Showing posts with label DISCOURSE. Show all posts
Showing posts with label DISCOURSE. Show all posts

26 April 2014

റിസള്‍ട്ട് വന്നൂ... പക്ഷെ,



2014 എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുന്നതിന്ന് മുന്പ് [ മാര്‍ച്ച് 9 ] മാധ്യമം ദിനപത്രത്തില്‍ "പരീക്ഷ കഴിഞ്ഞാല്‍ " എന്ന ലഘുലേഖനം ഞാനെഴുതിയിരുന്നത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
നമ്മുടെ കുട്ടികളുടെ പെര്‍ഫോമന്‍സ് / പ്രയാസങ്ങള്‍ വിലയിരുത്താന്‍ കഴിയും
തുടര്‍ വര്‍ഷങ്ങളിലേക്ക് [ കുട്ടിക്കും മാഷിനും ] സഹായകമാവും
നാളെ വരുന്ന പത്രാഭിപ്രായം / വിദഗ്ദ്ധാഭിപ്രായം നമ്മുടെ കുട്ടികളുടെ യാഥാര്‍ഥ്യവുമായി ഇണങ്ങുന്നുണ്ടോ എന്നു തീരുമാനിക്കാനാവും .

പരീക്ഷ കഴിയുന്നതോടെ കുട്ടി സ്വതന്ത്രനാവുന്നുവെങ്കിലും അദ്ധ്യാപകന്റെ ചുമതല കുറേകൂടി വിപുലപ്പെടുകയാണ്` ചെയ്യുന്നത്. സ്കൂള്‍ എന്ന പ്രസ്ഥാനം ഒരു പരീക്ഷയില്‍ നിന്ന് തുടര്‍വര്‍ഷങ്ങളിലേക്ക് മുന്നോട്ടുപോകയാണ്`. കൂടുതല്‍ മികവുകളിലേക്ക് സ്കൂളും അദ്ധ്യാപകനും പോയേ മതിയാവൂ. സ്കൂളിന്റേയും അദ്ധ്യാപകന്റേയും

14 February 2013

ചോദ്യരൂപങ്ങള്‍

SSLC HELP


ഭാഷാവിഷയങ്ങളില്‍ നല്ലൊരുഭാഗം ചോദ്യങ്ങളും ഭാഷാവ്യവഹാരരൂപങ്ങളെ ആസ്പദിച്ചാണല്ലോ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരരൂപങ്ങളെ സംബന്ധിച്ചുള്ള ഘടനാപരമായ അറിവ് പ്രധാനമാണ്`. കഴിഞ്ഞകാലങ്ങളിലെ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചിലത് തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.

13 February 2013

Hall Tickets as a study materiel

Re-Publishing 

sslchelp

ഹാൾ ടിക്കറ്റുകൾ 'വിതരണം' ചെയ്യരുത്

വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ .......  നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

11 February 2012

നാടിന്റെ വികസനം - കുട്ടികളുടെ വികസനപരിപ്രേക്ഷ്യം.


ഒരു സ്കൂള്‍ അതിന്റെ പരിസരമായ ഗ്രാമപഞ്ചായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പരിപ്രേക്ഷ്യം അവതരിപ്പിക്കുന്ന സവിശേഷമായ ഒരു പരിപാടി ഇന്നലെ [ 11-02-2012] കുണ്ടുര്‍കുന്ന് ഹൈസ്കൂളില്‍ നടന്നു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വിശ്രമം, സ്വാതന്ത്ര്യം, ലിംഗസമത്വം
എന്നിങ്ങനെ 10 വിഷയങ്ങളില്‍ 8,9,+1,+2 കുട്ടികള്‍ നടത്തിയ പഠനവും അവര്‍ തയ്യാറാക്കി അവതരിപ്പിച്ച വികസന രേഖയും ആണ്` അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് മെബര്‍മാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് മെംബര്‍, രക്ഷിതാക്കള്‍ തുടങ്ങി നല്ലൊരു സദസ്സ് ഉണ്ടായിരുന്നു.

സ്കൂളിന്റെ സുവര്‍ണ്ണജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ പരിപാടികളില്‍ ഒന്നായിരുന്നു ഇത്. മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തത്തോടെ നടന്ന പഠനം മുഴുവന്‍ സമൂഹത്തിന്റേയും ശ്രദ്ധയാകര്‍ഷിച്ചു.

Ref Post




17 August 2011

ഇവൾക്കുമാത്രമായ്…….


‘ആശയം ചർച്ചചെയ്യുക ‘ എന്ന പഠനപ്രവർത്തനം ഒരു കഥ/ കവിത/ നാടകം യെ  പൂർണ്ണമായോ അതിലെ ചില പ്രത്യേക വരികൾ മാത്രമെടുത്തോ ഭാഷാക്ലാസിലും തുടർന്ന് പരീക്ഷകളിലും ആവർത്തിച്ചു വരുന്ന ഒന്നാണ്. ‘ആശയം ചർച്ച ചെയ്യുക ‘ എന്ന പ്രക്രിയ ക്ലാസ്മുറിയിൽ അർഥപൂർണ്ണമായി നടത്തിയിട്ടുവേണം കുട്ടിയുടെ ഉത്തരം/ കുറിപ്പ് വിലയിരുത്താൻ.എന്നാൽ നമ്മുടെ പാഠപുസ്തകത്തിൽ അവധാരണചോദ്യങ്ങളുടെ സബ്രദായത്തിലാണ് ഇതു ഉൾപ്പെടുത്തുന്നത്.പക്ഷെ, നമുക്കിത് അവധാരണചോദ്യമായി പ്രവർത്തിപ്പിക്കാൻ കഴിയില്ലല്ലോ. ആശയംചർച്ചചെയ്യൽ ഒരു പഠനപ്രവർത്തനം തന്നെയാണ്. ഇങ്ങനെ:

‘ഇവൾക്കു മാത്രമായൊരുഗാനം പാടാ-
നെനിക്കു നിഷ്ഫലമൊരു മോഹം, സഖീ….’

ഈ വരികളുടെ ആശയം ചർച്ച ചെയ്യുക.

ഉത്തരം തയ്യാറാക്കാനുള്ള പ്രവർത്തനത്തിലെ ഏറ്റവും ആദ്യഘട്ടം ഈ വരികളിലെ ‘ആശയം ചർചചെയ്യാനുള്ള’ സ്വാഭാവികമായ ഉത്സുകത കുട്ടിയിൽ സൃഷ്ടിക്കുകയാണ്. വളരെ സ്വാഭാവികമായ രീതിയിൽ ഇതിലെ ആശയം ചർച്ചചെയ്യാനുള്ള തോന്നൽ കുട്ടിയിൽ ഉണ്ടാവണം.
‘ചർച്ച’ ഒരു കുട്ടിക്ക് ഒറ്റക്ക് സാധ്യമല്ല. അതുകൊണ്ട് ‘ചർച്ച ചെയ്യണമെന്ന് ‘ സത്യമായും അധ്യാപിക ആഗ്രഹിക്കുന്നെങ്കിൽ ഒന്നിലധികം കുട്ടികൾക്ക് ചർച്ച ചെയ്യാനുള്ള തോന്നലുണ്ടാവണം. ചർച്ചയുടെ ആവശ്യകത കുട്ടികൾക്ക് ഉണ്ടാവണം. ക്ലാസ്മുറിയും അധ്യാപികയും തമ്മിലുള്ള ബന്ധം ഔദ്യോഗികമാണെന്നതുകൊണ്ട് കുറച്ചു കുട്ടികൾക്ക് മാത്രം ആവശ്യകതാബോധം ഉണ്ടായാൽ പോര. മുഴുവൻ കുട്ടികൾക്കും ഉണ്ടാവണം. ഇവിടെ അധ്യാപികയുടെ ഇടപെടൽ വളരെ പ്രധാനവുമാണ്.

പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

1.    മുഴുവൻ കുട്ടികളോടും കവിത പൂർണ്ണമായി വായിക്കാൻ പറയുക (ശരിക്കാലോചിച്ചാൽ ആ യൂണിറ്റിലെ മുഴുവൻ പാഠങ്ങളും സമഗ്രമായെടുത്ത്  വേണം പ്രവർത്തനങ്ങൾ ചെയ്യാൻ. എന്നാൽ ഇതൊരു അവധാരണ ചോദ്യം പോലെയാണല്ലോ. )
2.    ഉള്ളടക്കം കുട്ടികൾ പരസ്പരം സംസാരിക്കട്ടെ
സംസാരിക്കാനുള്ള വിഷയങ്ങൾ BBയിൽ
[ (1) ആരെ കുറിച്ചാണ് കവി പറയുന്നത്? ‘ആരെ കുറിച്ചു’  എന്നു മനസ്സിലാക്കാൻ സഹായിച്ച സൂചനകൾ എന്തെല്ലാം? സൂചനകൾ ‘ ഈ ആളെ ‘ പരിചയപ്പെടുത്തുന്നതിൽ എന്തെങ്കിലും സവിശേഷകൾ കവി ഉൾക്കൊള്ളിക്കുന്നുണ്ടോ? [സവിശേഷതകൾ: രൂപം വിവരിക്കൽ, ഭാവം വിവരിക്കൽ, അവസ്ഥ-നില വിവരിക്കൽ, സാമൂഹ്യാവസ്ഥ ചൂണ്ടിക്കാട്ടൽ, വൈകാരികത, സഹതാപം-രോഷം-ആക്രോശം…]
(2)‘ ഈ ആളെ’ നമുക്ക് പരിചയമുണ്ടോ? ഇപ്പറയുന്നതൊക്കെ ശരിയാണെന്ന് തോന്നുനുണ്ടോ? ‘ഈ ആളോട്’ നിങ്ങൾക്ക് തോന്നുന്ന മനോഭാവം എന്താണ്? അനുതാപം / വെറുപ്പ് തോന്നുണ്ടോ? ഇതൊക്കെ ഇങ്ങനെത്തന്നെയാണോ വേണ്ടത്? മാറ്റം വേണ്ടേ? മാറില്ലേ? മാറണമെങ്കിൽ നിങ്ങൾക്കെന്തു ചെയ്യാനാകും? കവി എന്താണ് ചെയ്തത്? ചെയ്യുന്നത്? നമുക്കെന്തു ചെയ്യാനാകും?]

3.    കുട്ടികളുടെ സംഭാഷണം ശ്രദ്ധിക്കുകയും സെറ്റ് 2. സൂചനകളുടെ പ്രതികരണം തിരിച്ചറിഞ്ഞ് സമാനാഭിപ്രായക്കാരെ 3-4 പേരെ ഒന്നിച്ചിരുത്തി (ഗ്രൂപ്പുകളിൽ) സംഭാഷണം തുടരാൻ അനുവദിക്കുകയും ചെയ്യുക
ഗ്രൂപിൽ, ‘മാറ്റത്തിനു വേണ്ടി എന്തുചെയ്യാനാകും’ , ‘കവി എന്തു ചെയ്തു’ എന്നീ സൂചകങ്ങളുടെ പ്രതികരണങ്ങൾ കാണും.(പൊതു അവതരണം) ഇങ്ങനെ:
·         കവി ‘ഇവൾക്ക് മാത്രമായി ഒരു പാട്ട്-കവിത എഴുതി
·         നമുക്കും ഒരു കവിത എഴുതാം (ബാലിശമായ ഒരു പ്രതികരണം എന്നു കരുതാമോ)
·         സ്ത്രീയോടുള്ള അവഗണന പ്രതിപാദിക്കുന്ന കവിതകൾ/ കഥകൾ ഇനിയും വായിച്ചു മനസ്സിലാക്കാം
·         ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പ്രചാരണം / പ്രവർത്തനം ചെയ്യാം
·         സമൂഹത്തിൽ ‘സ്ത്രീ അവസ്ഥ’ യെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം
·         നമ്മുടെ വീട്ടിൽ തന്നെ ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ സഹായിക്കാം
·         സ്ത്രീകളെ പുരുഷനുതുല്യരീതിയിൽ കണ്ട് പെരുമാറാം
·         ….
·         ….

4.    ‘കവി ഈ കവിതയെഴുതി’ [കവി എന്തു ചെയ്തു എന്ന ചർച്ചാസൂചകം] എന്ന സംഗതിയിൽ കേന്ദ്രീകരിച്ച്:
സുഗതകുമാരി ഈ കവിത-പാട്ട് എഴുതിയപ്പോൾ സംഭവിച്ചതെന്തെല്ലാം?
{പൊതു ചോദ്യം ക്ലാസിൽ}
·         ഒരു പാടുപേർ വായിച്ചു
·         ഇനിയും ഒരുപാടുപേർ ഇക്കവിത വായിക്കും
·         സ്ത്രീ ജീവിതത്തിന്റെ തീവ്രമായ ദൈന്യം മനസ്സിലാക്കി
·         നമ്മുടെ സമൂഹത്തിലെ വലിയൊരു തിന്മയാണിതെന്ന് തിരിച്ചറിയുന്നു
·         ഇപ്പോൾ നമ്മളും ഈ കവിതയെ കുറിച്ച് സംസാരിക്കകയും അതിൽ പ്രശ്നം പരിഹരിക്കാൻ നമുക്കെന്തു ചെയ്യാനാവുമെന്നുവരെ ആലോചിക്കുകയും ചെയ്യുന്നു
·         .
·         .
BB-ൽ
അപ്പോൾ കവിയുടെ ‘മോഹം’ നിഷ്ഫലമായി എന്നാണോ?
[കുട്ടികളുടെ പ്രതികരണം]
നിഷ്ഫലം അല്ല/ നാമൊക്കെ ഇപ്പോഴും ഇക്കാര്യങ്ങളിൽ സംസാരിക്കുകയാണല്ലോ/ പരിഹാരത്തിന്നുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയായിരുന്നല്ലോ
എന്നാൽ എന്തേ കവി ഇങ്ങനെ പറയാൻ?
[കുട്ടികളുടെ പ്രതികരണം]
ഒരിക്കലും നിഷ്ഫലം ആവുന്നില്ല എന്നാണ് നമ്മൾ നേരത്തെ കണ്ടത്
തന്റെ (കവിയുടെ ) ഈ ചെറിയ ശബ്ദം / കവിത കവി ആഗ്രഹിച്ചപോലെ ശക്തമായില്ല എന്ന പരിഭ്രമം-കവിക്ക്
യാഥാർഥ്യത്തെ അതിന്റെ പൂർണ്ണതയിൽ കവിതയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞല്ല എന്ന തോന്നൽ-കവിക്ക്
ഇപ്പോഴും സ്ത്രീപ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ല എന്ന വേദന കവിക്ക്
കവിത ആസ്വദിക്കുന്നതിന്നപ്പുറം- കാര്യങ്ങൾ മനസ്സിലാക്കിയിട്ടും വായനക്കാർ പ്രവർത്തനങ്ങളിലേക്ക് ചെല്ലുന്നില്ല എന്ന രോഷം കവിക്ക്
അധികാരികൾ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുന്നില്ല എന്ന രോഷം
നമ്മൾ ആസ്വദിക്കുകമാത്രമല്ല; തുടർന്ന് പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു (ദിനാചരണങ്ങൾ, ക്ലബ്ബ്, ക്ലാസ് പരിപാടികൾ…)



ഉൽ‌പ്പന്നത്തിലേക്ക്

ആശയം കണ്ടെത്തി ഒരു കുറിപ്പ് എന്നായിരിക്കുമല്ലോ ഉൽ‌പ്പന്നം (ആശയക്കുറിപ്പ്?)
ഇതു വരെ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടൊ മൂന്നോ ഖണ്ഡികയിൽ എഴുതാൻ ഉണ്ടായിരിക്കുമല്ലോ

ഒന്നാം ഖണ്ഡിക [കവി, കവിത, ഉള്ളടക്കത്തിന്റെ മർമ്മഭാഗം- സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥ]
രണ്ടാം ഖണ്ഡിക  [സ്ത്രീ അവ്സ്ഥയുടെ തീവ്രത കാവ്യാത്മകമായി-സ്ത്രീജന്മത്തിന്നു നൽകിയ വിശേഷണങ്ങൾ, ബിംബങ്ങൾ, വൈകാരികത, സഹാനുഭൂതി, ഐക്യം- അവതരിപ്പിച്ചിരിക്കുന്നു എന്ന സംഗതി]
മൂന്നാം ഖണ്ഡിക  [കവി ചെയ്തതിന്റെ – പാട്ട് എഴുതി- പ്രാധാന്യം, ആവശ്യകത, പ്രയോജനം- നമ്മിൽ ഉണ്ടാക്കിയ കർമ്മവ്യഗ്രത-പ്രതികരണക്ഷമത]

തുടർ പ്രവർത്തനം

ഗ്രൂപ്പ്ചർച്ചയിൽ കുട്ടികൾ കണ്ടെത്തിയ –തീരുമാനിച്ച സംഗതികൾ ഇങ്ങനെയാണല്ലോ
·         നമുക്കും ഒരു കവിത എഴുതാം (ബാലിശമായ ഒരു പ്രതികരണം എന്നു കരുതാമോ)
·         സ്ത്രീയോടുള്ള അവഗണന പ്രതിപാദിക്കുന്ന കവിതകൾ/ കഥകൾ ഇനിയും വായിച്ചു മനസ്സിലാക്കാം
·         ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പ്രചാരണം / പ്രവർത്തനം ചെയ്യാം
·         സമൂഹത്തിൽ ‘സ്ത്രീ അവസ്ഥ’ യെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം
·         നമ്മുടെ വീട്ടിൽ തന്നെ ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ സഹായിക്കാം
·         സ്ത്രീകളെ പുരുഷനുതുല്യരീതിയിൽ കണ്ട് പെരുമാറാം
·         ….
·         ….

ക്ലാസിലും വിവിധ ക്ലബ്ബ് പരിപാടികളിലും ഈ പ്രവർത്തനങ്ങൾ ചെയ്യാൻ ഇടം ഉണ്ടാവണം
ദിനാചരണങ്ങളിൽ കുട്ടികൾ ആവേശപൂർവം തീരുമാനിച്ച ഈ സംഗതികൾ ചെയ്യാൻ അവസരം ഉണ്ടാകണം
ക്ലാസിലും പൊതു ഇടങ്ങളിലും വീട്ടിലും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ പെരുമാറാൻ തുടങ്ങിയിരിക്കുന്നു എന്നു നിരീക്ഷിക്കണം [കുട്ടിയുടെ ദിനചര്യാക്കുറിപ്പുകൾ,സംഭവങ്ങളുടേയും പത്രവാർത്തകളുടേയും അടിസ്ഥാനത്തിലുള്ള പ്രതികരണക്കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ എന്നിവയിലൂടെ ഇതു നിരീക്ഷിക്കാമല്ലോ ]
തത്സമയത്തേക്കാൾ അധികം മൂല്യം കുറേ ദിവസങ്ങൾക്കു ശേഷമുള്ള നിരീക്ഷണമാവും.അധ്യാപികയുടെ ബോധപൂർവമായ ആസൂത്രണം ഇവിടെയെല്ലാം അനിവാര്യമാകുന്നു.

09 August 2011

‘കൂതാശപ്പാന’യിലെ ഭാഷ



(അതിനു മുൻപ് അർണോസ് പാതിരിയെ കുറിച്ചുള്ള ചില വിവരങ്ങൾ നോക്കൂ:)
പുത്തൻ പാനയും ഭാഷയും
മിശിഹാടെ പാന  എന്നും രക്ഷാചരിത കീർത്തനം എന്നു പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി അർണോസ് പാതിരി രചിച്ചതാണ്‌.മലയാളത്തിൽ വളരെ പ്രസിദ്ധമായ ഒരു കൃതിയാണിത്. അമ്പതുനോമ്പു കാലങ്ങളിൽ കൃസ്തീയ ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഭക്ത്യാദരപൂർവമാണ് പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്.
1750 നോടടുത്ത കാലത്താണ് അർണോസ് പാതിരി ഈ കൃതി രചിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ഭാഷ:
·         ആ കാലത്തുണ്ടായിരുന്ന തനി മലയാളം എന്നു പറയാവുന്ന കാവ്യഭാഷയാണിതിൽ കാണുന്നത്
·         സാധാരണക്കാരന്ന് മനസ്സിലാവാനായി നാടൻ പദങ്ങളും ശൈലികളും നിറയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്
·         250-260 വർഷം മുൻപ് മലയാളകവിതയിൽ ഉപയോഗിച്ചിരുന്ന ഭാഷയാണെങ്കിലും അതിലെ ഉള്ളടക്ക- യേശുചരിതം- ത്തിലെ സവിശേഷതകൊണ്ട് ഒരു തരം അപരിചിതത്വം ഉണ്ടായിട്ടുണ്ട്.അത് പ്രധാനമായും നാമരൂപങ്ങൾ, ചടങ്ങുകൾ, എന്നിവയിലെ അപരിചിതത്വം മാത്രമാണ്.‘കൂതാശ’ തന്നെ ഒരു ചടങ്ങാണ്.
രണ്ടു കാലഘട്ടങ്ങളിലെ ഭാഷയിലെ മാറ്റം വിശകലനം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണു:
·         ക്രിയാപദങ്ങൾ (നാമപദങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ല എന്നു പറയാം)
·         ശൈലികളിലെ സവിശേഷതകൾ
·         വ്യാകരണപരമായ സവിശേഷതകൾ
·         സാംസ്കാരികാന്തരീക്ഷം

പാഠപുസ്തകത്തിൽ തന്നിരിക്കുന്ന ഭാഗം പരിശോധിച്ചാൽ

ക്രിയാപദങ്ങൾ സംബന്ധിച്ച്:
‘തേറിനാൻ’ എന്ന പദത്തിലെ ‘തേറുക’ എന്ന ക്രിയ മാത്രമാണ് പഴയ പദമായി (ഇന്ന് സംഭാഷണത്തിൽ അത്ര സാധാ‍രണമല്ലാത്ത) ഉള്ളത്. ബാക്കി ക്രിയാപദങ്ങളൊക്കെ ഇന്നും സർവസാധാരണമായി പ്രയോഗത്തിലുണ്ട്.
ശൈലികൾ സംബന്ധിച്ച്
‘ഭ്രമിച്ച് വിറയ്ക്കുക’ ദൈവികം’ ദൈവന്യായം’ വമ്പുമോഹിക്കുക’ എന്നിവയെ ശൈലികളായി നമുക്ക് കണക്കാക്കാം. ഇതിൽ ഭ്രമിച്ച് വിറയ്ക്കുക എന്നൊരു ശൈലി- പ്രയോഗം ഇന്ന് എവിടെയും പൊതുവേ കാണാറില്ല എന്നു തോന്നുന്നു. ഒരു പക്ഷെ, പഴയ കൃതികളിലും ഈ ഒരു പ്രയോഗം കണ്ടിട്ടില്ല. സംസ്കൃതം പഠിച്ച പാതിരിയുടെ തനതായ ഒരു സൃഷ്ടി എന്ന നിലയിലാവും ഇതു മനസ്സിലാക്കൻ സുഖം.
മറ്റു ശൈലികളൊക്കെ ഇന്നും നമ്മുടെ ഭാഷയിൽ സജിവമായുണ്ട്.

വ്യാകരണം സംബന്ധിച്ച്
1.    തേറിനാൻ തോട്ടു നോക്കാം. ‘തേറി’ എന്ന ക്രിയയും ‘ആൻ’ പുരുഷപ്രത്യയവും ആകുന്നു. തമിഴിൽ പുരുഷപ്രത്യയം ചേർക്കുന്ന രീതിയുണ്ട്. മലയാളത്തിൽ ഇല്ല. മലയാളികൾ ‘അവൻ തേറി’ എന്നേ പറയൂ. തേറുക= മനസ്സിലാക്കുക, വിചാരിക്കുക എന്നാണല്ലോ. തമിഴിൽ ‘തേറിനാൻ’ എന്നു തന്നെ വേണം. ആല്ലെങ്കിൽ വ്യാകരണപ്പിശക് ഉണ്ടാകും.‘പിഴച്ചെന്നവൻ’, എന്നതും ഇതുപോലെ മനസ്സിലാക്കാം.എന്നാൽ ഈ രീതി സ്ഥിരമായി കവി ഉപയോഗിക്കുന്നും ഇല്ല. പുരുഷപ്രത്യയം ചേർക്കുന്ന രീതി നിർബന്ധമായിരുന്നു അന്ന് എങ്കിൽ മറ്റു ക്രിയാ പദങ്ങളിലും – വിറച്ചു, ഭ്രമിച്ചു, കേട്ടപ്പോൾ….തുടങ്ങിയവയിലും ‘ആൻ, അൾ’ എന്നിവ കാണുമായിരുന്നു. 
2.    ഇതു സാധാരണ സംഭാഷണ-ഗദ്യഭാഷയിലെ കാര്യമാണ്. കവിതയിൽ ‘തേറിനാൻ’ എന്ന് ഇപ്പൊഴും പ്രയോഗിക്കും. പുരുഷപ്രത്യം ‘ആൻ, അൾ ‘ചേർത്ത പ്രയോഗങ്ങൾ ആധുനിക മലയാള കാവ്യഭാഷയിൽ നിലവിലുണ്ട് എന്നും നാം അറിയണം.‘ഇത്രയും പറഞ്ഞവൻ നടന്നാൻ’ എന്നോ ‘പിന്നെ പരുഷം പറഞ്ഞാൾ’ എന്നൊ കവിതയിൽ പ്രയോഗിക്കുന്നതു പഴഞ്ചനല്ല.
3.    ‘ദൈവകൽ‌പ്പനാനാദങ്ങൾ’ എന്ന രീതിയിൽ പദങ്ങൾ സമാസിക്കുന്നത് ഇന്ന് പതിവില്ല. ‘പുക്കുടനാദവും’, പത്രവസ്ത്രം’ സുതാപം’, തുടങ്ങിയ സമാസരൂപങ്ങൾ കവിതയിൽ സുഖം നൽകുന്നവയല്ല എന്നു തോന്നുന്നു. (‘പാമ്പുമാനുഷരെ’ എന്നത് അച്ചടിയിലെ പ്രശ്നമാണ്. ‘പാമ്പ്’ കഴിഞ്ഞ് ഒരു സ്പേസ് വിടതെ ‘മാനുഷരെ’ അടിച്ചതിലെ പിശക്. )സംഭാഷണ- ഗദ്യ രൂപങ്ങളിലും കവിതയിലും ഇതു തന്നെ സ്ഥിതി.

സാംസ്കാരികാന്തരീക്ഷം സംബന്ധിച്ച്
ഭാഷയിലെ സുപ്രധാനമായ ഒരു ഘടകം തന്നെയാണ് സംസ്കാരം. ഒരു സംസ്കാരത്തെ മനസിലാക്കൻ ഏറ്റവും ലളിതമായ മാർഗ്ഗം ആ ഭാഷയെ മനസ്സിലാക്കുക എന്നതാണ്. മതപ്രവർത്തനങ്ങൾക്കായി കേരളത്തിൽ വന്ന് ഇവിടത്തെ ഭാഷ പഠിച്ച്, അതിൽ സുപ്രധാനങ്ങളായ കൃതികൾ രചിച്ച് ഭാഷയെ സമ്പുഷ്ടമാക്കിയ ഇവരുടെ ഭാഷയെ ‘പാതിരിമലയാളം’ എന്നാണ് വിളിച്ചത്. ‘പാതിരിമലയാളം’ എന്ന വിളിതന്നെ ഭാഷയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നതും ശരിമലയാളമല്ലെന്ന് സൂചന തരുന്നതുമാണ്. പാതിരിമലയാളത്തിന്റെ ഉപയോഗം മതപ്രചരണവും ഉപയോക്താക്കൾ വിദേശീയരുമായിരുന്നു. സ്വന്തംഭാഷയെന്നതിനേക്കാൾ ‘പഠിച്ച’ ഭാഷയുടെ പ്രയോഗക്കാർ എന്ന രീതിയിൽ സ്വാഭാവികമായുള്ള പരിമിതികൾ  ‘പാതിരിമലയാളക്കാർക്കുണ്ടായിരുന്നു. ഭാഷയുടെ ആത്മാവ് സംസ്കാരമാവുമ്പോൾ അന്യ സംസ്കാരക്കാർക്ക് ഭാഷ അനായാസമാവില്ലല്ലോ.

അവലംബം: വിക്കി മലയാളം, നവകേരളശിൽ‌പ്പികൾ-അർണോസുപാതിരി: പ്രൊ. മാത്യു ഉലകംതറ