എന്തിനും
അതിന്റേതായ ഒരു ഭാഷ ഉണ്ട്.
ആ
ഭാഷ നന്നായി ഉപയോഗിച്ചാൽ "
അപ്പോ,
ഒരു
ഭാഷയിലായി ട്ടോ"
ന്ന്
പ്രശംസിക്കും.
നന്നായി
ഉപയോഗിച്ചില്ല എന്നു തോന്നിയാൽ
'
ഛെ
,
ഒരു
ഭാഷയില്ല,
ന്നോ
ഛെ അതൊരു ഭാഷയിലായില്ല ട്ടോ
"
ന്നോ
വിമർശിക്കും.
മലയാളത്തിന്റെ
ഭാഷാബോധമാണിത്.
ഭാഷയുടെ
പരിമിതികൾ മറികടക്കാനുള്ള
ഒരു വഴിയായി ഒന്നിനെ പലതലങ്ങളിൽ
പ്രയോഗിച്ച് അർഥമുണ്ടാക്കുന്ന
വിദ്യയാണിത്.
ഭാഷയുടെ
പ്രാഥമികമായ ഒരു സ്വഭാവ
വിശേഷമാണിത്.
ഒരു
ക്ളിപ്ത സമൂഹവുമായുള്ള വെറും
കരാറാണ്`
ഭാഷ
ഏതും.
അടയാളങ്ങളുടെ
അർഥം ഇന്നതാണെന്ന കരാർ.
ഈ
കരാർ പാലിക്കുന്നിടത്തോളം
ഭാഷ വിനിമയക്ഷമമായിരിക്കും.
കരാറ്
തകരുന്നതോടെ വിനിമയക്ഷമത
ഇല്ലാതാകും.
കരാർ
തകർക്കുന്നത് സമൂഹത്തിനകത്തുനിന്നോ
പുറത്തുനിന്നോ ആകാം.
അതൊക്കെ
ഭാഷാശാസ്ത്രജ്ഞനമാരുടെ
ചർച്ചകളിൽ ഉരുത്തിരിയുന്നത്.
അടുക്കള
-
പാചകം
എന്നിവയുമായി ബന്ധപ്പെട്ട
ഒരു ഭാഷയുണ്ട്.
കാവ്യാത്മകമായ
ഒരു ഭാഷ എന്നുതന്നെ പറയാം.
പാചകം
64
കലകളിൽ
ഉൾപ്പെട്ട ഒന്നാണ്`.
അതുകൊണ്ട്
ആ കലയുടെ ഭാഷയും
കലാത്മകമൂല്യമുള്ളതായിരിക്കും.
മാനവികമായ
സകല വ്യവഹാരമേഖലകളിലും
ഇത്തരത്തിലുള്ള ഭാഷാരൂപങ്ങളുണ്ട്.
ഐ.ടി.മേഖലിയിൽ
പണിയെടുക്കുന്നവരുടെ ഭാഷ ,
ഡൈവർമാരുടെ
ഭാഷ,
ഡോക്ടർമാരുടെ
ഭാഷ,
അധികാരികളുടെ
ഭാഷ അങ്ങനെ...
പാചകമേഖലയിലെ
വ്യവഹാരരൂപങ്ങൾ ചിലത് നോക്കൂ.
അന്റെ
'തേങ്ങരയ്ക്കല്`'
ന്നോട്
വേണ്ട !
ഒരു
'പുളീഞ്ചി
ച്ചിരി '!