Showing posts with label DIGITALIZATION. Show all posts
Showing posts with label DIGITALIZATION. Show all posts

15 May 2018

LEMS [ learning environment management system ]

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 20 തിലധികം സ്കൂളുകൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത് സ്മാർട്ട് ക്ലാസ്സ്ക്കി മാറ്റി

ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ പഠന പ്രവർത്തനങ്ങൾ LEMS [ learning experience management system ] എന്നൊരു പ്ലാറ്റ്ഫോമിൽ സന്നിവേശിപ്പിച്ചിരിക്കുന്നു

അദ്ധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ , മാനേജ്മെന്റ് എന്നിവരെല്ലാം LEMS പരിചയപ്പെട്ടു.

ഋതു [ ശ്രീകൃഷ്ണപുരം ] കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വീറ്റ് എന്ന സന്നദ്ധ പൊതു വിദ്യാഭ്യാസ സമൂഹമാണ് മൂന്നുവർഷം മുൻപ് LEMS വികസിപ്പിച്ചെടുത്തിരിക്കുന്നത് . ഇപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്വീറ്റ് ചെയ്യുന്ന സഹായക പ്രവർത്തനങ്ങളിലൊന്നാണിത്.

LEMS എന്ത് ?

പാഠപുസ്തകങ്ങൾ, അദ്ധ്യാപക സഹായികൾ, പഠിപ്പിക്കാൻ പ്രയാസമുള്ള ഭാഗങ്ങളുമായി ബന്ധപ്പെട്ട ടീച്ചറുടെ ആവശ്യങ്ങൾ, ssweet [ society seeking the ways of effective educational trends ] തയ്യാറാക്കിയ ഡിജിറ്റൽ സാമഗ്രികൾ, IT @ School പലഘട്ടങ്ങളിലായി വികസിപ്പിച്ചെടുത്ത പഠനസാമഗ്രികൾ [ സി ഡി കൾ, ലീനക്സ് / ഉബണ്ടു ആപ്പ്ലിക്കേഷനുകൾ.…] ലോകപ്രശസ്തമായ മറ്റു പഠന സാമഗ്രികൾ – ഡിജിറ്റൽ റിസോർസ് - എന്നിവയെല്ലാം ഒരിടത്ത് സന്നിവേശിപ്പിച്ച് ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് LEMS .

അദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ, മുഴുവൻ പാഠപ്രവർത്തനങ്ങൾ, ഓരോ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഡിജിറ്റൽ ഘടകങ്ങൾ [ ഓഡിയോ, വീഡിയോ, ഡൈനാമിക്ക് ടെക്സ്റ്റ് , ചിത്രങ്ങൾ, അനിമേഷൻ , ഇന്ററാക്ടീവ് കളികൾ, വർക്ക്ഷീറ്റുകൾ , ഡയ്നാമിക്ക് ടെക്സ്റ്റുകൾ ] , മൂല്യനിർണ്ണയ സഹായികൾ എന്നിവ LEMS ൽ ഉൾപ്പെടുന്നു.


LEMS എന്തിന്ന് ?

  • ഓരോ ക്ലാസ്മുറിയിലും അദ്ധ്യാപികക്കും കുട്ടിക്കും അപ്പപ്പൊൾ ഉപയോഗിക്കാവുന്ന രീതിയിൽ സാമഗ്രികൾ ഒരുക്കിവെച്ചിരിക്കുന്നു. ICT ക്കു വേണ്ടി സ്മാർട്ട് റൂമിലേക്ക് പോകേണ്ട കാര്യമില്ലാത്തതിനാൽ പഠനസമയം ഒട്ടും പാഴാവുന്നില്ല ക്ലാസ് മുറി സ്വയമേവ സ്മാർട്ടാക്കുന്നു LEMS
  • അദ്ധ്യാപികയെ സഹായിക്കാനാണ് ; അദ്ധ്യാപികക്ക് പകരം അല്ല LEMS – ഇതൊരു software വാങ്ങി ഉപയോഗിക്കുന്ന സ്വഭാവത്തിലുള്ളതല്ല
  • ഒരു പീരിയേഡ് പൂർണ്ണമായും കമ്പ്യൂട്ടർ പ്രയോഗമല്ല, സാധാരണ പഠനപ്രവർത്തനങ്ങൾക്കിടക്ക് ആവശ്യമായ ഡിജിറ്റൽ സഹായം മാത്രമാണിത്.
  • ഇന്ററാക്ടീവ് കളികൾ കുട്ടിയും കമ്പ്യൂട്ടറും തമ്മിലല്ല; കമ്പ്യൂട്ടറും കളാസും ചേർന്നാണ്.
  • മൾട്ടിപ്പിൾ ഇന്റെലിജൻസ് [MI] സങ്കൽപ്പം ക്ലാസ്മുറിയിൽ യാഥാർഥ്യമാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഭിന്നതലങ്ങളിൽ ചെയ്യാനുള്ള നിർദ്ദേശങ്ങളും സഹായവും നൽകുന്നു LEMS
  • സ്കൂളിൽ LEMS ഒരിക്കൽ ഒരുക്കപ്പെട്ടുകഴിഞ്ഞാൽ അതിന്റെ പ്രവർത്തകർ – സാങ്കേതിക , അക്കാദമിക സഹായം അദ്ധ്യാപകരുടെ ആവശ്യത്തിനനുസരിച്ച് എക്കാലവും നൽകുന്നുക്ലാസുകളായി, ഓൺലയിൻ സഹായമായി, ഓൺ ദ് സ്പോട്ട് സഹായമായി, അവലോകനയോഗങ്ങളായി, ശിൽപ്പശാലകളായി പൂർണ്ണമായും സൗജന്യമായി

  • ഏതുഘട്ടത്തിലും അദ്ധ്യാപികയുടെ സർഗാത്മകതക്ക് ഒരു തടസ്സവും നിൽക്കുന്നില്ലLEMS ; ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂട്ടിച്ചേർക്കാനും അദ്ധ്യാപികക്ക് സാധിക്കുന്ന വിധം തുറന്നിട്ട സംവിധാനമാണിത്ഒരു Educational Platform മാത്രമാണ്LEMS
  • മറ്റു വിഭവങ്ങളൊക്കെയും യുട്യൂബ്, ബ്ലോഗുകൾ, എഡ്യു. ആപ്പുകൾ, കളിപ്പെട്ടി , സമഗ്ര തുടങ്ങിയവയൊക്കെ ക്ലാസ് മുറിയിൽ പാഠമെടുക്കുന്ന സമയത്ത് കുട്ടിക്ക് ലഭ്യമാകുന്ന വിധത്തിൽ ഓരോ സന്ദർഭത്തിലും LEMS ൽ ഉൾച്ചേർക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു
  • ഓരോ അദ്ധ്യാപകരുടേയും സംഭാവനകൾ LEMSപ്ലാറ്റ്ഫോമുള്ള ഏതു ക്ലാസിലേക്കും സ്കൂളിലേക്കും പങ്കുവെക്കാൻ കഴിയും
  • സ്കൂളിൽ നിലവിലുള്ള എല്ലാ ICTഉപകരണങ്ങളും പൂർണ്ണമായി LEMSൽ ഉൾച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്.

LEMS വഴി സ്കൂളിനുണ്ടായ നേട്ടങ്ങൾ [ പൊതുവെ]




  • ക്ലാസുമുറികളുടെ മുഖഛായ മെച്ചപ്പെട്ടു
  • നിലവിൽ സ്കൂളിലുള്ള ഐ സി ടി ഹാർഡ്വെയർ മുഴുവൻ നല്ലനിലയിൽ ക്ലാസിലേക്ക് പ്രയോജനപ്പെടുത്താനായി.
  • ക്ലാസിൽ കുട്ടികൾ കുറേകൂടി ഇടപെടൽ ശേഷിയുള്ളവരായി
  • കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുമായി ഇടപഴകാൻ ധാരാളം അവസരം കിട്ടി
  • അദ്ധ്യപികക്ക് കമ്പ്യൂട്ടർ പ്രയൊജനപ്പെടുത്താനുള്ള ധാരണ കൂടി
  • പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഡിജിറ്റലും അല്ലാത്തതുമായ സഹായ ഘടങ്ങളെ കുറിച്ച് തനതായ ധാരണകൾ വർദ്ധിച്ചു
  • തന്റെ ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കാനും അത് പ്രവർത്തിപ്പിക്കാനും വേണ്ട അധിക സൗകര്യങ്ങൾ ലഭിച്ചു.
  • മറ്റു ക്ലാസുകളിലേക്ക് ഈ രീതിയിലുള്ള സാങ്കേതിക സഹായം വേണമെന്ന നിലവന്നു
  • മാനേജ്മെന്റ്, രക്ഷിതാക്കൾ എന്നിവരുടെ വലിയ സഹായം ക്ലാസിനും സ്കൂളിനും ലഭിച്ചു
  • സ്കൂൾ ചുറ്റുപാടിലെ പൊതുവിദ്യാഭ്യാസ തല്പരരായ സന്ന്ദ്ധപ്രവർത്തകർ നിരവധി പേരുമായുള്ള ബന്ധം ഉണ്ടായി
  • ഈ വർഷം ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ വർദ്ധിക്കുന്ന സൂചനകൾ നിലവിൽ ഉണ്ട്

24 April 2018

അറിവിന്റെ ജനൽപ്പുറം

സി കെ പാർവതിടീച്ചർ സ്മാരക വനിത വായനശാല , കുളക്കാട്ടുകുറുശ്ശി


അറിവിന്റെ ജനൽപ്പുറം

[ സി കെ പാർവതിടീച്ചർ സ്മാരക വനിത വായനശാലയുടെ ലൈബ്രറി ഡിജിറ്റലൈസേഷനും ഡിജിറ്റൽ റഫറൻസ് ലൈബ്രറി സ്ഥാപനവും പ്രോജക്ട് 2018-2020 ] : പ്രോജക്ട് പൂർണ്ണ സഹായം SSWEET



2018 -20 കാലത്ത് സി കെ പാർവതി ടീച്ചർ സ്മാരക വനിത വായനശാലയിൽ , ഗവേഷണങ്ങൾക്കുള്ള സഹായമെന്ന ലക്ഷ്യവുമായി ഡിജിറ്റൽ റഫറൻസ് ലൈബ്രറിയും ലൈബ്രറി ഡിജിറ്റലിസേഷനും ഒരുക്കാനുള്ള പദ്ധതി ക്ക് രൂപം കൊടുക്കുന്നു. ലൈബ്രറി കൗൺസിൽ, ശ്രീകൃഷ്ണപുരം ssweet , വി ടി ബി കോളേജ് ശ്രീകൃഷ്ണപുരം , മണ്ണമ്പറ്റ ടി ടി സി സ്കൂൾ , എന്നിവരുടെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാകാൻ തയ്യാറെടുക്കുന്നു . നിലവിൽ 12000 ത്തിലധികം പുസ്തകങ്ങൾ, 250 തിലധികം അംഗങ്ങൾ , സജീവമായ പ്രവർത്തകസമിതി എന്നിവയുള്ള എ ഗ്രേഡ് ലൈബ്രറിയാണ് ഇത് .

ലക്ഷ്യം :

  • ലൈബ്രറി സ്കൂൾ , കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്ക് ഔപചാരികവും അനൗപചാരികവുമായ പഠനത്തിനും ഗവേഷണത്തിനും സഹായകമാക്കുക
  • പ്രാദേശികമായി അന്വേഷണതൽപ്പരരായ ആളുകളെ സഹായിക്കുക
  • ലൈബ്രറിയുടെ സഹായം ആവശ്യപ്പെട്ടുവരുന്ന അദ്ധ്യാപകർ , കുട്ടികൾ, വിവിധമേഖലകളിൽ പണി യെടുക്കുന്നവർ തുടങ്ങി എല്ലാവർക്കും ആവശ്യമായ വിജ്ഞാനപിന്തുണ നൽകുക
  • പ്രാദേശികമായി വിവിധ മേഖലകളിൽ ഗവേഷണസംഘങ്ങൾ രൂപം കൊടുത്ത് പ്രവർത്തിപ്പിക
  • വിഷയമേഖലകൾ : സംസ്കൃതഭാഷയും സാഹിത്യവും , മലയാളഭാഷയും സാഹിത്യവും , അദ്ധ്യാപനം, കൃഷി , നാട്ടറിവുകൾ , ജീവിതഗുണനിലവാരം .…

സമയബന്ധിതം :

2018 മെയ് ദിനം മുതൽ 2020 മെയ്ദിനം വരെ അടിസ്ഥാനഘട്ടം
തുടർന്ന് നിരന്തരമായ വിപുലനവും നവീകരണവും

പ്രവർത്തനങ്ങൾ , പ്രക്രിയകൾ

  1. ലൈബ്രറി ഡിജിറ്റലൈസേഷൻ
പ്രവർത്തനം

  • നിലവിലുള്ള പുസ്തകങ്ങൾ തരം തിരിച്ച് കസ്റ്റമൈസ് ചെയ്ത ഒരു സ്വതന്ത്ര ലൈബ്രറി സോഫ്ട്വെയർ സഹായത്തോടെ അടുക്കിവെക്കുക
  • നിലവിലുള്ള പുസ്തകങ്ങൾ ഓരോന്നും ഉള്ളടക്കം മനസ്സിലാക്കി ഒരു ബുക്ക് കാർഡാക്കി തെരയാനും ഉപയോഗിക്കാനും എളുപ്പത്തിൽ ടാഗ് ചെയ്ത് വെക്കുക . തുടർന്ന് നിരന്തരം അപ്പ്ഡേറ്റ് ചെയ്യുക
  • റീഡിങ്ങ് കാർഡുകൾ പുസ്തകങ്ങളുടെ സമാനതകൾ പരിഗണിച്ച് പരസ്പരം ലിങ്ക് ചെയ്യുക
  • പുസ്തകവിതരണം പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആക്കുക

പ്രക്രിയ
  • ലൈബ്രറി ഡിജിറ്റലിസേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സംയോജിപ്പിക്കാനും 50 പേരുള്ള ഒരു സംഘം - ' ജ്വാല ' – രൂപീകരിക്കുക. വായനശാലപ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ കോളേജ് വിദ്യാർഥികൾ , കമ്പ്യൂട്ടർ വിദഗ്ദ്ധർ എന്നിവരുടെ ഒരു സന്നദ്ധ സംഘം ആയിരിക്കും ഇത്
  • ബുക്ക് കാർഡുകൾ തയ്യാറാക്കാനുള്ള പരിശീലനം 100 പേർക്ക് - ഒരു ദിവസം [ 5 മണിക്കൂർ ]
  • ഡിജിറ്റലിസേഷൻ പരിശീലനം 10 പേർക്ക് 1 ദിവസം [ 5 മണിക്കൂർ ]
  • നിലവിലുള്ള 12000 പുസ്തകങ്ങൾ പരിശോധിച്ച് ബുക്ക് കാർഡുകൾ എഴുതി തയ്യാറാക്കുക . 3 പേർ വീതമുള്ള 100 ഗ്രൂപ്പ് , ഒരു മണിക്കൂറിൽ 5 പുസ്തകം - ഒരു ദിവസം 7 മണിക്കൂർ = 100 * 7 * 5 = 3500 പുസ്തകം = പരിശോധനയടക്കം 5 ഒഴിവുദിവസം പ്ലാൻ ചെയ്യാം .
  • ബുക്ക് കാർഡുകൾ ഡിജിറ്റലിസേഷൻ 3 പേരുള്ള 3 സംഘം ഒരു മാസം കൊണ്ട് പൂർത്തിയാക്കാം
  • പുസ്തകവിതരണം ഡിജിറ്റലൈസേഷൻ 3 മാസം കൊണ്ട് പൂർണ്ണരൂപത്തിലാക്കാം



2 . ഡിജിറ്റൽ റഫറൻസ് ലൈബ്രറി

പ്രവർത്തനം

  • മലയാളം, സംസ്കൃതം , നാട്ടുപഠനം , തുടങ്ങിയ വിഷയങ്ങളിൽ ലൈബ്രറി സ്വീറ്റുമായി [ ഋതു - ശ്രീകൃഷ്ണപുരം ] സഹകരിച്ച് റഫറൻസ് മെറ്റീരിയൽസ് [ ഡിജിറ്റൽ ] പരിശോധിച്ച് ശേഖരിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യുക
  • നിലവിലുള്ളവ [ പ്രാഥമികമായി 100000 എണ്ണം ] കണ്ടെത്തി മാർക്ക് ചെയ്യുകയും തുടർന്ന് അപ്പ്ഡേഷനുകൾ ആവശ്യക്കാർക്ക് വിവിധ രീതിയിൽ നൽകുകയും ചെയ്യുക
  • റഫറൻസ് സംവിധാനങ്ങൾ ഒരുക്കുക [ പ്രിന്റ്, സ്കാൻ , ഓഡിയോ , വീഡിയോ … ]
  • ഗവേഷണപ്രബന്ധങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുക
  • നാട്ടുപഠനവുമായി ബന്ധപ്പെട്ട [ വിജ്ഞാനവും നാട്ടുവിജ്ഞരുടെ ഡയറക്ടറിയും ] മണ്ണമ്പറ്റ ടി ടി ഐ യുടെ സഹകരണത്തിലൂടെ സംയോജിപ്പിക്കുക

പ്രക്രിയ


  • വിദഗ്ദ്ധരുടെ സഹായത്തോടെ ' പാർവതിടീച്ചർ . കോം ' എന്ന സൈറ്റ് രൂപപ്പെടുത്തുക
  • റഫറൻസ് ലൈബ്രറി ഒരുക്കുക [ 3 പേർ വീതമുള്ള 10 ഗ്രൂപ്പ് രൂപപ്പെടുത്തി പരിശീലനം കൊടുത്തുകൊണ്ട് ]
  • 6 മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി ആവശ്യക്കാർക്ക് തുറന്ന് കൊടുക്കുക