Showing posts with label ADUKKALABHASHA. Show all posts
Showing posts with label ADUKKALABHASHA. Show all posts

25 May 2015

ഭാഷാപാചകം


എന്തിനും അതിന്റേതായ ഒരു ഭാഷ ഉണ്ട്. ആ ഭാഷ നന്നായി ഉപയോഗിച്ചാൽ " അപ്പോ, ഒരു ഭാഷയിലായി ട്ടോ" ന്ന് പ്രശംസിക്കും. നന്നായി ഉപയോഗിച്ചില്ല എന്നു തോന്നിയാൽ ' ഛെ , ഒരു ഭാഷയില്ല, ന്നോ ഛെ അതൊരു ഭാഷയിലായില്ല ട്ടോ " ന്നോ വിമർശിക്കും. മലയാളത്തിന്റെ ഭാഷാബോധമാണിത്. ഭാഷയുടെ പരിമിതികൾ മറികടക്കാനുള്ള ഒരു വഴിയായി ഒന്നിനെ പലതലങ്ങളിൽ പ്രയോഗിച്ച് അർഥമുണ്ടാക്കുന്ന വിദ്യയാണിത്.
ഭാഷയുടെ പ്രാഥമികമായ ഒരു സ്വഭാവ വിശേഷമാണിത്. ഒരു ക്ളിപ്ത സമൂഹവുമായുള്ള വെറും കരാറാണ്` ഭാഷ ഏതും. അടയാളങ്ങളുടെ അർഥം ഇന്നതാണെന്ന കരാർ. ഈ കരാർ പാലിക്കുന്നിടത്തോളം ഭാഷ വിനിമയക്ഷമമായിരിക്കും. കരാറ് തകരുന്നതോടെ വിനിമയക്ഷമത ഇല്ലാതാകും. കരാർ തകർക്കുന്നത് സമൂഹത്തിനകത്തുനിന്നോ പുറത്തുനിന്നോ ആകാം. അതൊക്കെ ഭാഷാശാസ്ത്രജ്ഞനമാരുടെ ചർച്ചകളിൽ ഉരുത്തിരിയുന്നത്.
അടുക്കള - പാചകം എന്നിവയുമായി ബന്ധപ്പെട്ട ഒരു ഭാഷയുണ്ട്. കാവ്യാത്മകമായ ഒരു ഭാഷ എന്നുതന്നെ പറയാം. പാചകം 64 കലകളിൽ ഉൾപ്പെട്ട ഒന്നാണ്`. അതുകൊണ്ട് ആ കലയുടെ ഭാഷയും കലാത്മകമൂല്യമുള്ളതായിരിക്കും. മാനവികമായ സകല വ്യവഹാരമേഖലകളിലും ഇത്തരത്തിലുള്ള ഭാഷാരൂപങ്ങളുണ്ട്. ഐ.ടി.മേഖലിയിൽ പണിയെടുക്കുന്നവരുടെ ഭാഷ , ഡൈവർമാരുടെ ഭാഷ, ഡോക്ടർമാരുടെ ഭാഷ, അധികാരികളുടെ ഭാഷ അങ്ങനെ... പാചകമേഖലയിലെ വ്യവഹാരരൂപങ്ങൾ ചിലത് നോക്കൂ.

അന്റെ 'തേങ്ങരയ്ക്കല്`' ന്നോട് വേണ്ട !
ഒരു 'പുളീഞ്ചി ച്ചിരി '!

03 November 2014

അടുക്കളയിലേക്ക് തിരിഞ്ഞു നോക്കുന്നു


കേരളപ്പിറവി ദിനം
 
അടുക്കളയിലേക്ക് തിരിഞ്ഞു നോക്കുന്നു

കേരളം പിറക്കുമ്പോള്‍ നമ്മുടെ അമ്മമാരും അമ്മായിമാരും ചേച്ചിമാരും ഒക്കെ അടുക്കളയില്‍ നല്ല തിരക്കിലായിരുന്നു. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് അടുപ്പിലെ വെണ്ണീറുവാരി അടുപ്പുകല്ല് നനച്ച് തുടച്ച് അടുക്കള അടിച്ചുവാരി കഞ്ഞിക്കുള്ള കലം അടുപ്പത്ത് വെച്ചിരുന്നു. അഛനും അമ്മാവന്‍മാര്‍ക്കും വേണ്ടി ഓരോ ക്ളാസ് ശര്‍ക്കരക്കാപ്പി തിളപ്പിക്കയായിരുന്നു. പുറത്തേ അടുപ്പില്‍ കന്നിനുള്ള കഞ്ഞിക്ക് ചപ്പുചവര്‍ വാരിക്കൂട്ടി കത്തിക്കയായിരുന്നു.
അമ്പത്തേഴുകൊല്ലം മുന്പ് പ്രഭാതം പുകഞ്ഞുകത്തി തെളിയുകയായിരുന്നു. രാവിലെ 7 മണിക്ക് കഞ്ഞി. സമ്പന്ന ഗൃഹങ്ങളില്‍ കഞ്ഞിക്ക് ഉരുക്കിയ നെയ്യ്. ഉച്ചക്ക് ചോറ് . രാത്രി അത്താഴം ചോറൊ കഞ്ഞിയോ. അതിനൊരു കൂട്ടാന്‍ [ കറി ]. ഒരുപ്പിലിട്ടത്. കഞ്ഞിക്കൊരു ചമ്മന്തി. തേച്ചു വെളുപ്പിച്ച ഓലക്കിണ്ണം. പിച്ചള ഗ്ളാസ്. പ്ളാവില കോട്ടിയത്. മോര്. തറവാടുകളില്‍ പപ്പടം ചുട്ടത് ഓരോന്ന്.
രാവിലത്തെ കഞ്ഞി തയ്യാറായാല്‍