര്യം ചെയ്യാനുള്ള
പരിശീലനങ്ങൾ അദ്ധ്യാപകർക്കും
കുട്ടികൾക്കും ലഭിക്കും.
Credit : https://www.apple.com/macbook-pro/ |
3.
നിലവിൽ
ബഹുഭൂരിപക്ഷം അദ്ധ്യാപകരും
കമ്പ്യൂട്ടർ സംവിധാനങ്ങൾ
ഉപയോഗിക്കാനുള്ള നിപുണത
നന്നേ കുറഞ്ഞവരാണ്.
കേരളത്തിലെ
മാത്രമല്ല ലോകമെമ്പാടും
മിക്കവാറും ഇതാണവസ്ഥ.
നമുക്ക്
കേരളത്തിൽ ഐ ടി @
സ്കൂളിന്റെ
പരിശീലനങ്ങൾ കഴിഞ്ഞകാലങ്ങളിലും
ഇപ്പോഴും ധാരാളമുണ്ട്.
അപ്പോൾ
പരിശീലനക്കുറവല്ല ഇതിനു
കാരണം എന്നു കാണാം.
പിന്നെ
എന്താവാം എന്ന അന്വേഷണം
ആരംഭിക്കും.
പ്രശ്നപരിഹാരങ്ങൾ
ഉണ്ടാവും.
4.
ഐ
ടി അധിഷ്ടിതപഠനത്തിന്നനുയോജ്യമായ
പാഠപുസ്തകം,
ക്ലാസ്രൂം
പ്രക്രിയകൾ ,
മൂല്യനിർണ്ണയന
രീതികൾ ,
ക്ലാസ്രൂം
വിന്യാസം,
അദ്ധ്യാപക
വിദ്യാർഥി അനുപാതം,
സമയക്രമീകരണം
എന്നിവ പുനരാലോചനക്ക്
വിധേയമാകും.
പഠനപ്രവർത്തനങ്ങളിൽ
സമൂഹത്തിന്റെ പങ്ക് വിഭവസമാഹരണ
ത്തിൽ നിന്ന് കുറേകൂടി ഉയർന്ന്
കുട്ടിയുടെ ജ്ഞാനാർജ്ജനത്തിൽ
വരെ പ്രയോജനപ്പെടുത്താൻ
കഴിയും.
സ്കൂളും
സമൂഹവും സംസ്ഥാനത്തെ സ്കൂൾസമൂഹം
ആക്കെ പരസ്പരബന്ധിതവും പരസ്പര
സഹായകവും ആയിത്തീരും.
വിപുലമായ
ഒരു വിജ്ഞാനസമൂഹം രൂപം കൊള്ളും.
സ്കൂളുകളുടെ
സമഗ്രമായ ഒരു വിജ്ഞാന ശൃംഖല
രൂപപ്പെടും.
ഓരോ
കുട്ടിയും അറിവിന്റേയും
പ്രയോഗത്തിന്റേയും കാര്യത്തിൽ
ലോകനിലവാരത്തിലുള്ള
കുട്ടിയായിത്തീരും.
അതിൽ
അദ്ധ്യാപകരുടെ സ്ഥാനവും
പങ്കാളിത്തവും ചുമതലയും
സുപ്രധാനമായിത്തീരും.
5.
ക്ലാസ്മുറിയിൽ
,
ലാബിൽ,
ലൈബ്രറിയിൽ,
വായനാഇടങ്ങളിൽ,
ചുരുക്കത്തിൽ
ക്യാമ്പസ്സ് മുഴുവൻ അറിവ്
നിർമ്മാണത്തിന്റെ
സൂക്ഷ്മയിടങ്ങളായിത്തീരും.
കുട്ടിമാത്രമല്ല
അദ്ധ്യാപകരും അറിവുമിർമ്മാണത്തിലും
പ്രയോഗത്തിലും വ്യാപനത്തിലും
പങ്കാളികളാവും.
സമൂഹത്തിന്നു
മുഴുവൻ നിത്യജീവിതത്തിൽ
ഇതിന്റെ പ്രയോജനം ലഭിക്കും.
വിവിധ
കമ്പ്യൂട്ടർ സാമഗ്രികൾ ,
ടാബുകൾ,
മൊബൈലുകൾ
,
സോഷ്യമീഡിയകൾ,
ലോകമെമ്പാടുമുള്ള
ലൈബ്രറി ശൃംഖലകൾ ,
ഗവേഷണസ്ഥാപനങ്ങൾ
.…
എന്നിവയൊക്കെ
സ്കൾ പ്രവർത്തനങ്ങൾക്ക് 7
X24 സമയവും
ശക്തിപകരും .
ലോകനിലവാരത്തിലുള്ള
സ്കൂളുകൾ സൃഷ്ടിക്കപ്പെടും.
ലോകനിലവാരത്തിലുള്ള
കുട്ടികളും സമൂഹവും രൂപം
കൊള്ളും.
6.
കുട്ടിക്കും
അദ്ധ്യാപകനും [
പ്രാഥമികമായി
]
ക്ലാസ്സമയത്ത്
,
ആവശ്യം
വരുമ്പോഴൊക്കെ പരമാവധി സമയവും
ഐ സി ടി പിന്തുണ ഉറപ്പാകും.
വീഡിയോകൾ,
ഓഡിയോകൾ,
വർക്ക്ഷീറ്റുകൾ,
ഇന്ററാക്ടീവ്
കളികൾ,
മൂല്യനിർണ്ണയന
പരീക്ഷകൾ,
പരിഹാബോധനപരിപാടികൾ,
മികച്ച
പ്രവർത്തനങ്ങളിലൂടെ ക്ലാസിലെ
മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളാൻ
കഴിയുന്ന ഇന്റഗ്രേറ്റഡ്
സംവിധാനം എന്നിവ ഉണ്ടാവും.
' സമഗ്ര'
പോലുള്ള
സംവിധാനങ്ങൾ അദ്ധ്യാപകരെ
സഹായിക്കാൻ ഇനിയും വളരെയധികം
വിപുലപ്പെടും.
സർക്കാർ
പൊതുസമീപനത്തിനത്തോടൊപ്പം
അദ്ധ്യാപകരുടെ മികവുകൾ കൂടി
ഉൾച്ചേരുന്ന സാധ്യതകൾ
രൂപപ്പെടും.
സ്വീകരിക്കലും
പങ്കുവെക്കലും ഉൾച്ചേർക്കലുമാവും
ആത്യന്തികമായ സ്കൂൾ രീതിശാസ്ത്രം.
.
Credit : https://www.thingbits.net/products/raspberry-pi-3?gclid=CjwKCAiA-KzSBRAnEiwAkmQ1526-gcqS-8QZjbBAvLHooJlneOztNwQecmyiyQzBPUIpCqAOyK8QxRoCIbUQAvD_BwE |
പതുക്കെപ്പതുക്കെ
ഇത്രയുമൊക്കെ സാധ്യമാവലാണ്
പുതിയകാലത്തെ വിദ്യാഭ്യാസം.
അത്
നിറവേറ്റുന്നതിന്ന് തീർച്ചയായും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞങ്ങൾ
പോലുള്ള പരിപാടികൾക്കാവണം
എന്ന് സമൂഹം ആഗ്രഹിക്കും.
[
തുടരും
]
No comments:
Post a Comment