ചോയ്സൊന്നും ഇല്ലാതെ പതിനെട്ട് ചോദ്യങ്ങളും 40 സ്കോറുമായി ഒന്നരമണിക്കൂർ ജീവശാസ്ത്രപരീക്ഷ വലിയ പരിക്കേൽപ്പിക്കതെയും മികവാർന്നവർക്ക് അതിനുള്ള അവസരങ്ങൾ ഒരുക്കിയും ഉയർന്ന സ്കോർലഭിക്കാൻ പാകത്തിലും നന്നായി നടന്നു. പരീക്ഷകൾ തിർന്ന സന്തോഷത്തിൽ കുട്ടികൾ ഉതസാഹത്തിമിർപ്പിലും.
മിക്കവാറും എല്ലാ ചോദ്യങ്ങളും ഘട്ടം ഘട്ടമായി ഉയർന്ന നിലവാരത്തിൽ പ്രവർത്തങ്ങൾ ഒരുക്കി. എല്ലാ കുട്ടികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുതന്നെ ഇത് സാധ്യമാക്കിയെന്നത് പ്രശംസനീയമാണ്. എന്നാൽ ചോദ്യങ്ങൾ പൊതുവെ എല്ലാം തന്നെ വളരെ സാമ്പ്രദായികമായ രീതിയിൽ ഉത്തരമെഴുതാനുള്ള നേരിട്ടുള്ള ചോദ്യങ്ങളായി എന്ന പോരായ്മ