1. ഉറുമ്പ് മെല്ലെ അടുക്കളയിലേക്ക് നടന്ന് കയറുകയായിരുന്നു. അപ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മ ആട്ടിവിട്ട് പറന്നുവരുന്ന ഈച്ച ഉറുമ്പിനെ കണ്ടത്. ഈച്ചക്ക് അസൂയ മൂത്തു. ഈച്ച ഉറുമ്പിനെ തടുത്തു. എന്നെ ആട്ടിവിട്ടടത്തേക്ക് നീയും പോകണ്ട . പറന്ന് പറന്ന് തടുത്തു. പക്ഷെ ഉറുമ്പ് മെല്ലെ അരിച്ച് അടുക്കളയിൽ കയറി. ഈച്ചക്ക് ഉറുമ്പിനെപ്പോലെ അരിച്ച് നടക്കാൻ വയ്യല്ലോ. പറക്കാനല്ലെ പറ്റൂ. ഈച്ചയെ തടയാൻ പറ്റിയില്ല. അരിക്കുന്നതിനെ പറക്കുന്നതിന് നേരേ തടയാൻ വയ്യല്ലോ.
2.
വീട്ടിൽ വലിയ വികൃതിയാണ് ആഹിർ . അമ്മമ്മ ടീച്ചർ സ്കൂളിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു വടി നടന്ന് വരുന്നു. കാട്ടിൽ നിന്ന് വരികയാണ് വടി.
അമ്മമ്മ ടീച്ചർ : വട്യേ , നീയെവിടേക്കാ ?
വടി : ഏയ് ത്രത്തോളം. ആഹിറിന്റെ അമ്മ വിളിച്ചിരുന്നു.കുട്ടിയെ രണ്ട് കൊടുക്കാനാ !
അമ്മമ്മ ടീച്ചർ : ഹും. കുട്ട്യോളെ തല്ലേ? പിന്നെ? നിന്നെ പൊട്ടിക്കും ഞാൻ .
പൊട്ടിക്കും ന്ന് കേട്ടപ്പോ വടി പേടിച്ച് കാട്ടിലേക്ക് തിരിഞ്ഞോടി.
3
പൂമ്പാറ്റ ഇതെന്താ ചെയ്യുന്നത് അമ്മേ ? കുട്ടി ചോദിച്ചു
പൂവിൽ നിന്ന് തേൻ കുടിക്കുന്നൂ : അമ്മ
കുട്ടി അത് നോക്കി നിന്നു
തേൻ കുടിച്ച് പൂമ്പാറ്റ പറന്ന് പോയി.
കുട്ടി അമ്മിഞ്ഞ കുടിക്കാൻ അമ്മയുടെ അടുത്തേക്കും .
4
സിംഹം വിശന്ന് നടക്കുകയാണ്
അപ്പോഴാണ് ഒരു മുയൽ മുന്നിൽ പെട്ടത്
മുയലെങ്കിൽ മുയൽ . സിംഹം ചാടി പിടികൂടി.
അയ്യോ എന്നെ തൊടരുത്.
"ഞാൻ ക്വാറണ്ടൈനിലാണ് " മുയൽ പറഞ്ഞു.
സിംഹം ഇത് കേട്ട ഉടനെ വിട്ടു.
അസ്സലായി കൈ കഴുകി .
No comments:
Post a Comment