27 October 2008

ദീപാവലി

വെക്കുക, നിറദീപം സന്ധ്യയിൽ
പുതുവര്‍ഷം ചോക്കുനൊരാകാശത്തിൽ
സൂര്യനസ്തമിച്ചൊരു കുന്നിൻനെറ്റിയിൽ
ചേക്കേറുന്ന പക്ഷികൾ താണ്ടും വയല്‍പ്പള്ളയിൽ
വഴിപോക്കർ തോണികാത്തീടും നദിക്കരയിൽ
ദൂരദേശങ്ങൾ താണ്ടും യാത്രികൻ തേടും സമുദ്രാതിര്‍ത്തിയിൽ
പഥികൻ വിരിവെച്ച പടിപ്പുരത്തിണ്ടിൽ
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലിൽ
ഉണ്ണിതൻ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികിൽ
പൂത്തതുളസിച്ചോട്ടിൽ
ഉമ്മറപ്പടിയിന്മേൽ
അകത്തും പുറത്തുംഈ തളത്തിൽ
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക പുതുവര്‍ഷത്തെ
രം.ദീപം നമ:

23 October 2008

മനോരാജ്യം

പണ്ട്...
പണിക്കര്‍ക്കു ഒരിക്കല്‍ രശിവെക്കാന്‍ പോയപ്പോള്‍
ദക്ഷിണയായി കുറേ മലര്‍പ്പൊടിയാണു കിട്ടിയതു.
യഥാ ശക്തി ദക്ഷിണ
(കഴിവുള്ളതിനനുസരിച്ചു ദക്ഷിണ കൊടുക്കാം) എന്നാണല്ലോ പ്രമാണം.
മലര്‍പ്പൊടി ഒരു കലത്തിലാക്കിതലയില്‍ വെച്ചു വീട്ടിലേക്ക് നടന്നു.
ഇത്രയും മലര്‍പ്പൊടി വീട്ടില്‍ കൊണ്ടുചെന്നിട്ട് ഒന്നും ചെയ്യാനില്ല.
കുട്ടിക്കു കൊടുക്കാന്‍ ഒരു പിടി ആവാം.
അവള്‍ അതു ശര്‍ക്കരകൂട്ടി തിന്നും.
ബാക്കി വില്‍ക്കാം.
വിറ്റ കാശുകൊണ്ടു ഒരു കോഴിയെ വാങ്ങാം
കോഴിയെ നോക്കി വളര്‍ത്തിയാല്‍ ഒരുപാട് മുടുക (മുട്ട) കിട്ടും.അതു വില്‍ക്കാം....
ആ കാശുകൊണ്ട് നല്ലൊരാടിനെ വാങ്ങാം.
ആടാവുമ്പോള്‍ ദിവസവും പാലുകിട്ടും.പെറ്റാല്‍ 3....4 കുട്ടികള്‍ ഉറപ്പാ..
ഭാര്യ പശുക്കരണം ആണ്. നല്ല ജാതകക്കാരി.
ആട്ടിങ്കുട്ടികളെ വില്‍ക്കാം...പാലും വില്‍ക്കാം....
ആ കാശുകൊണ്ട് നല്ല ഒരു പശുവിനെ വാങ്ങാം...
പശുവാണെങ്കില്‍ അധികം പാലു കിട്ടും....വില്‍ക്കാം....
കുട്ടിയെ കുടിവറ്റിയാല്‍ നല്ല വിലക്കു വില്‍ക്കാം....5...6...പേറില്‍ ഒക്കെ കൂടി ധാരളം പണം കിട്ടും.... അപ്പോള്‍ നല്ല രാശി നോക്കി നല്ലൊരാനയെ വാങ്ങാം.
ഗജകേസരിയോഗം തന്റെ ജാതകത്തില്‍ ഉണ്ട്...മോശം വരില്ല...
ആനയെ എഴുനെള്ളിക്കാന്‍ കൊടുത്താല്‍ ധാരാളം പണം കിട്ടും.
ഉത്സവം ഇല്ലാത്ത കാലത്തു കൂപ്പില്‍ പണിക്കു കൊടുക്കാം....
ഇഷ്ടം പോലെ പണം കിട്ടും...
അപ്പൊ പിന്നെ വീടൊക്കെ നന്നാക്കി, കുറച്ചു കൃഷിയും വാങ്ങി സുഖമായി കൂടാം.....
കൃഷിയില്‍ നിന്നു നെല്ലു ചെലവിനുള്ളതു കഴിച്ചു വില്‍ക്കാം....
ചെലവു ചുരുക്കണം....എല്ലാ ദിവസവും ചോറു വേണ്ട....പിശുക്കി കഴിഞ്ഞുകൂടണം...
കുട്ടി ചിലപ്പോ അപ്പം വേണം അടവേണം എന്നൊക്കെ വാശിപിടിക്കും....കുട്ടികള്‍ക്കു മോഹം ഉണ്ടാവും...ഒന്നല്ലേ ഉള്ളൂ...നന്നായി വളര്‍ത്താം.....
വാശി പിടിക്കുമ്പോള്‍ ഭാര്യ (മുന്‍കോപിയാണു)കുട്ടിയെ വഴക്കു പറയും...തല്ലും.....കുട്ടി കരയും...
ആകെ സ്വൈരക്കേടാവും.....
സുഖമായി കഴിഞ്ഞുകൂടുമ്പോള്‍ സ്വൈരക്കേടുണ്ടാക്കിയാല്‍
അവളെ (ഭാര്യയെ)കയ്യില്‍ കിട്ടിയതെടുത്തു ഇങ്ങനെ അടിക്കും....അല്ലാതെന്താ....
അങ്ങനെണ്ടോ ഒരു സ്വഭാവം.....കുട്ടികളെ കരയിപ്പിക്ക്യേ....
അപ്പോഴേക്കും അടി കഴിഞ്ഞിരുന്നു.....മലര്‍പ്പൊടിക്കലത്തില്‍......

18 October 2008

ആതിഥ്യം

ഒരിക്കല്‍............
ഒരു കാക്ക നേരം ഇരുട്ടിയപ്പോള്‍ വഴിതെറ്റി അലഞ്ഞ് വിഷമിച്ച് ഒരാലിന്‍കൊമ്പില്‍ ചെന്നിരുന്നു.
ആയിരക്കണക്കിന്ന് വാവലുകള്‍ കൂടുവെച്ചു പാര്‍ത്തിരുന്നത് ആ ആല്‍മര്‍ത്തിലാണ്.കൂറ്റന്‍ ആല്‍മരം.
കാക്ക കരഞ്ഞുചെന്നപ്പോള്‍ വാവലുകളിലെ കാരണവര്‍ നീരസം കാണിച്ചു...
ഒരു രാത്രി താമസിക്കാന്‍ ഇടം തേടി വന്നതാണ് കാക്ക. വഴിതെറ്റി വിഷമിച്ചിരിക്കയാണ്.നമ്മള്‍ രാത്രിയില്‍ ഇവിടെ ആരും ഉണ്ടാവില്ല.ഒരു രാത്രിയല്ലേ....കുഴപ്പം ഇല്ല....ഇന്നിവിടെ കൂടിക്കോട്ടെ...അതിഥിയല്ലേ.....
ചെറുപ്പക്കാര്‍ കാരണവരോടു വിശദീകരിച്ചു.
കാരണവര്‍ നിഷേധിച്ചു. വേണ്ട...ഭാവിയില്‍ അതു അപത്താകും...കാക്കക്കിരിക്കാന്‍ സ്ഥലം കൊടുത്താല്‍ കാലത്താലെ നാശം എന്നാണു പഴമൊഴി....മറക്കരുതു.....ഇപ്പൊ കുഴപ്പം ഒന്നും ഉണ്ടാവില്ല....ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം....വേണ്ട.....കാരണവര്‍ ഉപദേശിച്ചു.
പക്ഷെ ചെറുപ്പക്കാര്‍ ദീനാനുകമ്പികളായിരുന്നു....സാരല്യ....ഭാവിയിലല്ലേ...അപ്പൊ നോക്കാം.....അതിഥിയെ നിരാകരിക്കരുത്.....
കാക്കക്കു അന്നവിടെ താമസിക്കാന്‍ അനുവാദം കൊടുത്തു.
കാക്കക്ക് സമാധനമായി.......ഒറ്റക്കു ഒരു കൊമ്പില്‍ ഇരുന്നുറങ്ങി....
പിറ്റേന്നു അതിരാവിലെ കാക്ക നന്ദി പറഞ്ഞ് പറന്നുപോയി.

കുറേ ദിവസം കഴിഞ്ഞു....ഒരു കാട്ടാളന്‍ ആവഴി വന്നു.ആലിന്‍കൊമ്പത്തു നിറയെ വാവലുകള്‍...പിടിച്ചു തിന്നാന്‍ നല്ല സ്വാദുള്ള ഇറച്ചി...കാട്ടാളന്റെ വായില്‍ വെള്ളമൂറി....പകലാണു....കേറിപ്പിടിക്കാം....പക്ഷെ എങ്ങനെ കേറും?
കാട്ടാളന്‍ ഈ മരം പണ്ടും പലതവണ കണ്ണുവെച്ചതാണു...പക്ഷെ കേറാന്‍ പറ്റില്ല... അത്ര ഉയരം......
ഇത്തവണ സന്തോഷമായി....ഒരു വള്ളി നിലത്തുനിന്നു ആലിന്‍തടിയിലൂടെ ചുറ്റിപ്പിണഞ്ഞു കേറിയിട്ടുണ്ട്...അതില്‍ പിടിച്ചു കയറാം.....
കയറി.......വേണ്ടത്ര പിടിച്ചു കുട്ടയിലാക്കി......സന്തോഷായി....

കാരണവര്‍ ദു:ഖിച്ചു....തന്റെ വംശം നശിക്കുകയാണു....അന്നു ആ കാക്കക്ക് സ്ഥലം കൊടുക്കരുതെന്നു ഉപദേശിച്ചതാണു...കുട്ടികള്‍ കേട്ടില്ല.... അന്നു കാക്കക്കാഷ്ടത്തില്‍ വീണ ഒരു വിത്തു മുള ച്ച് വള്ളിയായി പടര്‍ന്നു കയറിയത്....കുട്ടികള്‍ക്ക് ഒന്നും ചെയ്യാനായില്ല.......
ഇപ്പോ കാട്ടാളന്ന് അത് സഹായം ആയി......
കാരണവര്‍ ദു:ഖിച്ചു.

16 October 2008

അമ്മാമ ചെയ്തുവെച്ചത്

പണ്ട്......
അമ്മാമക്കു പ്രായമായി.....മരിക്കാന്‍ കിടക്കുകയാണു..
ജീവിതകാലം മുഴുവനും മരുമക്കളെ ദ്രോഹിച്ചതാണെങ്കിലും മരിക്കാന്‍ കിടക്കുമ്പോള്‍ വിദ്വേഷം പാടില്ലെന്ന നാട്ടുനടപ്പ് കണക്കിലെടുത്തു മരുമക്കളെല്ലാരും എത്തിയിട്ടുണ്ട്....
(അമ്മാമ ചെയ്ത ദ്രോഹങ്ങള്‍ അവര്‍ക്കു മറക്കാന്‍ പറ്റില്ലെങ്കിലും)
മരിക്കാറായപ്പോ മരുമക്കള്‍ അമ്മാമക്കു ചുറ്റും നിന്നു ശുശ്രൂഷിച്ചു...
അമ്മാമ ചുണ്ടനക്കുന്നുണ്ട്....എന്തോ പറയാനാണു....തീര്‍ച്ച.
അമ്മാമയുടെ അവസാന ആഗ്രഹമായിരിക്കും....മരുമക്കള്‍ ചെവികൂര്‍പ്പിച്ചു...
അമ്മാമ: ടാ...നിങ്ങളെ നാന്‍ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്..അമ്മായിയേയും ദ്രോഹിച്ചിട്ടുണ്ട്...എന്നാലും എന്റെ അവസാനത്തെ ആഗ്രഹം നിങ്ങളു സാധിപ്പിച്ചുതരണം.....ചെയ്യുമോ?...
മരണാസന്നന്റെ ആഗ്രഹം...മരുമക്കള്‍ വികാരഭരിതരായി....
അമ്മാമേ....പറയൂ....
അമ്മാമ: ഞാന്‍ മരിച്ചാല്‍ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തത്തിന്ന് നല്ലൊരു കരിമ്പനകഴുക്കോല്‍ എന്റെ ആസനത്തിലൂടെ തിരുകി കേറ്റണം.....കഴുക്കോല്‍ അട്ടത്തു ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...ചെയ്യുമോ...
ചെയ്യാം........മരുമക്കള്‍ വിതുമ്പി....
ചെയ്തു......
ആളുകള്‍ക്കറിയാം....മരുമക്കള്‍ അമ്മാമയുമായി സ്നേഹത്തിലല്ല എന്നു....
ശവം പുറത്തേക്ക് എടുത്തപ്പോള്‍ ആളുകള്‍ ആസനത്തില്‍ കഴുക്കോല്‍ കണ്ടു......
വിവരം പോലീസില്‍ പറഞ്ഞു.....
...................................

12 October 2008

പിന്നെങ്ങനെ??

പണ്ട്.....
കുടുമ്പാസൂത്രണ പരിപാടി ആരം ഭിച്ച കാലം...
അപ്പുമാഷ് നൈനാന്‍ ഡോക്ടറെ കണ്ട് വാസ്ക്ടമി ചെയ്തു.. ('സൂത്രം ചെയ്തു' എന്നു നാട്ടുമൊഴി) സുരക്ഷിതനായി.....
പക്ഷെ, അപ്പുമാഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി!
ക്ഷുഭിതനായ മാഷ് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു...
എന്താദ്? അവള്‍ക്ക് വയറ്റിലുണ്ട്.....പിന്നെന്താ നിങ്ങള്‍ടെ സൂത്രം കൊണ്ട് കാര്യം....തട്ടിപ്പ്...ചെയ്യാനറിയില്ലെങ്കില്‍ അതു പറഞ്ഞാപ്പോരെ........സര്‍ക്കാര്‍......
(ഡോക്ടര്‍ പഴയപട്ടാളംഡോക്ടര്‍ ആണു.....പെട്ടെന്നു മൂപ്പര്‍ക്ക് ദേഷ്യം വരും....)
മാഷോട് അലറിക്കൊണ്ട്: ഫ, നിന്നെ മാത്രേ ഞാന്‍ മുറിച്ചിട്ടുള്ളൂ......കോതാട്ടിലെ കുണ്ടന്മാരെ മുഴുവന്‍ ഞാന്‍ മുറിച്ചിട്ടില്ല....

മാഷ് അന്തം വിട്ടു.

10 October 2008

തെളിവുകള്‍

ഒരിക്കല്‍
നാസ്തിനകനായ തിരുമേനിയും ആസ്തികനായ തിരുമേനിയും തമ്മില്‍ തര്‍ക്കം....
നാസ്തി: ടോ....വെറും തട്ടിപ്പ്...മന്ത്രം പൂജ എന്നിവകൊണ്ട് ഒരു ഫലവും ഇല്ല....കാശുപിടുങ്ങ്ങ്ങാനുള്ള തട്ടിപ്പ്....
ആസ്തി: കഷ്ടം...വിവരല്യാണ്ടെ ഓരോന്നു പറയരുത്.മത്രത്തിന്നു ഫലല്യാ ന്നു വര്വോ.....ന്നാ പുണ്യാഹം എങ്ങ്ങ്ങനെയാ...
നാസ്തി: എന്താ പുണ്യാഹത്തിലു....
ആസ്തി: മന്ത്രം..വെറും പച്ച വെള്ളം അന്‍ചു നമ്പൂതിരിമാര്‍ ഒത്തൊരുമിച്ചു മന്ത്രം ചൊല്ലി തളിച്ചാല്‍ ഒക്കെ ശുദ്ധാവിണില്ലേ...അങ്ങ്ങ്ങനല്ലേ ശുദ്ധാവണതു...ന്ന്ട്ടാ...മന്ത്രത്തിന്നു ഫലല്ല്യാ ന്നു പറേണത്.....കഷ്ടം....നിശ്ചല്ല്യാച്ചാ മിണ്ടാണ്ടിരിക്ക്യാ.....
നാസ്തികന്‍ അന്തം വിട്ടു....
അന്തം വിടും...ല്ലേ.

07 October 2008

നവരാത്രി

അങ്ങാടിയിൽ ചെന്നപ്പോൾ കരിമ്പ്‌ വിൽക്കാൻ വെച്ചിരിക്കുന്നതു കണ്ട്‌ ചെക്കനു വായിൽ കപ്പലോടിക്കാനുള്ള വെള്ളം.
വീട്ടിൽ വന്നു അമ്മയോടു കരിമ്പു വാങ്ങാൻ കാശുചോദിച്ചു.
ആദ്യം അമ്മ വിസമതിച്ചു....കാശില്ല....
പിന്നെ അമ്മ സമ്മതിച്ചു....ആലോചന ഇങ്ങനെയായിരുന്നു.
ചെക്കൻ പറഞ്ഞാൽ കൂട്ടാക്കില്ല.കുളിക്കില്ല.പല്ലുതേക്കില്ല...മുഴുവൻ സമയവും തെണ്ടി നടക്കും...
കാശുകൊടുത്തില്ലെങ്കിൽ മോഷ്ടിക്കും...മുഴുവൻ
കരിമ്പ്‌ തിന്നാൽ പല്ലു വൃത്തിയാകുമെങ്കിലും ചെയ്യുമല്ലോ.
ശരി.....2 അണയ്ക്ക്‌ കരിമ്പ്‌ വാങ്ങി തിന്നോ....സമ്മതിച്ചു...
ചെക്കൻ കാശും വാങ്ങി സന്തോഷപൂർവ്വ്വം അങ്ങാടിക്കു ഓടി...
ഛെ..കരിമ്പ്‌ വിറ്റു തീർന്നിരിക്കുന്നു.....
സങ്കടായി.....
പക്ഷെ, കാശുകയ്യിലുണ്ടല്ലോ...
2 അണയ്ക്ക്‌ പിണ്ണാക്കു വാങ്ങി.
വഴിനീളെ തിന്നു പോന്നു.....

അമ്മ അന്തം വിട്ടു....പല്ലിന്റെ കാര്യം....




"അക്ഷരം ഭിക്ഷാപാത്രം"
നവരാത്രി ആശംശകൾ
സുജനികഃ

05 October 2008

ചീലം പോലെ കോലം

ഒരിക്കല്‍
തീരെ അനുസരണയില്ലാത്ത മകനെ ഉപദേശിച്ചു (തല്ലിയിട്ട് കാര്യമില്ല) നന്നാക്കാന്‍ തീരുമാനിച്ചു പാവം തന്ത.
മകനെ വിളിച്ചു:ടാ,വാ
ചെക്കന്‍ : അച്ച...ഇങ്ങിടീക്ക് വാ...
ചെന്നു നോക്കുമ്പോ മകന്‍ ഇരുന്നു മാങ്ങ തിന്നുന്നു..നന്നായി...പക്ഷെ, എന്തിനാ മാങ്ങതിന്നാന്‍ പൊന്തയുടെ മറവില്‍ ഇരിക്കുന്നതെന്നു മനസ്സിലായില്ല.
അടുത്തു ചെന്നു...
ചെക്കന്‍ കല്ലിന്മേല്‍ ഇരുന്നു ശോധനനടത്തുകയാണു...
കൂട്ടത്തില്‍ മാങ്ങ തിന്നുന്നുമുണ്ട്....
അയ്യയ്യേ.....ന്റെ ടാ......അയ്യയ്യേ.....
എന്താച്ചേ........ഇപ്പൊ വരാം....കഴിഞ്ഞു....
അതല്ലടാ......ശോധനക്കിരിക്കുമ്പോ....ഒന്നും തിന്നരുതു.....അറയ്ക്കില്ലേ....
നല്ല സ്വഭാവം അല്ല അതു.....
ച്ച്ഹെ...ച്ചെ....അതു കഴിഞ്ഞു ശൗചം കഴിഞ്ഞു തിന്നടാ...അതല്ലേ നല്ല കുട്ടികള്‍ ചെയ്യുകാ.....
അതൊക്കെ എന്റെ ഇഷ്ടാ അച്ചേ......ഞ്ഞാനല്ലേ തിന്നണതു...
ന്നാലും.....ടാ.....ച്ചെ.....
അച്ചേ ഞാന്‍ ഇപ്പൊ ഇതുലു ഒപ്പീട്ടാ തിന്നണു ച്ചാ എന്താ ചെയ്യാ.......
എന്നും പറഞ്ഞു.....
ചെക്കന്‍ ഒപ്പലും തിന്നലും കഴിഞ്ഞു...

03 October 2008

ഉരുണ്ടുകയറ്റം

ഒരിക്കല്‍...
അതിഥിയയെത്തിയ തിരുമേനിക്കു കിടക്കാന്‍ അറയില്‍ കട്ടിലും വിരിപ്പും തയ്യാറാക്കിയിട്ടുണ്ട്.
പക്ഷെ, തിരുമേനി കിടന്നിട്ടില്ല...
അറയില്‍ വെളിച്ചം കണ്ട് (കാരണവര്‍) ചെന്നു നോക്കി....
എന്തേ....കിടക്കായില്ലേ..
തിരുമേനി: ഉവ്വുവ്വ്....
പിന്നെന്താ...
എവിടെയാ കിടക്കേണ്ടതെന്നു ആലോചിച്ചു ഉറപ്പിക്ക്യാ...
അതെന്താ...
അതോ.......
കട്ടിലില്‍ കിടന്നാല്‍ ഉരുണ്ടു വീഴും....തീര്‍ച്ച
ന്നാല്‍ നിലത്തു വിരിക്കാം....
നിലത്തു കിടന്നാല്‍ ഉരുണ്ടു കേറും....അതും തീര്‍ച്ച....


(നിലത്തു തണുപ്പില്‍ വാതം കോപിക്കും...കാലില്‍ ഭയങ്കര വേദന=ഉരുണ്ടുകയറല്‍)