കലോത്സവമാന്വലിന്റെ
മുഖവുരയില്‍ : പഠിതാവിന്റെ
ധൈഷണികവും കലാപരവും കായികവുമായ
കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ
വളര്‍ച്ചയും വികാസവുമാണ്`
പാഠ്യപദ്ധതി ചട്ടക്കൂട്
വിഭാവനം ചെയ്യുന്നത് .
അതിനാല്‍
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ
പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും
സംയോജിതമായ രീതിശാസ്ത്രവും
തദനുസൃതമായ നിയമാവലിയും
രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
ഇതോടൊപ്പം
അനാരോഗ്യകരമായ മത്സരഭാവം,
പാഴ്ച്ചെലവ്,
സമയനഷ്ടം... തുടങ്ങിയ
സംഗതികളില്‍ പരിഹാരങ്ങളും
സൂചിപ്പിക്കുന്നുണ്ട്.
പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക്
പാഠ്യപ്രവര്‍ത്തനങ്ങളുമായി
സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും
നിയമാവലിയും - എന്നു
പറയുന്നത് ഈ മാന്വലില്‍
വിവരിക്കുന്നപോലെയാണെന്നാണോ
നാം മനസ്സിലാക്കേണ്ടതു?
തീര്‍ച്ചയായും ഈ
രംഗത്തെ വിദഗ്ദ്ധര്‍
പരിശോധിക്കാന്‍ ഇനിയും
വൈകിക്കൂടാ എന്നു തോന്നുന്നു.
പ്രക്രിയയില്‍
അധിഷ്ഠിതവും പ്രശ്നപരിഹാരങ്ങളില്‍
ഊന്നിനില്‍ക്കുന്നതും
ശിശുകേന്ദ്രീകൃതവുമായ
പാഠപ്രവര്‍ത്തനങ്ങളാണ്`
ഇന്ന് നമ്മുടെ
സ്കൂളുകളില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതിലേറ്റവും
പ്രധാനപ്പെട്ട ഘടകം
പ്രക്രിയാധിഷ്ഠിതമായ
ജ്ഞനനിര്‍മ്മിതിയാണ്`.
അതാകട്ടെ സമൂഹവുമായി
ഇടപെട്ടുകൊണ്ടുള്ള ,
അനുഭവങ്ങളില്‍
അടിയുറപ്പിച്ച പ്രക്രിയകളില്‍
അടിയുറച്ചു നിലനില്‍ക്കുന്നതും.