26 May 2013

ക്ലാസ് മോണിറ്ററിങ്ങ് 1


ക്ലാസ് മോണിറ്ററിങ്ങ് 1

[ചര്‍ച്ചാക്കുറിപ്പ് ]PDF Here

സംഘടനാ രൂപം ..
ചുമതല : ഹെഡ്മാസ്റ്റര്‍
SRG കണ്‍വീനര്‍
സ്കൂള്‍ വിദ്യാഭ്യാസ സമിതിയിലെ അംഗങ്ങള്‍
സബ്ജക്ട് കൗണ്‍സില്‍ അംഗങ്ങള്‍
ക്ലാസ് പി.ടി.എ അംഗങ്ങള്‍
[മോണിറ്ററിങ്ങ് വിഷയങ്ങള്‍ക്കനുസരിച്ച് ആവശ്യമായ രീതിയില്‍ ]

മോണിറ്ററിങ്ങ് തയ്യാറെടുപ്പ് ..

1
ക്ലാസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച
പ്ലാനിങ്ങ് , പ്രവര്‍ത്തനങ്ങള്‍, പ്രക്രിയാസംബന്ധമായ തീരുമാനങ്ങള്‍
മൂല്യനിര്‍ണ്ണയ ഘടകങ്ങള്‍, പ്രതികരണങ്ങള്‍ [കുട്ടികളുടെ], കുട്ടികളുടെ നില
തുടങ്ങിയ സംഗതികളുടെ സമഗ്ര രേഖ TM ല്‍ ഉണ്ടായിരിക്കാന്‍
സബ്ജക്ട് കൗണ്സില്‍ , അധ്യാപകരുടെ ചര്‍ച്ചകള്‍, മുന്നനുഭവങ്ങള്‍
സ്കൂള്‍ പ്ലാനിങ്ങ് &കലണ്ടര്‍
എന്നിവ നന്നായി

21 May 2013

സ്കൂള്‍ വിഭവരേഖ 2013-14




ക്ലാസ് തലം [PDF Here]
[ കുട്ടികളുമായി ചര്‍ചചെയ്ത് അദ്ധ്യാപകന്‍ തയ്യാറാക്കുന്നത് ]

കോഡുകള്‍ :
  • വിഷയം [ഒന്നാം ഭാഷ 1, രണ്ടാം ഭാഷ 2, ഇംഗ്ലീഷ് 3, ഹിന്ദി 4, എസ്.എസ്.5, ഫിസിക്സ് 6, കെമിസ്ട്‌‌റി 7,കണക്ക് 8, .ടി 9]
  • കലാപരം [ സംഗീതം 1, എഴുത്ത് 2, വര 3, അഭിനയം/ നാടകം 4, പ്രകടനപരം 5, നൃത്തം 6]
  • കായികം [ ട്രാക്ക് & ഫീല്‍ഡ് 1, ഫുട്ട്ബാള്‍ 2, ക്രിക്കറ്റ് 3, മറ്റുള്ളവ 4]
  • ഇനിയും : [ശാത്രമേള 1, സാഹിത്യമേള 2,പ്രവൃത്തിപരിചയം 3, വായന 4, സ്കൗട്ട് ഗൈഡ് 5]
  • ആഗ്രഹം /ശ്രമം : [കലാരംഗം 1, കായികം 2, .ടി 3, ക്വിസ്സ് 4, പ്രവൃത്തിപരിചയം 5, ശാസ്ത്രം 6, സാമൂഹ്യം 7, സാഹിത്യം 8, അഭിനയം 9]

18 May 2013

വിദ്യാലയം - അകത്തും പുറത്തും


പഠിപ്പിക്കുന്നതിലുള്ളപോലെത്തന്നെ ശ്രദ്ധ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലിലാണല്ലോ നിലകൊള്ളുന്നത്. അതു മിക്കവാറും വിപുലപ്പെടുന്നതോടെ പഠിപ്പിക്കലും പഠിക്കലും വളരെയേറെ സജീവത കൈവരിക്കും. മുഴുവന്‍ സമയ പഠിതാവും മുഴുവന്‍ സമയ അധ്യാപകനും യാഥാര്‍ഥ്യമാകും . ഇത് സാധിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നും 'പഠനവും ക്ലാസ്‌‌മുറിയും ' സ്കൂളിന്റെ ചുമരുകള്‍ക്കകത്തുനിന്ന് പുറത്തേക്ക് കടക്കും. കടക്കണം. നാട് മുഴുവന്‍ പ്രത്യക്ഷമായോ പരോക്ഷമായോ അറിവിന്റെ ഉല്പാദനവും പങ്കുവെക്കലും കൊണ്ട് ജീവസ്സുറ്റതാകും. എന്നാല്‍ അതു തുടങ്ങിവെക്കാന്‍ സ്കൂള്‍ തന്നെ വേണം താനും.

പഠനപ്രവര്‍ത്തനങ്ങള്‍ മുന്നേറുമ്പോള്‍ കുട്ടിക്ക് ധാരാളം സഹായങ്ങള്‍ വേണം. ഏറ്റവും കൂടുതല്‍ സഹായം സംശയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിലാണ്. എല്ലായ്പ്പോഴും അധ്യാപകര്‍ക്ക് കുട്ടിയുടെ ഒപ്പമുണ്ടാകാന്‍ കഴിയില്ല. സംശയങ്ങള്‍ പരിഹരിക്കാനാകാതെ കുട്ടിക്ക് പ്രവര്‍ത്തനങ്ങള്‍ തുടരാനാവില്ല. ഈയൊരവസ്ഥയില്‍ കുട്ടി തല്ക്കാലം പഠനം നിര്‍ത്തിവെക്കും. സ്കൂളില്‍ ചെന്നോ മറ്റുതരത്തിലോ സംശയം പരിഹരിച്ച് പഠനം തുടരും. മിക്ക കുട്ടികള്‍ക്കും മറ്റുതരത്തില്‍ സംശയപരിഹാരം എളുപ്പമല്ല. അപ്പോഴേക്കും
  • ഒരു പാട് സമയം നഷ്ടപ്പെടും
  • തുടര്‍ച്ചയും സന്നദ്ധതയും കുറയും
  • തുടര്‍ച്ച പോകുന്നതോടെ വിരസത ഉണ്ടാകും

16 May 2013

പുതുവര്‍ഷം...


കേരളത്തിലെങ്കിലും സ്കൂള്‍ തുറക്കുന്നത് സമൂഹം മുഴുവന്‍ അറിയുകയും ഒരുങ്ങുകയും ചെയ്തുകൊണ്ടാണ്`. നല്ല കുട്ടിയും നല്ല രക്ഷിതാവും നല്ല അദ്ധ്യാപകരും നല്ല കച്ചവടക്കാരനും നല്ല ഡൈവറും ഒക്കെ ആകാനുറയ്ക്കുന്ന അവസരമാണ്` ജൂണ്‍ ഒന്ന് . ചിലര്‍ ആ ഉറപ്പുകള്‍ വര്‍ഷമുടനീളം പാലിക്കും; ചിലര്‍ പാതിവഴിയില്‍ നിര്‍ത്തും. സ്വയം നന്നാവാനുള്ള പ്രതിജ്ഞകള്‍ ജനുവരി ഒന്നിനേക്കാള്‍ കേരളത്തിലെങ്കിലും ജൂണ്‍ ഒന്നിനാണ് [സ്കൂള്‍ തുറക്കുന്നേരം ] എടുക്കപ്പെടുന്നത്. അതില്‍ത്തന്നെ അദ്ധ്യാപകന്റെ പുതുവര്‍ഷ പ്രതിജ്ഞ സമൂഹത്തിന്ന് അത്യധികം പ്രയോജനം ചെയ്യും. സ്കൂളിനകത്തും പുറത്തുമായി നടപ്പാക്കപ്പെടുന്ന ഈ പ്രതിജ്ഞ വരും തലമുറയ്ക്കാണ്` ഊര്‍ജ്ജം നല്‍കുന്നത്. ഭാവിയെ ഭാസുരമാക്കുകയാണ്`.

'നല്ല അദ്ധ്യാപകനാവാനാണ്`' ആദ്യ തീരുമാനം. നല്ല അദ്ധ്യാപകന്‍ / ടീച്ചര്‍ എന്ന മുദ്ര ആദ്യം ലഭിക്കുന്നത് [ ലഭിക്കേണ്ടതും ] കുട്ടിയില്‍നിന്നാണ്`. പിന്നെ രക്ഷിതാവ് 'നല്ല മാഷെന്ന് / നല്ല ടീച്ചറെന്ന് ' തിരിച്ചറിയും. സഹാധ്യാപകരും സര്‍ക്കാരും ഒക്കെ

08 May 2013

പ്രവേശനോത്സവം കുറിപ്പ്


വിദ്യാലയവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സ്നേഹപൂര്‍ണ്ണമായ വാക്കുകളും അലങ്കാരങ്ങളും സമ്മാനങ്ങളും മധുരവും തന്നെയാണ് ഉചിതമായ സ്വീകരണം. അദ്ധ്യാപകരും രക്ഷിതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും ഒക്കെ ചേര്‍ന്നുള്ള സ്വീകരണം. ഏതൊരുകുട്ടിക്കും അത്രമാത്രം അവിസ്മരണീയമായിരിക്കും തീര്‍ച്ച .

എന്നാല്‍ ഈ മധുരം ആദ്യ ദിവസത്തോടെ മിക്കയിടത്തും അസ്തമിക്കുന്നു. സ്കൂള്‍ ദൈനം ദിന കാര്യങ്ങളില്‍ ആദ്യ ദിവസ മധുരം പലപ്പോഴും നിലനിര്‍ത്താനാവാറില്ല. അങ്ങനെ വരുമ്പോള്‍ പ്രവേശനോത്സവം വെറും ചടങ്ങായി മാറുന്നു. കുട്ടികളുടെ കാര്യത്തില്‍ 'ആന കൊടുത്താലും ആശകൊടുക്കരുത് ' എന്നാണല്ലോ പഴമൊഴി.
അതുകൊണ്ടുതന്നെ സാധ്യമാക്കാവുന്ന 'ആശയും ആവേശവും ' കൊടുക്കാനും സാധിതമാക്കാനും പ്രവേശനോത്സവങ്ങളില്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന തീരുമാനത്തിലെത്തണം . അതിന്നായി സ്കൂളിന്റെ തനത് നിലയും സാധ്യതകളും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിപാടികളും പ്രവേശനോത്സവത്തില്‍ ഉണ്ടാവണം . അതാവും മികച്ച 'മധുരം ' - കുട്ടിക്കും നാടിന്നും.

അതുകൊണ്ട്
മെയ് അവസാനത്തോടെ

05 May 2013

സ്വയം നിലനിര്‍ണ്ണയം 1


കുട്ടികളുടെ സ്വയം നിലര്‍ണ്ണയത്തിന്റെ ആലോചനയുടെ തുടക്കമെന്ന നിലയില്‍ ചില കുറിപ്പുകള്‍ ആംഭിക്കുന്നു. താല്പര്യമുള്ള മുഴുവന്‍ അധ്യാപകരുടെ സഹായത്തോടെ മാത്രമേ ഇതു സാധ്യമാക്കാനാവൂ എന്ന വിനയം ആദ്യമേ പ്രകടിപ്പിക്കട്ടെ. ...................................................

സ്വയം നിലനിര്‍ണ്ണയം കുട്ടിക്കും അധ്യാപകനും ഹെഡ്മാസ്റ്ററുടെ മുന്‍കയ്യോടെ സ്കൂളിനും നിര്‍വഹിക്കാനാവും
സ്വയം നിലനിര്‍ണ്ണയത്തിന്റെ ആവശ്യകത, യുക്തി, സങ്കല്പ്പങ്ങള്‍ , തന്ത്രങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ , പ്രക്രിയകള്‍ എന്നിവ വിശദമാക്കുന്ന ആധികാരിക സ്വഭാവമുള്ള കുറിപ്പുകള്‍ ഉണ്ടാക്കേണ്ടതുണ്ട്

കുട്ടിക്ക്
  • സ്വയം തന്റെ പഠനനില തിരിച്ചറിഞ്ഞേ തീരൂ എന്ന ചിന്ത ഉണ്ടാവണം/ ക്കണം
  • അതിനുള്ള വഴികള്‍ അറിയണം / ക്കണം
  • പരിഹാരത്തിനും മുന്നേറാനുമുള്ള അവസരം തന്റെ ചുറ്റുപാടില്‍ ലഭ്യമാകണം/ ചൂണ്ടിക്കാണിക്കപ്പെടണം


കുട്ടിക്ക്
സ്വയം നിലനിര്‍ണ്ണയം ചെയ്ത്

01 May 2013

കുട്ടികള്‍ക്ക് സ്വയം നിലനിര്‍ണ്ണയം ചെയ്യാനുള്ള ഒരുക്കങ്ങള്‍



  • ക്ളാസിലെ ഭിന്ന നിലവാരക്കാരായ കുട്ടികളും
  • സ്കൂളുകളുടെ/ ക്ളാസ്‌‌മുറികളുടെ ഭിന്ന നിലവരവും
  • ഭിന്ന വിഷയങ്ങളില്‍ ഒരേകുട്ടിക്കുള്ള നിലവാര വ്യത്യാസവും
    എല്ലാം നമ്മുടെ വിദ്യാഭ്യാസരംഗത്തെ പൊതുപ്രശ്ന ചര്‍ച്ചകളില്‍ ഗൗരവമായി കടന്നുവരുന്നില്ല എന്ന കുഴപ്പം ചെറുതല്ല. സങ്കീര്‍ണ്ണമാണ്` പ്രശ്നവും അതുകൊണ്ടുതന്നെ പ്രശ്നപരിഹാരവും
എന്നത് നാമേറ്റെടുക്കേണ്ട വെല്ലുവിളിയാണ്`. ഈ അവധിക്കാലത്ത് നാം അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍ അല്പം സമയം ഇതിന്നായി നീക്കിവെക്കുമോ?

പാഠപുസ്തകങ്ങളിലും അദ്ധ്യാപന സഹായികളിലുമായി ഓരോയൂണിറ്റിന്റേയും [ എല്ലാ വിഷയങ്ങളിലും ] ഉദ്ദേശ്യലക്ഷ്യങ്ങളും ഉള്ളടക്കവും പഠനതന്ത്രങ്ങളും മൂല്യനിര്‍ണ്ണയ ഘടകങ്ങളും സവിശദമായി പറഞ്ഞുവെക്കുന്നുണ്ട്. സംസ്ഥാനത്തെ പൊതു നിലവാര രേഖ യായി ഇതിനെയാണ്` പരിഗണിക്കുക. ഇതെത്രമാത്രം ഓരോ ക്ളാസിലും പ്രവര്‍ത്തിപ്പിക്കുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യേണ്ടകാര്യമേ ഇല്ല. സ്കൂള്‍ / ക്ളാസ് റൂം സാധ്യതകള്‍, അധ്യാപകരുടെ മികവിലെ ഏറ്റക്കുറച്ചിലുകള്‍ , ഔദ്യോഗിക സംവിധാനങ്ങളുടെ പരാധീനതകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അതെല്ലാം പരിഹരിക്കപ്പെട്ടതിനു ശേഷം ഇക്കാര്യം ആലോചിക്കാനാവുകയുമില്ല.

പ്രധാനമായും ഓരോ വിഷയങ്ങളെ സംബന്ധിച്ചും