Showing posts with label AT/BT. Show all posts
Showing posts with label AT/BT. Show all posts

03 July 2012

ക്ളബ്ബുകളുടെ തുടര്‍ച്ചകള്‍


ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടന്നു കഴിയും. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, ഐ.ടി, ഗണിതം [ ഈ വര്‍ഷം അന്താരാഷ്ട്ര ഗണിതവര്‍ഷം കൂടിയാണല്ലോ ] എന്നിങ്ങനെ എല്ലാ ക്ളബ്ബുകളുടേയും പ്രവര്‍ത്തനം കൃത്യസമയത്ത് തന്നെ ആരംഭിക്കും. ഇതിനു പുറമേ ട്രാഫിക്ക്, ശുചിത്വം, സീഡ് തുടങ്ങിയവയും തുടങ്ങിവെക്കും. ചുമതലക്കാരായ അദ്ധ്യാപകര്‍ മിക്കയിടത്തും ആദ്യം പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മാത്രം അംഗത്വം നല്‍കും. പലയിടത്തും എല്ലാ ക്ളബ്ബിലും പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 പേരില്‍ പകുതിയെങ്കിലും ഒരേ പേരാവാനും മതി. അതൊന്നും ഒരിക്കലും സ്ക്രൂട്ട് ചെയ്യാറുണ്ടാവില്ല.
സമുചിതമായ ഉദ്ഘാടനത്തിനു ശേഷം പിന്നെ കാര്യമായൊന്നും കൊണ്ടുനടത്താന്‍ മിക്കയിടത്തും സമയം കിട്ടാറില്ല. ജൂണ്‍ ജൂലായ് മാസങ്ങള്‍ പാഠങ്ങള്‍ തീര്‍ക്കാനുള്ള തിടുക്കമാണ്`.[ അപ്പോ കഴിഞ്ഞാലേ കഴിയൂ... ] ആഗസ്തില്‍ ഒരു പരീക്ഷ... അവധി... . സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വിവിധ തലങ്ങളിലെ ഉത്സവങ്ങള്‍... ഡിസംബറില്‍ ഒരു പരീക്ഷ... അവധി... ജനുവരി ഫിബ്രുവരി പാഠം തീര്‍ക്കല്‍ ... മാര്‍ച്ചില്‍ പിന്നെന്തിനാ ഒഴിവുള്ളത്. ശനി, ഒഴിവുദിവസങ്ങള്‍, രാവിലെ, വൈകീട്ട്, രാത്രി ക്ളാസുകള്‍... എന്നാ ക്ളബ്ബുകള്‍ കൊണ്ടുനടത്താന്‍ ഒരൊഴിവ്... ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... പരീക്ഷക്കുമുന്പ് പാഠങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ തീര്‍ച്ച. ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍ നടക്കാഞ്ഞാല്‍ ഒരു രക്ഷിതാവും കയറി ഉടക്കുണ്ടാക്കുകയുമില്ല. വിവിധ ക്ളബ്ബുകളുടെ ചുമതലക്കാരായ ചില കുട്ടികള്‍ ഇടയ്ക്ക് ചില അന്വേഷണങ്ങള്‍ ആദ്യ നാളുകളില്‍ നടത്തും.... പിന്നെ അവരും അവരുടെ പ്രാരാബ്ധങ്ങളില്‍ മുഴുകും...
എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും അദ്ധ്യാപകരില്‍ ഉണ്ടാവില്ലേ? ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ?

അതെ, ആരേയും കുറ്റം പറയാനാവില്ല...
എന്നാല്‍ ചില സംഗതികള്‍ ഒന്നുകൂടെ ആലോചിക്കാവുന്നതാണല്ലോ...
  • സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബ്ബുകളുടെ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  • സ്കൂളില്‍ പൊതുവായ ക്ളബ്ബിനു പകരം ഓരോ ക്ളാസിലും ക്ളബ്ബുകള്‍ ഉണ്ടായാലോ? എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍.. സാധ്യമായ രീതിയില്‍...
  • സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാമല്ലോ
  • ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാമല്ലോ
  • വിവിധ വിഷയങ്ങളുടെ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകളുമായി വിളക്കിച്ചേര്‍ക്കാമല്ലോ. [ ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയവ, ശാസ്ത്രക്ളാസുകളിലെ പരീക്ഷണങ്ങള്‍... ഗണിതക്ളാസിലെയും ഭൂമിശാസ്ത്രക്ളാസിലേയും ബയോളജി ക്ളാസിലേയും... ]
  • ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാമല്ലോ
  • 'തീര്‍ക്കാനുള്ള പല പാഠങ്ങളും ' ക്ളബ്ബ് പ്രവര്‍ത്തനം വഴി ചെയ്തെടുക്കാമല്ലോ
  • ചില യൂണിറ്റ് റ്റെസ്റ്റൂകള്‍ ഈ വഴിക്ക് ആലോചിക്കാമല്ലോ
  • കലാ - ശാസ്ത്ര - കായികമേളകള്‍ ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചെയ്യാമോ..
കുറ്റപ്പെടുത്താനല്ല; ചില [ സ്കൂളുകളിലെ ] മാതൃകകള്‍ കണ്ടതിന്റെ സാധ്യതകള്‍ പങ്കുവെക്കല്‍ മാത്രം...



12 November 2011

പ്രവര്‍ത്തനങ്ങള്‍ -ലിസ്റ്റ്

SSLC MALAYALAM AT            Download PDF


യൂണിറ്റ് പ്രവര്‍ത്തനം -നിര്‍ദ്ദേശിച്ചവ മുന്‍യൂണിറ്റില്‍ നിന്ന് ആവര്‍ത്തിക്കുന്നവ യൂണിറ്റില്‍ പുതിയത്
1 വിശകലനം
വാമൊഴിവിശകലനം
അര്‍ഥതലം (കണ്ടെത്തല്‍)
അന്വേഷണം
പ്രയോഗകൗതുകം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
വര്‍ണ്ണനാപാടവം (കണ്ടെത്തല്‍ )
നാടകാഭിമയം
മൂകാഭിനയം !
സെമിനാര്‍
അഭിമുഖം
സര്‍ഗാത്മകരചന
പ്രതികരണം
സ്വാഭിപ്രായം
കഥാപാത്രനിരൂപണം






2 വിശകലനം
വാമൊഴിവിശകലനം
പാനല്‍ചര്‍ച്ച
അന്വേഷണം
മുഖപ്രസംഗം
സ്വഗതാഖ്യാനം
പ്രയോഗകൗതുകം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
കഥാപഠനം
വര്‍ണ്ണനാപാടവം
സെമിനാര്‍
അഭിമുഖം
സര്‍ഗാത്മക രചന
പ്രതികരണം
വിശകലനം
വാമൊഴിവിശകലനം
അന്വേഷണം
പ്രയോഗകൗതുകം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
വര്‍ണ്ണനാപാടവം
സെമിനാര്‍
അഭിമുഖം
സര്‍ഗാത്മക രചന
പ്രതികരണം



പാനല്‍ചര്‍ച്ച
മുഖപ്രസംഗം
സ്വഗതാഖ്യാനം
കഥാപഠനം
3 വിശകലനക്കുറിപ്പ്
അര്‍ഥതലം കണ്ടെത്തല്‍
സന്ദര്‍ഭവും ഭാഷയും
പ്രയോഗസൗന്ദര്യം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനക്കുറിപ്പ്
താരതമ്യക്കുറിപ്പ്
ഔചിത്യം
വര്‍ണ്ണനാപാടവം
സെമിനാര്‍
പ്രതികരണം
സാദൃശ്യകല്പ്പന
കഥാപാത്രനിരൂപണം
കഥാനിരൂപണം
ചലച്ചിത്രമേള
കവിതയരങ്ങ്
വിശകലനക്കുറിപ്പ്
അര്‍ഥതലം കണ്ടെത്തല്‍
പ്രയോഗസൗന്ദര്യം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനക്കുറിപ്പ്
താരതമ്യക്കുറിപ്പ്
ഔചിത്യം
വര്‍ണ്ണനാപാടവം
സെമിനാര്‍
പ്രതികരണം
കഥാപാത്രനിരൂപണം
കഥാനിരൂപണം

സന്ദര്‍ഭവും ഭാഷയും
സാദൃശ്യകല്പ്പന
ചലച്ചിത്രമേള
കവിതയരങ്ങ്
4 വിശകലനം
അര്‍ഥതലം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
സെമിനാര്‍
പ്രതികരണം
സാദൃശ്യകല്പ്പന
കഥാപാത്രനിരൂപണം
കഥാനിരൂപണം
കഥയുടെ പൊരുള്‍
വിശകലനം
അര്‍ഥതലം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
സെമിനാര്‍
പ്രതികരണം
സാദൃശ്യകല്പ്പന
കഥാപാത്രനിരൂപണം
കഥാനിരൂപണം
കഥയുടെ പൊരുള്‍
5 ചിത്ര വിശകലനം
ചിത്ര നിരീക്ഷണം
വിശകലനക്കുറിപ്പ്
ആഖ്യാനസവിശേഷതകള്‍
പതിപ്പ്
പ്രബന്ധം
ആവിഷ്കാരരീതി (കണ്ടെത്തല്‍)
കവിതയരങ്ങ്
പ്രതികരണക്കുറിപ്പ്
വരയും എഴുത്തും
ഉപന്യാസം
വിമര്‍ശനാത്മക രചന
വിശകലനക്കുറിപ്പ്
പ്രബന്ധം
കവിതയരങ്ങ്
പ്രതികരണക്കുറിപ്പ്
ഉപന്യാസം



ചിത്ര വിശകലനം
ചിത്ര നിരീക്ഷണം
ആഖ്യാനസവിശേഷതകള്‍
പതിപ്പ്
ആവിഷ്കാരരീതി (കണ്ടെത്തല്‍)
വരയും എഴുത്തും
വിമര്‍ശനാത്മക രചന

പരീക്ഷയുമായി ബന്ധപ്പെട്ട് പ്രസക്തമായവ - ഇതുകൂടി കുട്ടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാവും

പട്ടിക / പോസ്റ്റര്‍ / നോട്ടിസ്സ് / വാര്‍ത്ത / കാര്യപരിപാടി / ബയോഡാറ്റ / എഡിറ്റോറിയല്‍ / ഭാഷ-എഡിറ്റിങ്ങ് / അടിക്കുറിപ്പ് / ശീര്‍ഷകം നല്‍കല്‍ / ശീര്‍ഷകം- ഔചിത്യം / ഡയറിക്കുറിപ്പ് / ആമുഖം / സ്വാഗതം / പരിചയപ്പെടുത്തല്‍ / അനുസ്മരണം / അഭിമുഖ ചോദ്യങ്ങള്‍ / റിപ്പോര്‍ട്ട് / സന്ദേശവാക്യം / പരസ്യവാചകം /നിവേദനം /

പരീക്ഷക്ക് (Terminal Examination ) സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍:

1
വിശകലനം / വാമൊഴിവിശകലനം / അര്‍ഥതലം (കണ്ടെത്തല്‍) / അന്വേഷണം / പ്രയോഗകൗതുകം / ഉപന്യാസം / പ്രഭാഷണം
ആസ്വാദനം / താരതമ്യം / ഔചിത്യം
അഭിമുഖം / പ്രതികരണം
സ്വാഭിപ്രായം / കഥാപാത്രനിരൂപണം
വര്‍ണ്ണനാപാടവം (കണ്ടെത്തല്‍ )
മുഖപ്രസംഗം / കഥാപഠനം / സന്ദര്‍ഭവും ഭാഷയും
സാദൃശ്യകല്പ്പന



പട്ടിക / പോസ്റ്റര്‍ / നോട്ടിസ്സ് / വാര്‍ത്ത / കാര്യപരിപാടി / ബയോഡാറ്റ / എഡിറ്റോറിയല്‍ / ഭാഷ-എഡിറ്റിങ്ങ് / അടിക്കുറിപ്പ് / ശീര്‍ഷകം നല്‍കല്‍ / ശീര്‍ഷകം- ഔചിത്യം / ഡയറിക്കുറിപ്പ് / ആമുഖം / സ്വാഗതം / പരിചയപ്പെടുത്തല്‍ / അനുസ്മരണം / അഭിമുഖ ചോദ്യങ്ങള്‍ / റിപ്പോര്‍ട്ട് / സന്ദേശവാക്യം / പരസ്യവാചകം /നിവേദനം /