Showing posts with label EXAMINATION. Show all posts
Showing posts with label EXAMINATION. Show all posts

26 April 2015

SSLC പരീക്ഷാഫലം എത്തുമ്പോള്‍


ഇപ്പൊഴത്തെ തീരുമാന പ്രകാരം ഏപ്രില്‍ 20 നു എസ്.എസ്.എല്‍.സി.റിസല്‍ട്ട് വരും. നൂറുശതമാനം വിജയം, ഓരോ ജില്ലകളുടെയും നിലവാരം സമ്മാനങ്ങള്‍, അനുമോദനങ്ങള്‍ , പുതിയ പ്രഖ്യാപനങ്ങള്‍, തീരുമാനങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ കുറേ ദിവസം ഇതുതന്നെയായിരിക്കും സ്കൂളുകളിലെ ചര്‍ച്ച.

ഈ ചര്‍ച്ചകളുടെ അടിസ്ഥാനം ഘടകം പത്താം ക്ളാസില്‍ കുട്ടികള്‍ വിജയിച്ചതിന്റെ എണ്ണവും മികവും തന്നെ. അത് ചെറിയ കാര്യമല്ല. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കാതെ പോകുന്ന വലിയ ചില കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.

പത്തുവര്‍ഷമായി കുട്ടി പഠിച്ചകാര്യങ്ങളുടെ ആകെത്തുക ഈ പരീക്ഷാവിജയം മാത്രമായി ചുരുക്കുന്നു നാം. പഠനം എന്നത് ഈ വിജയം മാത്രമാണെന്നലല്ലോ വിദ്യാഭ്യാസ രേഖകള്‍ പറയുന്നത്. കുട്ടിയുടെ സമഗ്രമായ വ്യക്തിവികസനം, നൈപുണികളുടെ വികസനം , പരീക്ഷാവിജയം എന്നിങ്ങനെ മൂന്നു സുപ്രധാന ഘടകങ്ങളില്‍ അവസാനത്തെതു മാത്രം പരിഗണിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടാ . പരീക്ഷാവിജയം മാത്രമേ കണക്കാക്കൂ എന്നാണെങ്കില്‍ അതുണ്ടാക്കിയെടുക്കാന്‍ ഈ വിപുലമായ സ്കൂള്‍ സംവിധാനമൊന്നും വേണ്ട, പകരം റ്റ്യൂഷന്‍ സെന്ററുകള്‍ ഒരുക്കിയെടുത്താല്‍ മതിയല്ലോ - എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവില്ലേ?

പരീക്ഷാവിജയം മാത്രമല്ല ' വിജയം ' എന്നറിവാണ്` സ്കൂള്‍ സങ്കല്‍പ്പത്തില്‍ ആദ്യം ഉണ്ടാവേണ്ടത്. കുട്ടിയുടെ സമഗ്രമായ വികാസം സ്കൂള്‍ ക്ളാസ്മുറികളില്‍നിന്നും സ്കൂള്‍ സംവിധാനത്തില്‍ നിന്നും ഉണ്ടായിവരുന്നതാണ്`. നൈപുണികളുടെ വലിയൊരു ഭാഗം ക്ളാസ്മുറികളില്‍ നിന്നാണ്` ശക്തിപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് ക്ളാസ് മുറി - സ്കൂള്‍ - സബ്ജില്ല- ജില്ല - സംസ്ഥാനം എന്ന വലിയ ഒരു സര്‍ക്കിളില്‍ നിന്നാണ്` കുട്ടി അവളുടെ വികസനം ഉറപ്പുവരുത്തുന്നത്. അതൊക്കെ സാധിച്ചെടുക്കാനാവുന്നതിലൂടെയാണ്` 100 മേനിയുടെ ഉത്തരവാദിത്തപൂര്‍വമായ മികവ് ഉണ്ടാക്കപ്പെടുന്നത്. പക്ഷെ, ഈ നിലയിലൊരു ചര്‍ച്ചയും വിലയിരുത്തലും നമ്മുടെ അക്കാദമിക ലോകത്ത് തീരെ ഉണ്ടാവുന്നില്ലല്ലോ. സ്കൂളിന്റെ ആന്തരികാവസ്ഥ, കുട്ടിയുടെ വിജയം , അതിനുപയോഗിച്ച പ്രക്രിയകള്‍ , തുടര്‍പ്ളാനിങ്ങ് എന്നിവ സൂചകങ്ങള്‍ വെച്ച് വിലയിരുത്തുമ്പൊള്‍ മാത്രമേ 100 മേനി തിരിച്ചറിയാനും അഭിനന്ദിക്കാനും കഴിയൂ.

സ്കൂളിന്റെ ആന്തരികവസ്ഥ
  • കുട്ടികളുടെ സാമൂഹ്യ സാമ്പത്തില നിലകളിലെ ഗ്രാഫുകള്‍ - വിലയിരുത്തലുകള്‍
  • കുട്ടികളുടെ - അദ്ധ്യാപകരുടെ ഹാജര്‍ നില [ ദിവസം, പീരിയേഡ് ]
  • സ്കൂള്‍ സൗകര്യങ്ങള്‍ [ ഭൗതികം , സാംസ്കാരികം, സാമ്പത്തികം ]
  • സബ്ജക്ട് കൗണ്‍സിലുകള്‍, സ്റ്റാഫ് യോഗങ്ങള്‍ , കലാ- കായിക – പ്രവൃത്തിപരിചയ പ്രവര്‍ത്തനങ്ങള്‍ , പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ , അഡാപ്റ്റഡ് ടീച്ചിങ്ങ് മാന്വലുകളുടെ പ്രയോഗം
  • പി.ടി., എസ്.ആര്‍.ജി, പാര്‍ലമെന്റ്, അസംബ്ളി, ക്ളാസ്മുറികളിലെ ജനാധിപത്യസ്വഭാവം
  • ഉച്ചഭക്ഷണം, പ്രാദേശികപഠനകേന്ദ്രങ്ങള്‍, ക്ളാബ്ബുകള്‍, വായനശാലകള്‍, ക്യാമ്പുകള്‍ , അധികസമയ പഠനം, ഗൃഹപാഠങ്ങള്‍, അവധിദിവസ ഉപയോഗം …

കുട്ടിയുടെ വിജയം - അതിനുപയോഗിച്ച പ്രക്രിയകള്‍
  • ക്ളാസ് - പീരിയേഡ് പ്ളാനിങ്ങ് - നടത്തിപ്പ്
  • പഠനപ്രക്രിയകള്‍
  • ലാബ് - ലൈബ്രറി - ക്ളബ്ബ് - പഠയാത്ര, മേളകള്‍ എന്നിവ പ്രയോജനപ്പെടുത്തല്‍
  • ക്ളാസ് പാര്‍ലമെന്റ്, ക്ളാസ് പിടിഎ
  • യൂണിറ്റ് ടെസ്റ്റുകള്‍, ടേം ഇവാലുവേഷന്‍, സി.ഇ പ്രവര്‍വര്‍ത്തനങ്ങള്‍
  • പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍
  • രക്ഷാകത്തൃബോധനം
  • കൗണ്‍സിങ്ങുകള്‍, ഗൃഹസന്ദര്‍ശനം , അദ്ധ്യാപകര്‍ കുട്ടികളെ ഏറ്റെടുക്കുന്ന രീതികള്‍
  • അധികസമയ പഠനം, ഗൃഹപാഠങ്ങളുടെ സ്വഭാവം
  • വിവിധതലങ്ങളില്‍ നടന്ന മോണിറ്ററിങ്ങ് പ്രവര്‍ത്തനങ്ങള്‍
  • സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങളുടെ സാധ്യതകള്‍ - അധികൃതരുടെ ശ്രദ്ധ
  • അദ്ധ്യാപകരുടെയും കുട്ടികളുടേയും രക്ഷിതാക്കളുടേയും [ സ്വന്തം പ്രവര്‍ത്തന തലങ്ങളിലെ ] സന്തോഷവും തൃപ്തിയും
  • സാമൂഹ്യമായ ഇടപെടലുകളും സഹായങ്ങളും ശ്രദ്ധയും

തുടര്‍ പ്ളാനിങ്ങ്
  • വര്‍ഷാവസാന വിലയിരുത്തലുകള്‍ [ അദ്ധ്യാപകര്‍, കുട്ടി, രക്ഷിതാവ്, അധികൃതര്‍ ] അതിനനുസരിച്ചുള്ള തുടര്‍ പരിപാടികള്‍ എല്ലാ തലത്തിലും
  • എല്ലാവര്‍ക്കും സംതൃപ്തമായ ഒരു സ്കൂള്‍വര്‍ഷം എങ്ങനെ ഒരുക്കിയെടുക്കാമെന്ന ചിന്തയും പരിപാടികളും
  • നിശ്ചിത ഇടവേളകളില്‍ ശരിയായ വിലയിരുത്തലുകള്‍ , വേണ്ട മാറ്റങ്ങള്‍ ആലോചിക്കല്‍
  • ഹ്രസ്വകാല [ ഒരു വര്‍ഷം ] ദീര്‍ഘകാല [ 5-6 വര്‍ഷം ] പദ്ധതികള്‍
  • സാമൂഹികമായ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍
  • തനതു മാതൃകകള്‍ സാധ്യമാക്കാനുള്ള ആലോചനകള്‍

പാഠപുസ്തകങ്ങള്‍, അദ്ധ്യാപക സഹായികള്‍, വിവിധ മാന്വലുകള്‍ , ഉത്തരവുകള്‍, രേഖകള്‍ , പരിശീലന സഹായികള്‍ , പരിശീലനങ്ങള്‍ .... എന്നിവയെല്ലാം ഇക്കാര്യങ്ങളിലാണ്` ഊന്നുന്നത്. അതും വളരെ ശാസ്ത്രീയമായിത്തന്നെ. സ്കൂള്‍ മികവ് കാലാകാലങ്ങളില്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത് ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇതൊക്കെ മറന്ന് റിസള്‍ട്ട് വരുന്നതോടെ സുപ്രധാനകാര്യങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?


16 February 2015

എസ്.എസ്.എൽ.സി പരീക്ഷ 2015 മലയാളം പേപ്പർ 2



മലയാളം ഒന്നാം പേപ്പറിൽ വന്ന വ്യവഹാരരൂപങ്ങൾ പൊതുവെ ആവർത്തിക്കാതെ എല്ലാ കുട്ടികളേയും മുന്നിൽ കണ്ട് 10-11 ചോദ്യങ്ങളുമായി മലയാളം രണ്ടാം പേപ്പർ പ്രതീക്ഷിക്കാം. 2/ 4/ 6 സ്കോർ വീതമുള്ള ചോദ്യങ്ങൾ . ഒരു ചോദ്യത്തിന്ന് [ ഉപന്യാസം ] മിക്കവാറും ചോയ്സ് ഉണ്ടാവും.
ചോദ്യരൂപങ്ങൾ
  • എഡിറ്റിങ്ങ് - നല്ല ഭാഷ
  • വാങ്മയചിത്രം കുറിപ്പ്
  • സൂചനകൾ വ്യാഖ്യാനം കുറിപ്പ്
  • പ്രയോഗത്തിന്റെ ഭാവതലം കുറിപ്പ്
  • എഡിറ്റോറിയൽ
  • ജീവിതാവസ്ഥ / ജീവിത വീക്ഷണം കുറിപ്പ്
  • സാമൂഹ്യജീവിതം കുറിപ്പ്
  • പ്രസംഗം - ലഘുപന്യാസം
  • പത്രാധിപർക്ക് കത്ത്
  • കാവ്യബിംബം കുറിപ്പ്
  • മാതൃഭാഷ - ലഘുപന്യാസം
  • പ്രതികരണക്കുറിപ്പ്
  • താരതമ്യക്കുറിപ്പ്
    എന്നിങ്ങനെ വിവിധ മട്ടിലുള്ള ചോദ്യങ്ങളാണ്` ` പതിവ്.
    ഇതിനു പുറമേ കഥാപാത്രനിരൂപണം, അനുഭവക്കുറിപ്പ് തുടങ്ങിയവയും മനസ്സിലാക്കിവെക്കണം.
ചോദ്യങ്ങളുടെ ഉള്ളടക്കം
  • ഭാഷാപരമായ അറിവ് [ എഡിറ്റിങ്ങിൽ ]
  • കവിതാസ്വാദനത്തിന്റെ വിവിധ തലങ്ങൾ [ താരതമ്യം, ജീവിത നിരീക്ഷണം …]
  • കവിതകൾ, കാവ്യാത്മകമായ ഗദ്യം ആസ്വാദനം
  • പാഠങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച അറിവ്
  • വിവിധ വ്യവഹാരരൂപങ്ങൾ കൈകാര്യം ചെയ്യാനുള്ള ധാരണ
  • പാഠപുസ്തകത്തിന്ന് പുറത്തുനിന്നുള്ള ഗദ്യ - പദ്യ ഭാഗങ്ങൾ ആസ്വദിക്കാനുള്ള ശേഷി
ഇങ്ങനെ വിവിധ തലങ്ങളിൽ ചോദ്യ ഉള്ളടക്കം

09 February 2015

എസ്.എസ്.എൽ.സി - 2015 മലയാളം ഒന്നാം പേപ്പർ [ കേരളപാഠാവലി ]


ചോദ്യപേപ്പർ രൂപഘടന 1

മലയാളം ഒന്നാം പേപ്പർ 40 സ്കോറും ഒന്നര മണിക്കൂർ സമയവും ആണ്`. 15 - 16 ചോദ്യങ്ങളിൽ
1 സ്കോറിന്റെ 4 ചോദ്യങ്ങൾ
2 സ്കോറിന്റെ 2-4 ചോദ്യങ്ങൾ
4 സ്കോറിന്റെ 4-5 ചോദ്യങ്ങൾ [ ലഘുപന്യാസം : ചോയ്സ് ഉണ്ടാവാം ]
6 സ്കോറിന്റെ 1 ചോദ്യം [ ഉപന്യാസ രചന : ചോയ്സ് ഉണ്ടാവും ]
6 സ്കോറിന്റെ ആസ്വാദനമെഴുതാനുള്ള ഒരെണ്ണം [ പാഠപുസ്തകത്തിൽ നിന്നു പുറത്തുള്ളത് ]
പൊതുവെ ഇതാണ്` ചോദ്യപേപ്പറിന്റെ ഘടന . അതുകൊണ്ടുതന്നെ സമയം, ഉത്തര ദൈർഘ്യം എന്നിവ കാലേകൂട്ടി ആലോചിക്കാനും തയ്യാറെടുക്കാനും കുട്ടികളെ ക്ളാസിൽ പരിശീലിപ്പിച്ചിരിക്കും.

ചോദ്യപേപ്പർ ഉള്ളടക്ക ഘടന 2

പ്രയോഗത്തിന്റെ അർഥം / സമാനപ്രയോഗം / ശരിപ്രയോഗം ]
ഒറ്റപ്പദം / പദം പിരിക്കൽ

16 August 2014

പരീക്ഷയും പഠനം തന്നെ


ഈ വര്‍ഷത്തെ സ്കീമൊഫ് വര്‍ക്കില്‍ പാദവാര്‍ഷിക പരീക്ഷ എന്നൊരു സങ്കല്പ്പമില്ല എന്നു തോന്നുന്നു. അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം ആദ്യത്തെ 4-5 യൂണിറ്റുകള്‍ കഴിഞ്ഞാല്‍ നിഷ്കര്‍ഷിക്കുന്നുണ്ടുതാനും. ആരൊക്കെ എന്തൊക്കെ മാറ്റം ആഗ്രഹിച്ചാലും നടന്നു പോകുന്ന ചില സമ്പ്രദായങ്ങളില്‍ മാറ്റം വരില്ല എന്നു തോന്നുന്നു. അതാണ് ഈ ഓണാവധിക്കുമുന്പുള്ള പരീക്ഷാ ഒരുക്കം തെളിയിക്കുന്നത് .

ആദ്യപാദപ്പരീക്ഷ. ഒന്നോ രണ്ടോ യൂണിറ്റ് പരീക്ഷകള്‍ക്കുശേഷം വരുന്ന ആദ്യ ടേം പരീക്ഷ എന്ന നിലയില്‍ പൊതുവെ കുട്ടികള്‍ക്ക് എളുപ്പമായിരിക്കും. ആദ്യ ഒന്നോ രണ്ടോ യൂണിറ്റ് എന്ന് ഉറപ്പിച്ചു പറയാന്‍ നിലവില്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഇതുവരെ എടുത്തതൊക്കെ പഠിച്ചുവെക്കുക എന്നു മാത്രമേ വിജയത്തിന്ന് ഉറപ്പുണ്ടാക്കാനാവൂ.

4 സംഗതികളിലാണ്` പഠനവും പരീക്ഷയും ഊന്നുന്നത്
  1. പാഠങ്ങളുടെ ഉള്ളടക്കം
  2. യൂണിറ്റിന്റെ പൊതു ഉള്ളടക്കം
  3. ഉള്ളടക്കം പ്രകടിപ്പിക്കാനുള്ള വ്യവഹാരരൂപങ്ങള്‍
  4. മൂല്യ നിര്‍ണ്ണയ സൂചകങ്ങള്‍

കാലിലാലോലം ചിലമ്പുമായ് എന്ന

26 April 2014

റിസള്‍ട്ട് വന്നൂ... പക്ഷെ,



2014 എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുന്നതിന്ന് മുന്പ് [ മാര്‍ച്ച് 9 ] മാധ്യമം ദിനപത്രത്തില്‍ "പരീക്ഷ കഴിഞ്ഞാല്‍ " എന്ന ലഘുലേഖനം ഞാനെഴുതിയിരുന്നത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
നമ്മുടെ കുട്ടികളുടെ പെര്‍ഫോമന്‍സ് / പ്രയാസങ്ങള്‍ വിലയിരുത്താന്‍ കഴിയും
തുടര്‍ വര്‍ഷങ്ങളിലേക്ക് [ കുട്ടിക്കും മാഷിനും ] സഹായകമാവും
നാളെ വരുന്ന പത്രാഭിപ്രായം / വിദഗ്ദ്ധാഭിപ്രായം നമ്മുടെ കുട്ടികളുടെ യാഥാര്‍ഥ്യവുമായി ഇണങ്ങുന്നുണ്ടോ എന്നു തീരുമാനിക്കാനാവും .

പരീക്ഷ കഴിയുന്നതോടെ കുട്ടി സ്വതന്ത്രനാവുന്നുവെങ്കിലും അദ്ധ്യാപകന്റെ ചുമതല കുറേകൂടി വിപുലപ്പെടുകയാണ്` ചെയ്യുന്നത്. സ്കൂള്‍ എന്ന പ്രസ്ഥാനം ഒരു പരീക്ഷയില്‍ നിന്ന് തുടര്‍വര്‍ഷങ്ങളിലേക്ക് മുന്നോട്ടുപോകയാണ്`. കൂടുതല്‍ മികവുകളിലേക്ക് സ്കൂളും അദ്ധ്യാപകനും പോയേ മതിയാവൂ. സ്കൂളിന്റേയും അദ്ധ്യാപകന്റേയും

05 March 2014

പരീക്ഷ കഴിഞ്ഞാല്‍ .....


പരീക്ഷയെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തല്‍ കൃത്യമായി ശേഖരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഓരോ സ്കൂളിനും ചെയ്യാന്‍ കഴിയണം



പരീക്ഷയെ അദ്ധ്യാപകര്‍ വിലയിരുത്താറുണ്ട്
എളുപ്പമായിരുന്നോ
താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ
മിടുക്കന്മാര്‍ / മിടുക്കികള്‍ ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ
ചോദ്യങ്ങളില്‍ തെറ്റു വല്ലതുമുണ്ടോ
ഔട്ടോഫ് സിലബസ്സ് ഉണ്ടോ
പതിവില്ലാത്തവ ഉണ്ടോ
എന്നിങ്ങനെ. അതു അദ്ധ്യാപകന്റെ ഇത്രയും ദിവസത്തെ അദ്ധ്വാനത്തെ ആശ്വസിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യും. തുടര്‍ വര്‍ഷങ്ങളില്‍ ഇത് അദ്ധ്യാപകന്ന് പ്രയോജനം ചെയ്യും.

ഇതുമാത്രം പോര
എവാലുവേഷന്‍ ടൂള്‍ എന്ന നിലയില്‍

03 January 2014

ഉത്തരമല്ല, മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ പഠിപ്പിക്കൂ.



പരീക്ഷ എഴുതിക്കഴിയുന്ന കുട്ടിക്ക് ജയ- പരാജയ തീര്‍ച്ച ഉണ്ടാക്കാന്‍ കഴിയണം. ഇന്നിപ്പോള്‍ പരിക്ക്ഷയെഴുതിക്കയുന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും 'ജയിക്കില്ലേ ? 'എന്നു ചോദിച്ചാല്‍ അറിയില്ല .... റിസല്‍ട്ട് വരട്ടെ... എന്നാണ്` ഉത്തരം …

ഉത്തരമെഴുത്ത് നമ്മുടെ കുട്ടികള്‍ എന്നോ തുടങ്ങിയതാണ്`. പക്ഷെ, ഉത്തരത്തിന്റെ ഘടകങ്ങള്‍ ഒട്ടും തന്നെ അറിയാതെയാണ്` കുട്ടി എഴുതുന്നത് എന്നതാണ്` പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ എഴുതിയ ഉത്തരത്തെക്കുറിച്ച് ആത്മവിശ്വാസമില്ല. പഠിച്ചതുപോലെ, പഠിപ്പിച്ചതുപോലെ, പുസ്തകത്തിലുള്ളതുപോലെ ....എഴുതി എങ്കിലും അതു തന്നെയായിരുന്നോ ഉത്തരം എന്ന് ഉറപ്പില്ല.... ഉറപ്പുണ്ടെങ്കിലും മുഴുവന്‍ മാര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ല... ഇതു പരിഹരിക്കാനായാല്‍ പരീക്ഷയില്‍ വലിയ ആത്മവിശ്വാസം ഉളവാക്കാനാവും.

ഉത്തരം ഉള്ളടക്കമാണ്`. ഉള്ളടക്കം ആവശ്യപ്പെടുന്ന രൂപഘടനയില്‍ പ്രകടിപ്പിക്കാനാവലാണ്`. ഉള്ളടക്കം ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍നിന്ന് നേരത്തെ സ്വാംശീകരിച്ചതാണ്`. അത് ചിലപ്പോള്‍ ഭാഷയിലെ സ്ത്രീ പദവിയെകുറിച്ചുള്ള കാര്യങ്ങളാകാം. ചിലപ്പോള്‍ ഭൂഖണ്ഡങ്ങളുടെ നിരങ്ങി നീങ്ങലാകാം. അല്ലെങ്കില്‍ വൈദ്യത സംശ്ളേഷണം. ത്രികോണത്തിന്റെ പാര്‍ശ്വബന്ധം.... എന്തുമാവാം. ഈ ഉള്ളടക്കം ഉത്തരത്തില്‍ പ്രകടിപ്പിക്കേണ്ടത് ഉപന്യാസം, കത്ത്, ഭൂപടവായന, ഇക്വേഷന്‍സ്, ഡയഗ്രരചന, വിസ്തീര്‍ണ്ണം കണ്ടെത്തല്‍, പട്ടിക രൂപീകരിക്കല്‍.... ഇങ്ങനെയൊക്കെയാവാം.

03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

  • ശിശുകേന്ദ്രീകൃതം
  • പ്രവർത്തനാധിഷ്ടിതം
  • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
  • ഭിന്നശേഷികൾ
  • ഭിന്ന നിലവാരക്കാരായ കുട്ടികൾ
  • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി..യും, ടി..യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
  • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
  • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
  • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
  • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
  • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
  • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു

16 February 2013

ഇനി നല്ലൊരു പരീക്ഷക്ക് ഒരുങ്ങാം

Published in Janayugam-sahapadi
sslc exam help

എസ്.എസ്.എല്‍.സി. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയാവുകയാണ്`. ഇനി പരീക്ഷ. ആദ്യം മലയാളം [പ്രധാന ഭാഷ] തന്നെ. സഹായിക്കാന്‍ എല്ലാവരും ഒപ്പമുണ്ട്. നല്ലൊരു വിജയം ആശംസിക്കാം.


ഇതുവരെ ക്ളാസിലും വീട്ടിലും ഒക്കെ പഠിക്കുകയായിരുന്നു. ആഴത്തിലുള്ള പഠനം. ഒരുക്കത്തില്‍ പരീക്ഷക്ക് പഠിക്കലാണ്`. ഇതുവരെ പഠിച്ചുറപ്പിച്ച സംഗതികള്‍ പരീക്ഷമാത്രം കേന്ദ്രീകരിച്ചായിരുന്നില്ല. അധികം അറിവ്, ആഴത്തിലുള്ള അറിവ്, അറിവ് നിര്‍മ്മിക്കുന്നതിന്റെ ആഹ്ളാദം, പരസ്പര സഹായവും പരസ്പര അംഗീകാരവും പ്രോത്സാഹനവും, ചൂടേറിയ ചര്‍ച്ചകള്‍, മൂര്‍ച്ചയുള്ള ചിന്ത, പുതിയ ഉള്‍ക്കാഴ്‌‌ച്ചകള്‍... അങ്ങനെയൊക്കെയായിരുന്നു. ക്ളാസ്‌‌മുറിയും വീടും കൂട്ടുകാരും എല്ലാം ചേര്‍ന്നുള്ള അറിവിന്റെ ഉത്സവപ്പറമ്പ്. പരീക്ഷ ഇതില്‍നിന്നും അല്പ്പം വ്യത്യ്സതമാണ്` . ആ ധാരണയാണ്` പരീക്ഷക്കുള്ള ഒന്നാമത്തെ പാഠം.

14 February 2013

ചോദ്യരൂപങ്ങള്‍

SSLC HELP


ഭാഷാവിഷയങ്ങളില്‍ നല്ലൊരുഭാഗം ചോദ്യങ്ങളും ഭാഷാവ്യവഹാരരൂപങ്ങളെ ആസ്പദിച്ചാണല്ലോ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരരൂപങ്ങളെ സംബന്ധിച്ചുള്ള ഘടനാപരമായ അറിവ് പ്രധാനമാണ്`. കഴിഞ്ഞകാലങ്ങളിലെ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചിലത് തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.

13 February 2013

സമഗ്രാവലോകം

sslchelp
പരീക്ഷക്കുമുന്പ് പഠിക്കാനുള്ള പാഠങ്ങളും പരീക്ഷക്ക് വരാവുന്ന പ്രവര്‍ത്തനങ്ങളും പൊതുവേ സമഗ്രമായഒരു അവലോകനത്തിന്ന് വിധേയമാക്കാന്‍ സമയമായിട്ടുണ്ട്. മലയാളം കേരളപാഠാവലി [10 ക്ളാസ്] ആദ്യം നോക്കാം.

Hall Tickets as a study materiel

Re-Publishing 

sslchelp

ഹാൾ ടിക്കറ്റുകൾ 'വിതരണം' ചെയ്യരുത്

വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ .......  നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

23 January 2013

ഇനി പരീക്ഷക്കൊരുങ്ങാം

-->

പരീക്ഷകളില്‍ ആദ്യം മലയാളം പരീക്ഷയാണ്`. ആദ്യം മുതല്‍ നടക്കുന്ന പരീക്ഷാപരിശീലനങ്ങളിലും ഇങ്ങനെയാണ്`. ഭാഷാ പരീക്ഷ എന്ന നിലയില്‍ തുടര്‍ന്ന് അല്പ്പം പരിഭ്രമം കൂറയുന്നതിന്ന് ഈ തുടക്കം നല്ലതാണ്`.കുറച്ചൊന്ന് ശ്രദ്ധിച്ച് നല്ല സ്കോറ്
വാങ്ങാന്‍ കഴിയുന്നതോടെ കുട്ടിക്ക് പരീക്ഷാപ്പേടി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ എന്തൊക്കെയാണ്` ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം :

ദ്വിതല സമീപനം

പാഠഭാഗങ്ങള്‍ പഠിക്കുന്നത് ഒന്ന്) പാഠങ്ങളിലെ ഉള്ളടക്കം സ്വാംശീകരിക്കുനതിന്ന് രണ്ട്) പാഠഭാഗങ്ങള്‍ പ്രയോജനപ്പെടുത്തി ഭാഷാശേഷികള്‍ കൈവരിക്കുന്നതിന്ന്
രണ്ടും പ്രധാനപ്പെട്ടവതന്നെ. ഉള്ളടക്കം ഭാഷയുടെ വികാസപരിണാമങ്ങളും തത്തല്‍ സ്ഥിതിയും നല്കുന്നതിനോടൊപ്പം നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചുള്ള അറിവുകളും പ്രദാനം ചെയ്യുന്നു.

ഉള്ളടക്കം വിവരങ്ങളുമായി / അറിവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്`. പ്രധാനപ്പെട്ട എഴുത്തുകാര്‍, പ്രധാനപ്പെട്ട കൃതികള്‍, അവയിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, കാലകാലങ്ങളിലുണ്ടായ തീരുമാനങ്ങള്‍, നിലവിലുള്ള പരിസ്ഥിതിയില്‍ വന്നുചേരുന്ന വികാസങ്ങള്‍ / പരിണതികള്‍ , നാം സ്വയമേവ നടത്തുന്ന കണ്ടെത്തലുകള്‍ , എഴുതുന്ന രീതികളിലുണ്ടായ വളര്‍ച്ചകള്‍/

28 December 2012

സ്കൂള്‍ പരീക്ഷകളെ കുറിച്ചുതന്നെ

-->

കലാധരന്‍ മാഷ് പരീക്ഷകളിലെ മൂല്യഘടകത്തെക്കുറിച്ച്എഴുതിയിട്ടുണ്ട്. അതോടൊപ്പം ചര്‍ച ചെയ്യേണ്ട ഒന്നായി ഈ കുറിപ്പിനെ കാണാനാണ്` ആഗ്രഹിക്കുന്നത് എന്നാദ്യമേ പറയട്ടെ.

അദ്ധ്യാപകര്‍, ക്ളാസ് മുറിയില്‍ നിരന്തരം { എതുവിഷയവും ഏതു പീരിയേഡും ] കുട്ടിയില്‍ മാനവിക മൂല്യങ്ങള്‍ ഉരുവപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ടേ ഇരിക്കയാണ്`.കരിക്കുലവും പാഠപുസ്തകവും ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളും ഒക്കെത്തന്നെ അടിമുടി ഇക്കാര്യത്തില്‍ അതീവ പ്ളാനിങ്ങ് ചെയ്തിട്ടുണ്ട്.

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയിലാണ്` മൂല്യനിര്‍ണ്ണയനത്തിന്നുള്ള പരീക്ഷകളും തയ്യാറാക്കിയിട്ടുള്ളത്. നിരന്തരമൂല്യനിര്‍ണ്ണയവും ടേം മൂല്യനിര്‍ണ്ണയവും നിലവാരപരിശോധനക്കൊപ്പം അധികപഠനത്തിന്നും നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള ഉപകരണങ്ങളാണ്`.

പരീക്ഷയുടെ സത്യം

പരീക്ഷകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെന്തൊക്കെയാണെങ്കിലും [ അദ്ധ്യാപനസഹായിയിലും മറ്റും വിവരിക്കുന്നു] പരീക്ഷയുടെ സത്യം ഇതിനൊക്കെ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്`. കുട്ടികളിലെ സകല മൂല്യബോധങ്ങളേയും പരീക്ഷകള്‍ അട്ടിമറിക്കുന്നു. പരീക്ഷകളുടെ പൊതുരീതികളെല്ലാം ഇതു വെളിവാക്കുന്നതാണ്`. എല്ലാ പരീക്ഷയും കുട്ടിക്ക് ആത്യന്തികമായി നല്കുന്നത് ആത്മവിശ്വാസരാഹിത്യവും ഭയവും വെറുപ്പും തന്നെയാകുന്നു. പരീക്ഷക്ക് തുടര്‍ച്ചയായുള്ള മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും കൂടി ഈ നിഷേധാത്മകഭാവം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു. സാങ്കേതികമായി വിജയിക്കുന്ന കുട്ടിക്കുപോലും കഴിഞ്ഞ ഓരോ പരീക്ഷയും ദു:സ്വപ്നങ്ങള്‍ മാത്രമായി പരിണമിക്കുന്നു. പഠനവും പരീക്ഷയുമില്ലാത്ത സ്വതന്ത്ര ജ്ഞാനത്തിന്റെ വിപുലമായ കളിയിടങ്ങള്‍ കുട്ടി മോഹിക്കുന്നു.

07 March 2012

ഇനി പരീക്ഷക്ക് മുന്‍പുള്ള ഒരോട്ടം




പരീക്ഷക്കുമുന്‍പ് ആകെ ചെയ്യാനുള്ളത് പഠിച്ചവയിലൂടെ ഒരോട്ടം ഓടുക എന്നതു മാത്രമാണ്`. പുതിയതൊന്നും പഠിക്കാന്‍ മെനക്കെടാറില്ല ആരും. കാരണം പരീക്ഷ സുഖകരമായ ഒരു വിജയം മാത്രമാണ്` ഉണ്ടാക്കുന്നത്. അത് നിസ്സാരവുമല്ല.

മലയാളം പാഠങ്ങളിലൂടെ

നമ്പ്ര് യൂണിറ്റുകള്‍ പ്രധാനാംശങ്ങള്‍ ചിന്തിച്ചുറപ്പിക്കേണ്ടവ.
1 1
'വാക്കാം വര്‍ണ്ണക്കുടചൂടി'
'വാക്കാം വര്‍ണ്ണക്കുടചൂടി'


ഒരു ജനതയുടെ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്` ഭാഷ.
മനുഷ്യന്റെ സ്വത്വവുമായാണ്` ഭാഷ കണ്ണി ചേരുന്നത്.
ഭാഷ= മാതൃഭാഷ. മാതൃഭാഷയുടെ നാശം ഒരു ജനതയുടെ നാശമാകുന്നു.
നാം ചിന്തിക്കുന്നതും അറിവുണ്ടാക്കുന്നതും ഈ മാതൃഭാഷയിലൂടെ തന്നെയാണ്`.
നമ്മുടെ വികാരവിചാരങ്ങള്‍ പ്രകാശിപ്പിക്കുന്നത് മാതൃഭാഷയിലൂടെ തന്നെ.
നമുക്ക് [ എല്ലാര്‍ക്കും അവരവരുടെ ] മാതൃഭാഷയെ സംരക്ഷിക്കേണ്ടതുണ്ട്.
മനുഷ്യജീവിതത്തിന്റെ ഉച്ചവെയിലും തോരാമഴയത്തും വാക്കിന്റെ വര്‍ണ്ണക്കുടയാണ്` ഏവര്‍ക്കും രക്ഷ.
മാതൃഭാഷയുടെ പ്രാധാന്യം സ്പഷ്ടീകരിക്കുന്ന കാവ്യഭാഗങ്ങള്‍ - 'ദിക്കു തെറ്റിയ പക്ഷി', എന്റെ ഭാഷ', വാക്കിന്റെ കൂടെരിയുന്നു', സൗന്ദര്യപൂജ', എന്നീ പാഠങ്ങളില്‍ ... [ പ്രയോഗഭംഗി,ശൈലി... വൈവിധ്യം... പൊരുള്‍, കാവ്യസൗന്ദര്യം, ആശയപരമായ ശക്തി...
വാമൊഴിയുടെ ചന്തം.. ]


നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഭാഷ....
അന്യഭാഷാ പ്രേമം..അടിമത്തം..അവഗണന...ശത്രുതാഭാവം[ മലയാളം സംസാരിച്ചാല്‍ ശിക്ഷ!] സംസ്കാരത്തിന്റെ നാശം...

ഭാഷയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍...
നമ്മുടെ ഭാഷയുടെ ശക്തി സൗന്ദര്യങ്ങള്‍ തിരിച്ചറിയല്‍ [ മലയാള സാഹിത്യത്തിന്റെ ഭംഗി] ...
സ്വന്തം ഭാഷയില്‍ ചിന്തിക്കുക, എഴുതുക...
ഭാഷ നമ്മുടെ പൂര്‍വികരില്‍ നിന്നും നമുക്ക് കിട്ടിയ വരദാനമാകുന്നു. ആയത് നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ നമുക്ക് ധാര്‍മ്മികമായ ബാധ്യതയുണ്ട്.
2 2
'വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍'
'വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍'


സ്നേഹരഹിതമായ ആധുനിക ലോകജീവിതത്തെക്കുറിച്ചുള്ള വേവലാതി.
സ്നേഹാര്‍ദ്രതയിലേ ജീവിതം വികസിക്കൂ; നിരാര്‍ദ്രമായ ജീവിതം ലോകത്തെ മുഴുവന്‍ മരുഭൂമിയാക്കുന്നു.
വിഭാഗീയതകള്‍ സ്നേഹം കൊണ്ടേ ഇല്ലാതാക്കാനാകൂ.
നാഗരികതയും ഉപഭോഗതൃഷ്ണയും സ്നേഹം ഇല്ലാതാക്കുന്നുണ്ട്. ഇവ രണ്ടും 'സ്വന്തം കാര്യം ' മാത്രമായി ജീവിതത്തെ ചുരുക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്`....
സമൂഹ്യബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടേ സ്നേഹബന്ധങ്ങള്‍ വളര്‍ത്താനാകൂ. നാമിന്ന് നേടിയിരിക്കുന്ന പുരോഗതിയെല്ലാം സാമൂഹവുമായി ബന്ധപ്പെട്ട സ്നേഹം കൊണ്ട് മാത്രമാണ്`.
വൈകാരികതയിലേ സ്നേഹം വളരൂ. വിചാരപരമായ ശക്തിക്കൊപ്പം വൈകാരികമായ ശക്തിയും മനുഷ്യന് വേണം.




സ്നേഹാര്‍ദ്രമായ ജീവിത നിമിഷങ്ങളെ ചൂണ്ടിക്കാണിക്കുന്ന കാവ്യ ഭാഗങ്ങള്‍ : 'കൊച്ചു ദു:ഖങ്ങളുറങ്ങൂ', ബ്രഃമാലയം തുറക്കപ്പെട്ടു', തോരാമഴ', എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍'


സ്നേഹസാന്ദ്രമായ ജീവിതം തന്നെയാണ്` ഏറ്റവും പ്രധാനം ...
മഹനീയമായ മനുഷ്യബന്ധങ്ങള്‍ രൂപം കൊള്ളുന്നതും ആവിഷ്കരിക്കുന്നതും സ്നേഹത്തില്‍ നിന്നുകൊണ്ടാണ്`.


വ്യക്തികള്‍ തമ്മിലുള്ള സ്നേഹം സമൂഹവുമായുള്ള സ്നേഹത്തിനും ജീവിതത്തിന്റെ വികാസത്തിനും പ്രധാനപ്പെട്ടതാണ്`.
നഷ്ടപ്പെടുന്ന സ്നേഹലോകം
സ്നേഹം നഷ്ടപ്പെടുന്ന ഒരു ലോകം പ്രകൃതിയുടെ നാശം കൂടിയാണ്`.
സമൂഹത്തിലെ നന്മകളുടെ നാശമാകുന്നു ഇത്. സംസ്കാരത്തിന്റേയും ധാര്‍മ്മികതകളുടേയും നാശമാകുന്നു.
വ്യക്തികളെ പരസ്പരം മനസ്സിലാക്കിക്കുന്നത് ഈ സ്നേഹം തന്നെ.
സമൂഹത്തിലെ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നലകാന്‍ കഴിയുന്നതും ഈ സ്നേഹം കൊണ്ടുതന്നെ.
സ്നേഹംകൊണ്ടേ വ്യക്തിയില്‍ ഉത്ക്കണ്‍ഠയും ദുഖവും ഉണ്ടാവൂ ; വ്യക്തിയോടൂം സമൂഹത്തോടും മനുഷ്യകുലത്തോടും.
സ്നേഹരാഹിത്യത്തെ എവിടെയും ചൂണ്ടിക്കാണിക്കയും എതിര്‍ക്കയും വേണം. സ്നേഹിക്കുന്നവരോട് പങ്കുചേരണം....




3 3
'അലയും മലയും കടന്നവര്‍'
'അലയും മലയും കടന്നവര്‍'
സ്വന്തം നാട് എല്ലാര്‍ക്കും പ്രിയപ്പെട്ടത്.ഒരാളിന്റെ ചരിത്രവും സംസ്കാരവും കുടുംബബന്ധങ്ങളും പൈതൃകവും ഓര്‍മ്മകളും എല്ലാം നാട്ടിലാണ്`.
മറുനാട്ടില്‍ എല്ലാരും അന്യരാണ്`. അന്യനായി പ്പോകുന്ന അവസ്ഥയാണ്` പ്രവാസം. എല്ലാ പ്രവാസിയും എപ്പോഴും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. ഗൃഹാതുരത്വം പ്രവാസിക്ക് കൂടപ്പിറപ്പ്..


പ്രവാസിയാകേണ്ടിവരുന്ന അവസ്ഥ ഒട്ടും സുഖകരമല്ല. ദുരിതപൂര്‍ണ്ണമാണ്`.
മനുഷ്യന്‍ മാത്രമല്ല സമൂഹങ്ങള്‍ പോലും പ്രവാസികളാക്കപ്പെടുന്നു.
കേരളീയന്ന് പ്രവാസം തൊഴിലുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളത്.
പ്രവാസിയുടെ വികാരങ്ങള്‍ സവിശേഷതയുള്ളതാണ്`. അത് അവരില്‍ ചിലര്‍ ആവിഷ്ക്കരിക്കുന്നുമുണ്ട്.
പ്രവാസം മലയാളത്തില്‍ നല്ല രചനകള്‍ തന്നു.


പ്രവാസം നയിക്കേണ്ടിവരുന്നവന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന കൃതികള്‍ : 'ആടുജീവിതം', ആസ്സം പണിക്കാര്‍ '


പ്രവാസജീവിതത്തിന്റെ ദുരിതങ്ങള്‍ വായനക്കാരനെ ബോധ്യപ്പെടുത്തുന്ന കൃതികള്‍...
കൃതിയിലെ ഭാഷ, പ്രയോഗങ്ങള്‍, ശൈലികള്‍, കാവ്യഭംഗികള്‍, പ്രകൃതിവര്‍ണ്ണന.. ....
ജീവിതദര്‍ശനം, വികാരമണ്ഡലം....
ദുരിതങ്ങളിലും നാടിനെ കുറിച്ചുള്ള മധുരമയമായ ഓര്‍മ്മകള്‍... നാട്ടിലുള്ള പ്രിയപ്പെട്ടവര്‍....


'നന്നായി' ജീവിക്കാന്‍ സ്വന്തം മക്കള്‍ വിദേശത്തുപോയി ജോലിചെയ്യാനാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഏറുന്ന കാലം. .. തൊഴില്‍, ജീവിത [സാമൂഹ്യ] സുരക്ഷ...ധനാര്‍ത്തി...
അന്യനാട്ടില്‍ വഞ്ചിക്കപ്പെടുന്നവര്‍...


ഈ നാട് നമ്മുടെ മാത്രമല്ല; പ്രവാസത്തിലുള്ളവരുടെ കൂടിയാണ്`.




4 4
'കാലിലാലോലം ചിലമ്പുമായ്..'
'കാലിലാലോലം ചിലമ്പുമായ്..'


കല ഒരു ജനവിഭാഗത്തിന്റെ സംകാരത്തിന്റെ ഭാഗമാണ്`.
കാലത്തിനനുസരിച്ചും സാഹചര്യങ്ങള്‍ മൂലവും കലയില്‍ പുതുമകള്‍ വരും...


കലകള്‍ രൂപപ്പെട്ട സാമൂഹ്യ - സാംസ്കാരിക പശ്ചാത്തലം, അവയിലുണ്ടാകുന്ന മാറ്റങ്ങള്‍ കലയെയും കലാഭിരുചിയേയും ബാധിക്കുന്നതെങ്ങനെ...


കഥകളി, കൂടിയാട്ടം എന്നീ ക്ളാസിക്ക് കലകളുടെ ഘടന, സാഹിത്യം, അവതരണച്ചിട്ടകള്‍....
ചിത്രകലാസ്വാദനം, വിമര്‍ശനം...


കലകളുമായി ബന്ധപ്പെട്ട കൃതികള്‍ : ' ചെറുതായില്ല ചെറുപ്പം', മുരിഞ്ഞപ്പേരീം ചോറും ', 'ആര്‍ട്ടറ്റാക്ക്'
കാവ്യസൗന്ദര്യം, പദഭംഗി, പ്രയോഗഭംഗി, വര്‍ണ്ണനാപാടവം, ഔചിത്യം, ഭാഷാഭംഗി....
[സാഹിത്യം] ലിഖിതം, വാചികം
സമ്പന്നമായൊരു കലാപാരംപര്യം കേരളത്തിനുണ്ട്.
കലകളെ കേരളീയര്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കല രൂപപ്പെട്ട സാമൂഹ്യസാഹചര്യം പ്രധാനം.
കലയുടെ ലക്ഷ്യം- സമൂഹ്യമാറ്റം. [സാമൂഹ്യ വിമര്‍ശനം]
മാറുന്ന കാലം - മാറുന്ന ആസ്വാദനം
പാഠം കേന്ദ്രീകരിച്ച്-
കയ്യേറ്റങ്ങള്‍, യൗവനം വന്നുദിച്ചും മാറാത്ത കുട്ടിത്തം. കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരും ഉള്‍ക്കൊള്ളാത്തവരും. [ കാലത്തിനനുസരിച്ച് കോലം കെട്ടാന്‍ കൂട്ടാക്കാത്തവര്‍]
സമകാലിക കലാസ്വാദനം....
ചിട്ടയുള്ള കല- ചിട്ടവിട്ട കല
കലാലക്ഷ്യത്തിലെ സമകാലിക പ്രസക്തി
കലയും കച്ചവടവും


5 5
'ഇരുചിറകുകളുമൊരുമയിലങ്ങനെ'
'ഇരുചിറകുകളുമൊരുമയിലങ്ങനെ'


സ്ത്രീ-പുരുഷ തുല്യത... സാമൂഹികനീതി ആണിനും പെണ്ണിനും..
സമൂഹത്തില്‍ സ്ത്രീക്ക് [ പെണ്‍കുട്ടി ] നേരേയുള്ള അതിക്രമങ്ങള്‍, വിവേചനം, ജനാധിപത്യത്തിന്റെ ശോഷണം....


സ്ത്രീക്കും സ്വന്തം വ്യക്തിത്വവും സ്വന്തം ലോകവുമുണ്ട്...
പുരുഷന്റെ അടിമയല്ല സ്ത്രീ....


സ്ത്രീക്കുനേരേയുള്ള വിവേചനങ്ങള്‍ തടയേണ്ടതുണ്ട്.. സമൂഹം അതിനൊത്ത് വളര്‍ന്നാലേ പുരോഗതി പ്രാപിച്ച സമൂഹം എന്ന് പറയാനാവൂ...
സ്ത്രീയുടെ വ്യക്തിത്വവും പ്രവൃത്തികളും അംഗീകരിക്കുന്ന സാഹിത്യകൃതികള്‍ പഠിക്കുക: 'ഇവള്‍ക്കുമാത്രമായ്', സാഹിത്യത്തിലെ സ്ത്രീ', യാത്രാമൊഴി'


കാവ്യസൗന്ദര്യം, പദ- ശൈലി- പ്രയോഗഭംഗികള്‍, ഉള്ളടക്കം - ആശയഭംഗി, സ്ത്രീപക്ഷ രചനകള്‍...


പാഠങ്ങളിലൂന്നി:
സ്ത്രീയുടെ സാമൂഹ്യപദവിയില്‍ ആധുനികസമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റം... പുരുഷാധിപത്യത്തില്‍ നിന്ന് വിടുതല്‍ നേടുന്ന സ്ത്രീ... അതിക്രമങ്ങളെ ചെറുക്കുന്ന സ്ത്രീ....
പരിഷ്കൃതസമൂഹത്തില്‍ സ്ത്രീക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍...
സ്ത്രീവിരുദ്ധ ചൊല്ലുകള്‍, പ്രയോഗങ്ങള്‍...
സാഹിത്യത്തിലെ സ്ത്രീ- സിനിമ[സീരിയലിലെ] യിലെ സ്ത്രീ.. വ്യത്യാസം.
ആശാന്റെ സീതാദേവി, സ്വന്തം ജീവിതം നോക്കിക്കാണുന്ന സ്ത്രീ... ഭര്‍ത്താവിനെ വിലയിരുത്തുന്ന സ്ത്രീ...


സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉള്ള ഒരു സമൂഹത്തിനേ പരിഷ്കൃതം എന്ന് അവകാശപ്പെടാനാകൂ.
ആധുനിക സ്ത്രീസങ്കല്പ്പം വിളംബരപ്പെടുത്തുന്ന സാഹിത്യം, കല...
6 6
'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം '
'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം '


മനുഷ്യത്വമുള്ളവനാണ്` മനുഷ്യന്‍.
തന്നെപ്പോലെയാണ്` എല്ലാ മനുഷ്യനും -എല്ലാവര്‍ക്കും ഈ ലോകത്ത് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്.


ഈ സമാധാനം ഇല്ലാതാക്കുന്നത് യുദ്ധങ്ങളാണ്`. യുദ്ധത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നു. അവരുടെ സ്ത്രീകളും കുട്ടികളും അനാഥരാക്കപ്പെടുന്നു. അഭയാര്‍ഥികള്‍ ഉണ്ടാവുന്നു. ലോകസമാധാനം ഇല്ലാതാവുന്നു.
സംസ്കാരങ്ങള്‍ നശിക്കുന്നു.നന്മകള്‍ ഇല്ലാതാവുന്നു. അധര്‍മ്മം നടമാടുന്നു.


സമാധാനപൂര്‍ണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനാണ്` മനുഷ്യന്‍ ശ്രമിക്കേണ്ടത്.




സമാധാനപൂര്‍ണ്ണമായ ഒരു ലോകം സങ്കല്പ്പനം ചെയ്യുന്ന സാഹിത്യ കൃതികള്‍ പരിചയപ്പെടുക: 'ഗാന്ധാരിവിലാപം', 'പട്ടാളക്കാരന്‍', അര്‍ജുനവിഷാദയോഗം'.
സാഹിത്യഭംഗി/ പദ-പ്രയോഗ-ശൈലി ഭംഗികള്‍/ രചനയുടെ കലാപരത/


ലോകസമാധാനം ഇല്ല്ലാതാക്കുന്ന അധാര്‍മ്മികതകള്‍ക്കെതിരെ: യുദ്ധം/ ജാതി, മത, രാജ്യ സമൂഹങ്ങള്‍- തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ -/ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദരിദ്രര്‍ക്കും അനാഥര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍/ പ്രതികരിക്കുക.


ലോകസമാധാനത്തിന്നുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍/ നിയമങ്ങള്‍/ ക്രമസമാധാനം/ മാനവമൈത്രി


മഹത്തായ കൃതികളെല്ലാം സമാധാനപൂര്‍ണ്ണമായ മനുഷ്യജീവിതം തന്നെയാണ്` വിഷയമാക്കുന്നത്.


പാഠം കേന്ദ്രീകരിച്ച്:
യുദ്ധത്തിന്റെ തിക്തഫലങ്ങള്‍ ഏറെയും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും.
കഥാപാത്രങ്ങളുടെ സവിശേഷതകള്‍.
സമകാലിക സംഭവങ്ങള്‍/ വാര്‍ത്തകള്‍/ പ്രതികരണം.


7 7
'കായിന്‍പേരില്‍ പൂമതിക്കുവോര്‍'
'കായിന്‍പേരില്‍ പൂമതിക്കുവോര്‍'


സ്വന്തം ജീവിതവിജയമെന്നത് തന്റെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ഈ ലോകത്തിന്റേയും വിജയം കൂടി ആവുന്നതോടെ മാത്രമേ 'വിജയ'മാകുന്നുള്ളൂ.
ആധുനിക ലോകം പലപ്പോഴും ഇങ്ങനെയല്ല ചിന്തിക്കുന്നത്. സ്വന്തം കാര്യം മാത്രമായി ജീവിതത്തെ കാണുന്നു.


സ്വന്തം ലാഭം/ സ്വന്തം ഉയര്‍ച്ച/ സ്വന്തം വികാരം/ എന്നിവയില്‍ പുതിയതലമുറ ഒതുങ്ങുന്നു.


സ്വന്തം കാര്യം നിസ്സാരമായിക്കണ്ട , ലോകസൗഖ്യത്തെ പ്രമപ്രധാന ജീവിതകര്‍മ്മമാക്കിയ ഒരുപാട് മഹാമനസ്സുകളുടെ ജീവിതം നമുക്ക് മതൃകയാവണം. അവരുടെ പ്രവര്‍ത്തനങ്ങളാണ്` ഈ പരിഷ്കൃതലോകം സൃഷ്ടിച്ചത്. അല്ലാതെ തന്‍ കാര്യം നോക്കികളല്ല.




മനുഷ്യനന്മവിളംബരം ചെയ്യുന്ന സാഹിത്യകൃതികള്‍ പരിചയപ്പെടണം: 'വിണ്ടകാലടികള്‍', ഉതുപ്പാന്റെ കിണര്‍', അടുത്തൂണ്‍' കടലിന്റെ വക്കത്ത് ഒരു വീട്'
പദ- പ്രയോഗ-ശൈലീ ഭംഗികള്‍/ കാവ്യസൗന്ദര്യം/ ഉള്ളടക്കം, ആശയഭംഗി....


അലസതയും സുഖലോലുപതയും മുഖമുദ്രയാക്കുന്ന പുതിയ മനുഷ്യന്‍... നമ്മുടെ നാട് കടന്നുപോന്ന പഴയകാലത്തെ വിസ്മരിക്കുന്നവര്‍... പൂര്‍വികരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം മനസ്സിലാക്കാതെ പോകുന്നവര്‍...


ജീവിതത്തിന്റെ ഉയര്‍ച്ച എന്നാല്‍ ഭൗതികമായത് മാത്രമല്ല; അനുഭവങ്ങള്‍ കൂടിയാണ്`. നിസ്സാരമെന്ന് തോന്നുന്നവ കൂടി [ ഒരു ഗാനം, ഒരു മുക്കുറ്റി... ] വലിയ അനുഭവങ്ങള്‍ നല്കും. അത് മനസ്സിലാക്കാനുള്ള ക്ഷമയും ത്യാഗബോധവും ഉണ്ടാവണമെന്നു മാത്രം . ...
ജീവിതത്തോടുള്ള കാഴ്ചപ്പാടാണ്` നവീകരിക്കേണ്ടത്....മറ്റു സഹജീവികളുമായുള്ള ബന്ധമാണ്` ഇത് സാധ്യമാക്കുന്നത്.




8 8
ദേശപ്പെരുമ '
'ദേശപ്പെരുമ '


ജനിച്ചുവളര്‍ന്ന നാട് നമ്മിലുണ്ടാക്കുന്ന വികാസം ചെറുതല്ല. നമ്മെ വള ര്‍ത്തിവലുതാക്കുന്നത് നമ്മുടെ നാട്- ദേശം തന്നെ.
ഏതാളിലും അവനവന്റെ ദേശം ഒരു തുണ്ട് ഭൂമിയല്ല. അനുഭവങ്ങളും വികാരങ്ങളുമാണ്`. എഴുത്തുകാരനില്‍ ഇത് പ്ര‌‌ത്യ‌‌ക്ഷമായി കാണാം ... അവരുടെ കൃതികളിലൂടെ.


ഈ കൃതികളില്‍ ദേശം പ്രകൃതിവര്‍ണ്ണനയല്ല; അനുഭൂതി പകരലാണ്`.
ഈ കൃതികളില്‍ ദേശം ആദര്‍ശമല്ല; അനുഭവമാണ്`... യാഥാര്‍ഥ്യമാണ്`...





ദേശാനുഭൂതി പകരുന്ന രചനകള്‍ ആസ്വദിക്കുക: ' പൊന്നാനി, 'തട്ടകം,'കടമ്മനിട്ട, 'ഉരുളികുന്നത്തിന്റെ ലുത്തീനിയ'.
ഭാഷാപരമായ സൗന്ദര്യം, ആവിഷ്കാര ശൈലി, ആഖ്യാനഭംഗി, ഐതിഹ്യങ്ങളുടെ പ്രയോഗം... ...


പാഠങ്ങളിലൂന്നി:
ദേശാനുഭവം നമ്പൂതിരി ആവിഷ്കരിക്കുന്നത് ചിത്ര രൂപത്തിലാണ്`. ചിത്രങ്ങള്‍ - ആളുകള്‍, സ്ഥലങ്ങള്‍, ആചാര സംസ്കാരങ്ങള്‍ ...എന്നിവ വിശദമാക്കുന്നു.
കഥ- നോവല്‍ ചരിത്ര രേഖയായി മാറുന്നു. അത്ര വിശദമായി ദേശചരിത്രം, ദേശ സംസ്കാരം അതില്‍ ഉള്ളടക്കമായി വരുന്നു.


ദേശം ഓര്‍മ്മയില്‍ അല്ല; യാഥാര്‍ഥ്യമാകുന്നു.
ദേശത്തിന്ന് ചരിത്രം മാത്രമല്ല; വര്‍ത്തമാന കാലവുമുണ്ട്. കവി ജീവിക്കുന്ന കാലം ഒട്ടും സുന്ദരമല്ല.ഭൂതകാല മാധുര്യങ്ങള്‍ ഇപ്പോഴുള്ള ദുരിതങ്ങള്‍ മറക്കാന്‍ സഹായകമല്ല.
നാട് നശിക്കുന്നത് സംസ്കാരം നശിക്കുന്നതിന്ന് കാരണമാവുന്നു...





JavaScript Free Code