അവധിക്കാലം സുഖമാണല്ലോ. കളി, വിരുന്ന്,യത്രകൾ….അതിനിടക്ക് ഒരല്പം വായന…സുഖം. സന്തോഷം. അവധിക്കാലം കഴിയുന്നതാവും വിഷമം. സ്വാഭാവികമായത് അവധിക്കാലമാണെന്നതാവും കാരണം. ഇവിടെ കളിയും വായനയും പഠനവും പ്രവർത്തനങ്ങളും ഒക്കെ അകൃത്രിമം. നിർബന്ധങ്ങളില്ലാത്തത്. സ്വയം പ്രവർത്തിക്കുന്നത്….സാങ്കേതികമായുള്ള അവധികഴിഞ്ഞാലും ഇതു തുടരണം എന്നാഗ്രഹിക്കാൻ നമുക്കവകാശമുണ്ട്…….സാധ്യമാണൊ എന്നത് മറ്റൊരു കാര്യം….
ഇന്നും നമ്മുടെ കുട്ടികൾക്കേറ്റവും പ്രിയം സ്കൂളിന്ന് പുറത്താണ്. സ്കൂളിന്ന് പുറത്താണ് എന്നതുകൊണ്ട് കുട്ടികൾക്ക്
