Showing posts with label STORY INSIDE. Show all posts
Showing posts with label STORY INSIDE. Show all posts

26 May 2020

rhithu online stories

കഥവായനയുടെ ഡിജിറ്റൽ സാധ്യതകൾ

പുസ്തകങ്ങളിൽ എഴുതി വച്ച കഥകൾ നമ്മൾ ഒറ്റയടിക്ക് വായിച്ചു പോവുകയാണ് പതിവ്. അങ്ങനെ ഒരു വായനയേ സാധ്യമാകൂ
എന്നാൽ, കഥകളിൽ വായനക്കാരുടെ മനസ്സിൽ ചോദ്യമുണർത്തുന്ന പല ഇടങ്ങൾ കാണാം. നാടോടിക്കഥകളിലും പഞ്ചതന്ത്ര കഥകളിലും പലതരത്തിലുള്ള ചൊൽക്കഥകളിലും ഒളിച്ചിരിക്കുന്ന സാധ്യതകൾ കുട്ടികൾക്കു മുന്നിൽ തുറന്നിടാൻ കഥകളുടെ ഡിജിറ്റൽ അവതരണങ്ങൾക്ക് സാധിക്കും.

കഥയുടെ ചില പ്രത്യേകസന്ധികളിൽ ചിന്തയെ വഴിതിരിച്ചു വിട്ട് കുട്ടികളുടെ ഭാവനയ്ക്ക് സ്വതന്ത്ര സഞ്ചാരത്തിനുള്ള അവസരം ഉണ്ടാക്കാം. സർഗ്ഗാത്മകചിന്ത പോഷിപ്പിക്കാൻ വഴിമാറ്റ (Twist) ങ്ങൾ സഹായിക്കും.

'എന്തുകൊണ്ട് അങ്ങനെയായി?' എന്ന ചോദ്യം വിമർശനാത്മക വായനയുടെ തുടക്കമാണ്. കഥ വായിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ മനസ്സിലുണ്ടാകാറുണ്ട്. എന്നാൽ എഴുതിവച്ച പാഠത്തെ പിൻതുടരലാണ് ഏക വഴി എന്നു വരുമ്പോൾ ചോദ്യത്തിനുള്ള സാധ്യത അടക്കിവെയ്ക്കേണ്ടിവരുന്നു. ഇവിടെ കുട്ടിയുടെ ഇടപെടലിനുള്ള ഇടങ്ങൾ കുറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കഥയുടെ ഡിജിറ്റൽ രൂപങ്ങൾക്ക് ഒരളവുവരെ കഴിയും.

വായനക്കാരുടെ സ്വാതന്ത്ര്യം കഥയെഴുതിയ ആളുടെ ചിന്തയും വഴികളും പിന്തുടരുക എന്നതിനപ്പുറമാണ്. സ്വാതന്ത്ര്യത്തെ അംഗീകരിക്കുവാനും വായിക്കുന്ന കഥയിൽ നിന്ന് (എഴുത്തുകാരൻ ഉദ്ദേശിക്കാത്ത) കഥകൾ രൂപപ്പെടുത്താനും സാധിക്കും. ഇങ്ങനെ വായനയെ രചനയുമായി ഇണക്കിച്ചേർക്കുവാനുള്ള സാധ്യതകളെ ഡിജിറ്റൽ രൂപങ്ങൾ കൂടുതൽ പിന്തുണയ്ക്കും.

വിമര്‍ശനാത്മക വായന, സര്‍ഗ്ഗാത്മക വായന, വായനക്കാരന്റെ സ്വാതന്ത്ര്യം, സ്വതന്ത്രചിന്ത എന്നീ ഘടകങ്ങളിൽ കഥയുടെ ഡിജിറ്റൽ രൂപങ്ങൾ സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഘടകങ്ങൾ മനസ്സിൽ കണ്ട് ഞങ്ങള്‍ രൂപപ്പെടുത്തിയ കുട്ടികള്‍ക്കായുള്ള ചില കഥകള്‍ ഋതുവിന്റെ വെബ്സൈറ്റിലൂടെ ഓരോന്നായി പ്രസിദ്ധീകരിക്കുകയാണ്. വായിച്ചു പ്രതികരിക്കുക


https://rhithu.com/istories/

03 February 2014

വായനയിലെ കല്ലുകള്‍ -2


വിഭാവരി
[ഈ ആഴ്ച്ചത്തെ[ jan -feb 4 മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍
സുഷ്മേഷ് ചന്ദ്രോത്തിന്റെ കഥ ]
വായിച്ചപ്പോള്‍

നമ്മുടെ എഴുത്തുകാര്‍ എഴുതുന്നേയുള്ളൂ. അവ പിന്നീട് വായിക്കുന്നില്ല എന്നു തോന്നുന്നു. വായിച്ചിരുന്നെങ്കില്‍ ഒരു പാട് വെട്ടിക്കളയുമായിരുന്നു. ആ ജോലി നമ്മളെ - വായനക്കാരെ ഏല്‍പ്പിക്കുന്ന പോലെയുണ്ട്.....

'വിഭാവരി ' ഒറ്റയിരിപ്പില്‍ വായിച്ച നല്ലൊരു കഥ എന്നു തന്നെയാണ് ആദ്യ പ്രതികരണം. എന്നാല്‍ വാക്കുകളിലൂടെ വരികളിലൂടെ ആലോചന പോയപ്പോള്‍ .....

1.

വിഭാവരി = രാത്രി, മഞ്ഞള്‍ , സോമന്റെ രാജധാനി, കുലട, വായാടിപ്പെണ്ണ്, പാര്‍വതി എന്നിങ്ങനെ അര്‍ഥങ്ങള്‍ ശബ്ദതാരവലിയിലും
വിഭാവരി = രാത്രി , മഞ്ഞള്‍, വേശ്യ, കൂട്ടിക്കൊടുപ്പുകാരി, വായാടി, അനുരക്തയായ സ്ത്രീ എന്ന് സംസ്കൃതം മലയാളം നിഘണ്ടുവിലും കാണാം.
അപ്പോള്‍ വിഭാവരി എന്ന് കഥാപാത്രനാമം ഇതിലേതിനെ സൂചിപ്പിക്കുന്നുണ്ടാവും? നല്ല കഥയെഴുത്തുകാര്‍ ഒരു വാക്കോ വരിയോ നാമമോ വെറുതെ ഉപയോഗിക്കാറില്ല എന്ന വിശ്വാസത്തില്‍ അന്വേഷിച്ചതാണ്`. നിഘണ്ടുക്കളിലെ അര്‍ഥസൂചനകളൊന്നും ഈ കഥയുടെ / കഥാപാത്രത്തിന്റെ /

17 January 2011

കഥക്കുള്ളിലെകഥ


എന്‍.പി.മുഹമ്മദിന്റെലോകാവസാനംഎന്ന കഥ മലയാളം പാഠപുസ്തകത്തില്‍ (10-)0ക്ലാസ്) പഠിക്കാനുണ്ട്. കഥാസ്വാദനത്തിന്റെ വ്യത്യസ്തമായ ഒരു തലം നോക്കൂ:

ഇന്ത്യന്‍ കഥാലോകത്തിന്റെ സവിശേഷതകള്‍ മിക്കതും പരീക്ഷിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഇതിഹാസങ്ങളിലാണെന്നു കാണാം. ബൃഹത്തായ കഥാകഥനങ്ങളാണിതിലുള്ളത്. അതുകൊണ്ടുതന്നെ കഥപറയുന്ന രീതികളില്‍ നാനാവിധങ്ങളായ രൂപങ്ങള്‍ ഇവകളില്‍ മെനഞ്ഞെടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒരുകഥയെ സമര്‍ഥിക്കാനായി മറ്റൊരു കഥ പറയുക എന്ന കഥനശൈലി. കഥാപാത്രങ്ങള്‍ ജീവിതത്തിലെ ദുര്‍ഘടസന്ധികളിലൂടെ കടന്നുപോകുമ്പൊള്‍ അതിജീവനം സാധ്യമാക്കാനായി സമാന സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ മഹാപുരുഷന്മാരുടെ കഥകള്‍ കഥാകാരന്‍ പറഞ്ഞുകേള്‍പ്പിക്കുന്നു.സമാനസന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ ജീവിതങ്ങളാവും ഇതില്‍. നിഷധരാജാവായ നളന്റെ കഥ / പാണ്ഡ്യരാജാവായ ഇന്ദ്രദ്യുംനന്റെ കഥ/ മഹാബലിയുടെ കഥ പോലുള്ള ഗംഭീരജീവിതങ്ങള്‍ ഇതിന്നുദാഹരണമാണ്.
ഒരു കഥ സമര്‍ഥിക്കാനായി മറ്റൊരു കഥ പറയുമ്പോള്‍ ആദ്യകഥ സ്വയമേവ കാര്യമാകുകയും (യാഥാര്‍ഥ്യമാകുകയും) രണ്ടാമത്തേത് കഥയായി നില്‍ക്കുകയും ചെയ്യുന്ന രാസപരിണാമം കഥയും കാര്യവും ഒന്നിപ്പിക്കാനുള്ള നല്ലൊരു ടെക്നിക്ക് ആകുന്നു. ഇതു നമ്മുടെ കഥനശൈലിയില്‍ നാം തന്നെ തീര്‍ത്തെടുത്ത ഒരു കാവ്യഭംഗിയാണ്. വൈദേശിക കഥകളില്‍ (പൌരാണിക) ഈ ശില്‍പ്പസൂത്രം കണ്ടുപിടിക്കപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ ടെക്നിക്ക് കഥയേത് കാര്യ (യാഥാര്‍ഥ്യം)മേത് എന്ന ചിന്തകളില്‍ നിന്ന് വായനക്കാരനെ

17 September 2010

കഥയിൽ വായിക്കുന്നത്


 9ലെ മലയാളം ബേസിക്ക് പാഠപുസ്തകത്തിൽ എൻ.മോഹനന്റെകൊച്ചുകൊച്ചു മോഹങ്ങൾഎന്ന കഥയുണ്ട്. ആ കഥയിൽ നാം വായിച്ചെടുക്കുന്നത് എന്തൊക്കെയാവാം?. ഈ കുറിപ്പ് നോക്കുക:
ഒരു കഥയും നമുക്ക് ഒന്നിലധികം പ്രാവശ്യം വായിക്കാനാവില്ല. ഓരോ പ്രാവശ്യവും വായിക്കുമ്പോൾ ഓരോ കഥകളാണ് വായിക്കപ്പെടുക. സ്ഥലകാലങ്ങളിലൂടെ കടന്നുപോകുമ്പൊൾ ഓരോ (നല്ല) കഥയും വായനക്കാരനൊപ്പം പരിണമിക്കുന്നു. നാനാർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഓരോ വായനക്കാരനും ഒരേകഥതന്നെ പലമട്ടിൽ ആസ്വദിക്കപ്പെടുന്നു. കലാരൂപങ്ങൾക്കൊക്കെയും ബാധകമായ ഈ തത്വം പുതിയതല്ല താനും.