അടുത്ത വിദ്യാഭ്യാസവർഷപ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാനായി ഞങ്ങൾ സ്കൂളിൽ കൂടിയിരുന്നപ്പോൾ ഏറ്റവും ആദ്യം ആലോചിച്ചത് അവധിക്കാലം എങ്ങനെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു. വെക്കേഷൻ ക്ലാസും സ്പെഷൽ ക്ലാസും ഒന്നും അല്ലേഅല്ല. പിന്നെന്ത് എന്നായിരുന്നു ആലോചന.
.
വെക്കേഷൻ കാലം കുട്ടിക്ക് പൂർണ്ണമായി സ്വയം ചെലവാക്കാൻ അധികാരപ്പെട്ട കാലം തന്നെ. മധ്യവേനലവധി എന്ന സങ്കൽപ്പം സ്കൂൾകുട്ടിക്കു മാത്രമുള്ളതാണ്. കുട്ടികൾക്ക് മധ്യവേനലവധിയുള്ളതുകൊണ്ട് രക്ഷിതാക്കൾക്കും അതു പ്രയോജനപ്പെടുത്താനാവുന്നു എന്നു മാത്രം.യാത്രകൾ, കളികൾ, ആഘോഷങ്ങൾ, വിനോദങ്ങൾ എന്നിവയാൽ വേനലറിയാതെ കടന്നുപോകുന്നു. കേവലം കാലാവസ്ഥയിലൂടെയുള്ള