എണ്ണയാട്ടുന്ന ചക്ക്
ചക്ക് സ്ഥാപിച്ചിരിക്കുന്ന ഇടം ചക്കളം.
എണ്ണയാട്ടുന്നത്
ചക്കാനും ചക്കാലത്തിയും.
സന്തോഷമായി.
പക്ഷെ,
ഏതു സന്തോഷത്തിലും
ചില പൊല്ലാപ്പുകള്‍ ഉണ്ടാവാം...
ഇരുവരും കലഹിക്കും...
ചോറു വെന്തില്ല...കുട്ടികളെ കുളിപ്പിച്ചപ്പോള്‍
തല നേരേ തുവര്‍ത്തിയില്ല...
പരസ്ത്രീഗമനം....
പിന്നെ അടിയാണു...
അടികൊണ്ട ചക്കാലത്തി കരഞ്ഞു വീട്ടിനകത്തേക്ക് ഓടിക്കയറും...
ചക്കാന്‍ എണ്ണതുടയ്ക്കുന്ന തുണിയുമായി പിന്നാലെ..
വീട്ടിനകത്ത് ബഹളം...
അടി....ഇടി...
എണ്ണത്തുണി പിഴിഞ്ഞ് ഭരണിയില്‍ ഒഴിച്ചുവെച്ച്
വീണ്ടും ഇരുവരും
ചക്കളത്തില്‍ എണ്ണയാട്ടല്‍ തുടരും..
വീണ്ടും കലഹം
അടി
എണ്ണത്തുണി
പിഴിഞ്ഞൊഴിക്കല്‍
എണ്ണ ആട്ടിക്കഴിഞ്ഞു
എണ്ണ അളന്നുകൊടുത്ത്
കൂലി വാങ്ങി
കലഹം മറന്നു,
വീട്ടിനകത്ത് ശേഖരിച്ച എണ്ണ
അളന്നെടുത്തുവെക്കും.
അതെ കലഹങ്ങളൊക്കെ
എണ്ണയുടെ അളവ്
വര്‍ദ്ധിപ്പിക്കും!
സ്നേഹം വളര്‍ത്തും.
സ്നേഹം എന്നതിനു എണ്ണയെന്നും അര്‍ഥം
പണ്ടേ ഉണ്ട്!
Showing posts with label VALLUVANADAN. Show all posts

26 June 2009
25 April 2009
പഠിപ്പിക്കൽ
എസ്.എസ്.എല്‍.സി പരീക്ഷക്ക് മാഷ് അസ്സലായി കണ്ണിന്റെ ഭാഗങ്ങള്‍ വരച്ച് അടയാളപ്പെടുത്താന്‍ പഠിപ്പിച്ചതാണു..
പരീക്ഷക്ക് അതന്നെ വന്നു...
മാഷക്ക് സന്തോഷം..അഭിമാനം...
പരീക്ഷകഴിഞ്ഞു ചെക്കനോട് ചോദിച്ചു...
'കണ്ണ്' എഴുതിയില്ലേ...
ഇല്ല മാഷേ....ചോദ്യം വരതെ എന്താ എഴുതുക...
ഹേ....4 മത്തെ ചോദ്യം 'കണ്ണല്ലേ? :മാഷ്
അല്ല....4 മത്തെ...കണ്ണല്ല.നേത്രഭാഗങ്ങള്‍....ആയിരുന്നു.
അപ്പോള്‍ മാഷ് ശരിക്കും അന്തം വിട്ടു.
വിടില്ലേ?

11 February 2009
വാക്ക്
ഒരിക്കല്‍....
സാമിയുടെ വീട്ടില്‍ ചെന്നു കച്ചവടക്കാരന്‍ കുരുമുളകു വാങ്ങാനായി പറഞ്ഞു വിലയുറപ്പിച്ച് അച്ചാരം (അഡ്വാന്‍സ്)കൊടുത്തു. ഉള്ളിടത്തോളം മുഴുവന്‍ കുരുമുളകിനും ആണു കച്ചവടം.
ഒരാഴ്ച്ച കഴിഞ്ഞ് മുളകു പറിക്കാന്‍ ചെന്നു...
സാമി മുളകു മുഴുവന്‍ പറിപ്പിച്ചിരുന്നു...
അപ്പോ കച്ചോടം ഉറപ്പിച്ചിട്ട്....കച്ചവടക്കാരന്‍ ദേഷ്യപ്പെട്ടു..
സാമി: വില ഇപ്പോ കുറേ കൂടീല്ല്യേ....
കച്ച: അതുകൊണ്ട്.....വാക്കു പറഞ്ഞതല്ലേ...സാമി
അതൊക്കെ ശരി... ഞാന്‍ വാക്കു മാറ്റി...
അതു ശരിയാണോ.....(തെറി അഭിഷേകം, ഭീഷിണി)
നീയ്യ് കച്ചവടക്കാരനാ....നിനക്കു വാക്കുമാറാന്‍ പാടില്ല.... അനവധി ആളുകളുമായി ഇടപെടുന്നതാ... എന്നാല്‍ എനിക്ക് വാക്കു മാറാം. ഞാന്‍ നീയ്യുമായിട്ടെ ഇടപാടുള്ളൂ... മുളകില്ല.

31 January 2009
മായ്ച്ചു കളയുന്നത്
(കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്ന്)
'ഇവിടെ നല്ല മീന്‍ വില്‍ക്കപ്പെടും' എന്നൊരു ബോര്‍ഡ് കടക്കുമുന്നില്‍ സ്ഥാപിച്ചു കച്ചവടക്കാരന്‍. ഒരല്‍പ്പം ചിന്തയുള്ളവനാണല്ലോ കടക്കാരന്‍.
ചിന്ത ഉയര്‍ന്നു....ഈ ബോര്‍ഡില്‍ എന്തിനാ 'ഇവിടെ ' എന്ന പദം.
ഇവിടെ അല്ലതെ പിന്നെവിടെയാ...അതിനല്ലെ ഇവിടെ ബോര്‍ഡ് വെക്കുന്നതു.....
ഒട്ടും സംശയിച്ചില്ല....ബോര്‍ഡിലെ ' ഇവിടെ' മായ്ച്ചു.
ചിന്ത പിന്നെയും നുരച്ചു പൊന്തി..
'നല്ല മീന്‍'എന്നെന്തിനു...നല്ല മീന്‍ അല്ലെ ഇവിടുള്ളൂ...ചീത്ത മീന്‍ വില്‍ക്കും എന്നു ആരും പരസ്യപ്പെടുത്തില്ലല്ലോ....
അതും മായ്ച്ചു.
പിന്നെ കടക്കുമുന്നില്‍ 'വില്‍ക്കപ്പെടും' എന്നെഴുതുന്നതില്‍ എന്തു യുക്തി?...
കടയില്‍ വില്‍പ്പനയല്ലാതെ പിന്നെന്തു?
അതും മായ്ച്ചു..... ഇനി കാര്യങ്ങള്‍ ഉഷാര്‍.....
പ.ലി
അച്ചുതാനന്ദനോട്
ആള്‍ദൈവമാകാന്‍ നോക്കണ്ട.....എന്നു കുഞ്ഞഹമ്മദ്.
പിന്നെ മൂപ്പരു ചിന്തിച്ചു പറഞ്ഞു....
ആളാകാന്‍ നോക്കണ്ട...എന്നു
ഇനി....നോക്കണ്ട എന്നുവരെ മായ്ക്കും.
കുഞ്ഞഹമ്മദിന്റെ പീടികയുടെ മുന്നിലെ ബോര്‍ഡാണല്ലോ സഖാവ് അച്ചുതാനന്ദന്‍!

28 January 2009
മക്കൾ
(ബിന്ദുവിന്ന്)
ഒരിക്കല്‍ ഒരു കൃഷിക്കാരന്‍
ജോലിയൊക്കെ കഴിഞ്ഞു നിദ്രയില്‍ ഒരു സ്വപ്നം കണ്ടു....
തന്റെ ഏഴു മക്കള്‍.....
സുഖം സമൃദ്ധി...
ഉറങ്ങുന്ന ഭര്‍ത്താവിനെ ഭാര്യ നിലവിളിച്ചുണര്‍ത്തി
"പട്ടാളത്തില്‍ വെച്ചു ഏകമകന്‍ മരിച്ചു."
ഉണര്‍ന്ന കര്‍ഷകന്‍ ദു:ഖിച്ചു .
ഒരു മകന്‍ നഷ്ടപ്പെട്ടതിലല്ല
സ്വപ്നത്തിലെ ഏഴു മിടുക്കന്മാര്‍ നഷ്ടപ്പെട്ടതില്‍.
(ടോള്‍സ്റ്റൊയിയോട് കടപ്പെട്ടിരിക്കുന്നു)

24 January 2009
ശിക്ഷ
ഒരിക്കല്‍....
ടീച്ചര്‍ ക്ളാസെടുക്കുകയാണ്...
ഇടയ്ക്ക് ഒരു കുട്ടി വാപൊത്തി ചിരിക്കുന്നത് ടീച്ചര്‍ കണ്ടു.
സ്റ്റാന്‍ഡപ്പ്....കുട്ടി എഴുന്നേറ്റു നിന്നു..
ചോദ്യം ചെയ്യല്‍....
മടിചു മടിച്ചു കുട്ടി ചിരിവരാന്‍ കാരണം പറഞ്ഞു..
ടീച്ചറുടെ ബ്രാസ്സിയറിന്റെ ഒരു വള്ളി പുറത്തു കണ്ടു.
കോപം കൊണ്ടു വിറച്ച ടീച്ചര്‍ ഒരാഴ്ച്ചക്ക് കുട്ടിയെ പുറത്താക്കി...
ക്ളാസ് തുടര്‍ന്നു.
കുറച്ചു കഴിഞ്ഞ്പ്പോള്‍ മറ്റൊരു കുട്ടി ചിരിക്കുന്നു..
ചോദ്യം ചെയ്തു....
ആ കുട്ടി ടീച്ചറുടെ ബ്രസ്സിയറിന്റെ രണ്ടാമത്തെ വള്ളി കണ്ടു..
ടീച്ചര്‍ക്ക് കോപവും സങ്കടവും വന്നു...
കുട്ടിയെ രണ്ടാഴച്ച്ത്തേക്ക് പുറത്താക്കി.
ക്ളാസ് തുടര്‍ന്നു....
അതിനിടയ്ക്ക് ഒരു കുട്ടി പുസ്തകങ്ങളുമായി പുറത്തേക്ക് ഓടി...
അന്വേഷിച്ചു....
ടീച്ചര്‍ നിലത്ത് വീണ ചോക്ക് എടുക്കാന്‍ കുനിഞ്ഞപ്പോള്‍.....
ഒരുമാസം ക്ളാസില്‍നിന്നു പുറത്താക്കാനുള്ളതു മുഴുവന്‍ അവന്‍ കണ്ടിരുന്നു..

06 January 2009
സാക്ഷി
ഒരിക്കല്‍ ഒരു ശുനകന്‍ (പട്ടി)
ബ്രഹ്മാവിനെ കണ്ട് പരാതിപ്പെട്ടു.....
വയ്യ....ഇങ്ങനെ വയ്യ.....
എന്തേ?.......: ബ്രഹ്മാവ്
ആളുകള്‍ ഞങ്ങളെ കണ്ടാല്‍ അപ്പോ കല്ലെറിയും.....ഒന്നും ചെയ്തില്ലെങ്കിലും.....ഇതു സഹിക്കാന്‍ വയ്യ.....
ശരി...ബ്രഹ്മാവു പറഞ്ഞു......ശരി....
ഇതു നീയ്യ് മാത്രം പറഞ്ഞാല്‍ പോരാ...സാക്ഷി വേണം.....
സാക്ഷിയുമായി വാ....
പട്ടി സമ്മതിച്ചു.....
സാക്ഷിയായി ഒരു പട്ടിയെ കിട്ടണം.... കണ്ടു....അടുത്തു ചെന്നു വിവരം പറയാന്‍ തുടങ്ങിയപ്പോഴേക്കും....കടിപിടിയായി....
ഹോ.... കണ്ടപട്ടികളൊക്കെ .....കണ്ട ഉടനെ....കുര...കടിപിടി..... തോറ്റു.....
പരാതിക്കാരന്‍ പട്ടി...
സാക്ഷിയെ അന്വേഷിച്ചു.....നടക്കുകയാണിപ്പൊഴും...

24 December 2008
പാല്‍പ്പായസം കഴിക്കുന്നതു എപ്പോള്‍
അമ്പലത്തിലെ പാല്‍പ്പായസം അതിവിശേഷമാണു..
കഴകക്കാരന്‍ വാരിയരാണു അതിന്റെ കൈകാര്യക്കാരന്‍.....
അയാള്‍ അയാല്‍ക്കു വേണ്ടപ്പെട്ടവര്‍ക്കായി അതു സൂക്ഷിച്ചുവെക്കും....മറ്റാര്‍ക്കും കിട്ടില്ല....ഉച്ചപൂജ കഴിഞ്ഞാല്‍ പായസം കിട്ടും....വാരിയര്‍ അതു എടുത്തുവെക്കും....
ഒരിക്കല്‍ തിരുമേനി എങ്ങനെയെങ്കിലും ഇത്തിരി പായസം തരാക്കണം എന്നുറപ്പിച്ചു.....
സുഖമായി എണ്ണതേച്ചു കുളിച്ചു...
ഉച്ചപൂജക്ക് അമ്പലത്തില്‍ തൊഴാനെത്തി....തൊഴുതു...
ശാന്തിക്കാരനോട് പാല്‍പ്പായസം ആവശ്യപ്പെട്ടു...
അയ്യോ...വാരിയര്‍ അറിഞ്ഞാല്‍....
അതെ..വാരിയര്‍ പറഞ്ഞിട്ടുണ്ട്...:തിരുമേനി
ശാന്തിക്കാരന്‍ കൊടുത്തു. തിരുമേനി സുഖമായി ഉണ്ടു.....
അപ്പോഴേക്കും വാരിയര്‍എത്തി...
പായസക്കാര്യം അറിഞ്ഞു....
നേരെ തിരുമേനിയോട്:...ആരാഹേ ഞാന്‍ പറഞ്ഞൂ ന്നു പറഞ്ഞതു?
ആരാ പറഞ്ഞതു?
പിന്നെ വാരിയര്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞതോ?
അതെ....നീയ്യല്ല.....മഹാപണ്ഡിതനായ കൈക്കുളങ്ങര രാമവാരിയര്‍ പറഞ്ഞിട്ടുണ്ട്...എണ്ണതേച്ചു കുളിച്ചാല്‍ പാല്‍പ്പായസം കഴിക്കണം എന്നു.....
നീയ്യെന്തു വാരിയര്‍.....ഫാ..പോ...പോ....

22 December 2008
വിഷഹാരി
തിരുമേനിയുടെ കാര്യസ്ഥന്‍ എരേശ്ശന്നായരെ.....പാമ്പ് കടിച്ചു....
തിരുമേനിക്കു പരിഭ്രമം ആയി.....
എവ്ടെയാ കടിച്ചതു......എവടെയ......
തലയിലാ.....കടിച്ചതു......
ആവൂ....പരിഭ്രമം തീര്‍ന്നു.......
എന്താ.... വിഷം കേറില്ല......തലേലല്ലേ.....
ഇനി വിഷം ഇറങ്ങ്ങ്ങുകയേ ഉള്ളൂ.....
സമാധാനായി....

കുളിയുടെ പ്രസക്തി
പണ്ട്....
അസ്സനാക്ക വെള്ളിയാഴ്ച്ച മാത്രമേ കുളിക്കൂ...അന്നു അസ്സലായി തേച്ച് ഉരച്ച് കുളിക്കും.....
പ്കഷെ, എന്നിട്ടും ശരീരം മുഴുവന്‍ എപ്പൊഴും വിയര്‍പ്പിന്‍ നാറ്റവും ചൊറിച്ചിലും ആണ്....
ചൊറിഞ്ഞ്ഞ്ഞിരിക്കുമ്പോള്‍ മുപ്പരുടെ ചിന്ത ഇങ്ങ്ങ്ങനെയാണു...
ഞ്ഞമ്മളു...വെള്ളിയാഴ്ച്ച മാത്രം കുളിച്ചിട്ടു ഇങ്ങ്ങ്ങനെ...
എന്നും രണ്ടുനേരവും കുളിക്കുന്ന പഹയന്മാരുടെ കഥയെന്താവും.....കഷ്ടം...

17 December 2008
പരാതി
ഒരിക്കല്‍
സ്വര്‍ണ്ണം ഈശ്വരന്റെ അടുത്ത് പരാതിയുമായി ചെന്നു.
പരാതികേട്ട് ഈശ്വരന്‍ ചോദിച്ചു....
അപ്പോള്‍ നിന്നെ തീയ്യിലിട്ടു ഉരുക്കുന്നതിലാണോ വിഷമം? അതാണോ പരാതി?
സ്വര്‍ണ്ണം: അല്ല.
പിന്നെ, തല്ലിപ്പരത്തുന്നതോ, ഒരുട്ടിയെടുക്കുന്നതോ ആണോ?
അല്ല.
പിന്നെ എന്താണു...തുറന്നു പറയൂ.
എല്ലാം ചെയ്തു അവസാനം തുലാസില്‍, എന്റെ മൂല്യം അറിയാന്‍, ഒരുതട്ടില്‍ എന്നെയും മറുതട്ടില്‍ ഇരുമ്പുകട്ടകളും വെക്കുമ്പോഴാണു ഞാന്‍ ആകെ തകരുന്നതു....അതാണു ഭഗവാനേ പരാതി.....പരാതിയല്ല...ദുഖം... (സ്റ്റാഫ് റൂം സം ഭാഷണത്തില്‍ കേട്ടത്)

14 November 2008
കുറിവിളിച്ചെടുക്കുന്നതെങ്ങനെ?
പണ്ട്....
കായക്കൂട്ടത്തില്‍ മയമ്മദ്
കുറിവിളിച്ചെടുക്കാന്‍ തീരുമാനിച്ചു..
പഴയ കാലം ആണു... കുറി സല 100 രൂപ അന്നത്ര മതി....ഒരു വിസക്കു 50 രൂപ വിലയുള്ള കാലം. ചെക്കന്ന് ദുബായിയ്ക്ക് ഒരു വിസ കിട്ടി.50 രൂപ വേണം..പിന്നെ യാത്ര ചെലവും..ആകെകൂടി 150 രൂപ.... ചെക്കന്‍ ബപ്പയോടു പറഞ്ഞ് ശട്ടം കെട്ടി... ബാപ്പാ....ഇക്കുറി കുറി നമ്മള്‍ വിളിക്കണം...എത്ര താണാലും കുഴപ്പമില്ല.......ഞ്ഞമക്കു കിട്ടണം...ബാപ്പ വിളിക്കണം...
മയമ്മദ് കുറിവിളിക്കാന്‍ എത്തി... വിളി മറ്റുള്ളവരാണു....100>95>90>.......... മയമ്മദ് കാത്തിരുന്നു. ഞ്ഞളു ബിളിക്കീ......എന്തായാലും കുറി ഞമ്മളെടുക്കും....
55>50>45>........
ങ്ങൂം....ബിളിക്കീ......
20>15>10> 5രൂപ യ്ക്ക് എത്തിയപ്പോ മയമ്മദ് തലേക്കെട്ട് എടുത്തു മുഖം തുടച്ചു....പ്രഖ്യാപിച്ചു.... 5>00............കായില്ലെങ്കിലും വേണ്ടീല......കുറി ഞമ്മക്ക്....ഒറപ്പിക്കണം....
എത്ര താണാലും ചെക്കന്‍ കുറി വിളിക്കാന്‍ പറഞ്ഞിരിക്കുന്നു.....ഓനു ദുബായിവിശയ്ക്കാ....... അതോണ്ട്.......00രൂപ. കുറിയുമായി മയമ്മദ് സന്തോഷത്തോടെ തിരിച്ചു...
പക്ഷെ,
പിന്നെ നാട്ടില്‍ ഇന്നും 'കായക്കൂട്ടത്തില്‍ മയമ്മദ് കുറി വിളിച്ച പോലെ' എന്ന ചൊല്ലും ഉണ്ടായി.

09 November 2008
പ്രാസംഗികനായത് എങ്ങനെ?
197080 കള്‍
സദാശിവന്‍ ...പ്രൊ.സദാശിവന്‍... കുറേശ്ശേ എഴുത്തും പ്രസംഗവും തുടങ്ങിയ കാലം... ( ഇപ്പോള്‍ വലിയ പ്രാസംഗികന്‍, നിരൂപകന്‍, സാംസ്കാരികനായകന്‍.....ഒരു സംശയവും ഇല്ല.)
സ്കൂളുകളില്‍ സാഹിത്യ സമ്മേളനം, വായനശാലാ വാര്‍ഷികം, കയ്യെഴുത്തു മാസികാപ്രകാശനം...പത്രാധിപര്‍ക്കുള്ള കത്ത്....അങ്ങനെ.
ഇടയ്ക്ക് കോളേജില്‍ നിന്നു നേരത്തെ ഇറങ്ങണം...
പ്രിന്‍സിപ്പാള്‍...വളരെ കണിശക്കാരന്‍..ഡോ.വെങ്കിടസ്വാമി....
നോ...ശിവന്‍....നോ.....എന്നാ എന്നും.
പ്രസംഗിക്കാന്‍ പോകാനുള്ള വെപ്രാളം....സാമി ഇങ്ങനെ..
ഒരു ദിവസം സദാശിവന്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നു ഒരു കൊച്ചുപുസ്തകം (മഞ്ഞ)വാങ്ങി...വായിച്ചു.(ആദ്യമായിട്ടാണേ) പിറ്റേന്നാള്‍ ഈ പുസ്തകവുമായി(മറ്റൊരു പുസ്തകത്തില്‍ ഒളിപ്പിച്ച്) പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു....രണ്ടാളും ഇക്കൊണോമിക്സ് വിഷയം.....പാഠസമ്പന്ധമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു... തിരിച്ചുപോരുമ്പോള്‍ കയ്യിലെ പുസ്തകം പ്രിന്‍സിയുടെ മേശപ്പുറത്തു മറന്നുവെച്ചു (മന:പൂര്‍വം).
കുറച്ചു കഴിഞ്ഞ് ശിവന്‍...ഹാഫ് ഡോറിലൂടെ ഒളിഞ്ഞുനോക്കി....ഏറ്റിരിക്കുന്നു....പ്രിന്‍സി സാമി വായനയിലാണു...അതന്നെ....
സദാശിവന്‍ ബെല്ലടിച്ച് അകത്തുകയറി....
ങ്ങൂം....വാട്ട് ശിവാ.....
സര്‍...ഇന്നു കുഴല്‍മന്ദം സ്കൂളില്‍ ഒരു സാഹിത്യസമാജം ഉത്ഘാടനം....ഭാരവാഹികള്‍ എന്നെ...... ങ്ങൂം..ങ്ങൂം....പോ..പോ.....
സര്‍.......ഉടനെ പുറത്തിറങ്ങി.....നേരേ വിട്ടു...
പിന്നെ എപ്പോവേണമെങ്കിലും പ്രിന്‍സി ഒഴി ഞ്ഞ്ഞിരിക്കുന്ന നേറം നോക്കി ഒരു കൊച്ചുപുസ്തകവുമായി ചെല്ലും..... പുസ്തകം മേശക്കടിയില്‍ പ്രിന്‍സി കാണെ വെച്ചുകൊടുക്കും.....
ശിവാ.....ങ്ങൂം...ങ്ങൂം...യു കാന്‍ ഗോ.....

06 November 2008
പരീക്ഷ
കവി കുഞ്ഞിരാമന്‍ നായര്‍ കൊല്ലങ്ങോട് മാഷായി ജോലിയിലാണു...
ട്രയിനിങ്ങ് കഴിയാത്തതുകൊണ്ട് ഫുള്‍ ശമ്പളം ഇല്ല...പരീഷ പാസാവണം.
എല്ലാരും കൂടി പറഞ്ഞു പ്രേരിപ്പിച്ച് പരീകഷക്ക് തയാറായി...
പരീക്ഷ....ആദ്യ ചോദ്യം....
എഴുത്തച്ചന്റെ സാഹിത്യ സേവനങ്ങള്‍....
ചോദ്യം ഇഷ്ടായി....
എഴുതി.....3 മണിക്കൂര്‍...35............40 ഷീറ്റ് പേപ്പര്‍...
.രാമായണം കിളിപ്പാട്ട്,ഭാരതം കിളിപ്പാട്ട്....ധാരാളം ഉദ്ധരണികള്‍...അസ്സല്‍ ലേഖനം..
റിസല്‍ട്ട് വന്നു....തോറ്റിരിക്കുന്നു....
ച്ചെ..ഇനി ഇതു വേണ്ട...
എല്ലാരും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി...നിര്‍ബന്ധിച്ച്...വീണ്ടും അടുത്തകൊല്ലം എഴുതി........
ആദ്യ ചോദ്യം: എഴുത്തച്ചന്‍ തന്നെ....
എഴുതി....45...50 പേജ്..3 മണിക്കൂറും...
തോറ്റു.
പിന്നെ അന്നത്തെ വിദ്യഭ്യാസ സെക്രട്ടറി മഹാകവി ഉള്ളൂര്‍ ഇടപെട്ടാണു ഫുള്‍ ശമ്പളം കിട്ടിത്തുടങ്ങിയതു. (ചിറ്റൂര്‍ വെടിവട്ടത്തില്‍ കേട്ടതു)

27 October 2008
ദീപാവലി
വെക്കുക, നിറദീപം സന്ധ്യയിൽ
പുതുവര്‍ഷം ചോക്കുനൊരാകാശത്തിൽ
സൂര്യനസ്തമിച്ചൊരു കുന്നിൻനെറ്റിയിൽ
ചേക്കേറുന്ന പക്ഷികൾ താണ്ടും വയല്‍പ്പള്ളയിൽ
വഴിപോക്കർ തോണികാത്തീടും നദിക്കരയിൽ
ദൂരദേശങ്ങൾ താണ്ടും യാത്രികൻ തേടും സമുദ്രാതിര്‍ത്തിയിൽ
പഥികൻ വിരിവെച്ച പടിപ്പുരത്തിണ്ടിൽ
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലിൽ
ഉണ്ണിതൻ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികിൽ
പൂത്തതുളസിച്ചോട്ടിൽ
ഉമ്മറപ്പടിയിന്മേൽ
അകത്തും പുറത്തുംഈ തളത്തിൽ
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക പുതുവര്‍ഷത്തെ
രം.ദീപം നമ:
23 October 2008
മനോരാജ്യം
പണ്ട്...
പണിക്കര്‍ക്കു ഒരിക്കല്‍ രശിവെക്കാന്‍ പോയപ്പോള്‍
ദക്ഷിണയായി കുറേ മലര്‍പ്പൊടിയാണു കിട്ടിയതു.
യഥാ ശക്തി ദക്ഷിണ
(കഴിവുള്ളതിനനുസരിച്ചു ദക്ഷിണ കൊടുക്കാം) എന്നാണല്ലോ പ്രമാണം.
മലര്‍പ്പൊടി ഒരു കലത്തിലാക്കിതലയില്‍ വെച്ചു വീട്ടിലേക്ക് നടന്നു.
ഇത്രയും മലര്‍പ്പൊടി വീട്ടില്‍ കൊണ്ടുചെന്നിട്ട് ഒന്നും ചെയ്യാനില്ല.
കുട്ടിക്കു കൊടുക്കാന്‍ ഒരു പിടി ആവാം.
അവള്‍ അതു ശര്‍ക്കരകൂട്ടി തിന്നും.
ബാക്കി വില്‍ക്കാം.
വിറ്റ കാശുകൊണ്ടു ഒരു കോഴിയെ വാങ്ങാം
കോഴിയെ നോക്കി വളര്‍ത്തിയാല്‍ ഒരുപാട് മുടുക (മുട്ട) കിട്ടും.അതു വില്‍ക്കാം....
ആ കാശുകൊണ്ട് നല്ലൊരാടിനെ വാങ്ങാം.
ആടാവുമ്പോള്‍ ദിവസവും പാലുകിട്ടും.പെറ്റാല്‍ 3....4 കുട്ടികള്‍ ഉറപ്പാ..
ഭാര്യ പശുക്കരണം ആണ്. നല്ല ജാതകക്കാരി.
ആട്ടിങ്കുട്ടികളെ വില്‍ക്കാം...പാലും വില്‍ക്കാം....
ആ കാശുകൊണ്ട് നല്ല ഒരു പശുവിനെ വാങ്ങാം...
പശുവാണെങ്കില്‍ അധികം പാലു കിട്ടും....വില്‍ക്കാം....
കുട്ടിയെ കുടിവറ്റിയാല്‍ നല്ല വിലക്കു വില്‍ക്കാം....5...6...പേറില്‍ ഒക്കെ കൂടി ധാരളം പണം കിട്ടും.... അപ്പോള്‍ നല്ല രാശി നോക്കി നല്ലൊരാനയെ വാങ്ങാം.
ഗജകേസരിയോഗം തന്റെ ജാതകത്തില്‍ ഉണ്ട്...മോശം വരില്ല...
ആനയെ എഴുനെള്ളിക്കാന്‍ കൊടുത്താല്‍ ധാരാളം പണം കിട്ടും.
ഉത്സവം ഇല്ലാത്ത കാലത്തു കൂപ്പില്‍ പണിക്കു കൊടുക്കാം....
ഇഷ്ടം പോലെ പണം കിട്ടും...
അപ്പൊ പിന്നെ വീടൊക്കെ നന്നാക്കി, കുറച്ചു കൃഷിയും വാങ്ങി സുഖമായി കൂടാം.....
കൃഷിയില്‍ നിന്നു നെല്ലു ചെലവിനുള്ളതു കഴിച്ചു വില്‍ക്കാം....
ചെലവു ചുരുക്കണം....എല്ലാ ദിവസവും ചോറു വേണ്ട....പിശുക്കി കഴിഞ്ഞുകൂടണം...
കുട്ടി ചിലപ്പോ അപ്പം വേണം അടവേണം എന്നൊക്കെ വാശിപിടിക്കും....കുട്ടികള്‍ക്കു മോഹം ഉണ്ടാവും...ഒന്നല്ലേ ഉള്ളൂ...നന്നായി വളര്‍ത്താം.....
വാശി പിടിക്കുമ്പോള്‍ ഭാര്യ (മുന്‍കോപിയാണു)കുട്ടിയെ വഴക്കു പറയും...തല്ലും.....കുട്ടി കരയും...
ആകെ സ്വൈരക്കേടാവും.....
സുഖമായി കഴിഞ്ഞുകൂടുമ്പോള്‍ സ്വൈരക്കേടുണ്ടാക്കിയാല്‍
അവളെ (ഭാര്യയെ)കയ്യില്‍ കിട്ടിയതെടുത്തു ഇങ്ങനെ അടിക്കും....അല്ലാതെന്താ....
അങ്ങനെണ്ടോ ഒരു സ്വഭാവം.....കുട്ടികളെ കരയിപ്പിക്ക്യേ....
അപ്പോഴേക്കും അടി കഴിഞ്ഞിരുന്നു.....മലര്‍പ്പൊടിക്കലത്തില്‍......

18 October 2008
ആതിഥ്യം
ഒരിക്കല്‍............
ഒരു കാക്ക നേരം ഇരുട്ടിയപ്പോള്‍ വഴിതെറ്റി അലഞ്ഞ് വിഷമിച്ച് ഒരാലിന്‍കൊമ്പില്‍ ചെന്നിരുന്നു.
ആയിരക്കണക്കിന്ന് വാവലുകള്‍ കൂടുവെച്ചു പാര്‍ത്തിരുന്നത് ആ ആല്‍മര്‍ത്തിലാണ്.കൂറ്റന്‍ ആല്‍മരം.
കാക്ക കരഞ്ഞുചെന്നപ്പോള്‍ വാവലുകളിലെ കാരണവര്‍ നീരസം കാണിച്ചു...
ഒരു രാത്രി താമസിക്കാന്‍ ഇടം തേടി വന്നതാണ് കാക്ക. വഴിതെറ്റി വിഷമിച്ചിരിക്കയാണ്.നമ്മള്‍ രാത്രിയില്‍ ഇവിടെ ആരും ഉണ്ടാവില്ല.ഒരു രാത്രിയല്ലേ....കുഴപ്പം ഇല്ല....ഇന്നിവിടെ കൂടിക്കോട്ടെ...അതിഥിയല്ലേ.....
ചെറുപ്പക്കാര്‍ കാരണവരോടു വിശദീകരിച്ചു.
കാരണവര്‍ നിഷേധിച്ചു. വേണ്ട...ഭാവിയില്‍ അതു അപത്താകും...കാക്കക്കിരിക്കാന്‍ സ്ഥലം കൊടുത്താല്‍ കാലത്താലെ നാശം എന്നാണു പഴമൊഴി....മറക്കരുതു.....ഇപ്പൊ കുഴപ്പം ഒന്നും ഉണ്ടാവില്ല....ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം....വേണ്ട.....കാരണവര്‍ ഉപദേശിച്ചു.
പക്ഷെ ചെറുപ്പക്കാര്‍ ദീനാനുകമ്പികളായിരുന്നു....സാരല്യ....ഭാവിയിലല്ലേ...അപ്പൊ നോക്കാം.....അതിഥിയെ നിരാകരിക്കരുത്.....
കാക്കക്കു അന്നവിടെ താമസിക്കാന്‍ അനുവാദം കൊടുത്തു.
കാക്കക്ക് സമാധനമായി.......ഒറ്റക്കു ഒരു കൊമ്പില്‍ ഇരുന്നുറങ്ങി....
പിറ്റേന്നു അതിരാവിലെ കാക്ക നന്ദി പറഞ്ഞ് പറന്നുപോയി.
കുറേ ദിവസം കഴിഞ്ഞു....ഒരു കാട്ടാളന്‍ ആവഴി വന്നു.ആലിന്‍കൊമ്പത്തു നിറയെ വാവലുകള്‍...പിടിച്ചു തിന്നാന്‍ നല്ല സ്വാദുള്ള ഇറച്ചി...കാട്ടാളന്റെ വായില്‍ വെള്ളമൂറി....പകലാണു....കേറിപ്പിടിക്കാം....പക്ഷെ എങ്ങനെ കേറും?
കാട്ടാളന്‍ ഈ മരം പണ്ടും പലതവണ കണ്ണുവെച്ചതാണു...പക്ഷെ കേറാന്‍ പറ്റില്ല... അത്ര ഉയരം......
ഇത്തവണ സന്തോഷമായി....ഒരു വള്ളി നിലത്തുനിന്നു ആലിന്‍തടിയിലൂടെ ചുറ്റിപ്പിണഞ്ഞു കേറിയിട്ടുണ്ട്...അതില്‍ പിടിച്ചു കയറാം.....
കയറി.......വേണ്ടത്ര പിടിച്ചു കുട്ടയിലാക്കി......സന്തോഷായി....
കാരണവര്‍ ദു:ഖിച്ചു....തന്റെ വംശം നശിക്കുകയാണു....അന്നു ആ കാക്കക്ക് സ്ഥലം കൊടുക്കരുതെന്നു ഉപദേശിച്ചതാണു...കുട്ടികള്‍ കേട്ടില്ല.... അന്നു കാക്കക്കാഷ്ടത്തില്‍ വീണ ഒരു വിത്തു മുള ച്ച് വള്ളിയായി പടര്‍ന്നു കയറിയത്....കുട്ടികള്‍ക്ക് ഒന്നും ചെയ്യാനായില്ല.......
ഇപ്പോ കാട്ടാളന്ന് അത് സഹായം ആയി......
കാരണവര്‍ ദു:ഖിച്ചു.

16 October 2008
അമ്മാമ ചെയ്തുവെച്ചത്
പണ്ട്......
അമ്മാമക്കു പ്രായമായി.....മരിക്കാന്‍ കിടക്കുകയാണു..
ജീവിതകാലം മുഴുവനും മരുമക്കളെ ദ്രോഹിച്ചതാണെങ്കിലും മരിക്കാന്‍ കിടക്കുമ്പോള്‍ വിദ്വേഷം പാടില്ലെന്ന നാട്ടുനടപ്പ് കണക്കിലെടുത്തു മരുമക്കളെല്ലാരും എത്തിയിട്ടുണ്ട്....
(അമ്മാമ ചെയ്ത ദ്രോഹങ്ങള്‍ അവര്‍ക്കു മറക്കാന്‍ പറ്റില്ലെങ്കിലും)
മരിക്കാറായപ്പോ മരുമക്കള്‍ അമ്മാമക്കു ചുറ്റും നിന്നു ശുശ്രൂഷിച്ചു...
അമ്മാമ ചുണ്ടനക്കുന്നുണ്ട്....എന്തോ പറയാനാണു....തീര്‍ച്ച.
അമ്മാമയുടെ അവസാന ആഗ്രഹമായിരിക്കും....മരുമക്കള്‍ ചെവികൂര്‍പ്പിച്ചു...
അമ്മാമ: ടാ...നിങ്ങളെ നാന്‍ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്..അമ്മായിയേയും ദ്രോഹിച്ചിട്ടുണ്ട്...എന്നാലും എന്റെ അവസാനത്തെ ആഗ്രഹം നിങ്ങളു സാധിപ്പിച്ചുതരണം.....ചെയ്യുമോ?...
മരണാസന്നന്റെ ആഗ്രഹം...മരുമക്കള്‍ വികാരഭരിതരായി....
അമ്മാമേ....പറയൂ....
അമ്മാമ: ഞാന്‍ മരിച്ചാല്‍ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തത്തിന്ന് നല്ലൊരു കരിമ്പനകഴുക്കോല്‍ എന്റെ ആസനത്തിലൂടെ തിരുകി കേറ്റണം.....കഴുക്കോല്‍ അട്ടത്തു ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...ചെയ്യുമോ...
ചെയ്യാം........മരുമക്കള്‍ വിതുമ്പി....
ചെയ്തു......
ആളുകള്‍ക്കറിയാം....മരുമക്കള്‍ അമ്മാമയുമായി സ്നേഹത്തിലല്ല എന്നു....
ശവം പുറത്തേക്ക് എടുത്തപ്പോള്‍ ആളുകള്‍ ആസനത്തില്‍ കഴുക്കോല്‍ കണ്ടു......
വിവരം പോലീസില്‍ പറഞ്ഞു.....
...................................

12 October 2008
പിന്നെങ്ങനെ??
പണ്ട്.....
കുടുമ്പാസൂത്രണ പരിപാടി ആരം ഭിച്ച കാലം...
അപ്പുമാഷ് നൈനാന്‍ ഡോക്ടറെ കണ്ട് വാസ്ക്ടമി ചെയ്തു.. ('സൂത്രം ചെയ്തു' എന്നു നാട്ടുമൊഴി) സുരക്ഷിതനായി.....
പക്ഷെ, അപ്പുമാഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി!
ക്ഷുഭിതനായ മാഷ് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു...
എന്താദ്? അവള്‍ക്ക് വയറ്റിലുണ്ട്.....പിന്നെന്താ നിങ്ങള്‍ടെ സൂത്രം കൊണ്ട് കാര്യം....തട്ടിപ്പ്...ചെയ്യാനറിയില്ലെങ്കില്‍ അതു പറഞ്ഞാപ്പോരെ........സര്‍ക്കാര്‍......
(ഡോക്ടര്‍ പഴയപട്ടാളംഡോക്ടര്‍ ആണു.....പെട്ടെന്നു മൂപ്പര്‍ക്ക് ദേഷ്യം വരും....)
മാഷോട് അലറിക്കൊണ്ട്: ഫ, നിന്നെ മാത്രേ ഞാന്‍ മുറിച്ചിട്ടുള്ളൂ......കോതാട്ടിലെ കുണ്ടന്മാരെ മുഴുവന്‍ ഞാന്‍ മുറിച്ചിട്ടില്ല....
മാഷ് അന്തം വിട്ടു.

10 October 2008
തെളിവുകള്‍
ഒരിക്കല്‍
നാസ്തിനകനായ തിരുമേനിയും ആസ്തികനായ തിരുമേനിയും തമ്മില്‍ തര്‍ക്കം....
നാസ്തി: ടോ....വെറും തട്ടിപ്പ്...മന്ത്രം പൂജ എന്നിവകൊണ്ട് ഒരു ഫലവും ഇല്ല....കാശുപിടുങ്ങ്ങ്ങാനുള്ള തട്ടിപ്പ്....
ആസ്തി: കഷ്ടം...വിവരല്യാണ്ടെ ഓരോന്നു പറയരുത്.മത്രത്തിന്നു ഫലല്യാ ന്നു വര്വോ.....ന്നാ പുണ്യാഹം എങ്ങ്ങ്ങനെയാ...
നാസ്തി: എന്താ പുണ്യാഹത്തിലു....
ആസ്തി: മന്ത്രം..വെറും പച്ച വെള്ളം അന്‍ചു നമ്പൂതിരിമാര്‍ ഒത്തൊരുമിച്ചു മന്ത്രം ചൊല്ലി തളിച്ചാല്‍ ഒക്കെ ശുദ്ധാവിണില്ലേ...അങ്ങ്ങ്ങനല്ലേ ശുദ്ധാവണതു...ന്ന്ട്ടാ...മന്ത്രത്തിന്നു ഫലല്ല്യാ ന്നു പറേണത്.....കഷ്ടം....നിശ്ചല്ല്യാച്ചാ മിണ്ടാണ്ടിരിക്ക്യാ.....
നാസ്തികന്‍ അന്തം വിട്ടു....
അന്തം വിടും...ല്ലേ.

Subscribe to:
Posts (Atom)