ഒരു
അദ്ധ്യാപികയുടെ വിജയം
എന്നുപറയുന്നത് ക്ളാസ് മുറികൾ
സജീവമായി നിലനിർത്താൻ
കഴിയുന്നതോടെയാണ്`.
സജീവത
ഉണ്ടാക്കുന്നത് പ്രവർത്തനങ്ങളിലൂടെയാണ്`.
പ്രസക്തിയുള്ള,
നൈരന്തര്യമുള്ള,
സക്രിയമായ
,കുട്ടിയിൽ
വെല്ലുവിളിയുണ്ടാക്കുന്ന
പ്രവർത്തനങ്ങൾ കണ്ടെത്തുകയും
അവ ക്രമപ്പെടുത്തി ചെയ്യാൻ
നൽകുകയും ചെയ്യുമ്പോഴാണ്`.
അദ്ധ്യാപികയുടെ
സർഗാത്മകത ,
അർപ്പണഭാവം
, അനുഭവങ്ങൾ
എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും
ഇത് നിർവഹിക്കപ്പെടുന്നത്.
ആവർത്തനവിരസതയല്ലാതെ
മറ്റൊന്നും ക്ളാസിന്റെ
ജീവസ്സ് കളയുന്നില്ല എന്നതാണു
ശരി. ' ശരി
, എന്നാൽ
നമുക്ക് ഗ്രൂപ്പുകളായി ഇതു
ചെയ്യാം ' എന്നു
പറയന്നതോടെ കുട്ടികൾക്ക്
മടുപ്പു തുടങ്ങുകയായി.
ഒന്ന് രണ്ട്
മൂന്ന്... എണ്ണി
ഗ്രൂപ്പുകളാണെന്നും.
ഒരു പുതുമയും
ഇല്ലാത്ത ഗ്രൂപ്പിങ്ങ്
ആക്ടിവിറ്റി.
ഗ്രൂപ്പിങ്ങ്
ഒരു പഠനപ്രവർത്തനമാണെന്നുപോലും
മറക്കുന്ന അവസ്ഥ
പഠനപ്രവർത്തനങ്ങൾക്കുള്ള
ഒരുക്കം മാത്രമാവരുത്
ഗ്രൂപ്പിങ്ങ്.
പഠനത്തിനുള്ള
മുന്നൊരുക്കം,
വിഷയവുമായി
ബന്ധപ്പെട്ട ഒരു പരിസ്ഥിതി
ഉണ്ടാക്കൽ,
വിവരവിതരണം,
പഠനത്തിനായുള്ള
മാനസികാവസ്ഥ ക്ളാസിൽ നിർമ്മിക്കൽ
തുടങ്ങി നിരവധി സാധ്യതകൾ ഒരു
ഗ്രൂപ്പിങ്ങ് ആക്ടിവിറ്റിയിൽ
നിന്നുപോലും ഉണ്ടാക്കാൻ
കഴിയണം നല്ലൊരു അദ്ധ്യാപികക്ക്.
നോക്കൂ:
കേരളപാഠാവലി,
മലയാളം ,
ക്ളാസ് 7
, പേജ് 36
: പ്രവർത്തനം
- കവിതയിൽ
നിന്ന് കവിയിലേക്ക്
കുമാരനാശാന്റെ
ജീവചരിത്രക്കുറിപ്പ്
തയ്യാറാക്കുക
ഈ
പ്രവർത്തനത്തിന്നായി
ഗ്രൂപ്പുകളുണ്ടാക്കുമ്പോൾ
- സാധ്യതകൾ