Showing posts with label SCHOOL LEVEL. Show all posts
Showing posts with label SCHOOL LEVEL. Show all posts

23 January 2017

വായനാവേഗത

ലൈബ്രറിയിൽ നിന്ന് രണ്ടുപുസ്തകം എടുക്കാം. 14 ദിവസത്തിനുള്ളിൽ മടക്കണം. അല്ലെങ്കിൽ ഫൈൻ ഉണ്ട്. 2 പുസ്തകം , 14 ദിവസം, ഫൈൻ എന്നൊക്കെ തീരുമാനമെടുക്കാനുള്ള അടിസ്ഥനമെന്താവും? സാധാരണനിലക്ക് എടുക്കുന്ന പുസ്തകം ശരാശരി 300 പേജ് - 2 പുസ്തകം 600 പേജ് . 600 പേജ് വായിക്കാൻ എത്ര സമയം വേണം? 14 ദിവസം വരെ ലൈബ്രറി നൽകുന്നു. ഇത് വായനയെ പ്രോത്സാഹിപ്പിക്കുന്ന / ശാസ്ത്രീയമായ തീരുമാനമാണെന്നാണോ? ഒരു പുസ്തകം വായിക്കാൻ എത്ര സമയം വേണം? വായന ഏറ്റവും കൂടുതൽ നടക്കുന്ന / ക്കേണ്ട സ്കൂളുകളിൽ , ലൈബ്രറികളിൽ ഈയൊരാലോചന ഉണ്ടായിട്ടേ ഉണ്ടാവില്ല ! പൊതുവെ നമ്മുടെ വായനാപരമായ കണക്കുകൾ അത്രയധികം ആലോചിക്കപ്പെട്ടിട്ടില്ല. നല്ല വായനക്കാർ ഒരു പുസ്തകം വായിക്കാൻ എത്ര സമയം എടുക്കുന്നുണ്ട്? അത് അ - ബുക്കായാലും [ പ്രിന്റ് ] - ബുക്കായാലും [ ഇലക്ട്രോണിക്ക്] . വായനക്കാരുടെ ധാരണയിൽ ഇക്കണക്ക് ഉണ്ടായാൽ നന്നാവും.

വായന നമുക്ക് ഒരു മുഴുദിവസ പ്രവർത്തനമല്ല. വായിക്കാനുള്ള സമയം മാറ്റിവെക്കുകയാണ്. അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുകയാണ്. ആവശ്യം, പ്രായം, ആരോഗ്യം എന്നിങ്ങനെ പലഘടകങ്ങൾ ഇതിന്നുണ്ട്. നമ്മുടെയിടയിൽ , നാട്ടിലും - സ്കൂളിലും കുറച്ചെങ്കിലും നല്ല വായനക്കാർ ഉണ്ട്. എന്തു തിരക്കാണെങ്കിലും കുറച്ചെങ്കിലും വായിക്കാതെ ഉറങ്ങാത്തയാളുകൾ. ഉറക്കം വരാൻവേണ്ടി വായിക്കുന്നവരെ അത്ര കണക്കാക്കുന്നില്ല.


സ്കൂളുകളിൽ വായന പഠനവുമായി ബന്ധപ്പെട്ടാണ്. വായിക്കാതെ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവിടെ 300 പേജിന്റെ കാര്യമൊന്നും സാധാരണ ഇല്ല. 100 താഴെ പേജുകളെയുള്ളുവെങ്കിലും കുട്ടിയുടെ വായന ഒരു ദിവസം 20-25 പേജാണ്. അതും ഒരു മണിക്കൂർ പരമാവധി. പിന്നെ കുട്ടിക്ക് ക്ഷമയില്ല. വായന നിർത്തി എണീറ്റാൽ തിരിച്ച് വായനയിലേക്ക് മടങ്ങാൻ പിറ്റേന്നാളേ നോക്കേണ്ടൂ. കുട്ടിയുടെ പ്രകൃതത്തിന്റെ ഭാഗമായി കണ്ടാൽ മതി. മാത്രമല്ല നിർബന്ധവായനയുമാണല്ലോ !



അതിവേഗവായന മാസികകളിലെ തുടരനുകളാണ് പൊതുവെ. കുട്ടികളും മുതിർന്നവരും മാസികയിൽ 4-5 പേജുകൾ [ പുസ്തകമാവുമ്പോൾ 10-15 പേജുകൾ വരും ] ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും. തുടരനിലെ ആകാംഷയും താൽപ്പര്യവുമാണിതിനു ഹേതു. എന്നാൽ ഈ വേഗത സാധാരണവായനക്കില്ല. വളരെ ചെറിയൊരു ശതമാനം കുട്ടികളും മുതിർന്നവരും തുടർച്ചയുള്ളതും സാമാന്യവേഗതയിലും വായിക്കുന്നവരുണ്ട്. വായന ഒരു സാധനയാക്കിയവർ എന്നൊക്കെ നാം പറയുന്നത് ഇവരെയാണ്. മുതിർന്നയൊരാൾക്ക് അവരവരുടെ ഭാഷ ഒരു മണിക്കൂറിൽ 70 - 80 പേജ് വായിക്കാൻ കഴിയും എന്നാണ് പൊതുവെ കണ്ടുവരുന്നത്. മറ്റൊരുഭാഷയാണെങ്കിൽ - ഇംഗ്ലീഷ് - മണിക്കൂറിൽ 50 പേജ് വായിക്കാം. കുട്ടികൾക്ക് ഇത് പകുതിയിലും താഴെയേ കാണൂ. വായനാശീലം , താൽപ്പര്യം എന്നിവയുടെ അടിസ്ഥാനം ഇതിലുണ്ട്. വായന പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വളരെ കുറവാണ്. അത്യാവശ്യവായനയേ അവിടെയുള്ളൂ. വായനാവാരം മുതലായവ വായനയിലല്ല പ്രസംഗത്തിലാണ് ഊന്നുന്നത്. അതിൽ കുട്ടികളുടെ ഇടപെടൽ വളരെ കുറവ്. ഗ്രന്ഥശാലാസംഘം, ദേശാഭിമാനി തുടങ്ങിയവയുടെ വായനാമത്സരങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും വായന പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ തല പരിപാടികൾ. അതുതന്നെ തെരഞ്ഞെടുക്കപ്പെട്ട ചില പുസ്തകങ്ങൾ. കുട്ടികളുടെ ആഗ്രഹാഭിലാഷങ്ങൾക്ക് അത്ര പരിഗണന ഈ തെരഞ്ഞെടുപ്പിൽ കാണാറില്ല.

കിന്റിൽ പോലുള്ള എലക്റ്റ്രോണിക്ക് വായനാസാമഗ്രികൾ ആദ്യമായി ഇ-ബുക്ക് തുറക്കുമ്പോൾത്തന്നെ എത്രപേജ് എത്രസമയം [ typical time to read ] എന്നു കാണിക്കും. ഒർഹാൻ പാമുക്കിന്റെ ' ദി ബ്ലാക്ക് ബുക്ക് ' 475 പേജ് 9 മണിക്കൂർ 30 മിനുട്ട് വായിക്കാനുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കും.All The Light We Cannot See 545 പേജ് 10 മണിക്കൂർ 54 മിനുട്ട് / Half of a Yellow Sun 562 പേജ് 11 മണിക്കൂർ 14 മിനുട്ട് - വായനതുടരുമ്പോൾ എത്ര % വായനയെത്തി, നമ്മുടെ വായനാസ്പീഡ് അനുസരിച്ച് ഇനി എത്ര മണിക്കൂർ വായിക്കാനുണ്ട്എന്നൊക്കെ റീഡറിൽ താഴെ എഴുതിക്കാണിക്കും. ഒരു ദിവസം 2 മണിക്കൂർ വായിക്കാൻ തീരുമാനിച്ചാൽ പരമാവധി 5 ദിവസം. ഇലക്റ്റ്രോണിക്ക് വായനയിൽ വെളിച്ചം , അക്ഷരവലിപ്പം ഇവയൊന്നും വായനയെ തടസ്സപ്പെടുത്തില്ല. പ്രിന്ററ്റ്ഡ് ബുക്കുകളിൽ പലപ്പോഴും അക്ഷരവലിപ്പം ചെറിയ തടസ്സങ്ങൾ ഉണ്ടാക്കും. എന്നാലും നമ്മുടെ വായനശാലയിൽനിന്നെടുക്കുന്ന പുസ്തകങ്ങൾ ശരാശരി 300 പേജിന്ന് 3 ദിവസം ധാരാളം. 2 പുസ്തകത്തിന്ന് 6 ദിവസം. എന്നാലും 14 ദിവസം അശാസ്ത്രീയമാകുന്നത് 2 തരത്തിലാണ്. ഒന്ന്, ഒരു ബുക്ക് വായിക്കാൻ എത്ര സമയം എന്ന് പൊതുവെ കണക്കാക്കുന്നില്ല. രണ്ട്, അധികസമയം കൊടുക്കുന്നത് - അത്രസമയം വേണം എന്ന തെറ്റായ ധാരണഉണ്ടാക്കുകയും വായനാവേഗം വർദ്ധിക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും മന:പ്പൂർവമാണെന്നല്ല. അത് ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ കുറിപ്പ്.


നമുക്ക് വായിക്കാൻ പറ്റും നമ്മുടെ വേഗതയിൽ. ലോകനിലവാരമാണ് 1 മണിക്കൂറിൽ 50-60 പേജ്. മലയാളം [ മാതൃഭാഷ] 100 പേജും ഇംഗ്ഗ്ലീഷ് 50-60 പേജും വായിക്കുന്നവർ ഉണ്ട്. വായനയെ ഗൗരവമായെടുത്തവർ വായിക്കാൻ എവിടെയും എപ്പോഴും സമയം കണ്ടെത്തുന്നു. തീവണ്ടിയാത്ര വലിയൊരു വായനാഇടമാണ് ഇവരിൽ പലർക്കും. വീട്ടുവായന ധാരാളം. ഡോ. ബി. ഇക്‌ബാലിനെപ്പോലുള്ളവർ ഫേസ്ബുക്കിൽ sunday reading എന്നൊരു പോസ്റ്റിൽ പുതിയ പുസ്തകങ്ങൾ കാണിച്ചുതരുന്നു. നിരവധി പേരുണ്ട് ഇങ്ങനെ ചെയ്യുന്നവർ. കിൻഡിൽ പോലുള്ള ഇലക്റ്റ്രോണിക്ക് ഉപകരണങ്ങൾ വായന അനായാസമാക്കുന്നു. വായനയുടെ രീതിതന്നെ മാറ്റിമറിക്കുന്നു ഇവ. കയ്യിൽ രണ്ടും മൂന്നും പുസ്തകമായി നടന്നിരുന്നവർ ഇന്ന് 500-600 പുസ്തകങ്ങളുമായി റീഡറുകളുമായി നടക്കുന്നു. ഒരു വർഷം 50 തിനും 100 നും ഇടക്ക് പുസ്തകങ്ങളാണിവർ വായിക്കുന്നത്.


വായനയുടെ തുടർച്ചയായ എഴുത്തും പ്രഭാഷണവും സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തനങ്ങളും നടക്കും. നടക്കണം. വായന ഒരു പാക്കേജ് ആണ്. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികപ്രവർത്തനങ്ങളടങ്ങിയ വലിയൊരു പാക്കേജ്.

12 June 2015

സ്പന്ദനം


ലക്ഷ്യം

8-9 ക്ളാസുകളിലെ നിലവാരം മികവുറ്റതാക്കൽ
എല്ലാ കുട്ടിക്കും നിലവാരമുറപ്പാക്കുന്ന ക്ളാസുകൾ
ഓരോ സ്കൂളിനും ഓരോ അദ്ധ്യാപികയ്ക്കും തനതായി വികസിപ്പിക്കാവുന്ന മികവുറ്റ പ്രവർത്തനങ്ങൾ - അവയുടെ ഷെയറിങ്ങ്

ഉയർന്ന നിലവാരം എവിടെയൊക്കെ?

  • പഠനതന്ത്രങ്ങൾ
  • കുട്ടികൾക്കുള്ള പിന്തുണ
  • മൂല്യനിർണ്ണയം
  • ലാബ് - ലൈബ്രറി
  • വിനോദം
  • കളി - കളിസ്ഥലം
  • വിശ്രമം
  • ക്ളാസ്‌‌മുറി
  • പരിസരം
  • പഠന വിഭവങ്ങൾ
  • പഠന ഉൽപ്പന്നങ്ങൾ
  • .സി.ടി
  • ശാരീരിക - മാനസിക - വൈകാരിക ആരോഗ്യം
  • സ്കൂൾ പരിസരം
  • കെട്ടിടങ്ങൾ
  • പൊതുസ്ഥലങ്ങൾ
  • സാംസ്കാരിക അന്തരീക്ഷം
  • വിഭവങ്ങൾ
  • പരസ്പര ബന്ധങ്ങൾ
  • സ്കൂൾ - കുടുംബം - സമൂഹം
  • കുട്ടികളുടെ സർഗശേഷി - ജീവിത നൈപുണികൾ
  • വിഭവങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയുടെ മാനേജ്‌‌മെന്റ്
  • പിന്തുണാസംവിധാനം കെട്ടിപ്പടുക്കൽ
  • തുടർച്ചയായ അദ്ധ്യാപക ശാക്തീകരണം

വിജയശ്രീ


ലക്ഷ്യം

10, 12 ക്ളാസുകളിൽ ഉയർന്ന വിജയം [ 100%]
10% ഫുൾ എ +
ഡി + നു മുകളിൽ എല്ലാവരും
പ്രവർത്തനങ്ങൾ

  • പിന്നാക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക പ്രവർത്തനങ്ങൾ
  • പരിഹാരബോധനം
  • സാഗ്
  • ശക്തമായ ടാഗ്
  • ഗൃഹസന്ദർശനം
  • സബ്‌‌ജക്‌‌ട് ക്ളിനിക്കുകൾ [ എല്ലാ ശനിയാഴ്ചയും ]
  • കുട്ടികൾക്ക് സ്വയംനിലനിർണ്ണയ ശേഷി നൽകൽ
  • മൂല്യനിർണ്ണയ പരിശീലനം
  • നിലവിൽ സി ഗ്രേഡിനു താഴെയുള്ളവർക്ക് പ്രത്യേക പരിപാടികൾ - വിഷയാടിസ്ഥാനത്തിൽ
  • ഓരോ വിദ്യാർഥിയേയും നിരന്തരം മോണിറ്റർ ചെയ്യൽ
  • കുട്ടികൾക്ക് സ്വയംനിലനിർണ്ണയ ശേഷി നൽകൽ
  • മൂല്യനിർണ്ണയ പരിശീലനം
  • നിലവിൽ സി ഗ്രേഡിനു താഴെയുള്ളവർക്ക് പ്രത്യേക പരിപാടികൾ - വിഷയാടിസ്ഥാനത്തിൽ
  • ഓരോ വിദ്യാർഥിയേയും നിരന്തരം മോണിറ്റർ ചെയ്യൽ
  • മെയ് - ജൂൺ
  • അവ്ധിക്കാല ക്ളാസുകൾ
  • മോട്ടിവേഷൻ പ്രോഗ്രാം
  • കൗൺസലിങ്ങ് - ഒന്നാം ഘട്ടം
  • നിലനിർണ്ണയ പരിശോധന
  • പ്രത്യേകസഹായം വേണ്ട കുട്ടികളെ കണ്ടെത്തൽ
  • ടാഗ് - സാഗ് രൂപീകരണം
  • ആസൂത്രണം - പ്രത്യേക സ്റ്റാഫ് യോഗം [ ശില്പ്പശാല ഒരു ദിവസം - വാർഷികാസൂത്രണം ]
  • തിങ്കൾ - വെള്ളി പ്രഭാത ക്ളാസുകൾ
  • അദ്ധ്യാപകസംഗമം [ ജൂൺ 20]
  • മികച്ചകുട്ടികൾക്കുള്ള നേതൃത്വപരിശീലനം [ ഏകദിനശിൽപശാല ]
  • ഒന്നാം യൂണിറ്റ് - ടെസ്റ്റ് ….......

21 May 2013

സ്കൂള്‍ വിഭവരേഖ 2013-14




ക്ലാസ് തലം [PDF Here]
[ കുട്ടികളുമായി ചര്‍ചചെയ്ത് അദ്ധ്യാപകന്‍ തയ്യാറാക്കുന്നത് ]

കോഡുകള്‍ :
  • വിഷയം [ഒന്നാം ഭാഷ 1, രണ്ടാം ഭാഷ 2, ഇംഗ്ലീഷ് 3, ഹിന്ദി 4, എസ്.എസ്.5, ഫിസിക്സ് 6, കെമിസ്ട്‌‌റി 7,കണക്ക് 8, .ടി 9]
  • കലാപരം [ സംഗീതം 1, എഴുത്ത് 2, വര 3, അഭിനയം/ നാടകം 4, പ്രകടനപരം 5, നൃത്തം 6]
  • കായികം [ ട്രാക്ക് & ഫീല്‍ഡ് 1, ഫുട്ട്ബാള്‍ 2, ക്രിക്കറ്റ് 3, മറ്റുള്ളവ 4]
  • ഇനിയും : [ശാത്രമേള 1, സാഹിത്യമേള 2,പ്രവൃത്തിപരിചയം 3, വായന 4, സ്കൗട്ട് ഗൈഡ് 5]
  • ആഗ്രഹം /ശ്രമം : [കലാരംഗം 1, കായികം 2, .ടി 3, ക്വിസ്സ് 4, പ്രവൃത്തിപരിചയം 5, ശാസ്ത്രം 6, സാമൂഹ്യം 7, സാഹിത്യം 8, അഭിനയം 9]

08 May 2013

പ്രവേശനോത്സവം കുറിപ്പ്


വിദ്യാലയവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സ്നേഹപൂര്‍ണ്ണമായ വാക്കുകളും അലങ്കാരങ്ങളും സമ്മാനങ്ങളും മധുരവും തന്നെയാണ് ഉചിതമായ സ്വീകരണം. അദ്ധ്യാപകരും രക്ഷിതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും ഒക്കെ ചേര്‍ന്നുള്ള സ്വീകരണം. ഏതൊരുകുട്ടിക്കും അത്രമാത്രം അവിസ്മരണീയമായിരിക്കും തീര്‍ച്ച .

എന്നാല്‍ ഈ മധുരം ആദ്യ ദിവസത്തോടെ മിക്കയിടത്തും അസ്തമിക്കുന്നു. സ്കൂള്‍ ദൈനം ദിന കാര്യങ്ങളില്‍ ആദ്യ ദിവസ മധുരം പലപ്പോഴും നിലനിര്‍ത്താനാവാറില്ല. അങ്ങനെ വരുമ്പോള്‍ പ്രവേശനോത്സവം വെറും ചടങ്ങായി മാറുന്നു. കുട്ടികളുടെ കാര്യത്തില്‍ 'ആന കൊടുത്താലും ആശകൊടുക്കരുത് ' എന്നാണല്ലോ പഴമൊഴി.
അതുകൊണ്ടുതന്നെ സാധ്യമാക്കാവുന്ന 'ആശയും ആവേശവും ' കൊടുക്കാനും സാധിതമാക്കാനും പ്രവേശനോത്സവങ്ങളില്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന തീരുമാനത്തിലെത്തണം . അതിന്നായി സ്കൂളിന്റെ തനത് നിലയും സാധ്യതകളും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിപാടികളും പ്രവേശനോത്സവത്തില്‍ ഉണ്ടാവണം . അതാവും മികച്ച 'മധുരം ' - കുട്ടിക്കും നാടിന്നും.

അതുകൊണ്ട്
മെയ് അവസാനത്തോടെ

21 September 2011

നാടിന്റെ വികസനം- പരിപ്രേക്ഷ്യം


നാടിന്റെ വികസനം- പരിപ്രേക്ഷ്യം
വിശദാംശങ്ങൾ -ചർച്ചക്ക്
സ്കൂളുകളില്‍ ചെയ്യാവുന്ന ഒരു പഠനപ്രവര്‍ത്തനം

പരിപാടി: നവംബർ കേരളപ്പിറവി ദിനം ( ഡേറ്റ് ആലോചിക്കാം)
Enlightining Our Circle(ചർച്ചയിൽ പേരു നന്നാക്കാം)


പ്രവർത്തന ക്രമം

സെമിനാർ ചുമതല 2-3 അധ്യാപകർ / 2-3 രക്ഷിതാവ്

ജൂലായ്:
കുട്ടികളോട് ക്ലാസ്തലത്തിൽ Enlightining Our Circle” എന്ന പരിപാടി വിശദമാക്കുന്നു.
  • കേരളത്തിൽ ഇന്നേവരെ നമ്മുട അറിവിൽ ഒരു സ്കൂളിലും കുട്ടികൾ അവരുടെ നാടിന്റെ വികസനപരിപ്രേക്ഷ്യം ആലോചിച്ചിട്ടില്ല. വികസനം മുഴുവൻ മുതിർന്നവരുടെ ചുമതയും അവകാശവും ആണ് എന്നാണല്ലോ. എന്നാൽ നമ്മുടെ പാഠഭാഗളൊക്കെയും പ്രശ്നാധിഷ്ടിത മാണുതാനും.
  • 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളും നമ്മുടെ നാട് എങ്ങനെയായിരിക്കണം, അതിന്റെ വികസനം എന്തായിരിക്കണം എന്ന കാര്യത്തിൽ ഒരൽ‌പ്പം ചിന്തിക്കാൻ അവസരമുണ്ടാകുന്നു
  • ഇതു ഒരു പഠനപ്രവർത്തനമാകുന്നു. അധ്യാപകരുടെ സഹായം ഉണ്ടാകും. രക്ഷിതാക്കളുടേയും നാട്ടുകാരുടെയും വിദഗ്ധരുടേയും സഹായം നാം ലഭ്യമാക്കണം
  • കുട്ടികൾ അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് ചിന്തിക്കണം. അതിലെ തെറ്റും ശരിയും ഒക്കെ പിന്നീട് ചർച്ചചെയ്യാം.പരിഹരിച്ച് വികസിപ്പിക്കാം.
  • കേരളത്തിലെ വികസന കാര്യങ്ങളിൽ വിദഗ്ധരായവരുടെ സാന്നിധ്യത്തിൽ ഈ സെമിനാർ ഒരു മുഴുവൻ ദിവസ പരിപാടിയായി കേരളപ്പിറവി ദിനത്തിൽ നടത്താം.
വിഷയങ്ങൾ തീരുമാനിക്കൽ (അധ്യാപകർ)
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വിശ്രമം, സ്വാതന്ത്ര്യം, ജനാധിപത്യം, ലിംഗസമത്വം
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഈ വിഷയങ്ങളിലൊക്കെ ‘എന്തായിരിക്കണം നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടത് ‘ എന്ന സങ്കൽ‌പ്പങ്ങൾ കുട്ടികൾ പഠിച്ച് അവതരിപ്പിക്കണം. വിഷയങ്ങൾ തിരിച്ച് അധ്യാപകർ (കോർ ഗ്രൂപ്പ്) ചുമതല ഏൽക്കണം. പഠനചുമതല, രീതികൾ, എന്നിവ തീരുമാനിക്കണം.
പഠനചുമതല-കുട്ടികൾ
ഒരു ക്ലാസിന്ന് ഒരു വിഷയം. (ആവർത്തനം ആകാം; എല്ലാ വിഷയവും പൂർത്തീകരിക്കണം)
കുട്ടികളുടെ ഒരു കോർഗ്രൂപ്പ്- 8 കുട്ടികൾ (ഇവർതന്നെയാണ് സെമിനാറിലെ പാനൽ)
സെമിനാറിൽ വിഷയം എഴുതി (സെമിനാർ പേപ്പർ)അവതരിപ്പിക്കാൻ ഒന്നോ രണ്ടോ കുട്ടി.
പഠന ലീഡർ - വിഷയം ലിസ്റ്റ്, കുട്ടികൾ ലിസ്റ്റ്, മീറ്റിംഗുകൾ-ഹാജർ-മറ്റു സഹായങ്ങൾ തുടങ്ങിയ രേഖകൾ കൈകാര്യം ചെയ്യണം.

പഠനരീതി
  • വിഷയം പല ഘടകങ്ങളാക്കുന്നു. (ഉദാ: ഭക്ഷണം = കൃഷി, വിവിധ വിളകൾ, കൃഷിയിടം,ജലസേചനം, വളം, കീടനാശിനി, കൂട്ടുകൃഷി, സഹകരണസംരംഭങ്ങൾ, സർക്കാർ സഹായസംവിധാനങ്ങൾ, ഉൽ‌പ്പാദനം, വിതരണം, ലഭ്യത, ആവശ്യകത, നിലവിലെ അവസ്ഥ, മെച്ചപ്പെടുത്താനുള്ള വഴികൾ-നിർദ്ദേശങ്ങൾ…………..)
  • ഓരോഘടകവും അന്വേഷിക്കാനും പഠിക്കാനുമായി ക്ലാസിലെ കുട്ടികൾക്ക് തുല്യമായി ഭാഗിച്ചു നൽകുന്നു. ചുമതല ഏൽ‌പ്പിക്കുന്നു.
  • നിലവിലുള്ള അവസ്ഥയും വേണ്ട പുരോഗതിയും പരിശോധിക്കുന്നു.
  • ക്ലാസ് തല-സ്കൂൾതല ക്ലാസുകൾ, ചർച്ചകൾ എന്നിവ ക്ലബ്ബുകൾ ഉപയോഗിച്ച്-ലഭിച്ച അറിവുകൾ പുഷ്ടിപ്പെടുത്തുന്നു
  • പുസ്തകങ്ങൾ, വാർത്തകൾ, ഡാറ്റകൾ, ചർച്ചകൾ, അഭിമുഖങ്ങൾ, അധ്യാപകരിൽനിന്നും ലഭിക്കുന്നവ (അഭിമുഖം ചോദ്യങ്ങൾ, ഡാറ്റാകലക്ഷ്നുള്ള ഫോർമാറ്റുകൾ, വാർത്താശകലങ്ങൾ, റഫറൻസ് പുസ്തകങ്ങൾ)
  • അതത് സമയം വേണ്ടകുറിപ്പുകൾ തയ്യാറാക്കുന്നു
  • സെമിനാർ പേപ്പർ / സിനോപ്സിസ് എന്നിവ തയ്യാറാക്കുന്നു.
  • അധ്യാപകർ വേണ്ട നിർദ്ദേശങ്ങൾ സഹായങ്ങൾ മോണിറ്ററിങ്ങ്

ആഗസ്ത്:
ക്ലാസ് തലത്തിൽ വേണ്ടത്ര തയ്യാറെടുപ്പോടെ കുട്ടികളെ ഗ്രൂപ്പാക്കുന്നു. ചുമതല ഏൽ‌പ്പിക്കുന്നു.
ഓരോ വിഷയവും ഏറ്റെടുത്ത അധ്യാപകർ ചുമതല. ക്ലാസ്ടീച്ചർ മേൽനോട്ടം.സഹായം

സെപ്തമ്പർ-ഒക്ടോബർ
ക്ലാസ് തല സെമിനാർ (ട്രൈഔട്ട്)
1 മണിക്കൂർ ദൈർഘ്യം.
റഫ് പേപ്പറുകൾ അവതരണം. മെച്ചപ്പെടുത്തൽ ചർച്ചകൾ. മറ്റു ക്ലാസുകളിൽനിന്ന് അതിഥികൾ. സെമിനാറിൽ ഒന്നിലധികം അധ്യാപകരുടെ,രക്ഷിതാക്കളുടെ, വിദഗ്ധരുടെ സാന്നിധ്യം ഉണ്ടാക്കണം.
പൂർത്തിയായ സെമിനാർ പേപ്പർ റജിസ്റ്റ്രേഷൻ. സ്കൂൾതലം.
സെമിനാർ പേപ്പർ ഘടന
  1. കോർ ഗ്രൂപ്പ് പേരുവിവരം 1 പേജ്
  2. അവതാരകർ-വിവരങ്ങൾ 1 പേജ്
  3. ആമുഖം 1 പേജ്
  4. പഠനം 5-6 പേജ്
  5. അഭിപ്രായം-നിർദ്ദേശം 1-2 പേജ്
  6. ഉപസംഹാരം 1 പേജ്
  7. അവലംബം
പുസ്തകങ്ങൾ
പത്രങ്ങൾ മറ്റു രേഖകൾ
ഡാറ്റാ ഷീറ്റുകൾ
ചോദ്യാവലികൾ
സഹയിച്ച വ്യക്തികൾ-സ്ഥാപനങ്ങൾ-സംഘങ്ങൾ
  1. പ്രബന്ധം സിനോപ്സിസ് (കോർഗ്രൂപ്പ അധ്യാപകൻ തയ്യാറാക്കിയത്)



നവംബർ 1
സെമിനാർ.
വേദി 1
11 വിഷയങ്ങൾക്ക് സജ്ജീകരിച്ച 11 ക്ലാസ്മുറികൾ
പ്രസീഡിയം (കോർഗ്രൂപ്പ്- കുട്ടികൾ അധ്യാപകർ-വിദഗ്ധർ)
9.30 സ്വാഗതം: കുട്ടി (കോർഗ്രൂപ്പ്)
അധ്യക്ഷൻ: കോർ ഗ്രൂപ്പ് അധ്യാപകൻ (10 മിനുട്ട്)
ഉദ്ഘാടനം: വിദഗ്ധൻ (20 മിനുട്ട്)
സെമിനാർ പേപ്പർ അവതരണം. 1-2 കുട്ടികൾ (25 മിനുട്ട്)
പൊതുചർച്ച: 30 മിനുട്ട്
വിശദീകരണങ്ങൾ: കുട്ടികൾ/അധ്യാപകൻ/വിദഗ്ധൻ
11.30 നന്ദി: കുട്ടി

സദസ്സ് : ഒരു ക്ലാസിലെ കുട്ടികളെ (സെമിനാർ കോർഗ്രൂപ്പ് ഒഴികെ) 10 ഗ്രൂപ്പാക്കുന്നു. ഓരോ ഗ്രൂപ്പും ഓരോ സെമിനാറിലേക്ക്. നേരത്തെ ആ ക്ലാസിന്ന് പഠിക്കാൻ കൊടുത്ത വിഷയ സെമിനാർ തൽക്കാലം അവർക്ക് ആവശ്യമില്ല.
(സെമിനാർ പേപ്പർ സിനോപ്സിസുകൾ ആവശ്യത്തിന്ന് പ്രിന്റൌട്ട് കരുതണം)


പ്ലീനറി സെഷൻ

12 മണി- സ്കൂൾ ഹാൾ
സ്വാഗതം: സെമിനാർ ചുമതലയുള്ള അധ്യാപകൻ - കാര്യപരിപാടി വിശദമാക്കൽ (3 മിനുട്ട്)
അധ്യക്ഷൻ: ഹെഡ്മാസ്റ്റർ (3 മിനുട്ട്)
ഉൾഘാടനം: വിദഗ്ധൻ (20 മിനുട്ട്)
വിവിധ വിഷയങ്ങൾ അവതരണം
(നേരത്തെ സെമിനാറിൽ വിശദമായി അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സിനോപ്സിസ് ഉപയോഗിക്കണം.അവതരിപ്പിക്കുന്നത്
  1. കുട്ടി (10 മിനുട്ട്)
  2. അധ്യക്ഷനായിരുന്ന കോർഗ്രൂപ്പ് അധ്യാപകൻ (5മിനുട്ട്)
ഒന്നോ രണ്ടോ വിഷയങ്ങൾ കഴിഞ്ഞാൽ ഭക്ഷണം

പ്ലീനറി തുടർച്ച
നടന്ന അവതരണങ്ങളെ സംബന്ധിച്ച് കമന്റ്: (വിദഗ്ധൻ 1) (25 മിനുട്ട്)

അവതരണങ്ങൾ തുടരുന്നു
അവതരണങ്ങളെ സംബന്ധിച്ച കമന്റ് (വിദഗ്ധൻ 2)
അവതരണങ്ങൾ തുടരുന്നു
പൊതു അവലോകനം (വിദഗ്ധൻ 3)
5.30 നന്ദി പ്രകടനം – (വികസനരേഖ ഡോക്യുമെന്റേഷൻ പ്രഖ്യാപനം)

സദസ്സ്: കുട്ടികൾ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, രക്ഷിതാക്കൾ, വിവിധക്ലബ്ബ് പ്രതിനിധികൾ, സന്ന്ദ്ധസംഘടനകൾ, പ്രാദേശിക ഉദ്യോഗസ്ഥർ.പ്രത്യേകം ക്ഷണിക്കപ്പെട്ടവർ


ആവശ്യമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്തുമല്ലോ
svr