കഴിഞ്ഞ പരീക്ഷകളിൽ നിന്നും ഒരൽപ്പം വ്യത്യസ്തതയോടെ കുട്ടികളുമായി സൌഹൃദം പങ്കിട്ട ഒരു പരീക്ഷയായിരുന്നു ഇന്നത്തെ സോഷ്യത്സയൻസ് . എല്ലാ കുട്ടികളേയും നന്നായി പരിഗണിക്കുകയും മികവുള്ളവരെ അക്കണക്കിന്ന് പരിശോധിക്കുകയും ചെയ്ത പരീക്ഷ. ക്ലാസ്മുറികളിൽ ഉൽപ്പാദിപ്പിച്ച സാമൂഹ്യശാസ്ത്രത്തിന്റേയും ചരിത്രബോധത്തിന്റേയും ഒക്കെ അറിവുകൾ എത്രത്തോളം മനസ്സിലാക്കി എന്നതിന്നപ്പുറം സ്വാംശീകരിച്ചു എന്നു കൂടി തിട്ടപ്പെടുത്താനുള്ള ശ്രമം അർഥപൂർണ്ണമായി നടന്നുവെന്ന് അധ്യാപകരും കുട്ടികളും ആശ്വാസം കൊണ്ടു.
ഒന്നും രണ്ടും ചോദ്യങ്ങൾ എളുപ്പമായിരുന്നെങ്കിലും അതു മനസ്സിലാക്കാനും എഴുതാനും ഒരൽപ്പം അധികം സമയം എടുത്ത് പരീക്ഷയുടെ തുടക്കം കുറച്ചൊന്ന് അലോസരപ്പെട്ടു. അധികാര